/ സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

More Than Just a Feast: The Surprising Health Benefits Hidden in Kerala’s Onam Sadya

The Science Behind Sadya: How This Traditional Kerala Feast Acts as a Nutritional Powerhouse There is hardly any Malayali in the world who hasn't experienced the sheer joy of sitting before a fresh green banana leaf, enjoying a grand Sadya—especially on the auspicious day of Thiruonam. For every Keralite, Thiruonam and the grand feast accompanying it are not just about food; they are beautiful, nostalgic anchors of lifelong memories. The bond between a Malayali and the traditional flavors of Kerala is that deep. However, beyond the festive joy, the rich variety of dishes, and the strict traditional rituals of serving and eating, few stop to think about the incredible scientific logic behind this ancient dietary practice. Some might wonder: "What science? What tradition? When you're hungry, shouldn't you just sit down and eat? What is the relevance of a banana leaf, a specific order of dishes, and strict serving rules?" At first glance, it seems like a valid questi...

സോഷ്യൽ മീഡിയകളിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ




https://www.vlcommunications.in/2026/04/blog-post_14.html


പലപ്പോഴും നമ്മൾ ആരോഗ്യം എന്നതുകൊണ്ട് അർഥമാക്കുന്നത് കഴിക്കുന്ന ഭക്ഷണത്തേ
യും , അനാരോഗ്യകരമായ ശാരീരികാവസ്ഥയേയും, ഉല്ലാസഭരിതമായ ജീവിതാവസ്ഥകളേയുമെല്ലാം കേന്ദ്രീകരിച്ചാണ്. എന്നാൽ പ്രത്യക്ഷത്തിൽ  മുകളിൽ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ മാത്രമാണോ ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യരുടെ ആരോഗ്യ പരിപാലനത്തെ സ്വാധീനിക്കുന്നത്.? ഒരിക്കലുമല്ല. കാരണം ആരോഗ്യമെന്നത്  ശാരീരികവും അതോടൊപ്പം മാനസികവുമായ മികച്ച രീതിയിലുള്ള ഒരു ഐക്യപ്പെടൽ കൂടിയാണ് .  എന്നാൽ ഇക്കാലത്തെ മനുഷ്യരിൽ ഭൂരിപക്ഷവും ഈ ഐക്യപ്പെടലിന് വിധേയമാകുന്നുണ്ടോ എന്നു ചോദിച്ചാൽ പലപ്പോഴും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ഡിജിറ്റൽ അടിമത്തമെന്ന മഹാമാരി

പണ്ട് ചിലർ പാതി ഉറക്കംപോലുമുപേക്ഷിച്ച്, സിഗരറ്റ് വലിക്കാനും, മദ്യപിക്കുവാനുമെല്ലാമായി ബെഡ് റൂമിൽനിന്നും അർദ്ധരാത്രി എഴുന്നേറ്റുപോകുന്ന ശീലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് രാത്രിയെന്നോ, പകലെന്നോ, മരണവീടെന്നോ, കല്യാണവീടെന്നോ ഉള്ള വ്യത്യാസം പോലുമില്ലാതെ മൊബൈൽ ഫോണുകളിലെ അൽഗൊരിതങ്ങൾക്ക്പിറകേപായുന്ന ഒരു ജനതയെയാണ് എവിടെയും കാണുന്നത്.

എന്താണ് ഇതിൻറെ പിന്നിലെ രഹസ്യം? അഥവാ ഇത്ഏതെങ്കിലും വിധത്തിലുള്ള ഒരു മാനസിക വൈകല്യമോ ? അതല്ലങ്കിൽ സോഷ്യൽ മീഡിയ അൽഗൊരിതങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബിസിനസ്സ് തന്ത്രങ്ങളുടേയോ ഭാഗമാണോ?

നേരത്തേ സൂചിപ്പിച്ച പ്രകാരം, ഉറക്കത്തിനിടയിൽപോലും, മൊബൈൽഫോൺ തിരയുന്ന ഈ പ്രവണതയെ, മനഃശാസ്ത്രപരമായി  ' ഡിജിറ്റൽ ഹൈപ്പർ വിജിലൻസ്' ( Digital Hypervigilance ) അതല്ലങ്കിൽ ഫിയർ ഓഫ് മിസ്സിംഗ് ഔട്ട് ( FOMO) എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിൻറെ അടിസ്ഥാനകാരണമാകട്ടെ, നമ്മുടെ തലച്ചോറിലെ ' റിവാർഡ് സിസ്റ്റ'വും. (Reward System )
ഓരോതവണയും, സോഷ്യൽ മീഡിയകളിൽ ആക്ടീവായിരിക്കുന്ന വ്യക്തികൾക്ക് നോട്ടിഫിക്കേഷനോ, അതല്ലങ്കിൽ സ്വന്തം പോസ്റ്റുകളിലേക്കുള്ള അധിക റീച്ചും, ലൈക്കുകളുമെല്ലാം വർദ്ധിച്ചു വരുന്നതിനനുസരിച്ച്, താത്ക്കാലിക സന്തോഷം നൽകുന്നതിനാവശ്യമായ ,  'ഡോപ്പമിൻ ' (Dopamin ) എന്നരാസവസ്തു തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്നു.  
കൂടാതെ, പാതി ഉറക്കമുണർന്ന് എഴുന്നേറ്റ് വരുമ്പോൾപ്പോലും , ' പുതുതായി അവിടെയെന്തെങ്കിലുമുണ്ടോ? ' യെന്ന് തിരയാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്നതും ഈ  ' ഡോപ്പമിൻ ' എന്ന ലഹരിയാണ്.  മറ്റൊന്ന്   ' ഫോമോ ' യാണ് .

എന്താണ് ഫോമോ?( Fomo - Fear of Missing Out.)

ലോകത്ത് എവിടെയോ, എന്തെക്കെയോ, നടക്കുന്നുണ്ടന്നും, അത് താൻ അറിയാതെ പോകുന്നുവെന്നുമുള്ള തോന്നലുകളിൽ നിന്നുളവാകുന്ന ഭയമാണിത്. അർദ്ധരാത്രിയിൽ പോലും വെറുതെ ഫോൺ തുറന്ന് വെച്ച് സ്ക്രീനിലൂടെ വിരലോടിക്കുമ്പോൾപ്പോലും നാം നമ്മളറിയാതെ തന്നെ നമ്മുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്.  കൂടാതെ " ഞാൻ ഉറങ്ങുന്ന നേരത്ത് മറ്റുള്ളവർ പ്രധാനപ്പെട്ട എന്തെങ്കിലും പങ്കുവെച്ചോ ? " എന്നുള്ള ചിന്തകളും , ആകാംക്ഷയുമെല്ലാംനമ്മളറിയാതെതന്നെമനസ്സിനെവല്ലാതെഅസ്വസ്ഥമാക്കും

അതുപോലെ മറ്റൊന്നാണ് ' സ്ക്കിന്നർ ബോക്സ് പ്രഭാവ ' മെന്നുവിശേഷിപ്പിക്കുന്ന വേരിയബിൾ റിവാർഡ് .

Variable Reward 

സോഷ്യൽ മീഡിയ ആപ്പുകൾ പോലും രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു ' സ്ലോട്ട് മെഷീൻ ' പോലെയാണ്. അതിനാൽ സ്ക്രോൾ ചെയ്യുമ്പോൾ എപ്പോഴും നല്ല കാര്യങ്ങൾ തന്നെ ലഭിക്കണമെന്നില്ല.മാത്രവുമല്ല നമ്മൾ ഒരു കഥയോ, നോവലോ വായിക്കുകയാണങ്കിൽ അതിന് ഒരു ആദിയും, അന്ത്യവുമുണ്ടാകും. അതിനാൽ അതിൻറെ ആസ്വാദ്യത നിലക്കുന്നിടത്തുവെച്ച് ചിലപ്പോൾവായന അവസാനിച്ചുവെന്നും വരാം. എന്നാൽ ഇതിൻറെ രൂപകൽപ്പനയിൽ അങ്ങിനെ ഒരു സാദ്ധ്യതയേ ഇല്ല. മാത്രവുമല്ല അത് നിങ്ങളെ അനുനിമിഷം ത്രസിപ്പിച്ചുകൊണ്ടുമിരിക്കും.

