ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

രുചിയേറും നാടൻ ചക്ക പപ്പടം | Chakka Pappadam Recipe Malayalam

സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്.  ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം. സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്) ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സം...

പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി

 


കരിപ്പെട്ടിയുടെ ഗുണങ്ങൾ

വളരെയേറെ മൂല്യങ്ങളുള്ളതും ഏകദേശം നാലായിരം വർഷത്തെ പാരമ്പര്യമുണ്ടെന്നും പറയപ്പെടുന്ന ഒന്നാണ് കരിപ്പെട്ടി, അതല്ലെങ്കിൽ ചക്കര. ( Palm Jaggery ) - കരിപ്പട്ടി

https://www.vlcommunications.in/2026/02/blog-post_11.html
പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി


തീർച്ചയായും പഞ്ചസാര ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ഷുഗർ ലവൽ കൂടുമെന്ന് ഭയക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കരിപ്പെട്ടി .

കരിപ്പെട്ടി നിർമ്മാണം

കരിമ്പനയിൽ നിന്നുള്ള കള്ള് ചെത്തിയെടുത്ത് ,ശുദ്ധമാക്കി അരിച്ചെടുത്ത ശേഷം വലിയ ഉരുളിയിലാക്കി നന്നായി തിളപ്പിച്ച് കുറുകി വറ്റിച്ച് ഉണ്ടാക്കുന്നതാണ് പനഞ്ചക്കര അതല്ലങ്കിൽ കരിപ്പെട്ടി .
അടുപ്പിൽ നന്നായി തിളച്ച് കുറുകി വരുമ്പോൾ ,തേങ്ങ ചിരട്ടകളിലേക്ക് കോരിയൊഴിച്ച് ചൂടാറുമ്പോൾ എടുത്ത് ഉപയോഗിക്കുന്നതാണ് ഇതിൻ്റെ നിർമ്മാണ രീതി.
വെളുത്ത വിഷമെന്ന് - പഞ്ചസാരയെ അഭിസംബോധന ചെയ്തിരുന്ന മഹാത്മാ ഗാന്ധി മധുര പാനീയങ്ങളിൽ ചേർത്തിരുന്നത് കരിപ്പെട്ടിയായിരുന്നു.
കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം, ഒരു വലിയ കുടിൽ വ്യവസായമായിത്തന്നെ ഇത് നിർമ്മിച്ചു വരുന്നു.

https://www.vlcommunications.in/2026/02/blog-post_11.html
പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി



കരിപ്പെട്ടി ( ചക്കര ) യുടെ ഗുണങ്ങൾ.

ഇരുമ്പ്, മേഘ്നേഷ്യം, പൊട്ടാസ്യം, തുടങ്ങിയ ധാതുക്കളും, ആൻറി ഓക്സിഡറുകളും , കൂടാതെ ദഹനം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ശരീരഭാരം കുറയ്ക്കാനും, വിളർച്ച തടയുവാനുമെല്ലാം മികച്ച ഭക്ഷണവസ്തു കൂടിയാണ് ചക്കര.

പനി, ജലദോഷം, കഫക്കെട്ട്

കരിപ്പെട്ടി, തിപ്പലി, കുരുമുളക്, തുളസിയില, നറുന്നണ്ടി , ചുക്ക് എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ സാധാരണ രീതിയിലുള്ള ജലദോഷം, പനി, തൊണ്ടവേദന, തലവേദന,
 ഇവയെല്ലാം ആശ്വാസം കിട്ടും.

ഇസ്നോഫീലിയ, അലർജി , ആസ്മ

എന്നിവക്ക് , കരിപ്പെട്ടി പതിവായി കഴിക്കുന്നത് ഗുണകരമാണ്.

പ്രധാന ഗുണങ്ങൾ.

രക്തക്കുറവ് തടയുന്നു - ഇരുമ്പിൻ്റെ ഉറവിടമായതിനാൽ ഹിമോഗ്ലോബിൻ വർദ്ധിപ്പിക്കുവാനും, വിളർച്ച തടയുവാനും സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു. - നാരുകൾ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ , ദഹന എൻസൈമുകളെ കൂടുതൽ ഉത്തേജിപ്പിക്കുകയും, ദഹനക്കേട്, മലബന്ധവുമെല്ലാം, തടയുവാനും സഹായിക്കുന്നു.

ഷുഗർ ലെവൽ കൂടുന്നത് തടയുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സിങ്ക്, സെലീനിയം പോലുള്ള ധാതുക്കളും, ആൻറി ഓക്സിഡറുകളും കാരണം അടങ്ങിയ രോഗ പ്രതിരോധ ശേഷിയുണ്ട്.

https://www.vlcommunications.in/2026/02/blog-post_11.html
പഞ്ചസാരക്ക് പകരം ഇനി കരിപ്പെട്ടി


വിവിധ പലഹാരങ്ങൾ

കരിപ്പെട്ടി ഉപയോഗിച്ച്, ചായയും, കാപ്പിയുമെല്ലാം ഉണ്ടാക്കുന്നതിന് പുറമേ, പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി കുട്ടികൾക്ക് കൂടി ഇഷ്ടമുള്ള രീതിയിൽ പായസം, ഹൽവ, കുറുക്ക്, തുടങ്ങി നിരവധി മധുരമൂറുന്നു ഭക്ഷണപദാർഥങ്ങൾ ശരീരത്തിന് ഒട്ടും ഹാനികരമല്ലാത്ത വിധത്തിൽ വളരെ നാച്വറലായിത്തന്നെ
 ഉണ്ടാക്കിയെടുക്കാമെന്നതും കരിപ്പെട്ടിയെ വ്യത്യസ്ഥമാക്കുകയും കൂടാതെ ഓൺ ലൈൻ മുഖേന ലോകത്തെവിടേയും ഇത് ഇപ്പോൾ ലഭ്യമാണന്നുള്ളതും ദിനംതോറും ഇതിൻ്റെ ജനപ്രിയത വർദ്ധിപ്പിക്കുന്നു.

Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...