നെല്ലിക്കജ്യൂസ്. ആരോഗ്യംസംരക്ഷിക്കാം, ഒപ്പം പ്രതിരോധവും.

 ദൈനംദിന ഭക്ഷണകാര്യങ്ങളിൽ നമ്മൾ ഓരോരുത്തരും എത്രത്തോളം ശ്രദ്ധാലുവാണെന്നകാര്യത്തിൽ പലപ്പോഴും സംശയമുണ്ട്.

 കാരണം, വിശക്കുന്ന സമയങ്ങളിൽ, ലഭ്യമാകുന്നതോ, അതല്ലങ്കിൽ ഇഷ്ടമുള്ള ഭക്ഷണമോ കഴിക്കുന്നു എന്നതിനപ്പുറം, അതിൻ്റെ ഗുണ ദോഷങ്ങളെക്കുറിച്ചോ, പോഷക പ്രാധാന്യത്തെ കുറിച്ചോ ഒന്നും, അധികമാരും ചിന്തിക്കാറുമില്ല. എന്നാൽ അതിലുപരി കഴിക്കുന്ന ഭക്ഷണം അത് കൂടുതൽ പ്രകൃതി ദത്തവും, ആരോഗ്യകരവും തന്നെയാകണമെന്നു കൂടി ഉറപ്പിച്ചാലോ?

https://www.vlcommunications.in/2025/11/blog-post.html
നെല്ലിക്കജ്യൂസ്.


പ്രകൃതിദത്ത ഭക്ഷണങ്ങൾ

അതെ, അതുതന്നെയാണ് പലപ്പോഴും ആയുർവേദം പോലുള്ള ചില ചികിത്സാരീതികളും നമ്മളോട് ആവശ്യപ്പെടുന്നത്. അതായത് നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ രോഗകാരണമായി മാറുന്നതും , പിന്നീട് രോഗത്തിന് തന്നെ മരുന്നായി വർത്തിക്കുന്നതും .

അതുകൊണ്ടുതന്നെ,  ആധുനിക കാലഘട്ടത്തിൽ നമ്മുടെ ഭക്ഷണകാര്യങ്ങളുടെ തിരഞ്ഞെടുപ്പും, ഭക്ഷണരീതികളുമെല്ലാം ഗൗരവതരമായി കാണേണ്ടതും, അത് കേവലം ആരോഗ്യകരമായ ജീവിതത്തിന് മാത്രമല്ല, ശാരീരികാവശ്യങ്ങൾക്കും, പ്രായത്തിനും, കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുമാകണം.

 കൂടാതെ, ഇന്ന് എവിടേയും കീടനാശിനി പ്രയോഗങ്ങളാൽ ലഭ്യമാകുന്ന വിഷലിപ്തമായ ഭക്ഷ്യവസ്തുക്കൾ കഴിവതും, അകറ്റി നിർത്തിക്കൊണ്ട് പകരം സ്വന്തം ചുറ്റുവട്ടങ്ങളിൽ ലഭ്യമാകുന്ന നാടൻ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്ന ശീലവും വളർത്തിയെടുക്കേണ്ടതുണ്ട്.

ഇത്തരം ഒരു ഭക്ഷണ സംസ്ക്കാരത്തിലേക്ക് കടക്കുക വഴി അത് ഒരു പരിധി വരെ ആരോഗ്യകരമായ ജീവിതാവസ്ഥയ്ക്കു മാത്രമല്ല . വളർന്നു വരുന്ന ഒരു പുതു തലമുറയ്ക്ക് നമ്മുടെ പ്രകൃതിയെക്കുറിച്ചും, പ്രകൃതി ജീവിതത്തെക്കുറിച്ചുമെല്ലാം വലിയ ഒരു അറിവ് പകർന്നു നൽകുവാനും സഹായകരമാണ്. 

അത്തരത്തിൽ ഒരു  ഭക്ഷണസംസ്ക്കാരത്തിൻറെ തന്നെ, ഭാഗമാക്കാവുന്ന മികച്ച പ്രകൃതി വിഭവമായ നെല്ലിക്കയെക്കുറിച്ചാണ് ഇപ്പോൾ പറഞ്ഞുവരുന്നത്.

 എവിടേയും, ഇപ്പോഴും, കൂടുതലായി ലഭിക്കുന്നതും, അധികം കീടനാശിനി പ്രയോഗങ്ങളാൽ സംരക്ഷിക്കപ്പെടേണ്ടതുമില്ലാത്ത ഒരുമികച്ച വിഭവമാണ് നെല്ലിക്ക.

 അതുകൊണ്ടുതന്നെ,   തീർത്തും ഭയാലേശമന്യേ ആർക്കും ഉപയോഗിക്കാവുന്ന ഒരു മികച്ച ഭക്ഷ്യവസ്തു തന്നെയാണ് നെല്ലിക്ക.

എങ്കിലും നമ്മളിൽ പലരും, എന്തുകൊണ്ടോ ഭക്ഷണകാര്യങ്ങളിൽ നെല്ലിക്കയെ അതിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അധികമാരും, ഉൾപ്പെടുത്തി കാണാറുമില്ല.  

 വൈറ്റമിൻ.എ യും, ബിയും, സിയും മുതൽ ഫൈബർ പൊട്ടാസ്യം, ഇരുമ്പ്, മെഗ്നേഷ്യം എന്നിവയ്ക്കു പുറമേ, മുടി കൊഴിച്ചിൽ, ചർമ്മ സംരക്ഷണം, ദഹനം, തുടങ്ങി ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതുൾപ്പെടെ നെല്ലിക്ക ശരീരത്തിന് മികച്ച പ്രതിരോധം നൽകുന്നതിനും,യുവത്വം നിലനിർത്തുന്നതിനും, കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ച ഒരു ഔഷധം തന്നെയാണന്നു പറയുന്നതിലും തെറ്റില്ല .

 എങ്കിലും, നമ്മുടെ നിത്യേനയുള്ള , ഭക്ഷണരീതികളിൽ ഒന്നോ, രണ്ടോ എന്നതിനപ്പുറം നെല്ലിക്ക കൂടുതലായി കഴിക്കുന്നതും , അതിനോടൊപ്പം ഇഞ്ചി, പഞ്ചസാര, തേൻ തുടങ്ങി പലയിനങ്ങൾ ചേർത്ത് വിവിധതരം ഭക്ഷണരീതികളിലും, രുചികളിലും, തയ്യാറാക്കുന്ന റസിപ്പികളുമെല്ലാം കരുതലോടെ തന്നെ ഉപയോഗിക്കേണ്ടതുമുണ്ട്.

മികച്ച ആരോഗ്യസംരക്ഷണത്തിനെന്ന പോലെ തന്നെ, ശരീരത്തിൻ്റെ രോഗപ്രതിരോധത്തിനും, മറ്റ് അനേകം അസുഖങ്ങൾക്കുള്ള ഒരു മറുമരുന്ന് എന്ന രീതിയിലുമെല്ലാം മികച്ച ഒരു സ്ഥാനം തന്നെയാണ് നെല്ലിക്കക്ക് എപ്പോഴുമുണ്ട്.

 അതിനാൽ തന്നെ വളരെ പോഷകസമൃദ്ധമായ ഒരു  നെല്ലിക്ക ജ്യൂസ് നമുക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ആദ്യം ,നന്നായി കഴുകി ചെറിയ കഷണങ്ങളായി നുറുക്കിയെടുത്ത ഒന്നോ, രണ്ടോ, നെല്ലിക്കയും, അതോടൊപ്പം, ഒരു ചെറിയ കഷണം   ഇഞ്ചിയും , ആവശ്യത്തിന് കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

 ശേഷം , അതിൽ നിന്ന് നെല്ലിക്കയുടെയും, ഇഞ്ചിയുടെയും , ചണ്ടി നീക്കം ചെയ്ത്, അരിച്ചെടുത്ത ഇഞ്ചി, നെല്ലിക്ക, ജ്യൂസിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിയും, അൽപ്പം തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

https://www.vlcommunications.in/2025/11/blog-post.html
നെല്ലിക്കജ്യൂസ്.