അങ്ങിനെ തീർത്തും അലസമായ ഒരു സ്ക്രോളിംഗിനിടയിൽപ്പോലും, നമ്മുടെ ശ്രദ്ധയെ അതിലേയ്ക്ക് ആകർഷിച്ചുകൊണ്ട് എപ്പോഴെങ്കിലും  രസകരമായ ഒരു കാര്യം ലഭിക്കും എന്ന പ്രതീക്ഷയിൽ ( Variable Reward) അത് , എപ്പോഴും, നമ്മെ വീണ്ടും,വീണ്ടും സ്ക്രീനിലേയ്ക്ക് തന്നെ വലിച്ചടുപ്പിക്കും.

അതുപോലെതന്നെയാണ് അരോചകമായ, ഏകാന്തതകളിൽ നിന്ന് മോചനം നേടാൻ ഫോണിൽ അഭയം തേടുന്നവർ. എന്നാൽ സത്യത്തിൽ അത് ഏകാന്തതയിൽനിന്ന് മോചിപ്പിക്കുവാൻ പര്യാപ്തമാണോ?

https://www.vlcommunications.in/2026/04/blog-post_14.html
ഡിജിറ്റൽ അടിമത്വം



യഥാർഥത്തിൽ ഏകാന്തതയിൽ മൊബൈൽ ഫോണിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ ഒരു തുണയാണന്ന വ്യാജമായ സുരക്ഷിത ബോധം മനസ്സ് നിർമ്മിച്ചെടുക്കുക മാത്രമാണ് അവിടെ ചെയ്യുന്നത്. മാത്രവുമല്ല  ഇത് മനസ്സിനെ വളരെയേറെ തളർത്തുന്ന ഒരു പ്രക്രിയയായിക്കൂടി, മൊബൈൽഫോണിൽനിന്ന് ഉതിരുന്ന രശ്മികൾവഴി സംഭവിക്കുന്നുമുണ്ട്. 

എന്താണ് മൊബൈൽഫോണിൻറെ അധിക ഉപയോഗംമൂലം സംഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ?

ഒറ്റവാക്കിൽ, അത് ആദ്യം തകർക്കുന്നത് നമ്മുടെ കാഴ്ച്ചയേയും, ചിന്താശേഷിയേയും, മനസ്സിനേയുമാണന്നുപറയാം. മറവിരോഗം സംഭാവനചെയ്യുന്നതിലും ചെറുതല്ലാത്ത ഒരുപങ്ക് മൊബൈൽഫോൺ വഹിക്കുന്നുണ്ട്. ഒരുനിമിഷത്തിനുള്ളിൽ നമുക്ക് പ്രിയപ്പെട്ടതായ അനേകം കാര്യങ്ങൾമിന്നിമറയുന്ന സ്ക്രീനുകൾക്കുള്ളിൽ തലകുമ്പിട്ടിരുന്ന് പലപ്പോഴും ചെയ്യാൻ മറക്കുന്നതും നിത്യജീവിതത്തിലെ ചില പ്രധാനകാര്യങ്ങളാകും.അതുപോലെതന്നെ സ്ക്രീനിൽ നിന്നുപുറപ്പെടുന്ന ബ്ളൂലൈറ്റ്മൂലം ' മെലറ്റോണിൻ ' എന്ന ഹോർമോൺ നശിക്കുന്നതുമൂലമുണ്ടാകുന്ന ഉറക്കമില്ലായ്മയും, തുടർന്നുണ്ടാകുന്ന ജീവിതശൈലീരോഗങ്ങളുമെല്ലാം പലപ്പോഴും ആരും മൊബൈൽഫോണിൻറെ അമിതഉപയോഗംമൂലമുള്ളതാണന്ന വസ്തുത ശ്രദ്ധിക്കാറുപോലുമില്ലന്നുള്ളതാണ് വസ്തുത.

ഡിജിറ്റൽ അടിമത്വം  രോഗമാണോ?

തീർച്ചയായും , ഊണിലും , ഉറക്കത്തിലുമെല്ലാം മനുഷ്യർ, ഫോൺ തിരയുന്ന ഈ അവസ്ഥയെ മന:ശാസ്ത്രലോകം ' Internet Addiction Disorder ' അതല്ലങ്കിൽ ' Social Media Compulsion ' എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നു.


