സ്വന്തം പ്ളാനിൽ ഒരു സ്വപ്നഭവനം. Interlock Brick House



https://www.vlcommunications.in/2021/09/interlock-brick-house.html

 ഇൻ്റർലോക് വീട് കുറഞ്ഞ ചിലവിൽ | 


കൊടുങ്ങല്ലൂരിലുള്ള മേത്തലക്കടുത്താണ് മുകളിൽ കാണുന്ന 1300 സ്‌ക്വയർഫീറ്റുള്ള മനോഹരമായ വീട് പണികഴിപ്പിച്ചിട്ടുള്ളത്. പൂർണ്ണമായും ഇൻറർലോക്ക് ഇഷ്ടികയിൽ പണികഴിപ്പിച്ച ഈ വീടും, ഇതിൻറെ ഡിസൈനുമെല്ലാം വീട്ടുകാരൻ തന്നെ നിർമ്മിച്ചതാണ്. അത്യന്തം മനോഹരമായ ഈവീടിൻറെ ഏറ്റവും വലിയ പ്രത്യേകത ലിവിംഗും, ഡൈനിംഗും ചേർന്ന് വിശാലമായ ഹാളിലെ ഓപ്പൺ കിച്ചനാണ്. കിച്ചനോട് ചേർന്ന് വർക്ക് ഏരിയയും, ഒരു പുകയില്ലാത്ത അടുപ്പും, ഒരു വാഷ് ബേയ്സനും സജ്ജീകരിച്ചിട്ടുണ്ട്. താഴെ നിലയിൽ രണ്ട് ബെഡ്റൂമുകൾ , ബെഡ്റൂമിൽ നിന്നും, പൊതുവായും തരത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ വാതിലുകൾ ഘടിപ്പിച്ചിട്ടുള്ള ഒരു ബാത്ത് റൂമും നൽകി.

മുകൾ നിലയിൽ സ്റ്റെയർ കെയ്സിനോട് ചേർന്ന് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഉതകും വിധമുള്ള കുറച്ചു സ്ഥലവും, ഒരു ബെഡ്റൂമും പൊതുവായും, അല്ലാത്തതും ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഒരു ബാത്ത് റൂമും നിർമ്മിച്ചിരിക്കുന്നത്.മറ്റൊരു പ്രധാന ആകർഷണം വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു. മുകൾ നിലയിൽ സ്റ്റെയറിനോട് ചേർന്ന് പർഗോളക്ക് പകരം തീരെ വിലക്കുറവുള്ള ഗ്ലാസ് ബ്രിക്കുകൾ ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ആ ഇനത്തിലും നല്ല ഒരു സംഖ്യ ലാഭിക്കുവാൻ കഴിഞ്ഞു.

വീടിന് മുൻവശത്ത് മുകളിലായി മനോഹരമായ ഒരുബാൽക്കണിയും, അതിനോട് ചേർന്ന് പൂന്തോട്ടമോ, കൃഷിയോ ചെയ്യാവുന്ന തരത്തിൽ കുറച്ചുസ്ഥലവും ഒഴിച്ചിട്ടിരിക്കുന്നു. വേണമെങ്കിൽ അത്യാവശ്യ ഘട്ടത്തിൽ ഒരുമുറി തന്നെ ആക്കി മാറ്റാവുന്ന വിധത്തിലാണ് അതിൻറെ രൂപ കൽപ്പന.! . .ചുരുക്കിപ്പറഞ്ഞാൽ ആയിരത്തി മുന്നൂറ് സ്ക്വയർ ഫീറ്റ്,വീട്ടുകാരുടെ എല്ലാ താത്പര്യങ്ങളും പൂർണ്ണമായി സംരക്ഷിക്കും വിധത്തിലും, വീടിൻറെ സ്പെയ്സ് വളരെ നന്നായി കാറ്റും വെളിച്ചവും കയറിയിറങ്ങാവുന്നരീതിയിലുമാണ് അതിൻ്റെ നിർമ്മാണം. അതിൻറെ മറ്റൊരു വലിയ സവിശേഷതയായി ബോദ്ധ്യപ്പെടുന്നത് മൂന്ന് ബെഡ്റൂമുകളേ നൽകിയിട്ടൊള്ളൂവെങ്കിലും, ഒരുപാട് ആളുകളെ ഉൾക്കൊള്ളുവാൻ കഴിയുന്ന രീതിയിലാണ് അതിൻറെ സ്പെയ്സ് ക്രമീകരിച്ചിരിക്കുന്നത്.

