ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

മുളകൾക്കെന്താണ് പ്രത്യേകത ?

മുളവീടുകൾ മുളകളുടെ  ഉപയോഗം .   ഇന്ന്, ലോകത്ത്തന്നെ ആയിരത്തിൽ പരം ഇനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വിവിധയിനം മുളവർഗ്ഗങ്ങൾക്ക് ഒരുപക്ഷേ എത്രയോ നൂറ്റാണ്ടുകളുടെ ചരിത്രമാകും പറയുവാനുണ്ടാവുക...! അതുകൊണ്ട്കൂടിയാകണം... എന്നും, ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കിടയിലും, ആദിമമനുഷ്യരുടെ ജീവിതങ്ങളിലുമൊക്കെ മുളകൾ ഒരു പ്രധാന സ്ഥാനം വഹിച്ചിരുന്നതും !.  എന്തായാലും ലോകത്ത് ഏറ്റവും കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഒരു സസ്യമെന്ന നിലയിലും, ഒരുപാട് പാരിസ്ഥിതിക പ്രാധാന്യം അതിന് കൈവന്നതും കൊണ്ടാകണം, എല്ലാ വർഷവും സെപ്റ്റംബർ 18 ന് ലോകത്തിൽ എവിടേയും മുളദിനം ആഘോഷിക്കുന്നു. മുളകൾ ഉപയോഗിച്ചുള്ള വീടുനിർമ്മാണം ഇന്ന് പഴയകാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്ന ഒരു പ്രവണത പലസ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്. മുഖ്യമായും മനുഷ്യജീവിതത്തിൽ ഇപ്പോൾ, പാരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം കൂടിവരുന്നതും. അസഹനീയമായ ചൂടും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമെല്ലാമുള്ള ആശങ്കകളുമെല്ലാം ഇതിന് കാരണമായിട്ടുണ്ടാകാം. എങ്കിൽ പോലും ആധുനികമായ പല വൻകിട റിസോർട്ടുകളും, നിർമ്മാണത്തിൻ്റെ ഭാഗമായി മനോഹരമായ മുളവീടുകൾ ഇപ്പോൾ, ലാൻഡ് സ്‌കേപ്പിൽ ഇടം പിടിക്കുന...