ഉറക്കത്തിൽപ്പോലും ഫോൺ തിരയുന്ന ഒരാളുടെ അവസ്ഥയെന്നത് സ്വാഭാവികമായും ഒരു ലഹരി പദാർഥത്തിന് അടിമപ്പെട്ടവൻ്റെ (Withdrawal Symptoms ) അവസ്ഥക്ക് തുല്യം തന്നെയാണ്. 


https://www.vlcommunications.in/2026/04/blog-post_14.html
സോഷ്യൽമീഡിയ അറ്റൻഷൻ



ഇത് തലച്ചോറിലെ ചിന്താശേഷിയെ നിയന്ത്രിക്കുന്ന ' പ്രീ ഫണ്ടൽ കോർട്ടക്സിനെ ' ദുർബലപ്പെടുത്തുന്നതോടൊപ്പം.  ഇത് വ്യക്തിയുടെ നിയന്ത്രണത്തിലല്ലാത്ത ' കമ്പൾസീവ് ബിഹേവിയർ ' (Cumpulsive behavior ) ആയും മാറുന്നു. 

ഇത് ഒരു സോഷ്യൽ മീഡിയ തന്ത്രമാണോ?

തീർച്ചയായും, അതെ എന്നതുതന്നെയാണ് ഉത്തരം . കാരണം
സോഷ്യൽമീഡിയ കമ്പനികൾ വൻതോതിൽ പണം ചിലവഴിക്കുന്നത് ' അറ്റൻഷൻ ഇക്കോണമി ' (Attention Economy) നിലനിർത്തുന്നതിന് വേണ്ടിയാണ്. അവർക്കു വേണ്ടതും, സോഷ്യൽ മീഡിയകളിലേയ്ക്കുള്ള നിങ്ങളുടെ സജീവ ശ്രദ്ധയാണ്. അതിനായി അവർ ഉപയോഗിക്കുന്ന തന്ത്രങ്ങളും വിഭിന്നങ്ങളാണ്. 

അതിന് മുൻപ് സിലിക്കൺ വാലിയിലെ ഹൈടെക്ക് കമ്പനികളിൽ ( Google, Facebook, Twitter) ഈ സംവിധാനങ്ങൾ നിർമ്മിക്കുവാൻ  മുൻകൈയെടുത്തവർ തന്നെ പിന്നീട് അതിനെക്കുറിച്ച് എന്താണ് പറഞ്ഞതെന്നു കൂടി പരിശോധിക്കുമ്പോഴാണ് സോഷ്യൽ മീഡിയയും, അതിൻ്റെ അൽഗോരിതങ്ങളുമെല്ലാം എത്ര മേൽ ആഴത്തിലും , അപകടകരമായ രീതിയിലുമാണ് സമൂഹത്തിന് മേൽ പിടിമുറുക്കിയിരിക്കുന്നതെന്ന് മനസ്സിലാകുന്നത്.

ആദ്യം ട്രിസ്റ്റൺ ഹാരിസിൻ്റെ വാക്കുകളിലേക്ക്.

Tristan Harris ( മുൻ ഗൂഗിൾ ഡിസൈൻ എത്തി സിസ്റ്റ് )
" നമ്മുടെ ഓരോരുത്തരുടേയും ഫോണിന് പിറകിൽ ഒരു സൂപ്പർ കംമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട്. അത് നിങ്ങളുടെ മനസ്സിനെ എങ്ങിനെ നിയന്ത്രിക്കണമെന്ന് നിങ്ങളേക്കാൾ നന്നായി പഠിച്ചു കഴിഞ്ഞു. യഥാർഥത്തിൽ ഫോൺ നോക്കുന്നത് നമ്മളല്ല, മറിച്ച് ഫോണിന് പിറകിലുള്ള ' ആയിരക്കണക്കിന് എഞ്ചിനീയർമാർ ' നമ്മെക്കൊണ്ടത് നോക്കിക്കുകയാണ്. " എന്നാണ് ഇദ്ദേഹം ഈ പ്രക്രിയയെ വിശേഷിപ്പിച്ചത് 

