ചരിത്രമുറങ്ങുന്ന ഡച്ച് കൊട്ടാരം
മട്ടാഞ്ചേരി ഡച്ച് കൊട്ടാരം.
ഡച്ച് കൊട്ടാരം ചരിത്രം
നമ്മൾ മുൻ അദ്ധ്യായങ്ങളിൽ , വാസ്‌കോഡ് ഗാമയും, അദ്ദേഹത്തിന്റെ താത്പര്യങ്ങളുമെല്ലാം, പറഞ്ഞുപോയപ്പോൾ, കോഴിക്കോട്ട് പോർച്ചുഗീസുകാരുടെ കച്ചവട താത്പര്യങ്ങളോട്, ഇടഞ്ഞുനിന്ന സാമൂതിരിയോട് തത്ക്കാലം വിലപേശൽ സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ, പിന്നീട് അദ്ദേഹവുമായി അകൽച്ചയിലാവുകയും കൊച്ചിരാജാവുമായി ചില ധാരണകൾ ഉണ്ടാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു, ,.
അതിൽ തൃപ്തനായ കൊച്ചിരാജാവ്, ഇത് സാമൂതിരിക്കെതിരെയുള്ള ഒരു നല്ല അവസരമായി കണ്ട്, പോർച്ചുഗീസുകാരെ ക്ഷണിച്ച്, കൊച്ചിയുമായി വ്യാപാരബന്ധങ്ങളിൽ ഏർപ്പെട്ടു.
അങ്ങിനെ, പോർച്ചുഗീസുകാർ , ഇവിടെയെത്തിച്ചേർന്നതിനുശേഷം, വ്യാപാരബന്ധങ്ങളുടെ പേരിൽ, നിരവധി പാണ്ടികശാലകളും, സൈനികത്താവളങ്ങളും , കോട്ടകളും, പുതിയസഞ്ചാരപഥങ്ങളും തുറന്നു.
![]() |
ഡച്ച് കൊട്ടാരം |
എന്നാൽ, ഒരുനാൾ ഇവിടെയുണ്ടായിരുന്ന ഒരുക്ഷേത്രം അവിചാരിതമായി കൊള്ളയടിയ്ക്കപ്പെട്ടതിനെ തുടർന്ന്. , അതിൽ തീർത്തും സന്തോഷിതനായ കൊച്ചി രാജാവിനെ ആശ്വസിപ്പിക്കുവാനും, പ്രീതി പിടിച്ചുപറ്റുന്നതിനുമായി, 1537 ൽ പോർച്ചുഗീസുകാർ വലിയ ഒരുകൊട്ടാരവും, അതിനോട് ചേർന്ന് ഒരുക്ഷേത്രവും പണികഴിപ്പിച്ച് അന്നത്തെ രാജാവായിരുന്ന വീരകേരള വർമ്മക്കുനൽകി.
എന്നാൽ പോർച്ചുഗീസ് അധികാരങ്ങൾക്കിടയിൽ കേരളത്തിൽ സ്ഥാനമുറപ്പിച്ച ഡാച്ചുകാർ, പോർച്ചുഗീസുകാരുമായുണ്ടാക്കിയ ചില ഉടമ്പടികൾ പ്രകാരം കൊച്ചിയെ ഡച്ച് അധീനതയിലാക്കി അങ്ങിനെ കൊച്ചിരാജാവിനെ പ്രസാദിപ്പിക്കുവാൻ 1663 ൽ ഡച്ചുകാർ കൊട്ടാരം പുതുക്കിപ്പണിത് കൊച്ചിരാജാവിന് സമർപ്പിച്ചു.
പിന്നീട് രാജഭരണം തുടർന്നുവന്ന കാലത്തോളം, രാജഭരണത്തിൻറെ മുഖ്യ അധികാരകേന്ദ്രവും, പ്രധാന ചടങ്ങുകളെല്ലാം നടത്തിയിരുന്നതും ഇവിടെ വെച്ചായിരുന്നു.
പ്രാധാന്യം
സത്യത്തിൽ വെറുമൊരു സമയം കൊല്ലുവാനുള്ള ഒരു രസക്കാഴ്ചക്കപ്പുറം, ചരിത്ര വിദ്യാർത്ഥികൾക്കും, അതിലുപരി, ആർക്കിടെക്റ്റ്, അല്ലങ്കിൽ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും,ഗവേഷകർക്കും ഈ കൊട്ടാരം വലിയൊരു അനുഭവം തന്നെയാകും.
കൊട്ടാരത്തിന് താഴെയാണ് ദേവീക്ഷേത്രം..
തീർച്ചയായും കൊച്ചി സന്ദർശിക്കുന്നവർ മട്ടാഞ്ചേരി പാലസും ജ്യൂസ് സ്ട്രീറ്റും കാണാതെ പോകുന്നത് കൊച്ചിയെ തിരിച്ചറിയാതെ പോകുന്നതിന് സമമാണ്.
തുടരും , ജൂസ്റ്റ് സ്ട്രീറ്റിനെക്കുറിച്ച്.
Comments