ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...
ഹരിത ഗ്രാമം കേരളത്തിൽ ആദ്യത്തെ ഹരിത ഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചത്, എറണാകുളം ജില്ലയിലെ തുരുത്തിക്കരയാണ് . അതിനാൽ തുരുത്തിക്കര അതിൻെറ നിറഞ്ഞുനിൽക്കുന്ന ഹരിതഭംഗിയാൽ ഇന്ന് പലർക്കും ഒരു കൗതുകവും, മാതൃകക കൂടിയാണ്. നമുക്കു മുന്നിലുള്ള പല പ്രതിസന്ധികളേയും എങ്ങിനെ നമ്മുടെ പ്രവർത്തനങ്ങളിലൂടെ തന്നെ മാറ്റിത്തീർക്കാമെന്നാണ് തുരുത്തിക്കര നമ്മെ ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തുന്നത്.! തുരുത്തിക്കര മലയോര മേഖലകളിലെ കനത്ത ജലദൗർലഭ്യത്തിൽ നിന്നായിരുന്നു തുടക്കം. വറ്റിവരണ്ടു തുടങ്ങിയ കുടിവെള്ള സ്രോതസ്സുകളെ എന്തുകൊണ്ട് നമുക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്ന ശാസ്ത്രീയമായ ചോദ്യത്തിൽ നിന്നുള്ള ചില ശ്രമങ്ങൾ! കുടിനീർ ക്ഷാമത്തിന് പരിഹാരം കുടിനീർ ക്ഷാമത്തേയും, ജലദൗർലഭ്യത്തേയും പറ്റി പറഞ്ഞു വന്നപ്പോൾ അമ്പരപ്പിക്കുന്ന ചില കണക്കുകളാണ് അവർ മുന്നോട്ടുവെച്ചത്. അതായത് ഒരു ദിവസം ഒരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി വരുന്ന ജലത്തിൻറെ ഏകദേശ കണക്ക് ഏകദേശം നൂറു ലിറ്റർ . അപ്പോൾ അഞ്ച് അംഗങ്ങൾക്കുള്ള ഒരു കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് അഞ്ഞൂറ് ലിറ്ററെന്ന് കണക്കാക്കാം. അങ്ങിനെയെങ്കിൽ ഒരു വർഷക്കാലത്തേക്ക് ഒരു ലക്ഷത്തി എൻപ...