ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സ്വർഗ്ഗം തീർക്കുന്ന വീടുകൾ !

ആകസ്മികമായി ലോകത്തെ പിടിച്ചുലച്ച കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവങ്ങൾ ഒന്ന് ശമിച്ചതിന് ഇടയിലാണ് അടുത്തുള്ള സുഹൃത്തിൻറെ വീട്ടിലേക്ക് ഒരു ദിവസം കടന്നു ചെല്ലേണ്ടിവന്നത്. ! കോവിഡിനു ശേഷം മനുഷ്യരിലും, സമൂഹത്തിലും , തൊഴിലിടങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളുടേയും, അനിശ്ചിതത്വങ്ങളുടേയും കാലങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ആ സമയങ്ങളിൽ എല്ലാവരിലും നിറഞ്ഞു നിന്നു, അത് എന്തെന്നില്ലാതെ ആരേയും അസ്വസ്ഥമാക്കുകയും ചെയ്തു.  ഒന്നുകിൽ തൊഴിലിടങ്ങൾ ഇല്ലാതാവുകയോ, അല്ലങ്കിൽ ഉള്ള തൊഴിൽ നഷ്ടപ്പെടുകയോ, പുതുതായി ഏതെങ്കിലും തൊഴിലുകൾ കണ്ടെത്തുവാനോ, ചെയ്യുവാനോ കഴിയാത്ത വല്ലാത്ത പരിമിതികൾക്കുള്ളിൽ എല്ലാ മനുഷ്യരും ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾ ...! പക്ഷെ സ്വന്തം ജീവിതത്തിലും , നാട്ടിലും ലോകത്തു തന്നെയും നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും എൻറെ മുൻപിൽ ഇപ്പോൾ നിൽക്കുന്ന സുഹൃത്തിൻറെ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ  വരുത്തിയതായോ, ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതോആയോ എനിക്ക് തോന്നിയില്ല.! മാത്രമല്ല അദ്ദേഹത്തിൻറെ കൂസലില്ലായ്മയും , ആത്മവിശ്വാസവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെ

പഠിക്കാനുണ്ട്.... പഴമയിൽ നിന്നുതന്നെ...!https://lowcostomes.blogspot.com/2021/10/blog-post_16.html
പഠിക്കാനുണ്ട്.... പഴമയിൽ നിന്നുതന്നെ...!

" നമ്മുടെ പഴയ തലമുറകൾ ആരും വീട് നിർമ്മിച്ച് പാപ്പരായിട്ടില്ല...! പക്ഷേ പുതു തലമുറ വീട് പണിത് പാപ്പരാക്കാൻ മത്സരിച്ചു കൊണ്ടേയിരിക്കുന്നു."
- രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രമുഖ  വാസ്തുശിൽപ്പി ശ്രീ. ശങ്കർ സാറിൻറെ വാക്കുകളാണിവ.


- എത്ര അർഥവത്താണിത് -!
ഒരു മനുഷ്യൻറെ ജീവിത സമ്പാദ്യങ്ങളും. ലോണും . വ്യക്തിഗത കടങ്ങളും . സ്വർണ്ണവും , ചിട്ടിയും എല്ലാം ചേർത്താണ് നമ്മൾ ഇന്നീ കാണുന്ന   ഓരോ  സ്വപ്ന ഭവനങ്ങളും, കെട്ടിഉയർത്തുന്നത്.....  എന്നിട്ടോ ...?! സ്വപ്ന ഭവനങ്ങളുടെ പൂർത്തീകരണ ശേഷം പിന്നെയും , പിന്നെയും കടം വാങ്ങിക്കൊണ്ടാണ് നിലവിലുള്ള കടത്തിൻറെ പലിശ പോലും പലരും അടച്ചു തീർക്കുന്നത്.
 അവസാനം കടം മേടിച്ച് , പലിശയും , പലിശയുടെ പലിശയും എല്ലാം ചേർത്ത് വലിയ ഒരു സംഖ്യയാകുമ്പോൾ . സ്വപ്നങ്ങളും , ഭവനങ്ങളും എല്ലാം ഉപേക്ഷിച്ച് ..അല്ലങ്കിൽ കിട്ടിയ വിലയ്ക്ക് കച്ചവടമാക്കി വാടക വീടുകളിൽ അഭയം തേടിയ എത്രയേറെ മനുഷ്യർ...!

