ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

Kadala curry Recipe | Health Benefits Malayalam

കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്,  കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം ,  കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2  തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.  പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം,  കടല ഒരു കുക്...

തടി വർദ്ധിപ്പിക്കാം പ്രകൃതി ഭക്ഷണത്തിലൂടെ | How to gain weight through natural foods .



പ്രകൃതി പാചകം

എപ്പോഴും പറയുന്നതുപോലെ, ശാരീരികാരോഗ്യം, അതല്ലങ്കിൽ യാതൊരുവിധ രോഗങ്ങളുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് നാം കഴിക്കുന്ന ഭക്ഷണത്തിന് തന്നെയാണ്.

https://www.vlcommunications.in/2026/03/blog-post.html
തടി വർദ്ധിപ്പിക്കാം പ്രകൃതി ഭക്ഷണത്തിലൂടെ


ശരിയായ ശാരീരികാരോഗ്യത്തിന് എപ്പോഴും, അമിതമായ കൊഴുപ്പും, ഉപ്പും, മധുരവും, എരിവും, പുളിയുമെല്ലാം നിയന്ത്രിക്കേണ്ടതുമുണ്ട്.

എന്നാൽ നമ്മൾ കണ്ടുപരിചയിച്ചതും, നിത്യേന കഴിക്കുന്നതുമായ ഭക്ഷണക്കൂട്ടുകളിലെല്ലാം മേൽപ്പറഞ്ഞവയെല്ലാം കൂടുതലായി ഉണ്ടുതാനും.

അപ്പോൾപ്പിന്നെ ഇതെല്ലാം ഒഴിവാക്കി ഒരു ഭക്ഷണരീതി എങ്ങിനെയാണ് തിരഞ്ഞെടുക്കുവാൻ കഴിയുക?

തീർച്ചയായും. അപ്പോഴാണ് നാം പ്രകൃതി പാചകമെന്ന ആശയത്തിലേക്ക് കടക്കുന്നത്.

അൽപ്പം പോലും മായം കലരാത്ത പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിച്ചും, അവയെല്ലാം കൂട്ടിക്കലർത്തിയും , കഴിയുന്നതും അടുപ്പിൽ വെച്ചുള്ള പാചകം ഒഴിവാക്കിയും , മുകളിൽപ്പറഞ്ഞ മസാലക്കൂട്ടുകളോ ഒന്നും തന്നെയില്ലാതെ തയ്യാർ ചെയ്യുന്നതാണ് പ്രകൃതി പാചകം.

എങ്കിൽപ്പോലും ഒരേ തരം ഭക്ഷണങ്ങളാണങ്കിൽ, അത് പോലും കഴിക്കുന്ന സമയത്തിനനുസരിച്ച് ശരീരത്തിൽ പല മാറ്റങ്ങളും സൃഷ്ടിക്കാറുമുണ്ട്. 

ഇങ്ങിനെ ഭക്ഷണമാണ് നമ്മുടെ ശരീരത്തിൻറെ എല്ലാമെന്നിരിക്കേ, വളരെ പ്രകൃതിദത്തവും ആരോഗ്യകരവുമായ പഴം ഉപയോഗിച്ചുള്ള ഒരു പ്രകൃതിഭക്ഷണം നമുക്ക് എങ്ങിനെ വളരെ പെട്ടെന്ന് തയ്യാറാക്കാമെന്നും, അത് തടി വർദ്ധിപ്പിക്കാൻ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

പഴം പായസം.

പായസമെന്നുകേൾക്കുമ്പോൾ ഒരുപാട് സമയമെടുത്ത്, അടുപ്പിൽ വലിയ ഉരുളിയെല്ലാം കയറ്റിവെച്ച്


https://www.vlcommunications.in/2026/03/blog-post.html
തടി വർദ്ധിപ്പിക്കാം പ്രകൃതി ഭക്ഷണത്തിലൂടെ

ഉണ്ടാക്കിയെടുക്കുന്ന ഒരു ചിത്രമാണ് എല്ലാവരുടേയും മനസ്സിലേക്ക് ഓടിയെത്തുന്നത്. എങ്കിലും ഇവിടെ നമ്മൾ അടുപ്പോ, തീയോ, ഒന്നും ആവശ്യമില്ലാത്ത ചില പഴവർഗ്ഗങ്ങൾ മാത്രം കൂട്ടിക്കലർത്തിയാണ് ഈ പ്രകൃതിപായസം തയ്യാറാക്കുന്നത്. 


ആവശ്യമുള്ള സാധനങ്ങൾ.

റോബസ്റ്റാപ്പഴം - 2, ഏത്തപ്പഴം - 2, ചക്കര ( കരിപ്പെട്ടി ) 150- ഗ്രാം ( മധുരം കൂടുതൽ വേണ്ടവർക്ക് ആവശ്യാനുസരണമാകാം ) ചുക്ക് (ഏലക്കായ) പൊടിച്ചത്, തേങ്ങാപ്പാൽ - ഒന്നര കപ്പ്, തേങ്ങ കൊത്ത് -  ഈന്തപ്പഴം കുരു കളഞ്ഞത് കഷണങ്ങളാക്കിയത്. 5 എണ്ണം, അണ്ടിപ്പരിപ്പ്.