പിന്നീട് , നെല്ലിക്ക ജ്യൂസിലേക്ക് ഒന്നോ, അതിലധികമോ ഗ്ലാസ് വെള്ളം ചേർത്ത് നന്നായി നേർപ്പിച്ചെടുക്കണം. 

കാരണം ജ്യൂസിൽ ചേർത്തിരിക്കുന്ന നാരങ്ങയ്ക്കും, ഇഞ്ചിക്കും, നെല്ലിക്കക്കുമെല്ലാം അസിഡിക് സ്വഭാവമുള്ളതിനാൽ തീർച്ചയായും ധാരാളം വെള്ളം ചേർത്തതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക .  

അതുപോലെ തന്നെ, ഗ്യാസ്ട്രബിൾ , നെഞ്ചരിച്ചിൽ പോലുള്ള അസുഖങ്ങളുള്ളവരും , നന്നായി വെള്ളം ചേർത്ത്, നേർപ്പിച്ച ശേഷം വളരെ ചെറിയ അളവിൽ മാത്രം കഴിക്കുന്നതാകും ഉചിതം.

 കൂടാതെ മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവർ വെറും വയറ്റിൽ ( ഒഴിഞ്ഞ വയറിൽ ) കഴിക്കാതിരിക്കുവാനും ശ്രദ്ധിക്കണം.

ഷുഗർ രോഗമുള്ളവരും, ഇത്തരത്തിൽ ഈ പാനീയത്തിൽ നിന്നും തേൻ ഒഴിവാക്കുകയോ, അതല്ലെങ്കിൽ അതിൻ്റെ അളവ് പരമാവധി കുറക്കുകയോ ചെയ്യുക..  

അതല്ലങ്കിൽ , ബ്ലഡ് പ്രഷർ പോലെയുള്ള അസുഖങ്ങളില്ലാത്തവർക്ക് തേനിന് പകരം ഉപ്പ് ചേർക്കാവുന്നതുമാണ്.

എന്താണ് നെല്ലിക്ക ജ്യൂസിൻ്റെ ഗുണവശം?

നെല്ലിക്കയിലും നാരങ്ങയിലും അടങ്ങിയിട്ടുള്ള വൈറ്റമിൻ സി. ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കുന്നു. കൂടാതെ അണുബാധയെ ചെറുക്കുന്നതിനും, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും എല്ലാം മികച്ചതാണന്നും പഠനങ്ങൾ പറയുന്നു.

ഇഞ്ചി ദഹനരസങ്ങളുടെ ഉൽപാദനം മെച്ചപ്പെടുത്തി ഗ്യാസ്, അസിഡിറ്റി, വയറിലെ ചെറിയ രീതിയിലുള്ള നീർക്കെട്ട്, വയറുവേദന എന്നിവയെ ശമിപ്പിക്കുന്നതിനും, കൂടാതെ നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ, ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനുമെല്ലാം കൂടുതൽ സഹായകരവുമാണ്.

ചർമ്മ സൗന്ദര്യം

വൈറ്റമിനും, ആൻറി ഓക്സൈഡുകളാലും സമ്പുഷ്ടമായ ഈ പാനീയം ശരീരത്തിലെ ചർമ്മത്തിന് തിളക്കവും, യുവത്വവും നൽകുന്നതോടൊപ്പം ശരീരത്തിൻ്റെ ചുളിവുകൾ മാറ്റുന്നതിനും ഉപകാരപ്രദമാണ്.

മറ്റൊന്ന് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ പര്യാപ്തമായ ഇഞ്ചി കൊഴുപ്പുകളെ നിയന്ത്രിക്കുന്നു, കൂടാതെ വിശപ്പിനെ നിയന്ത്രിച്ച് അമിത ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറയ്ക്കുവാനും സഹായകരമാണ്.

അതുപോലെ തന്നെ  നെല്ലിക്ക ജ്യൂസ് കുടിച്ചതിനുശേഷം  വായ് നന്നായി വൃത്തിയാക്കി പല്ലുകൾ ബ്രഷ് ചെയ്യുന്നതും പല്ലിൻ്റെ ഇനാമലിനെ കേടുകൂടാതെ സംരക്ഷിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്.!

 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