 കഥ അവിടേയും തീരുന്നില്ല. അതോടൊപ്പം ചിലർക്ക് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കണം. പ്രായമായ മക്കളുണ്ടങ്കിൽ അവരുടെ വിദ്യാഭ്യാസം , ചിലവ്, വിവാഹം. ഇങ്ങിനെ നീണ്ടു പോകുന്ന ഒരു പാട് പ്രാരാബ്ദങ്ങളുടെ കഥകൾ  വേറേയും!... ഇതോടൊപ്പം പരമ്പരാഗതമായി കിട്ടിയ ഭൂമി അന്യാധീനപ്പെടുത്തിയെന്ന കുറ്റപ്പെടുത്തലുകളും ... കുറ്റബോധവും, വീട്ടുകാരുടേയും നാട്ടുകാരുടേയും പരിഹാസങ്ങളും...! .
. ഇത്തരം എത്രയേറെ മനുഷ്യരേയാണ് ഞാൻ ഈ കുറഞ്ഞ നാളുകൾക്കുള്ളിൽ കാണാൻ ഇടവന്നിട്ടുള്ളത്...!

സത്യത്തിൽ എന്താണ് സംഭവിച്ചത്.?!

 ഒരു വിധത്തിൽ പറഞ്ഞാൽ ജീവിതത്തിലെ ഒരു നിമിഷമെടുത്ത തീരുമാനത്തിലെ ഔചിത്യമില്ലായ്മ. അല്ലങ്കിൽ നമ്മൾ ആരെന്ന് സ്വയം വിലയിരുത്തുവാനുള്ള  കഴിവില്ലായ്മ..!
. അതുമല്ലങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകി സ്വയം വിഡ്ഢികളായവർ.!
 ലക്ഷങ്ങൾ ബാങ്ക് ബാലൻസുണ്ടായിട്ടും.. പിൽക്കാലത്ത് ഒരു നേരത്തെ ആഹാരത്തിനോ മരുന്നിനോ  പോലും ഗതിയില്ലാതെ മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടേണ്ടി വന്ന എത്രയേറെ മനുഷ്യർ... !  പറഞ്ഞാൽ തീരാത്ത നീണ്ടു പോകുന്ന കഥകളുടെ  വലിയൊരു ഉറവതന്നെയുണ്ട്  മനസ്സിൽ..!

