ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

ഷുഗർ ഫ്രീ പൈനാപ്പിൾ സലാഡ് | സമ്മർ സ്പെഷ്യൽ

ശരീരത്തിന് കുളിർമ്മയും പോഷകവും നൽകുന്ന ഹെൽത്തി സലാഡ്. നല്ല വേനൽക്കാലത്ത് ശരീരം  തണുപ്പിക്കുവാനും , നിർജ്ജലീകരണം തടയുവാനും ഏറ്റവും മികച്ച ഒരു വിഭവമാണ് പൈനാപ്പിൾ ഉപയോഗിച്ചുള്ള സലാഡ്. ( Pineapple Salad Recipe) വൈറ്റമിൻ സി. ഫൈബർ , എന്നിവയാൽ സമ്പുഷ്ടമായ  കേരളത്തിലെ നാടൻ പെനാപ്പിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സൂപ്പർ ഹെൽത്തി സമ്മർ സലാഡ്. ( Super Healthy Summer Salad)  പഞ്ചസാരയോ , മറ്റ് കൃത്രിമ പദാർഥങ്ങളോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സമ്മർ സലാഡ് വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും , (Weight Loss) കുട്ടികൾക്കും വളരെ ഉത്തമമാണ്. കൂടാതെ വേനൽക്കാല ഭക്ഷണ മെനുവിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒരു വിഭവം കൂടിയാണിത്. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഈ സലാഡിനുണ്ട്. അതിനു മുൻപ് സ്വാദിഷ്ടമായ ഈ പൈനാപ്പിൾ സലാഡ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം സൂപ്പർ ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് റസിപ്പി ആവശ്യമായ ചേരുവകൾ . 1. നന്നായി പഴുത്ത പെനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ് 2. കക്കരിക്ക (Cucumber) അരക്കപ്പ് . 3. ചുവന്ന ഉള്ളി  (Red Onion) ചെറുതാക്കി അരിഞ്ഞത് കാൽ കപ്പ്. ...

ചരിത്രമുറങ്ങുന്ന ഡച്ച് കൊട്ടാരം

  മട്ടാഞ്ചേരി ഡച്ച് കൊട്ടാരം. ഡച്ച് കൊട്ടാരം   മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം അന്വേഷിച്ച് അതിനുമുൻപിൽ എത്തുന്നവർ ആദ്യമൊന്ന് അമ്പരക്കും, കാരണം, പഴയ ആ പ്രവേശനകവാടത്തിൽ  കൊട്ടാരമെന്ന വാക്കിന് പകരം എഴുതിവെച്ചിരിക്കുന്നത്, അതിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൻ്റെ ഒരു പേരാണ്. അതുകണ്ടപ്പോഴാണ്  ഡച്ചുകാർ ഇവിടെ, കൊട്ടാരങ്ങളും, കോട്ടകളും കൂടാതെ ക്ഷേത്രങ്ങളും പണികഴിപ്പിച്ചിരുന്നോ എന്ന് ആശങ്കപ്പെട്ടത്.    കവാടം കടന്ന് അകത്തേയ്ക്കുവരുമ്പോൾ വിശാലമായ മൈതാനത്തെ പുൽത്തകിടിക്കുമപ്പുറത്ത് ഗതകാല സ്മരണകൾ അയവിറക്കി പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന മനോഹരമായ കൊട്ടാരം കാണാം.  കൊട്ടാരത്തിന് ഇടതുഭാഗത്തും, കൊട്ടാരത്തിന് നടുവിലുമായി രണ്ടു ക്ഷേത്രങ്ങളാണ് അവിടെയുള്ളത്. ഡച്ച് കൊട്ടാരം ചരിത്രം     കോഴിക്കോട്ട് പോർച്ചുഗീസുകാരുടെ കച്ചവട താത്പര്യങ്ങളോട്, ഇടഞ്ഞുനിന്ന സാമൂതിരിയോട് തത്ക്കാലം വിലപേശൽ സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ, പിന്നീട് അദ്ദേഹവുമായി അകൽച്ചയിലാവുകയും കൊച്ചിരാജാവുമായി ചില ധാരണകൾ ഉണ്ടാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു, ,. അതിൽ തൃപ്‌തനായ കൊച്ചി ര...

ചരിത്രത്തിലേയ്ക്ക് നടന്നുകയറിയ വാസ്കോഡ് ഗാമ പള്ളി.

    വാസ്കോഡ ഗാമ പള്ളി ബീച്ചുകഴിഞ്ഞാൽ ആദ്യം മനസ്സിലേക്കോടി യെത്തുക, വാസ്‌കോഡ ഗാമ സെയ്ൻറ് ഫ്രാൻസിസ് പള്ളിയാണ്. വാസ്കോഡ് ഗാമയെ അടക്കം ചെയ്ത സെയ്ൻറ് ഫ്രാൻസിസ് പള്ളി.   അതുകൊണ്ട് കൊച്ചിയുടെ ഹൃദയഭൂമിയിലൂടെ സഞ്ചരിക്കുന്നവരാരും, വാസ്‌കോഡ് ഗാമപള്ളി സന്ദർശിക്കാതെ തിരിച്ചുപോകുവാനുമിടയില്ല. കാരണം അത്രയേറെ കൊച്ചിയുമായി ഇഴചേർന്നതാണ് അതിൻ്റെ ചരിത്രവും, ചരിത്ര സ്മാരകങ്ങളും. അല്ലങ്കിൽ ഇൻഡ്യാ ചരിത്രവും എന്നുതന്നെ പറയേണ്ടിവരും.  പണ്ടുകാലത്ത്, കുരുമുളകിൻ്റേയും, മറ്റു സുഗന്ധദ്രവ്യങ്ങളുടേയും കച്ചവടത്തിനായി എത്തിച്ചേർന്നവരാണ് , പിൽക്കാലത്ത് ഇൻഡ്യ മഹാരാജ്യം തന്നെ തങ്ങളുടെ മഹത്തായ കോളനിരാജ്യമാക്കി മാറ്റിത്തീർത്ത് ചരിത്രം കുറിച്ചത്. എന്തായാലും, പല കാലങ്ങളിലായി അനേകം കപ്പൽ സഞ്ചാരികൾ കേരളതീരത്ത് പലവട്ടം, എത്തിച്ചേരുവാൻ ശ്രമിച്ചു വെങ്കിൽപ്പോലും, ഏകദേശം, അഞ്ഞൂറ് വർഷങ്ങൾക്കുമുൻപ് ആദ്യമായി കേരളതീരത്ത് കപ്പലിൽ വന്നിറങ്ങിയ, സഞ്ചാരി എന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് വാസ്‌കോഡ ഗാമയെതന്നെയാണ്. വാസ്കോഡഗാമ 1498 ൽ കോഴിക്കോട്, കാപ്പാട് തുറമുഖത്ത്  രണ്ടുപ്രാവശ്യം എത്തിച്ചേരുകയും, പിന്നീട് തി...