ഉണ്ടാക്കുന്ന വിധം .  

ആദ്യം റോബസ്റ്റാപ്പഴം കഷണങ്ങളായി അരി ഞ്ഞെടുക്കുക. പിന്നീട് അത് ഒരുമിക്സിയുടെ ജാറിലേക്കിട്ട്
അരിഞ്ഞു വെച്ചിരിക്കുന്ന റോബസ്റ്റാപ്പഴത്തോടൊപ്പം, പൊടിച്ചെടുത്ത ചക്കരയും, തേങ്ങാപ്പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക.

തുടർന്ന് ഏത്തപ്പഴവും, കഷണങ്ങളായി അരിഞ്ഞു വെച്ചശേഷം,
ഏത്തപ്പഴത്തിലേക്ക്, നേരത്തേ, മിക്സിയിൽ അടിച്ചെടുത്ത റോബസ്റ്റാപ്പഴം - തേങ്ങാപ്പാൽ കൂട്ട് ഒഴിച്ച് നന്നായി ഇളക്കുക.

പിന്നീട്, അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഈന്തപ്പഴവും, തേങ്ങക്കൊത്തുകളും, അണ്ടിപ്പരിപ്പും, ഏലക്ക (ചുക്ക്) പൊടിയും ചേർത്ത് നന്നായി ഇളക്കി കൂട്ടിയോജിപ്പിക്കാം.

നമ്മൾ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്, അൽപ്പം പോലും കലർപ്പോ, മറ്റ് മായം കലർന്ന വസ്തുക്കളോ ഒന്നും തന്നെയില്ലാത്ത വളരെ ഫ്രഷ് ആയതും, പോഷകമൂല്യങ്ങളുള്ളതുമായ പഴം പായസമാണ്. (രുചികരമായ മധുരം എന്ന് പായസത്തിൻ്റെ നിർവചനം)

ഇങ്ങിനെ അടുപ്പിൽ വേവിക്കാതെയും, മറ്റ് ഫ്ലേവറുകളോ, എണ്ണയോ, ക്രീമുകളോ ഒന്നും തന്നെയില്ലാതെ ഉണ്ടാക്കിയെടുക്കുന്ന ഈ പ്രകൃതി ഭക്ഷണം തയ്യാറാക്കി അധിക നേരം പാത്രത്തിൽ അടച്ചു വെയ്ക്കാതെ ഉടൻ തന്നെ ഉപയോഗിക്കേണ്ടതുമാണ്.

ഇനി എന്താണ് ഈ പ്രകൃതി ഭക്ഷണത്തിൻറെ ഗുണവശങ്ങൾ എന്ന് പരിശോധിക്കാം.

റോബസ്റ്റാപ്പഴം, ഏത്തപ്പഴം .

പൊട്ടാസ്യം, വൈറ്റമിൻ ബി 6, വൈറ്റമിൻ സി, മെഗ്നേഷ്യം, കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവ ശരീരത്തിൻ്റെ പ്രതിരോധശേഷിയും, കണ്ണുകളുടെ ആരോഗ്യവും, രക്തസമ്മർദ്ദവും, മാനസ്സികാരോഗ്യവും സംരക്ഷിക്കുന്നു. കൂടാതെ ഇത് അടുപ്പിൽ വെച്ചുള്ള പാചകം ഒഴിവാക്കുന്നതിലൂടെ ഇതിൽ അടങ്ങിയിട്ടുള്ള എൻസൈമുകളും സംരക്ഷിക്കപ്പെടുന്നു. അതുപോലെ തന്നെ ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ കണ്ടൻറുകൾ കുടലിൻ്റെ ആരോഗ്യത്തിനും, മലബന്ധം ഒഴിവാക്കാനുമെല്ലാം സഹായകരമാണ്.

https://www.vlcommunications.in/2026/03/blog-post.html
തടി വർദ്ധിപ്പിക്കാം പ്രകൃതി ഭക്ഷണത്തിലൂടെ


 

തേങ്ങാപ്പാൽ -

ഇതിൽ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ ഇതിലെ, മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCT) വണ്ണം വെയ്ക്കുവാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ്. ഈ കൊഴുപ്പും , പഴത്തിലെ കാർബോഹൈഡ്രേറ്റുമാണ് ശരീരത്തിന് വണ്ണം വെയ്ക്കുവാൻ സഹായകമാകുന്നത്. അതുപോലെ തന്നെയാണ് തേങ്ങാപ്പാലിലെ ആൻറിഓക്സിഡൻറുകളും, വൈറ്റമിൻ ഇ-യുടെയും പ്രവർത്തനം . ഇത് ചർമ്മത്തിന് വളരെ തിളക്കംനൽകും.