എന്നാൽ ഇതിനെ  ' ബ്രയിൻ ഹാക്കിംഗ് ' ( Brain Hacking)എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്   ഫേയ്സ്ബുക്കിൻ്റെ ആദ്യ കാല ഫൗണ്ടർമാരിൽ ഒരാളായ ' ഷോൺ പാർക്കർ ' (Sean Parker ) സംഭാഷണമാരംഭിക്കുന്നത്.  അദ്ദേഹം പറയുന്നു. " ഞങ്ങൾ ഒരു കാര്യം മാത്രമാണ് ചിന്തിച്ചിരുന്നത്.  മനുഷ്യൻറെ സമയവും, ശ്രദ്ധയും എങ്ങിനെ പരമാവധി കൈക്കലാക്കാം? ഇതിനായി മനുഷ്യൻറെ മന:ശാസ്ത്രപരമായ ചില ബലഹീനതകൾ ഞങ്ങൾ ചൂഷണം ചെയ്തു. ഓരോ ലെെക്കുകളും, കമൻ്റും , തലച്ചോറിൽ സ്ഥിരമായി ഡോപ്പമിൻ ഹിറ്റുകൾ സമ്മാനിക്കുന്നു. ഇത് കുട്ടികളുടെ തലച്ചോറിനെ എങ്ങിനെ ബാധിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ. "

ഫേസ്ബുക്കിൻ്റെ മറ്റൊരു മുൻ എക്സിക്യൂട്ടീവായിരുന്ന ' ചാമത്ത് പാലിഹാ പിറ്റിയ ( Chamath Palihapitiya ) പറയുന്നത്, ഇത് സമൂഹത്തെ തകർക്കുവാൻ എത്രത്തോളം പര്യാപ്തമാണ് എന്നതിനെക്കുറിച്ചാണ്.

" സമൂഹം എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിൻറെ അടിസ്ഥാന ശിലകളെത്തന്നെ തകർക്കുന്ന ഉപകരണങ്ങളാണ് ഞങ്ങൾ നിർമ്മിച്ചത്. പരസ്പ്പരമുള്ള ബന്ധങ്ങളും, സ്നേഹവും ഇല്ലാതാക്കി, ഹൃദയ ശൂന്യമായ ലൈക്കുകളിലേക്ക് ഞങ്ങൾ മനുഷ്യരെ
മാറ്റി. ഞാൻ എൻ്റെ കുട്ടികളെ ഇപ്പോൾ ഈ ആപ്പുകൾ ഉപയോഗിക്കുവാൻ അനുവദിക്കാറില്ല "

മറ്റൊരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജാരൺ  ലാനിയർ ( Jaron Lanier ) പറയുന്നത്. 
"  സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നിങ്ങൾ ഒരു ഉപഭോക്താവല്ല. മറിച്ച് നിങ്ങളെ മാറ്റിയെടുക്കുവാൻ അനുവദിക്കുന്ന ഒരു 'പരീക്ഷണ മൃഗം ' മാത്രമാണ്. നിങ്ങളുടെ
പെരുമാറ്റത്തേയും, ചിന്തയേയും അൽഗൊരിതങ്ങൾ പതിയെ മാറ്റിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉടൻ ഡിലേറ്റ് ചെയ്യുക. "

ഇത്രയും കാര്യങ്ങൾ അവർ പറയുമ്പോൾ വെളിവാക്കപ്പെടുന്ന രണ്ട് പ്രധാന കാര്യങ്ങളിൽ  ഒന്ന്. നമ്മൾ മുൻപ് ചൂണ്ടിക്കാട്ടിയ 'അറ്റൻഷൻ ഇക്കോണമി ' യാണ്. (Attention Economy) അതായത് നിങ്ങളുടെ ശ്രദ്ധയാണ് അവരുടെ പണം അതല്ലങ്കിൽ മൂലധനം എന്നർത്ഥം . നമ്മുടെവിലയേറിയ സമയത്തെ ഏതുവിധേനയും ചൂഷണം ചെയ്യുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യവും, നിലനിൽപ്പിൻറേയും അടിസ്ഥാനം.
അത് നേടാൻ ഏത് മന:ശാസ്ത്രതന്ത്രങ്ങളും അവർ പ്രയോഗിക്കും. 

