ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...
മരങ്ങളുടെ സ്ഥാനം പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്... പഴമക്കാരുടെ നിരീക്ഷണങ്ങളെക്കുറിച്ച്.. .പ്രത്യേകിച്ച്, പ്രകൃതിയെക്കുറിച്ചും,പ്രകൃതിജീവിതത്തെക്കുറിച്ചുമുള്ള അവരുടെ നിരീക്ഷണങ്ങൾ കാണുമ്പോൾ! വീട്ടിലെ മരങ്ങളുടെ സ്ഥാനം. ചിലപ്പോഴെങ്കിലും, ഇന്നത്തെ ആധുനിക സയൻസിൽ പറയുന്ന പലകാര്യങ്ങൾ പോലും, പഴമയിൽ നിന്ന് ഉൾക്കൊണ്ടതാണോ എന്നുപോലും തോന്നിപ്പോകും. വാസ്തുവിനെക്കുറിച്ചും, വീടിനെക്കുറിച്ചുമുള്ള പല ചിന്തകളിലും, സങ്കൽപ്പങ്ങളിലുംവരെ കാണാം,അത്തരം ഒരു ശാസ്ത്രീയത. ഒരു ഉദാഹരണമെടുത്താൽ, വൃക്ഷങ്ങൾ ഗൃഹത്തിൻറെ ഏതെല്ലാം ഭാഗങ്ങളിലൊക്കെയാകാം എന്നുള്ള ചോദ്യങ്ങളിലേക്കു കടക്കുമ്പോൾ, അതിൽ മുരിങ്ങയെക്കുറിച്ചുള്ള ഒരുപരാമർശം ശ്രദ്ധേയമാണ്. മുരിങ്ങ എവിടെയാണ് നടേണ്ടത് ? ജലസാന്നിദ്ധ്യമുള്ള കുളം, തോട്, കിണർ. എന്നിവയുടെ പരിസരങ്ങളിലൊക്കെയാകാം. കാരണം ജലത്തോടൊപ്പം , മണ്ണിലും അടിഞ്ഞിട്ടുള്ള വിഷത്തെ വലിച്ചെടുക്കുവാനുള്ള ശേഷി അതിൻറെ വേരുകൾക്കുണ്ട്. എത്രവലിയനീർക്കെട്ടിനും മുരിങ്ങയില മികച്ച പരിഹാരം - വായിക്കുവാൻ ഇവിടെ ക്ലിക്കു ചെയ്യുക. കൂടാതെ മഴ തിമിർത്തുപെയ്യുന്ന കർക്കിടകമാസത്തിൽ ഇങ്ങിനെ വലിച്ചെ...