സത്യത്തിൽ ഇപ്പോൾ ഈ ലോകവും, ഈ ലോകത്തിലെ യാഥാർഥ്യങ്ങളും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യത്തെ നാം മുഖവിലക്കെടുക്കാതെ മുന്നോട്ടുപോവുക സാദ്ധ്യമല്ല..! കോവിഡ് എന്ന മഹാമാരിപോലും ഈ ലോകത്തേയും, നമ്മുടെ സങ്കൽപ്പങ്ങളേയും എത്രപെട്ടെന്നാണ് തകർത്ത് കളഞ്ഞത്. ഒരിക്കലും നിനച്ചിരിക്കാത്ത കുറേ അത്ഭുതങ്ങളുടെ ശേഷിപ്പുകൾ മാത്രമാണ് നമുക്ക് എവിടേയും കാണാനാവുക. വരാനിരിക്കുന്ന നാളെകളും ഇന്നിൻറെ തുടർച്ചകൾ തന്നെ
.
 പറഞ്ഞുവന്നത് മറ്റൊന്നുമല്ല. പുറത്തുവരുന്ന  റിപ്പോർട്ടുകൾ പ്രകാരം ലോകത്തിൻറെ തന്നെ മുന്നോട്ടള്ള പ്രയാണം അത്ര ശുഭകരമല്ല. അപ്പോൾപ്പിന്നെ രാജ്യത്തിൻറേയോ...?
അതിൻറെയൊന്നും വിശദാംശങ്ങളിലേക്കൊന്നും കടന്നുചെല്ലുവാൻ ആഗ്രഹിക്കുന്നില്ലങ്കിൽപോലും ഒരുകാര്യം വ്യക്തമാണ്.. വരും നാളുകളിലും..കോവിഡ് എന്നമഹാമാരിക്കിടയിലൂടെ രാജ്യവും  ജനങ്ങളും കനത്ത സാമ്പത്തിക പ്രതിസന്ധിയെ തന്നെയാണ് അഭിമുഖീകരിക്കുവാൻ പോകുന്നത്...!
 ഉയർന്ന സാമ്പത്തിക ഭാരവും, ജീവിതച്ചിലവുകളും, തൊഴിലില്ലായ്മയും, കൂടാതെ സ്വദേശി വത്കരണത്തിൻറെ ഭാഗമായി വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണവും  എല്ലാംകൂടി പരിശോധിക്കുമ്പോൾ നമ്മുടെ ആരുടേയും ഭാവി അത്ര ശോഭനമാകാൻ തരമില്ലന്നാണ് പല വിദഗ് ധരുടേയും  അഭിപ്രായം.! മാത്രവുമല്ല അതിനെ പൂർണ്ണമായും ശരിവെക്കുന്നവിധത്തിൽ തന്നെയാണ് പലകോണുകണിൽ നിന്ന് ഉയരുന്ന അഭിപ്രായങ്ങളും!

 അതുകൊണ്ടുതന്നെ വരും നാളുകളിൽ നമുക്ക് ചെയ്യാൻ കഴിയുക, . മറ്റാരുടേയും സഹായത്തിനോ, ഔദാര്യങ്ങൾക്കോ  കാത്തുനിൽക്കാതെ സ്വന്തം കാലിൽ    ഉറച്ചുനിൽക്കുക എന്നത് മാത്രമാകും....! 
.അതിനുവേണ്ടി  പരമാവധി ചിലവുകുറക്കുകയും, അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കിയും, സ്വന്തം വീട്ടിടങ്ങളിൽ തന്നെ  അധികം മുതൽ മുടക്കില്ലാത്ത വരുമാന ശ്രോതസ്സുകൾ കണ്ടെത്തുകയും ചെയ്യുക എന്നത് പ്രധാനമാണ്. 
വർദ്ധിച്ചു വരുന്ന ഇന്ധന വിലയെ നേരിടാൻ ഇപ്പോൾ തന്നെ പലരും സൈക്കിളുകൾ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ( നമ്മളേക്കാൾ മികച്ച പല വിദേശ രാഷ്ട്രങ്ങളിലും എത്രയോവർഷങ്ങൾക്കുമുൻപേ തന്നെ സൈക്കിൾ സവാരിക്കാർക്കായി റോഡുകളിൽ പ്രത്യേകം ട്രാക്കുകൾ തന്നെ ക്രമീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധയമായ കാര്യമാണ് )  മാത്രമല്ല നല്ല ഒരു ശരീരവ്യായാമമായും, അന്തരീക്ഷ താപനിലയെ താഴ്ത്തും വിധം മലിനീകരണത്തോത് കുറച്ചുകൊണ്ടുവരുവാനും അത് എത്രത്തോളം പ്രയോജനകരമാണ് എന്നത് മറ്റൊരുകാര്യം...! ഞാൻ ഇത് എഴുതുമ്പോൾ ദിവസവും ഇരുപത്തിനാലോളം കിലോമീറ്റർ, വർഷങ്ങളായി സൈക്കിൾ ചവിട്ടിവരുന്ന എറണാകുളത്തെ പ്രശസ്ഥമായ ഒരുകോളേജിലെ അദ്ധ്യാപകനെയാണ് ഓർമ്മ വന്നത്.! 

