ഹരിത ഭംഗിയോടെ തുരുത്തിക്കര.
കേരളത്തിലെ ആദ്യത്തെ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചത്, എറണാകുളം ജില്ലയിലെ തുരുത്തിക്കര, ഇപ്പോൾ പലർക്കും ഒരു കൗതുകവും, മാതൃകയുമാണ്. നമുക്കു മുന്നിലുള്ള പല പ്രതിസന്ധികളേയും എങ്ങിനെ നമ്മുടെ പ്രവർത്തനങ്ങളിലൂടെ തന്നെ മാറ്റിത്തീർക്കാമെന്നാണ് തുരുത്തിക്കര നമ്മെ ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തുന്നത്.!
തുരുത്തിക്കര |
മലയോര മേഖലകളിലെ കനത്ത ജലദൗർലഭ്യത്തിൽ നിന്നായിരുന്നു തുടക്കം.
വറ്റിവരണ്ടു തുടങ്ങിയ കുടിവെള്ള സ്രോതസ്സുകളെ എന്തുകൊണ്ട് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്ന ചോദ്യത്തിൽ നിന്നുള്ള ചില ശ്രമങ്ങൾ!
- രസകരമായ ചില വസ്തുതകൾ -
കുടിനീർ ക്ഷാമത്തേയും, ജലദൗർലഭ്യത്തേയും പറ്റി പറഞ്ഞു വന്നപ്പോൾ അമ്പരപ്പിക്കുന്ന ചില കണക്കുകളാണ് അവർ മുന്നോട്ടുവെച്ചത്.
അതായത് ഒരു ദിവസം ഒരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി വരുന്ന ജലത്തിൻറെ ഏകദേശ കണക്ക് ഏതായാലും നൂറു ജില്ല . അപ്പോൾ അഞ്ച് അംഗങ്ങൾക്കുള്ള ഒരു കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് അഞ്ഞൂറ് ലഭിച്ചതാകും . അങ്ങിനെയെങ്കിൽ ഒരു വർഷക്കാലത്തേക്ക് ഒരു ലക്ഷത്തി എൻപതിനായിരം ജലമാണ് നമുക്ക് വേണ്ടി വരുന്നതെന്ന് കണക്കാക്കിയാലും, ആയിരം സ്ക്വയർ ഫീറ്റുള്ള ഒരു വീടിൻ്റെ ടെറസ്സിൽ ഒരു തുലാവർഷവും , കാലവർഷവും കഴിയുമ്പോൾ ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷങ്ങൾ വെള്ളമെങ്കിലും പെയ്ത് ഒഴുകുന്നുണ്ടന്നാണ് കണക്കുകളിലൂടെ വെളിവാകുന്നത്.
അപ്പോൾ നമുക്ക് വേണ്ടത് രണ്ടു ലക്ഷം ജലം എന്നാണന്നിരിക്കെ, ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം അപകട ജലമെങ്കിലും അനാവശ്യമായി ഒഴുകിപ്പോകുന്നു. അപ്പോൾപ്പിന്നെ ഇങ്ങിനെ പാഴാകുന്ന ഈ മഴ വെള്ളം ഉപയോഗിച്ചു എന്തുകൊണ്ട് നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു കൂടാ..?
അത്തരം ഒരു ചിന്തയിൽ നിന്നുമാണ് വീടിന് മുകളിൽ പതിക്കുന്ന വെള്ളം പൈപ്പുവഴി താഴേക്കിറക്കി ശുദ്ധീകരിച്ച് കിണർ റീ ചാർജു ചെയ്യുന്ന രീതിയിലേക്ക് പ്രവർത്തനം ആരംഭിച്ചത്.
അത് വിജയമാണന്ന് കണ്ടതോടെ ഓരോ വീടുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. തത്ഫലമായി ആ പ്രദേശത്തെ ജലവിതാനത്തിൽ കാര്യമായ മാറ്റം സംഭവിക്കുന്നു. ഒപ്പം വെള്ളത്തിൻറെ ഗുണനിലവാരവും , വാട്ടർ ടേബിളും എല്ലാം ഉയരുകയും അതുവഴി ഒരു പ്രദേശത്തിൻറെ ജലസുരക്ഷാ ഉറപ്പാക്കുവാനും കഴിഞ്ഞു എന്നതാണ് ഒരു മഹത്തായ കാര്യം.!
പൊതുവിൽ പാടശേഖരങ്ങൾ നിറഞ്ഞ ഒരു പ്രദേശമായതിനാൽ അതിനോട് ചേർന്നു കിടക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം കിണർ വെള്ളം താരതമ്യേന കട്ടികൂടിയതും. മഞ്ഞ നിറത്തിൽ ഉള്ളതായിരിക്കും.അതുകൊണ്ടുതന്നെ പലവീടുകളിലും, വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ കഴിയാത്ത അവസ്ഥ. എന്നാൽ മഴ വെള്ളം ഉപയോഗിച്ചുള്ള കിണർ റീ ചാർജിംഗിലൂടെ ശുദ്ധമായ കുടിവെള്ളം എന്ന വലിയ ഒരു സ്വപ്നം കൂടി പൂവണിഞ്ഞു.
തുടർന്ന് ഊർജ സംരക്ഷണം എന്ന പദ്ധതിയുടെ ഭാഗമായി ഫിലിമെൻ്റ് ബൾബുകളുടെ ഉപയോഗം അവസാനിപ്പിക്കുക എന്നതായിരുന്നു. അതിനായി എല്ലാ വീടുകളിലും എൽ.ഐ.ഡി. ബൾബുകൾ വിതരണം ചെയ്തു, പഴയ കേടുവന്ന എൽ.ഐ.ഡി. ബൾബുകൾക്കു പകരം, എൽ.ഐ.ഡി. ക്ലിനിക്കുകൾ തന്നെ സ്ഥാപിച്ച് പുതിയതോ, റിപ്പയർ ചെയ്ത ബൾബുകളോ നൽകുവാനും തുടങ്ങി. മാത്രമല്ല എൽ.ഐ.ഡി. ക്ലിനിക്കുകൾ വഴി ഇ-മാലിന്യ സംസ്ക്കരണമെന്ന വലിയ ഒരു പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും കഴിഞ്ഞു.
അതുപോലെ തന്നെ സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു കാമ്പയിനായിരുന്നു. സോളാർ വൈദ്യുതി. ഓരോ വീടുകൾക്കും മുകളിലും സോളാർഹീറ്ററുകൾ സ്ഥാപിച്ചുകൊണ്ട്, രൂക്ഷമാകുന്ന വൈദ്രുതി പ്രതിസന്ധികൾക്ക് ഒരു ബദൽ എന്ന കാഴ്ച്ചപ്പാടുകളോടെ തുടങ്ങിയ ആ പ്രവർത്തനവും, വലിയ സ്വീകാര്യതയോടെ തന്നെ. നടപ്പിലാക്കുവാൻ കഴിഞ്ഞു.
വീട്ടുമാലിന്യങ്ങൾ, അതിൻറെ സംസ്കരണം സംബന്ധിച്ചു. എല്ലാ വീടുകളിലും വീട്ടു മാലിന്യ സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിച്ചുകൊണ്ട് , അതിൽ നിന്നും കിട്ടുന്ന ജൈവ ലായിനികൾ ഉപയോഗിച്ച് വീടുകളിൽ അടുക്കളത്തോട്ട നിർമ്മാണവും , കൂടാതെ വീട്ടുമുറ്റത്ത് ഒരു മത്സ്യം കൃഷി എന്ന രീതിയിൽ വളരെ ചിലവ് കുറഞ്ഞ അക്വാപോണിക്സ് കൃഷി രീതികളും വ്യാപകമാക്കി.
ഇങ്ങിനെ ഒരു കൂട്ടായ പരിശ്രമം കൊണ്ട് തുരുത്തിക്കര പച്ചയണിഞ്ഞ ഒരു ഹരിത ഗ്രാമമായി കേരളക്കരയിൽ മാറുകയായിരുന്നു. ഒരു വിധത്തിൽ ഒരു വീട്ടിൽ ശുദ്ധമായ കുടിവെള്ളം മുതൽ ജൈവ കൃഷിരീതികൾ വരെ വികസിപ്പിച്ചു കൊണ്ടായിരുന്നു ഈ നേട്ടം കൊയ്തെടുത്തത്!.