https://lowcostomes.blogspot.com/2021/09/interlock-brick-house.html
ഇൻ്റർലോക് വീട് കുറഞ്ഞ ചിലവിൽ |

പൂർണ്ണമായും വളരെ ചിലവു കുറഞ്ഞ രീതിയിലാണ് ഇതിൻ്റെ നിർമ്മാണം. പൂർണ്ണമായും ഇൻറർ ലോക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള നിർമ്മാണമായതിനാൽ സിമൻ്റ്, മണൽ തേപ്പു കൂലി എന്നിവയിൽ വലിയ തുക ലാഭിക്കാനായി. അതു പോലെ തന്നെ ഭിത്തികളിലുള്ള പെയിൻറിംഗ് ഒഴിവാക്കി. പകരം തിളക്കമേറിയതും. വെള്ളം ചുവരുകളിൽ പിടിക്കാത്തതുമായ ക്ലിയർ എന്ന വാർണീഷാണ് നൽകിയിരിക്കുന്നത്. തൻമൂലം ഇഷ്ടികകൾ കൂടുതൽ കാലം തിളക്കത്തോടെയും ഉറപ്പിലും ബലത്തിലും നിലനിൽക്കുവാനും പെയിൻറിംഗിന് വേണ്ടി വരുമായിരുന്ന വലിയൊരു തുകയും ലാഭിക്കുവാൻ കഴിഞ്ഞു.

പിന്നീട് വയറിംഗ് വർക്കുകൾക്ക് വേണ്ടി ഭിത്തി വെട്ടിപ്പൊളിക്കൽ പോലുള്ള ഭാരിച്ച ജോലികൾ ഒഴിവാക്കുന്നതിനായി വീടിൻ്റെ പണിയുടെ നിർമ്മാണ ഘട്ടത്തിൽ തന്നെ ലിൻറലിൻറെ ഭാഗം കൂടി ആവശ്യമാണ് പൈപ്പുകൾ സ്ഥാപിച്ചു. അതുകൊണ്ട് നിർമ്മാണ ബോർഡിൻ്റെ ഘട്ടത്തിൽ അവസാനമായി സ്ഥാപിക്കുന്നതിന് വേണ്ടിയും , പ്ലംബിംഗ് വർക്കുകൾക്കും മാത്രമാണ്ചെറിയ രീതികളിലുള്ള ഭിത്തി തുറക്കൽ പോലുള്ള ജോലികൾ വേണ്ടി വന്നത് . ആയതിനാൽ വളരെപ്പെട്ടെന്ന് തന്നെ വയറിംഗ് വർക്കുകൾ തീർക്കുവാനും. കൂടുതൽ അനാവശ്യ ചിലവുകൾ ഒഴിവാക്കുവാനും സാധിച്ചു. ഇലക്ട്രിക്കൽ ഫിറ്റിംഗ്സും . പ്ലംബിംഗ് സാമഗ്രികളുമെല്ലാം തന്നെ വില കുറഞ്ഞതും എന്നാൽ നിലവാരം ഒട്ടും കുറവല്ലാത്തവയുമാണ്. വാഷ് ബെയ്‌സണുകൾ, ടാപ്പുകൾ, ക്ലോസറ്റുകൾ എന്നിവയൊക്കെ ത്തന്നെ ആർഭാടം കുറഞ്ഞതും എന്നാൽ ഭംഗിയുള്ളവയും തന്നെയാണ് തിരഞ്ഞെടുത്തത്.. ടാപ്പുകൾ എല്ലാം പ്ലാസ്റ്റിക്ക് ആണെങ്കിലും അവയെല്ലാം ദീർഘകാലം നിലനിൽക്കുന്നതു തന്നെയാണ്. അങ്ങിനെ നിർമ്മാണത്തിൽ വരാവുന്ന വലിയ സംഖ്യകളെല്ലാം കുറച്ചു കൊണ്ടുവരികയും അടുക്കള ഉൾപ്പടെ ഉള്ളവയിൽ നിന്ന് ഗ്രാനൈറ്റുകൾ ഒഴിവാക്കി വില കുറഞ്ഞതും . ഭംഗിയുള്ള ടൈലുകൾ ഹാളിലും . ബാത്ത്റൂമുകളിലും ഉപയോഗിച്ചു. അതു പോലെ തന്നെ മരങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി. അലൂമിനിയവും . ഫൈബറും ഉപയോഗിച്ചുള്ള വാതിലുകളും ജനലുകളുമാണ് നൽകിയിരിക്കുന്നത്.