അതവിടെ നൽക്കട്ടെ ...! നമ്മൾ പറഞ്ഞുവന്നത്, വീടിനേയും, വീടുവെച്ച് കടം കയറിയവരേയും കുറിച്ചാണല്ലോ.!  കൂടുതൽ അടുത്ത് സംസാരിച്ച പലരിൽ നിന്നും മനസ്സിലായത്, സ്വന്തം അഭിപ്രായം തുറന്നുപറയാൻ കഴിയാതെ ...ഭാര്യ വീട്ടുകാരുടേയോ, അതല്ലങ്കിൽ ഭാര്യയുടെ തന്നെയോ, അടുത്തബന്ധുക്കളുടേയോ , എന്തിന് കോൺട്രാക്ടർമാരുടെ തന്നെ  നിർബന്ധങ്ങൾക്ക് വഴങ്ങി കെണിയിൽപ്പെട്ടവരായിരുന്നു അധികവും

 പൊങ്ങച്ചത്തിനുവേണ്ടി വീടുപണിതവരും,  ഒരിക്കലും വരാൻ സാദ്ധ്യതയില്ലാത്ത അതിഥികൾക്കായി വീടുനിർമ്മിച്ചവരും, സിനിമാസെറ്റുകൾ കണ്ട് വീടുനിർമ്മിച്ചവരും,' ജീവിതത്തിൽ ഒരിക്കലല്ലേ' - എന്ന ആശയം വെച്ച് പ്രവർത്തിച്ചവർവരെ അക്കൂട്ടത്തിലുണ്ട്.


അവിടെയാണ് ശ്രീ.ശങ്കർ സാർ ആദ്യം പറഞ്ഞ വാക്കുകൾ പ്രസക്തമാകുന്നത്.
പഴയ തലമുറയിൽപ്പെട്ടവർക്ക് ഒന്നാമതായി ലോൺ എന്ന സംഗതി തന്നെ അപരിചിതമായിരുന്നു.
 അവർ കൂടുതലായി ആശ്രയിച്ചിരുന്നത്  ചെറിയ, ചെറിയ കൈവായ്പ്പകളേയോ, കുറി (ചിട്ടി) കളേയോ ആയിരുന്നു. കൈ വായ്പ്പകളുടെ കഥയെടുത്താൽ തന്നെ, അത്യാവശ്യം അഞ്ചോ, പത്തോ സെൻറ് സ്ഥലം ഉള്ളവരാണങ്കിൽ അതിൽ, ആറോ ഏഴോ നല്ല കായ് ഫലമുള്ള തെങ്ങുകളുണ്ടാകും,  മാസാമാസം തെങ്ങുകയറ്റക്കാരനും, തേങ്ങായെടുക്കുന്നയാളും എത്തും. അന്നന്ന് പത്രത്തിൽ വരുന്ന വിലയ്ക്ക് അനുസൃതമായാണ് തേങ്ങ വില നിശ്ചയിക്കുന്നത്. കിട്ടുന്ന തേങ്ങയുടേയും, വരുമാനത്തിൻറേയും അടിസ്ഥാനത്തിലാണ് കൈ വായ്പ്പകൾ വാങ്ങുന്നതും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതും, 
ചില അത്യാവശ്യ ഘട്ടങ്ങളിൽ വരാനിരിക്കുന്ന മാസത്തെ തേങ്ങായുടെ എണ്ണം കണക്കുകൂട്ടി മുൻകൂറായി പകുതി പണം വായ്പ മേടിക്കുന്നതും ഒഴിച്ചാൽ മറ്റ് കടങ്ങളോ ലോണുകളോ ഒന്നും ആ പഴയ തലമുറക്ക് ഉണ്ടായില്ല എന്നുവേണം കരുതാൻ. 
കാരണം അന്നത്തെ ജീവിതാവസ്ഥകളും, കഷ്ടപ്പാടുകളും നേരിട്ട് അനുഭവിച്ച ഒരാൾ എന്ന നിലയ്ക്കാണ് ഇത്രയും കുറിച്ചത്. ഒരു പക്ഷേ മറ്റു പലർക്കും പറയുവാനുണ്ടാവുക ഇതിനേക്കാൾ വ്യത്യസ്ഥമായ ഒരു ജീവിത രീതിയേയും, നിലവാരത്തെ കുറിച്ചാകാം....! എന്തായാലും അന്നൊന്നും കടക്കെണിയിൽ പെട്ട് ആത്മഹത്യചെയ്തവരെക്കുറിച്ചോ, ധനകാര്യസ്ഥാപനങ്ങളെ വെട്ടിച്ച് കടന്നവരെക്കുറിച്ചൊന്നും കേട്ടറിവ് പോലുമുണ്ടായിരുന്നില്ല. മോഷണമെന്നാൽ പ്രധാനമായും നാളികേരംമാത്രമായിരുന്നു.!!!

 അതുകൊണ്ടുതന്നെ സ്വന്തം മക്കളേക്കാൾ പ്രാധാന്യത്തോടെ  തന്നെ അവർ മണ്ണിനേയും, കൃഷിയേയും കണ്ടു, മലയാളമാസത്തിലെ ഞാറ്റുവേലയും, വാവും ,   സംക്രാന്തിയുമൊക്കെ  നോക്കിയായിരുന്നു അന്നത്തെ കൃഷിരീതി. കൃത്യമായ തടമെടുപ്പിനും, തടം മൂടലിനും, കുളംവെട്ടുന്നതിനും, തോടുകീറലിനുമൊക്കെയായി കർഷകത്തൊഴിലാളികളെ എവിടേയും കാണുമായിരുന്നു.

 കടകളിൽ മാസപ്പറ്റുകൾ ഉണ്ടായിരുന്നു... പക്ഷെ.., അതിൽ കൂടുതലും തവിടിൻറേയും, പിണ്ണാക്കിൻറേയും, ബി.ടി.യുടേയും,  കണക്കുകളായിരുന്നു. കാരണം, അന്ന് ഓരോവീടുകളിലും ഓരോ    പശുവെങ്കിലുമുണ്ടാകും, അവയ്ക്ക് ആവശ്യമുള്ള തീറ്റ സാധനങ്ങളായിരുന്നു കൂടുതലായി വാങ്ങിയിരുന്നത്. പാലിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം പലചരക്കുകടയിലെ മാസക്കണക്കുകൾ തീർക്കുമായിരുന്നു.

  പച്ചക്കറികളൊന്നും കടയിൽ നിന്ന് വാങ്ങുന്ന പതിവൊന്നും അക്കാലത്ത് ശീലമുണ്ടായില്ല.. വീടിനോട് ചേർന്നു തന്നെ മിക്ക വീടുകളിലും സ്വാദിഷ്ടമായ ചേനയും, ചേമ്പും, കുമ്പളങ്ങയും, ചീരയും, കായും, മത്തങ്ങയുമൊക്കെ ധാരാളമായി ഉണ്ടായിരുന്നു. അക്കാലത്തെ സ്ത്രീകളും ഒരു വിധത്തിൽ ഭാഗ്യ വതികളും, സുന്ദരികളും, സമ്പന്നകളുമായിരുന്നെന്ന് വേണമെങ്കിൽ പറയാം. കാരണം വീട്ടിൽ തന്നെ ഇടിക്കൽ, അരക്കൽ, അലക്കൽ , അടിച്ചുവാരൽ തുടങ്ങിയ ജോലികളൊക്കെ സ്ഥിരം ചെയ്തുവരുന്നതിനാൽ മിക്കവാറും എല്ലാസ്ത്രീകളും ആരോഗ്യകാര്യങ്ങളിൽ അതി സമ്പന്നർ തന്നെയായിരുന്നു.

