Skip to main content

Posts

Showing posts from October, 2021

Featured

ഒരു മുതലമട ആശ്രമയാത്ര

 കേരളത്തിൽ എങ്ങോട്ടാണ് ഒരു യാത്ര പോകേണ്ടതെന്ന് ചോദിച്ചാൽ ഉത്തരത്തിനായി അധികം അലഞ്ഞുതിരിയേണ്ടി വരാറില്ല. പാലക്കാട്ടേയ്ക്കു തന്നെ! . കാരണം എവിടേയും നിറഞ്ഞ പച്ചപ്പും, ശാന്തതയും, ഗ്രാമീണ ജീവിതക്കാഴ്ചകളുമായെല്ലാം അത് ഇപ്പോഴും ഹൃദയം നിറയ്ക്കും ! അതുകൊണ്ടാണ്, യാതൊരു പ്ലാനുകളുമില്ലാതെ അന്നത്തെ യാത്ര പാലക്കാട്ടേയ്ക്ക് തന്നെയാക്കിയത്.  മുതലമട ആശ്രമം, പാലക്കാട്. പക്ഷെ, യാത്രാ മദ്ധ്യേ, സുഹൃത്ത് ജോണായിരുന്നു യാത്രയുടെ റൂട്ട് മുതലമടയിലേക്കാക്കിയത്.! മുതലമടയെന്നൊക്കെ പണ്ട് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, അത് കൂടുതലായും, വർഷത്തിൽ എല്ലാ മാസവും കായ്ക്കുന്ന മുതലമട മാവിനെക്കുറിച്ചും, മാങ്ങയെക്കുറിച്ചുമെല്ലാമായിരുന്നു. ഇത് പക്ഷേ ... മുതലമടയിലുള്ള ഒരു ആശ്രമത്തിലേക്കാണ്.! കൂടെയുള്ളവർക്ക് അത്ര താത്പ്പര്യമുള്ള കാര്യമൊന്നുമായിരുന്നില്ലെങ്കിലും, ഇന്നേവരെ സിനിമകളിലല്ലാതെ ഒരാൾ പോലും ഒരു ആശ്രമ അന്തരീക്ഷമെന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ലാത്തതിനാൽ, എന്നാൽപ്പിന്നെ യാത്ര അങ്ങോട്ടു തന്നെയാകട്ടെയെന്ന് തീരുമാനിച്ചു! സുഹൃത്തായ ജോൺ ഒരു ക്രിസ്തീയ വിശ്വാസിയായിരുന്നു. എങ്കിലും ഹിന്ദു ആത്മീയതയെക്കുറിച്ച് അറിയാനുള്ള ആവേശ...

പഠിക്കാനുണ്ട് പഴമയിൽ നിന്നുതന്നെ...!

മതിലുകൾ ഇല്ലാത്ത മനുഷ്യർ.!