 വളരെയേറെ അന്വേഷണങ്ങൾക്ക് മുമ്പ് ഉദ്യോഗസ്ഥൻ കൂടിയായ വീട്ടുടമസ്ഥൻ ശ്രീ. പ്രവീൺ ഇൻറർലോക് ഇഷ്ടികകൊണ്ടുള്ള ഒരുവീട് എന്ന ആശയത്തിലേക്കെത്തുന്നത്. പ്രകൃതി സൗഹാർദ്ദവും, ഒപ്പം ചിലവുകുറവും, ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതും ഇതിൻ്റെ മുഖ്യ ആകർഷണമായി ചൂണ്ടിക്കാണിക്കുന്നു.!. ഗുണനിലവാരം കുറഞ്ഞ ഇഷ്ടികയും, ഈർപ്പത്തെ തടുക്കുന്ന തരത്തിലുള്ള പെയിൻറിംഗോ, വാട്ടർ പ്രൂഫ് കോട്ടിംഗുകളോ, അശ്രദ്ധമായ വർക്കുകളോ ആണ് പല സ്ഥലങ്ങളിലും ഇത്തരം വീടുകൾ കേടുവരാൻ കാരണമെന്നാണ് രണ്ടുവട്ടം സൈക്കിളിൽ ഇന്ത്യ ചുറ്റിക്കറങ്ങിയിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു.

വീട് നിർമ്മാണത്തിൽ സ്വന്തം താത്പര്യങ്ങളും, അവരുടെ നിലക്ക് ഉതകുന്ന ബജറ്റും, നമ്മുടെ ആവശ്യങ്ങളും ചേർത്ത് വെക്കുന്നതാകണം വീട്.! .എന്നെങ്കിലും ഒരിക്കൽ വരാവുന്നതോ, വരാതിരിക്കാവുന്നവർക്കോ വേണ്ടിയുള്ള ചട്ടക്കൂടുകളും.. ആർഭാടങ്ങളും കൊണ്ട് ലക്ഷങ്ങളുടെ ബാദ്ധ്യതകളിലൂടെ കടന്നുപോകുന്നതാവരുത് നമ്മുടെ വീടുകൾ. ഏതായാലും, കൃത്യമായ പ്ലാനിങ്ങും, ആർഭാടങ്ങളും ഒഴിവാക്കിയാൽ എത്ര കുറഞ്ഞ തുകയ്ക്കും നമുക്ക് വീടുകൾ നിർമ്മിക്കാനാകും. ഈ വീടിന് 1700 -മുതൽ 2000രൂപവരെ സ്‌ക്വയർ ഫീറ്റിന് പലരും കാരറ്റ് പറഞ്ഞിരുന്നതായും എന്നാൽ സ്വന്തം നിലക്ക് മുഴുവൻ ജോലികളും തീരുമ്പോൾ വെറും 1350 രൂപ തീർത്തതായും അദ്ദേഹം പറഞ്ഞു. .വീട് നിർമ്മാണത്തിൽ കുറച്ച് താത്പര്യവും, കഷ്ടപ്പെടാനുള്ള മനസ്സുമുണ്ടങ്കിൽ നിർമ്മാണവും സ്വന്തം നിലക്കുതന്നെ ഏറ്റെടുത്ത് ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഏതായാലും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഈവീടിൻറെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഒരുപാടുപേർ ശ്രീ.പ്രവീണിനെ നേരിട്ടും, അല്ലാതെയും അഭിനന്ദനങ്ങൾ അറിയിക്കുകയും വീടുകാണുന്നതിനും എത്തുന്നു.




Comments