മറ്റൊന്ന് ' അൽഗൊരി തമിക് ഫീഡിംഗ് ' എന്നതാണ്.അതിൽ, നിങ്ങൾ എന്ത് ചിന്തിക്കണമെന്ന് അൽഗൊരിതങ്ങൾ തീരുമാനിക്കുന്നു. മറ്റൊന്ന്, നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ വീണ്ടും , വീണ്ടും സ്ക്രീനിലൂടെ കാണിക്കുന്നതിലൂടെ നിങ്ങളുടെ പൂർണ്ണമായ ശ്രദ്ധ അത്തരം രസകരമായ കാര്യങ്ങളിലേയ്ക്കുതിരിയുകയും, ലോകത്തിൻ്റെ ഗൗരവതരമാർന്ന മറ്റു വശങ്ങൾ കാണാതെയും പോകുന്നു.

ഇവിടെയിപ്പോൾ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തെ ക്കുറിച്ച്  എഴുതുവാനുണ്ടായ കാരണം തന്നെ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.  

ഒരാൾ തൻ്റെ പതിവ് സോഷ്യൽ മീഡിയ തിരച്ചിലുകൾക്കിടയിൽ വളരെ അവിചാരിതമായാണ് തൻ്റെ ആക്ടിവിറ്റികൾ കാണാനിടയായത്. 
അതിൽ അയാൾ തൻ്റെ സ്വന്തം അക്കൗണ്ടുകളിലുള്ള പല പ്രൊഫൈലുകളിലായി ആകെ ചെയ്തിരിക്കുന്ന പോസ്റ്റുകളുടെ എണ്ണം മാത്രം 15 .1 k, യാണ്. അതായത് 15,000 പ്ലസ് ഒരുന്നൂറ്.
സാധാരണ രീതിയിൽ അനേകം സമയമെടുത്ത്മാത്രം നിർമ്മിക്കുന്ന  സോഷ്യൽമീഡിയ പോസ്റ്റുകൾക്ക്, ഏറ്റവും കുറഞ്ഞ സമയം, ഒരു മണിക്കൂർ എന്നെടുത്താൽപ്പോലും  അയാൾക്ക് അതിനായി നീക്കിവെയ്ക്കേണ്ടി വന്ന സമയംപോലും 15,000 ൽപ്പരം മണിക്കൂറുകളാണ്. 

അതായത് വെറുതെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ചെയ്യാൻ വേണ്ടി മാത്രം അയാൾ ചിലവഴിച്ചത് ജീവിതത്തിലെ അതിപ്രധാനമായ ഒന്നര വർഷത്തിലധികം കാലം.

ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിർമ്മിക്കാൻ വേണ്ടിമാത്രം ചിലവഴിച്ചതാണങ്കിൽ, അല്ലാതെ അതിൻറെ ആസ്വാദനങ്ങൾക്കായി ചിലവഴിക്കപ്പെട്ടത്, ചിലപ്പോൾ അയാളുടെ ജീവിതത്തിൻറെ പകുതിയോളം വരും. എത്രയേറെ ഞെട്ടിപ്പിക്കുന്ന ഒരുകണക്കുകളാണിത്.?

ഒരുപക്ഷേ ഇത്രയേറെ വിലപ്പെട്ട സമയം ഒരാൾ തൻറെ,  ഏതെങ്കിലും ബിസിനസ്സ് സംരംഭങ്ങളിലോ, തൊഴിലിടങ്ങളിലോ ആണ് മുടക്കിയിരുന്നെങ്കിൽ അയാൾ ഒരു പക്ഷേ ഒരു അതിസമ്പന്നൻ തന്നെ ആകുമായിരുന്നു.


പറഞ്ഞുവന്നത് സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചല്ല, മറിച്ച് അമിതഉപയോഗത്തെക്കുറിച്ചാണ്. പ്രത്യേകിച്ചും, ഗൂഗിൾ, അതല്ലങ്കിൽ Ai.പോലുള്ള സംവിധാനങ്ങൾ മനുഷ്യരാശിയുടെതന്നെ ഏറ്റവും വലിയ സർച്ച് എഞ്ചിനുകളായിമാറിത്തീരുകയും, ഏതുതരം വിജ്ഞാനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാവുകയും ചെയ്യുന്ന ഈ മനോഹരമായ കാലഘട്ടത്തിൽ തീർച്ചയായും അതിൻറെ എല്ലാവിധ സാദ്ധ്യതകളേയും പരമാവധി ഏവരും പ്രയോജനപ്പെടുത്തുകതന്നെവേണം.