 അന്ന്  എൻറെ ചെറുപ്പകാലത്ത് അലോപ്പതിഡോക്ടർമാരായി ഗ്രാമപ്രദേശങ്ങളിലെ ഓലമേഞ്ഞ സിനിമാ കൊട്ടകകൾക്കകത്ത്  .. സത്യനോ, നസീറോ  മാത്രമേ   ഉണ്ടായിരുന്നൊള്ളൂ...! മഴക്കാലത്ത്  ഏറിവന്നാൽ കുട്ടികൾക്ക് ഒരു പനി, അല്ലങ്കിൽ ചൊറി... അതിനൊക്കെ നാടൻ മരുന്നുകൾ തന്നെ അധികം .
 ചിലപ്പോൾ വളരെ അപൂർവ്വമായി ഉണ്ടായിരുന്ന മഞ്ഞപ്പിത്തത്തിനുപോലും പ്രഗദ്ഭരായ  വൈദ്യൻമാർ നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു.  പുരയിടത്തിലും, കാട്ടിലും നിന്നിരുന്ന വേരുകളും, ചെടികളും മാത്രമായിരുന്നു ഔഷധം.
മിക്കവാറും വീടുകളിലെല്ലാം അന്ന്, ആടും കോഴിയും, താറാവുമെല്ലാം  സ്ത്രീകളുടെ മുഖ്യ വരുമാന സ്രോതസ്സുകളുടെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ മിക്കവാറും വീടുകളിലെ കല്യാണച്ചിലവുകളിൽ ഭൂരിഭാഗവും വഹിച്ചിരുന്നത് മേൽപ്പറഞ്ഞ കോഴികളും, ആടും, താറാവുമൊക്കെ ചേർന്നായിരുന്നുവെന്ന് വേണമെങ്കിൽ പറയാം.

