കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
Interlock Brick House അങ്ങിനെ മേൽക്കൂര വാർക്കവരെ കഴിഞ്ഞ് വീടുപണിയുടെ മുഖ്യഘട്ടം കഴിഞ്ഞെന്നാശ്വസിച്ചിരിക്കുമ്പോഴാണ്....ഭാര്യ കയറിവന്നത്...! - ഉദ്ദേശിച്ചതിലും വളരെയേറെ കുറഞ്ഞതിൻറേയും വീടിൻറെ ഒരുവലിയ ഘട്ടം കഴിഞ്ഞതിൻറേയും സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു. " അതേയ്...ഞാനൊരുകാര്യം പറയട്ടെ...!" - ഞാൻ അത് എന്താണെന്ന് അർത്ഥത്തിൽ തലയുയർത്തി...- " ഏതായാലും നമ്മൾ ഉദ്ദേശിച്ചതിലും ചിലവ് വളരെ കുറഞ്ഞ സ്ഥിതിക്ക്...നമുക്ക് ഈ വീടിൻ്റെ ഉൾഭാഗം മാത്രം മുഴുവനായങ്ങ് പ്ളാസ്റ്റർ ചെയ്താലോ...?....അല്ല ഞാൻ പറഞ്ഞെന്നേയൊള്ളൂ... അപ്പുറത്തെ പത്ഭനാഭൻ ചേട്ടനും... മീനാക്ഷി ചേച്ചിയൊക്കെ പ്പറഞ്ഞു... പ്ളാസ്റ്റർ ചെയ്താൽ നല്ലഫിനിഷും കിട്ടും...നല്ല വെളിച്ചവുമുണ്ടാകൂത്രേ....! " " അതുശരി...ഇപ്പോൾ കാശ് ചിലവായത് കുറഞ്ഞുപോയതാണോ പ്രശ്നം...?" -ഞാൻ ചോദിച്ചു... - " അങ്ങിനെയല്ല... വീട് ഒരുപ്രാവശ്യമല്ലേ പണിയുകയൊള്ളൂ...അപ്പോപ്പിന്നെ കുറച്ചു ഫിനിഷായിക്കോട്ടെ... --" -ഞാൻപൊട്ടിച്ചിരിച്ചു - " എടീപെണ്ണേ....പത്ത് ലക്ഷത്തിൻ്റെ ഒരു ചിട്ടി കിട്ടീതിൻ്റേം...നിൻറെ കുറച്ച് സ്വർണ്ണോം ...പിന്നെ ബാങ്കിൽ കിടന...