പ്രമേഹത്തെ നിയന്ത്രിക്കാൻ ഒരു മികച്ച വെജിറ്റബിൾ സലാഡ്


 പ്രമേഹ രോഗികൾക്കും , പ്രമേഹ സാദ്ധ്യതയുള്ളവർക്കുമെല്ലാം എളുപ്പം തയ്യാറാക്കാവുന്നതും , കുറഞ്ഞ അളവിലാണങ്കിൽപ്പോലും കഴിക്കാവുന്നതും വളരെ ഗുണകരമായ ഒരു പച്ചക്കറി സാലഡിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

.



https://www.vlcommunications.in/2025/11/blog-post_19.html
പ്രമേഹത്തെ നിയന്ത്രിക്കാൻ ഒരു മികച്ച വെജിറ്റബിൾ സലാഡ്



എന്നാൽ ഇത്തരം പച്ചക്കറി സാലഡ് ആർക്കും കഴിക്കാമെങ്കിലും, ഇതിൽ അടങ്ങിയിരിക്കുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ശരീരത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുവാനോ, കുറയ്ക്കുവാനോ കഴിവുള്ളവയാണ്. 

അതിനാൽ തന്നെ പ്രമേഹ രോഗികളല്ലാത്തവർ ഇത്തരം സലാഡുകൾ മിതമായി ഉപയോഗിക്കുന്നതാകും നല്ലത്.

 സാധാരണ രീതിയിൽ പ്രമേഹം, എപ്പോഴും വരാവുന്ന ഒരു അസുഖമെന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ അതിനെ അങ്ങിനെ നിസ്സാരമായി കാണേണ്ട ഒന്നാണോ...? 

ഏതൊരു അസുഖമായാലും അതിൻ്റെ ഭവിഷ്യത്തുകൾ മുഖ്യമായും അനുഭവിക്കേണ്ടി വരിക മറ്റൊരു അസുഖം കൂടി പിടിപെടുമ്പോഴാണ്.

 ചിലപ്പോൾ, ഏതെങ്കിലും ഒരു പ്രത്യേക അസുഖത്തിനുള്ള മരുന്ന് കഴിക്കുമ്പോഴോ, അതല്ലങ്കിൽ രോഗാവസ്ഥ മൂർച്ഛിക്കുമ്പോഴോ മെല്ലാകും ചിലപ്പോൾ അതിൻ്റെ ഭാഗമായി പ്രഷർ, ഷുഗർ തുടങ്ങിയവയെല്ലാം , ഏറിയും കുറഞ്ഞും വരികയും , ചില ഘട്ടങ്ങളിൽ അതിനെ നിയന്ത്രിക്കുവാൻ പോലുമാകാതെ കാര്യങ്ങൾ കൈവിട്ടുപോവുകയും ചെയ്യുന്നത്. 

അതിനാൽ തന്നെ കഴിയുന്നതും പ്രഷർ, ഷുഗർ പോലുള്ള അസുഖങ്ങൾ പിടിപെടാതിരിക്കാനും അതിനാവശ്യമായ ജീവിതക്രമങ്ങളും ഭക്ഷണ രീതികളും എല്ലാം ശ്രദ്ധിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹത്തെ നിയന്ത്രിക്കാം .

' നിശബ്ദ കൊലയാളി ' എന്നൊക്കെ വിശേഷിപ്പിക്കുന്ന പ്രമേഹരോഗത്തിന് പലപ്പോഴും മരുന്നുകൾക്കു പുറമേ കൃത്യമായ വ്യായാമവും. ചിട്ടയായ ഭക്ഷണ രീതികളെല്ലാം ആവശ്യമാണ്. അതല്ലെങ്കിൽ ഭക്ഷണം കൊണ്ടും വ്യായാമം കൊണ്ടും മാത്രമേ അതിൻ്റെ അളവ് കുറച്ചു കൊണ്ടു വരുവാനോ നിയന്ത്രിക്കുവാനോ സാധിക്കൂ എന്നു പറയുന്നതാകും ശരി.