കരിപ്പെട്ടി (ചക്കര)

വായിക്കാം, കരിപ്പെട്ടിയുടെ ആരോഗ്യ ഗുണങ്ങൾ. ഇവിടെ ക്ലിക്ക് ചെയ്യൂ

കരിപ്പെട്ടിയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, മെഗ്നീഷ്യം എന്നിവ ശരീരത്തിലെ രക്തക്കുറവ് ( അനീമിയ) പോലുള്ളവ പരിഹരിക്കാൻ ഉത്തമമാണ്. കൂടാതെ മുഖം വിളറിയിരിക്കുന്നവർക്ക് അത് മാറിക്കിട്ടുവാനും മുഖത്ത് ഒരു രക്തപ്രസാദം ഉണ്ടാക്കിയെടുക്കുവാനും കരിപ്പെട്ടിയിലെ ഇരുമ്പ് സത്ത് ഗുണപ്രദമാണ്.

വണ്ണംകൂട്ടുവാൻ.

ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇത് ഒരു നേരത്തെ ഭക്ഷണമാക്കി മാറ്റാതെ എക്സ്ട്രാ ഭക്ഷണമായാണ് കഴിക്കേണ്ടത്.

രാവിലെയുള്ള പ്രാതലിന് ശേഷം ഒരു മിഡ്-മോർണിംഗ് ,( പ്രഭാത ഭക്ഷണത്തിനും, ഉച്ചഭക്ഷണത്തിനുമിടയിലുള്ള സമയമായ) 10-30 മുതൽ 11-30 വരെ ഇടയിലുള്ള സമയത്ത് കഴിക്കാവുന്നതാണ്.

ഈ ഭക്ഷണത്തിലെ ,തേങ്ങാപ്പാലിലെ കൊഴുപ്പും, പഴത്തിലെ കാർബോഹൈഡ്രേറ്റും ശരീരത്തിന് കരുത്തും അതോടൊപ്പം വണ്ണം വെയ്ക്കുവാനും ഇതിൽ ഏറെ സഹായിക്കുന്നു.

ആവശ്യമെങ്കിൽ മേൽവിവരിച്ച പ്രകൃതി ഭക്ഷണത്തോടൊപ്പം മൂന്നോ, നാലോ കുതിർത്ത ബദാം ചേർത്തു കഴിക്കുന്നതും ശരീരത്തിൽ പ്രോട്ടീനും അതോടൊപ്പം നിറം വർദ്ധിപ്പിക്കാനും സഹായകമാകും.

അഥവാ ഇനി രാവിലെ മിഡ് മോർണിംഗിൽ ഈ ഭക്ഷണം കഴിക്കുവാൻ സാധിക്കാത്തവരാണെങ്കിൽ, 4 മണിക്കും, 5 മണിക്കുമിടയിലുള്ള സമയങ്ങളിലും കഴിക്കാം.

അതല്ലങ്കിൽ മറ്റേതെങ്കിലും വ്യായാമങ്ങളിലോ, ജിമ്മുകളിലോ പരിശീലനം നടത്തുന്നവരാണെങ്കിലും, വൈകുന്നേരം സമയങ്ങളിൽ വർക്കൗട്ടിന് ശേഷം മുപ്പത് മിനിട്ടുകൾക്കുള്ളിൽ ഈഭക്ഷണം കഴിക്കുന്നത് പേശികൾ വളരുന്നതിനും (മസിൽ ബിൽഡിംഗ്) നല്ലതാണ്. 

ഇങ്ങിനെയൊക്കെയാണങ്കിലും ഈ ഭക്ഷണം രാത്രി ഉറങ്ങുന്ന സമയത്തിന് മുൻപായി കഴിക്കരുത്. കാരണം ഇതിൽ അടങ്ങിയിട്ടുള്ള തേങ്ങാപ്പാലും, പഴവുമെല്ലാം ദഹിക്കുവാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഇത് ഉറക്കകുറവിനും ദഹനക്കേടിനുമെല്ലാം കാരണമാകാനും സാദ്ധ്യതയുണ്ട്.

ഇങ്ങിനെ പറഞ്ഞു വന്നാൽ, അനേകം ഗുണങ്ങളും പല വിധ ശാരീരിക പ്രശ്നങ്ങൾക്കും ഒരു മരുന്നായി പോലും വർത്തിക്കുന്ന നമ്മുടെ നാടൻ ഭക്ഷണവും, ഭക്ഷണരീതികളും നമ്മുടെ നിത്യ ജീവിതത്തിൽ തന്നെ, ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്തുവാനും, അതുവഴി വളരെ ആരോഗ്യകരമായ ഒരു ജീവിതാവസ്ഥ സൃഷ്ടിക്കുവാനും നമുക്ക് സാധിക്കും.


ഇവിടെവായിക്കാം: തടിവർദ്ധിപ്പിക്കാൻ ഒരു എളുപ്പമാർഗ്ഗം.


                                                            
Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...