ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Recipe എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ഇഞ്ചിക്കറി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം

ഇഞ്ചിക്കറി ദീർഘകാലം സൂക്ഷിക്കാം. അനേകം പോഷക ഗുണങ്ങളും, ശരീരത്തിന് മികച്ച രോഗ പ്രതിരോധ ശേഷിയും, ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ച, ഇഞ്ചി നേരിട്ട് ഭക്ഷിക്കാൻ കഴിയില്ലെങ്കിലും അത് സ്വാദിഷ്ടമായ ഇഞ്ചിക്കറിയുടെ രൂപത്തിലാക്കി  എല്ലാവർക്കും കഴിക്കാവുന്നതാണ്. ഇഞ്ചിക്കറി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം ഇഞ്ചിക്കറി പക്ഷെ വളരെ മികച്ച രുചിയിൽ തയ്യാറാക്കുന്ന ഇഞ്ചിക്കറി പലപ്പോഴും എന്തുകൊണ്ടോ അധിക ദിവസം കേടുകൂടാതെ സംരക്ഷിക്കുവാൻ കഴിയാറില്ല.  എന്നതാണ് വാസ്ഥവം .  എന്നാൽ ഒട്ടും തന്നെ രുചി ഭേദം സംഭവിക്കാതെയും, ഗന്ധവും മാറാതെ  ഇഞ്ചിക്കറി എങ്ങിനെ ആഴ്ച്ചകളോളം കേടുകൂടാതെ സംരക്ഷിക്കാമെന്ന് നോക്കാം.!  കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ  ഇഞ്ചിക്കറി കുറച്ചധികം കാലം കേടുകൂടാതെ സൂക്ഷിക്കാം. അതിനായി ഇഞ്ചിക്കറി തയ്യാറാക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതായ കുറച്ചു കാര്യങ്ങളെ ക്കുറിച്ച് പറയാം.  ഇഞ്ചിക്കറി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം പാചകം ചെയ്യുമ്പോൾ ആദ്യം തന്നെ,  പാചകം ചെയ്യുമ്പോൾ ഇഞ്ചി നന്നായി കഴുകിയ ശേഷം ജലാംശം നന്നായി തുടച്ചു മാറ്റുക. തുടർന്ന് ഇഞ്ചിക്കറി തയ്യാറാക്കുന്നതിലേക...

നെല്ലിക്കജ്യൂസ്. ആരോഗ്യത്തിനും, രോഗപ്രതിരോധത്തിനും.

നെല്ലിക്ക ജ്യൂസ് ദൈനംദിന ഭക്ഷണകാര്യങ്ങളിൽ നമ്മൾ ഓരോരുത്തരും എത്രത്തോളം ശ്രദ്ധാലുവാണെന്ന കാര്യത്തിൽ പലപ്പോഴും സംശയമുണ്ട്.  കാരണം, വിശക്കുന്ന സമയങ്ങളിൽ, ലഭ്യമാകുന്നതോ, അതല്ലങ്കിൽ ഇഷ്ടമുള്ള ഭക്ഷണമോ കഴിക്കുന്നു എന്നതിനപ്പുറം, അതിൻ്റെ ഗുണ ദോഷങ്ങളെക്കുറിച്ചോ, പോഷക പ്രാധാന്യത്തെ കുറിച്ചോ ഒന്നും, അധികമാരും ചിന്തിക്കാറുമില്ല.  എന്നാൽ അതിലുപരി കഴിക്കുന്ന ഭക്ഷണം അത് കൂടുതൽ പ്രകൃതി ദത്തവും, ആരോഗ്യകരവും തന്നെയാകണമെന്നു കൂടി ഉറപ്പിച്ചാലോ? നെല്ലിക്കജ്യൂസ്. പ്രകൃതിദത്ത ഭക്ഷണങ്ങൾ അതെ, അതുതന്നെയാണ് പലപ്പോഴും ആയുർവേദം പോലുള്ള ചില ചികിത്സാരീതികളും നമ്മളോട് ആവശ്യപ്പെടുന്നത്. അതായത് നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ രോഗകാരണമായി മാറുന്നതും , പിന്നീട് രോഗത്തിന് തന്നെ മരുന്നായി വർത്തിക്കുന്നതും . ആധുനിക കാലഘട്ടത്തിൽ നമ്മുടെ ഭക്ഷണകാര്യങ്ങളുടെ തിരഞ്ഞെടുപ്പും, ഭക്ഷണരീതികളുമെല്ലാം ഗൗരവതരമായി കാണേണ്ടതും, അത് കേവലം ആരോഗ്യകരമായ ജീവിതത്തിന് മാത്രമല്ല, ശാരീരികാവശ്യങ്ങൾക്കും, പ്രായത്തിനും, കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുമാകണം.  കൂടാതെ, ഇന്ന് എവിടേയും കീടനാശിനി പ്രയോഗങ്ങളാൽ ലഭ്യമാകുന്ന ...