എന്നാൽ പ്രമേഹത്തെ ഗൗരവത്തോടെ സമീപിക്കാത്തപക്ഷം, സമീപഭാവിയിൽ അത് ശരീരത്തിലെ പ്രധാന അവയവങ്ങളായ, ഹൃദയത്തേയും, വൃക്കകളേയും, കണ്ണിനേയും, കൂടാതെ കേൾവിശക്തിയേയും, ഓർമ്മകളെപ്പോലും, ഇല്ലാതാക്കുവാനോ അതിൻ്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുവാനോ സാധിക്കും.


https://www.vlcommunications.in/2025/11/blog-post_19.html
പ്രമേഹത്തെ നിയന്ത്രിക്കാൻ ഒരു മികച്ച വെജിറ്റബിൾ സലാഡ്


പ്രമേഹ ബാധിതർ കഴിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ഭക്ഷണങ്ങൾ .

പലരുടേയും ചില പ്രധാന സംശയങ്ങളാണ് പ്രമേഹ  രോഗികൾ എന്ത് കഴിക്കാം.? അതല്ലെങ്കിൽ എന്ത് കഴിക്കരുത് എന്നത്?

 എങ്കിലും പൊതുവിൽ സാധാരണ ചില  ഭക്ഷണങ്ങളെ കുറിച്ച് പറയാമെങ്കിലും പലരുടെയും രോഗാവസ്ഥകളേയും ശാരീരികാരോഗ്യത്തേയും സംബന്ധിച്ചുള്ള ശരിയായ ഒരു പഠനത്തിന് ശേഷം മാത്രമേ അത്തരം കാര്യങ്ങളിൽ അന്തിമമായ ഒരു ഭക്ഷണക്രമത്തെക്കുറിച്ച് പറയുവാൻ കഴിയൂ .

 പഴവർഗ്ഗങ്ങളിൽ , മുന്തിരി, പൈനാപ്പിൾ, തണ്ണിമത്തൻ, മാമ്പഴം, ചക്കപ്പഴം, ഈന്തപ്പഴം, ഏത്തപ്പഴം, ഇതെല്ലാം ഷുഗറിൻ്റെ അളവ് രക്തത്തിൽ കൂടുന്നതിന് സഹായകരമായ ചില പഴവർഗ്ഗങ്ങളായാണ് കരുതപ്പെടുന്നത്. അതിനാൽ  അത്തരം പഴവർഗ്ഗങ്ങൾ കഴിയുന്നതും ഒഴിവാക്കുകയും,

 പകരം, പേരക്ക, പപ്പായ, ഓറഞ്ച്, മുസംബി , തുടങ്ങിയ പഴവർഗ്ഗങ്ങളും, ചീര, മുരിങ്ങയില, പാവക്ക , തുടങ്ങിയ പച്ചക്കറിയിനങ്ങളും, കൂടാതെ തൈര്, മോർ, ബദാം, വാൽനട്ട്, പയർ പരിപ്പ് വർഗ്ഗങ്ങൾ, തവിട് കൂടുതലായുള്ള മുട്ടയുടെ ധാന്യങ്ങൾ, പുഴുങ്ങിയ വെള്ള, അയല, മത്തി, തുടങ്ങിയവയെല്ലാം , പ്രമേഹരോഗികൾ കഴിക്കാവുന്ന ഭക്ഷണക്രമത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

എങ്കിൽപ്പോലും, രോഗത്തിൻറെ ശരിയായ കാഠിന്യവും, സ്വഭാവവുമനുസരിച്ച് ഒരു വിലയിരുത്തൽ നടത്തി, ഒരു ഡോക്ടറുടേയോ, ഡയറ്റീഷ്യൻറേയോ നിർദ്ദേശം സ്വീകരിച്ചു കൊണ്ട് മാത്രം ഭക്ഷണകാര്യങ്ങളിൽ ഒരു തീരുമാനത്തിലേക്കെത്തിച്ചേരുകയാണ് ചെയ്യേണ്ടത്.

പച്ചക്കറി സലാഡ് എങ്ങിനെ തയ്യാറാക്കാം?

ആവശ്യമുള്ള ഇനങ്ങൾ - കുക്കുമ്പർ,1, തക്കാളി 2, സവാള 1, കോവയ്ക്ക 5, തൈര് 2 സ്പൂൺ, വേപ്പില , കുരുമുളകുപൊടി , ഉപ്പ് ആവശ്യത്തിന് ( തൈരിന് പകരം ഒരു ചെറു നാരങ്ങയുടെ പകുതിയും ആവശ്യമെങ്കിൽ പിഴിഞ്ഞൊഴിക്കാം )

 മുകളിൽ വിവരിച്ച പച്ചക്കറികളെല്ലാം നന്നായി, അൽപ്പം മഞ്ഞൾപ്പൊടി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം വളരെ കനം കുറച്ച് വട്ടത്തിൽ മുറിക്കുക .