 കാരണം മുട്ടയും പാലും ഉൾപ്പടെയുള്ളവയുടെ നിർമ്മാണവും വിതരണവുമെല്ലാം വീട്ടിലെ സ്ത്രീകൾ തന്നെ യായിരുന്നതിനാൽ... അതിലെ വരുമാനമെല്ലാം  പുക പിടിച്ച അടുക്കളയിലെ  പയർ, പരിപ്പ്, പാട്ടകളിൽ വലിയ ശബ്ദങ്ങളിൽ കിലുങ്ങുകയും
. ആ കിലുക്കം പിന്നീട് ഒരുദിവസം വീട്ടിലെ സ്ത്രീകളുടെ, കഴുത്തിലോ, കാതിലോ, സ്വർണ്ണ നിറത്തിൽ  മിന്നുന്നതായി മാറുകയും..ചെയ്യും... അങ്ങിനെ മിന്നുന്ന ആഭരണങ്ങൾ കൂടിവരുകയും, കുറേ പ്രായം ചെന്ന അപ്പൂപ്പൻമാർ വീട്ടിൽ ഇടതടവില്ലാതെ വരികയും, പോവുകയും ചെയ്യുമ്പോഴാണ്. വീട്ടിലെ പെണ്ണുങ്ങൾക്ക് കല്യാണ പ്രായമായെന്ന് മനസ്സിലാകുന്നത്.
 കുരവയിടലും, സദ്യയുമുണ്ടങ്കിൽ കല്യാണമായി.!
 വലിയ ധനാഠ്യൻമാരുടെ കല്യാണമാണങ്കിൽ ഒന്നോ,രണ്ടോ അംബാസിഡർ കാറുകൾ അടുത്ത് നിന്ന് കാണുവാൻ കഴിയുമെന്നത് മാത്രമാണ് ഒരു പ്രത്യേകത...!
 ഇത്രയും പറഞ്ഞുവന്നത്, ഒരുലാളിത്യ ജീവിതത്തിൻറെ ചിത്രം വരച്ചുകാണിക്കുവാനല്ല.
 ജീവിതത്തിൽ പകർത്തിയിരുന്ന ഉന്നതമായ ജീവിതാവബോധവും, സത്യസന്ധതയുമൊക്കെയാണ്.. അന്നത്തെ മിക്കവാറും മനുഷ്യരിൽ കണ്ടിരുന്നത്.!.
 മനുഷ്യർ തമ്മിലും, അയൽവക്കങ്ങൾ തമ്മിലും, അതിൻറെ ഭാഗമായ കുടുംബ ബന്ധങ്ങളിലും അതിൻറെ ശക്തമായ ഇഴയടുപ്പങ്ങൾ കാണാമായിരുന്നു. 
ഭാര്യാ -ഭർത്തൃ് ബന്ധങ്ങൾ വേർപിരിയുന്ന ഒരുകഥ പോലും ആ കാലയളവിൽ എങ്ങും കേട്ടിരുന്നില്ല. മറിച്ച് എന്തെല്ലാം, ദാരിദ്ര്യവും, കഷ്ട്ടപ്പാടുമുണ്ടങ്കിലും... ആരെയും അറിയിക്കാതെ ദാരിദ്ര്യം പോലും കുടുംബാംഗങ്ങൾ ഒന്നിച്ചുവീതിച്ചെടുക്കുന്ന... മനോഹരമായ ജീവിതാനുഭവങ്ങൾക്കിടയിലൂടെയാണ് വളർന്നുവന്നത്.
 അതുകൊണ്ടുതന്നെ ഓരോപൈസയുടേയും വില നന്നായി അറിയാമായിരുന്നു. 
 സ്വന്തം കുടുംബത്തിനുവേണ്ടിമാത്രമാണ് അച്ഛൻ ജോലിചെയ്യുന്നതെന്നബോധം ആരും പറയാതെതന്നെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്നതുകൊണ്ട്, വളർന്നുവലുതായി എങ്ങിനെയെങ്കിലും ഒരു ജോലി സമ്പാദിച്ച് വയസ്സുകാലത്ത് അവരെ സംരക്ഷിക്കുക എന്നത് വലിയ അഭിമാനവും, കടമയുമായി കരുതിപോന്നിരുന്നു!.
 ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിച്ചാൽ... അവരുടെ ഒരുവിയർപ്പുതുള്ളിപോലും, അവരുടേതായ സുഖജീവിതത്തിനുവേണ്ടി ഉപയോഗിച്ചുവെന്ന്  ഒരിക്കലും കണ്ടെത്താനാവില്ല..
. എല്ലാം തൻറെ കുടുംബത്തിനും അടുത്ത തലമുറക്കും വേണ്ടി....!
. ഒരു തെങ്ങിൻ തൈ കുഴിച്ചുവെയ്ക്കുമ്പോൾ പോലും അതിൽ, ആ കരുതലും സ്നേഹവും, ഒളിപ്പിച്ച് വെച്ചിരിക്കുന്നത് കാണാനാകുമായിരുന്നു... കാരണം അവർക്കറിയാം.. ഇതിൽ നിന്നുള്ള കായ് ഫലം ഒരിക്കലും തങ്ങൾക്ക് അനുഭവേദ്യമാകാൻ ഉള്ളതല്ലന്ന്...! 
അതുകൊണ്ടുതന്നെ കഷ്ടപ്പാടിൻറേയും, വിയർപ്പിൻറേയും വിലയറിയാവുന്നമക്കളും....ഏതാണ്ട് അതേവഴിതന്നെയാകണം പിൻതുടർന്നിരുന്നത്.
 പ്രധാനമായ മാറ്റം ഓടുമേഞ്ഞ പഴയ വീടുകൾക്കു പകരം പുതുക്കി ചെറിയ ചെറിയ കോൺക്രീറ്റ് വീടുകളായെന്നുമാത്രം.  അതും സ്വന്തം കൈപ്പിടിയിൽ ഒതുങ്ങുന്ന ചെറിയ വീടുകൾ .
 ചോദിച്ചാൽ ... "മക്കളെല്ലാം പ്രായമായാൽ വിവാഹം കഴിഞ്ഞ് പലവഴിക്ക് പിരിയാനുള്ളതല്ലേ.. പിന്നെ വലിയഒരുവീട് ഉണ്ടാക്കിയിട്ടെന്തുകാര്യം...?   ഇനി അവർക്കാവശ്യമുണ്ടെങ്കിൽ... അവരുടെ ഇഷ്ടം പോലെ ആയിക്കോട്ടെ..! നമ്മളെ സംബന്ധിച്ച കടമ കഴിഞ്ഞു... അവർക്കാവശ്യമുള്ള വിദ്യാഭ്യാസം നൽകി, ജോലിയായി, വിവാഹം കഴിഞ്ഞു... ഇനി അവരായി, അവരുടെ പാടായി..! " 
- വളരെ ലളിതവും, നിഷ്കളങ്കവുമായ  ആ ഒരു മറുപടിക്കുള്ളിൽ  വലിയ ഒരുജീവിതകാലത്തെ... ദുഃഖങ്ങളും, വേദനകളും, കഷ്ടപ്പാടുകളുടേയും ഒരു മഹാനദിതന്നെ കൂലംകുത്തിഒഴുകുന്നുണ്ടായിരുന്നുവെന്ന് ... ആരറിയാൻ -