എന്നാൽ ഇവിടെ സംഭവിക്കുന്നത് പലപ്പോഴും മറിച്ചാണ്. ദുഷ്പ്രചരണങ്ങൾക്കായും, പലപ്പോഴും എതിരാളികളെ നലംപരിശാക്കുവാനുമുള്ള ഒട്ടേറെ പി. ആർ വർക്കുകൾക്ക് നേതൃത്വം വഹിക്കുന്ന സോഷ്യൽമീഡിയകൾ നൽകുന്ന തെറ്റായ ആശയങ്ങളും,അതിൻറെ ഭാഗമായ അസത്യപ്രചരണങ്ങളും, ഓരോരുത്തരുടേയും മുതുകിൽവെച്ചുകെട്ടുകയും, തീർത്തും കലുഷമായ സാഹചര്യങ്ങൾ സൃഷ്ട്ക്കുക എന്നതും മാത്രമായി സോഷ്യൽ മീഡിയ താത്പ്പര്യങ്ങൾ മാറിത്തീരുമ്പോൾ അതിനുവേണ്ടി, ജീവിതത്തിൻറ ഇനിഒരിക്കലും തിരിച്ചുകിട്ടാത്ത ആ നിമിഷങ്ങൾ ചിലവാക്കേണ്ടതുണ്ടോ എന്നതാണ് കാതലായ ചോദ്യം. 

സോഷ്യൽ മീഡിയ അമിതോപയോഗത്തെ എങ്ങിനെ മറികടക്കാം?

ആദ്യംവേണ്ടത്. സ്വന്തം ലക്ഷ്യത്തെക്കുറിച്ചും,ജീവിതത്തെക്കുറിച്ചും, മികച്ച അവബോധമുണ്ടാവുക എന്നതാണ്.എപ്പോഴും ഇത്തരം മീഡിയകൾക്കുമുന്നിൽ സ്വയം ജീവിതം സമർപ്പിക്കാതെ, സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാത്രമായുള്ള ഉപാധിയായിമാത്രം കാണുകയും, അതിനായിമാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് അതിലേയ്ക്കുള്ള സമയം പരിമിതപ്പെടുത്തുകയും ചെയ്യാം.

ശാരീരികവും, മാനസികവുമായ ആരോഗ്യം ക്ഷയിപ്പിക്കാമെന്നല്ലാതെ, പ്രത്യേകിച്ച് മറ്റ്ഗുണങ്ങളൊന്നും ഇതുവഴി ലഭിക്കുന്നില്ലന്ന് തിരിച്ചറിഞ്ഞ് കുറച്ചുകൂടി ക്രിയേറ്റീവായതും, സന്തോഷം നൽകുന്നതുമായ കാര്യങ്ങളിലേയ്ക്കു ശ്രദ്ധതിരിക്കുക.

സോഷ്യൽമീഡിയാ നോട്ടിഫിക്കേഷനുകൾ ഓഫാക്കാം, പ്രത്യേകിച്ച് നിങ്ങളുടെ ജീവിതത്തിന് ഗുണപരമല്ലാത്തതെന്ന് തോന്നുന്ന ആപ്ളിക്കേഷനുകൾ ഡിലേറ്റ്ചെയ്യാം. കൂടുതൽ സമയവും സ്വന്തം കാര്യങ്ങളിൽ ഏതിനാണോ പ്രാമുഖ്യം നൽകേണ്ടതെന്ന് തീരുമാനിച്ച് അതിലേയ്ക്ക് തിരിയാം. വിനോദങ്ങൾക്കായി ഒരു നിശ്ചിത സമയം മാറ്റിവെയ്ക്കാം.  അതോടൊപ്പം നിങ്ങൾ, സോഷ്യൽ മീഡിയക്കുവേണ്ടി  ജീവിതത്തിലെ പ്രധാനപ്പെട്ട എത്രമണിക്കൂറുകൾ ചിലവഴിച്ചുവെന്നും കണ്ടെത്തുക.



  

 

  
 





Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