 ശേഷം , മേൽപ്പറഞ്ഞ തൈരും , രണ്ട് തണ്ട് കറിവേപ്പിലയും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം, ആവശ്യത്തിന് കുരുമുളകുപൊടിയും, ഉപ്പും ചേർത്ത് കഴിക്കാൻ തയ്യാറാക്കാവുന്നതാണ്.

പ്രമേഹ ബാധിതർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഒരുനേരത്തെ ഭക്ഷണമായിത്തന്നെ ഈ രുചികരമായ സാലഡ് ഉച്ച നേരത്തോ , വൈകുന്നേരങ്ങളിലോ എല്ലാം കഴിക്കാം.

ഇതിൽ മേൽപ്പറഞ്ഞ മിക്കവാറും പച്ചക്കറികൾ എല്ലാം തന്നെ വളരെ ഫലപ്രദമായി  ഷുഗറിനെ നിയന്ത്രിക്കുവാൻ തക്ക കഴിവുള്ളവയാണ്. 

https://www.vlcommunications.in/2025/11/blog-post_19.html
പ്രമേഹത്തെ നിയന്ത്രിക്കാൻ ഒരു മികച്ച വെജിറ്റബിൾ സലാഡ്


അതിനാൽ , ഇത്തരം പച്ചക്കറി സാലഡ് കഴിക്കുന്നവർക്ക്, കൊളസ്ട്രോൾ പോലുള്ളവ നിയന്ത്രിക്കാനും, ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം കുറയ്ക്കുവാനും സാധിക്കും.  

 പ്രമേഹത്തെ നിയന്ത്രിക്കും ഈ പച്ചക്കറികൾ .

നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രമേഹത്തെ നിയന്ത്രിക്കുവാൻ തക്കശേഷിയുള്ള പച്ചക്കറികൾ തന്നെയാണ് ഈ സലാഡിലുള്ളത്.

പ്രത്യേകിച്ച് കോവക്ക , കുക്കുമ്പർ , തക്കാളി , സവാള എന്നിവയുടെ ഗ്ലൈസെമിക് ഇൻഡക്സ് (GI) വളരെ കുറവായതിനാൽ ഇവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാനും അത് സഹായകരമാണ്.

 കോവയ്ക്ക . 

ഈ സലാഡിലെ, ഒരു പ്രധാന ഇനമായ, കോവയ്ക്കയിൽ ഇൻസുലിൻ പ്രവർത്തനത്തിന് സഹായിക്കുന്ന ഒരു പാട് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹ നിയന്ത്രണത്തിന് ഇത് വളരെ ഉപകാരപ്രദമാണ്. 

കൂടാതെ ഈ സലാഡിലെ എല്ലാ പച്ചക്കറികളും നാരുകളാൽ സമ്പുഷ്ടമാണ് . ഇത്  ആഹാരത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിൻ്റെ അളവ് രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നതിൻ്റെ വേഗത കുറച്ചു കൊണ്ട് ഷുഗർ ലെവൽ കൂടാതിരിക്കാൻ സഹായിക്കുന്നു. 

മാത്രമല്ല നാരുകൾ കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതു മൂലം വിശപ്പ് കുറയുന്നു, കൂടുതൽ ഭക്ഷണം കഴിക്കുന്ന ശീലത്തിൽ നിന്നും ഒഴിവായി അതുവഴി ഷുഗറിനെ നിയന്ത്രിക്കുവാനും, ശരീരഭാരം കുറയ്ക്കുവാനും സാധിക്കും.

അതുപോലെ മറ്റൊരു ഘടകമാണ്, സലാഡിൽ അടങ്ങിയിരിക്കുന്ന തൈര്. തൈരിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ വിശപ്പ് കുറയ്ക്കുന്നതിനും, ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും . കൂടാതെ തൈരിലെ ബാക്ടീരിയകൾ (പ്രോബയോട്ടിക്സ്) ഇൻസുലിൻ്റെ സംവേദനക്ഷമത മെച്ചപ്പെടുത്താനുമെല്ലാം സഹായകരമാണ്.






Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