  ഒരുജീവിതകാലത്തെ മുഴുവൻ അദ്ധ്വാനങ്ങളേയും മാറോട് ചേർത്ത് വരും തലമുറകൾക്ക് വേണ്ടി കൈമാറി,  ശിഷ്ടജീവിതം സന്തോഷത്തോടും, സമാധാനത്തോടും  കൂടി ജീവിച്ചു മരിച്ച ഒരു തലമുറയെ  ഒരിക്കലും ഇവിടെ സ്മരിക്കാതിരിക്കാനാവില്ല. ....!  കാരണം കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞ കഥയാണ് ഓർമ്മവന്നത്.
 നെഞ്ചുവേദനകൊണ്ട് പുളയുന്ന അച്ഛനെ ആശുപത്രിയിലെത്തിക്കാൻ പണിപ്പെടുന്ന മകനോട് അച്ഛൻ പറഞ്ഞു..." അരുത്... നീ എനിക്കുവേണ്ടി ബുദ്ധിമുട്ടരുത്.. കാരണം എൻറെയീ ജീവിതകാലംകൊണ്ട്  എനിക്ക് ഒരിക്കലും    നിനക്കുവേണ്ടി  ഒരണ പോലും സമ്പാദിച്ച് വെക്കുവാനായില്ല.  അതുകൊണ്ടുതന്നെ നീയായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ  നിൻറെ സമ്പാദ്യം...നീ..ഈ   ജീവിതം അവസാനിക്കാറായ എനിക്കോ, മറ്റാർക്കെങ്കിലും വേണ്ടിയോ    ചിലവാക്കണ്ടയാതൊരാവശ്യവുമില്ല..... അത് നിനക്കും നിൻറെ മക്കൾക്കും വേണ്ടിമാത്രമുള്ളതാണ്... ഒരുപക്ഷേ നിൻറെ കൈയ്യിലുള്ള പണം കൊണ്ട് എനിക്ക് ഒന്നോ, രണ്ടോ വർഷം കൂടെ ജീവിതം നീട്ടിക്കിട്ടുമായിരിക്കാം... പക്ഷെ അതുകൊണ്ടെന്ത്..?  എന്ത് പ്രയോജനം...?
-  അതായിരുന്നു ഒരു തലമുറ തൻറെ മക്കൾക്കും , കുടുംബത്തിനും വേണ്ടി കാത്തുവെച്ചിരുന്ന കരുതലും, സ്നേഹവും, സമ്പാദ്യവും....! പഠിക്കാനുണ്ട്,... പലതും...ഇനിയും.... പഴമയിൽ നിന്നുതന്നെ...!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