ഇത് ഒന്നോ രണ്ടോ ദിവസത്തെ പ്രയത്നമായിരുന്നില്ല. ഇതിനു പിറകിൽ ഒരു പാട് സംഘടനകളുടേയും, വ്യക്തികളുടേയും ആത്മാർത്ഥമായ ഒരു കൂട്ടായ ശ്രമങ്ങളുണ്ടായിരുന്നു ഇതിൻ്റെ പ്രധാന സംഘാടകനും , ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനുമായ ശ്രീ. തങ്കച്ചൻ പറയുന്നു.
ഇത് നമ്മുടെ സംസ്ഥാനത്തിന് തന്നെ ഒരു മികച്ച മാതൃകയാണ്. സ്വപ്രയത്നം കൊണ്ട് സ്വയം പര്യാപ്തമാവുക എന്ന ഒരു വലിയ ആശയപൂർത്തീകരണമാണ് തുരുത്തിക്കര മുന്നോട്ടു വെച്ചിരിക്കുന്നത്.
എന്തിനും ഏതിനും മറ്റുള്ളവരുടെ കനിവുകൾക്കായി കാത്തിരിക്കുകയും, പലതും ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൽ നമ്മുടെ ചുറ്റുപാടുകളും. ജീവിതവും നമ്മുടെ അദ്ധ്വാനവും കൊണ്ട് കൂടുതൽ ആരോഗ്യകരവും മികച്ചതുമാക്കി മാറ്റിത്തീർക്കാമെന്ന വലിയ പാഠമാണ് ഈ ഹരിത ഗ്രാമം നമുക്ക് കൂടുതൽ.!
- കിണർ റീചാർജിംഗ് -
വർഷകാലത്ത് വീടിനുമുകളിൽ പെയ്യുന്ന മഴവെള്ളം പി.വി.സി. പൈപ്പുകൾ വഴി താഴേക്കിറക്കി, കിണറിന് സമീപം സ്ഥാപിച്ചിരിക്കുന്ന ആറ് ലെയറുകളുള്ള ഒരു ടാങ്കുമായി ബന്ധിപ്പിക്കുന്നു.
അതിൽ ഏറ്റവും അടിയിലുള്ള തട്ടിൽ 6 mm.ബേബി മെറ്റലും, അതിനുമുകളിൽ മണലോ, 3 mm.ചിപ്സോ നിറച്ച ശേഷം, അതിനും മുകളിലെ തട്ടിൽ ചിരട്ടക്കരിയും, വീണ്ടും അതിനുമുകളിലെ തട്ടുകളിൽ 6 mm, 3 mm,ക്രമത്തിൽ നേരത്തെ പറഞ്ഞതുപോലെ തന്നെ മെറ്റലും, ചിപ്സും നിറച്ചശേഷം, ഒരു ലയർ ഒഴിച്ചിടുന്നു. വെള്ളത്തിൻറെ ഓവർഫ്ളോ ഒഴിവാക്കാൻ വേണ്ടിയാണിത്. ഇങ്ങിനെ അഞ്ചു തട്ടുകളായി നിറച്ചശേഷം അതിനിടയിൽ സ്ഥാപിച്ചിരിക്കുന്ന ഫൈബർ നെറ്റുവഴി വെള്ളം ശുദ്ധമായി അരിച്ചിറങ്ങിവരുന്നു.
വർഷത്തിലൊരിക്കൽ ടാങ്കിൻറെ തട്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന ചെറിയ മെറ്റലുകൾ കഴുകി ശുദ്ധീകരിക്കുന്നതും നല്ലതാണ്. ഇത് പ്രത്യേകം പ്ലംബർമാരുടേയോ, ആരുടെയെങ്കിലും സഹായമില്ലാതെ തന്നെ ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ ചിലപ്പോൾ ചിരട്ടക്കരിമാത്രം മാറ്റിക്കൊടുക്കുക.. !
Comments