കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
ആരോഗ്യസംരക്ഷണത്തിന് ഒരു മികച്ച ഹെർബൽ ടി ഇഞ്ചി, തുളസി, ഹെർബൽ ടീ ശരീരഭാരംകുറയ്ക്കാൻ ആഗ്രഹിക്കുനനവർക്കും, ശാരീരികക്ഷീണം, കഫക്കെട്ട്, ചെറിയ തൊണ്ടയടപ്പ്, കഫ സംബന്ധമായ ചെറിയ പ്രശ്നങ്ങളുള്ളവർ,തുടങ്ങി എല്ലാവർക്കും വളരെ മികച്ചതും, പെട്ടെന്ന് ഉണ്ടാക്കുവാൻ കഴിയുന്നതും, ശരീരത്തിനും, മനസ്സിനും വളരെയേറെ ഉത്തേജനം നൽകുവാനും കഴിയുന്ന മികച്ച ഒരു പാനീയമാണ് ഇഞ്ചി , തുളസി ഹെർബൽ ടീ . ഇഞ്ചിയും , തുളസിയും ചേർന്ന് ഈഹെർബൽചായ ആരോഗ്യത്തിന് ഗുണകരമാണെന്ന് മാത്രമല്ല . ഇത് ആയുർവേദത്തിലും , പ്രകൃതി ചികിത്സയിലും വലിയ പ്രാധാന്യവുമുണ്ട്. എന്താണ് ഇതിൻ്റെ മുഖ്യഗുണങ്ങൾ ? പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇഞ്ചിയിലേയും, തുളസിയിലേയും ആൻറി ഓക്സിഡൻറുകൾ ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് വൈറൽ പനികൾ, അണുബാധ എന്നിവയെല്ലാം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ ഈ ഹെർബൽചായ വളരെയേറെ ഗുണപ്രദമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ശ്വാസകോശങ്ങളെ ബാധിക്കുന്ന, ചുമ, നെഞ്ചിലെ കഫക്കെട്ട്, നീർക്കെട്ട് എന്നിവയ്ക്ക്, ഇതിൽ അടങ്ങിയിട്ടുള്ള ഇഞ്ചി സഹായകരമാണ്, ഇതിനോടൊപ്പം ചേർക്കുന്ന തേൻ തൊണ്ടയിൽ ഉണ്ടാകാവുന്ന കഫസംബന്ധമായ...