സ്വർഗ്ഗം തീർക്കുന്ന വീടുകൾ !
ആകസ്മികമായി ലോകത്തെ പിടിച്ചുലച്ച കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവങ്ങൾ ഒന്ന് ശമിച്ചതിന് ഇടയിലാണ് അടുത്തുള്ള സുഹൃത്തിൻറെ വീട്ടിലേക്ക് ഒരു ദിവസം കടന്നു ചെല്ലേണ്ടിവന്നത്. ! കോവിഡിനു ശേഷം മനുഷ്യരിലും, സമൂഹത്തിലും , തൊഴിലിടങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളുടേയും, അനിശ്ചിതത്വങ്ങളുടേയും കാലങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ആ സമയങ്ങളിൽ എല്ലാവരിലും നിറഞ്ഞു നിന്നു, അത് എന്തെന്നില്ലാതെ ആരേയും അസ്വസ്ഥമാക്കുകയും ചെയ്തു. ഒന്നുകിൽ തൊഴിലിടങ്ങൾ ഇല്ലാതാവുകയോ, അല്ലങ്കിൽ ഉള്ള തൊഴിൽ നഷ്ടപ്പെടുകയോ, പുതുതായി ഏതെങ്കിലും തൊഴിലുകൾ കണ്ടെത്തുവാനോ, ചെയ്യുവാനോ കഴിയാത്ത വല്ലാത്ത പരിമിതികൾക്കുള്ളിൽ എല്ലാ മനുഷ്യരും ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾ ...! പക്ഷെ സ്വന്തം ജീവിതത്തിലും , നാട്ടിലും ലോകത്തു തന്നെയും നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും എൻറെ മുൻപിൽ ഇപ്പോൾ നിൽക്കുന്ന സുഹൃത്തിൻറെ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ വരുത്തിയതായോ, ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതോആയോ എനിക്ക് തോന്നിയില്ല.! മാത്രമല്ല അദ്ദേഹത്തിൻറെ കൂസലില്ലായ്മയും , ആത്മവിശ്വാസവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെ