മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
ശരീരം നമ്മുടേതാണ്, വ്യാജ പ്രചരണങ്ങളിലും , അന്ധവിശ്വാസങ്ങളിലും വീഴരുത് കുറിപ്പ് തുടരുന്നു. " ഡിസ്ക്ക് ബൾജെന്നാൽ ജീവിതം തീർന്നു, ഇനി എഴുന്നേൽക്കാൻ പോലും കഴിയില്ല." - ഇങ്ങിനെയുള്ള വാക്കുകളാണ് നടുവേദനയുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണാൻ പോയ അന്നുമുതൽ ഞാൻ കേട്ടു തുടങ്ങിയത്. എന്നാൽ ഇന്ന് കഠിനമായ ആ വേദനകളേയും, മാനസിക വിഷമങ്ങളേയും അതിജീവിച്ച് പൂർണ്ണ ആരോഗ്യത്തോടെ നിൽക്കുമ്പോൾ എനിക്ക് മറ്റുള്ളവരോട് പറയാൻ ഒന്നേയൊള്ളൂ. " നമ്മുടെ ശരീരം പറയുന്നത് നമ്മൾ കേൾക്കുക . അനാവശ്യമായി വ്യാജപ്രചരണങ്ങളിലും , അന്ധവിശ്വാസങ്ങളിലും വീണു പോയി ജീവിതം നശിപ്പിക്കരുത്!" 1. അന്ധവിശ്വാസങ്ങളും, വ്യാജ പ്രചരണങ്ങളും ആദ്യമൊക്കെ ഇരുന്ന് എഴുന്നേൽക്കുമ്പോഴും, കിടക്കുമ്പോഴുമെല്ലാം ചെറിയ രീതിയിലാണ് വേദന തുടങ്ങിയത്. എന്നാൽ ദിവസങ്ങൾകഴിയുന്തോറും വേദന നിതംബത്തിലേക്കും , തുടർന്ന് കാലുകളിലേക്കും വ്യാപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കെത്തി. എന്നാൽ ഇത്തരം ഘട്ടത്തിൽ നമ്മുടെ നാട്ടിലെ സ്ത്രീകൾ പൊതുവായി ചിന്തിക്കുന്ന തെ റ്റായ ഒരു പ്രവണതയുണ്ട്. ആ രോഗത്തിൻ്റെ കാരണത്തെ ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിക്കാതെ ,...