ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Experience note എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Organic Ragi Chiratta Puttu Recipe for Diabetes | Traditional Kerala Breakfast

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ഒരു വീടു നിർമ്മാണത്തിൻറെ പൊല്ലാപ്പുകൾ.

    അങ്ങിനെ എല്ലാവരേയും പോലെ പുതിയ വീടുപണിയാകുമ്പോൾ, അതിനെക്കുറിച്ചുള്ള ഗാഢമായ, ചർച്ചകളും ചിന്തകളുമായി ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി...! എന്നാൽ, എങ്ങിനെയാണന്നറിയില്ല...ഒരുപക്ഷേനാട്ടിൻപുറമായതുകൊണ്ടാകാം, ഞാൻ ആവശ്യപ്പെടാതെ തന്നെ, പുതിയ വീടുപണിയെക്കുറിച്ചും, വീടു നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന വിഷയങ്ങളെക്കുറിച്ചുമെല്ലാം, സംസാരിക്കാൻ. ദിവസവും ഒരുപാട് ചെറുകിട മേസ്തിരിമാരും, ചെറുകിട കോൺട്രാക്ടർമാരുമെല്ലാം എന്നെത്തേടിയെത്താൻ തുടങ്ങി!  കല്ലും, മണ്ണും എത്തിച്ചു നൽകുന്നവർ മുതൽ ഫർണീച്ചർ കമ്പനിക്കാരൻ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു....!!  ഏതായാലും അവരിൽ പലരും നാട്ടുകാരും, പരിചയക്കാരുമൊക്കെ ആയതിനാൽ തന്നെ, ആരെയും വെറുപ്പിക്കേണ്ട എന്നുകരുതി... എല്ലാവരോടും വിളിക്കാം...അറിയിക്കാം...എന്നൊക്കെപ്പറഞ്ഞ് സന്തോഷത്തോടെ തിരിച്ചയച്ചു..! അപ്പോഴും തത്ക്കാലം ഒരു പുതിയവീട് വേണോ, വേണ്ടയോ എന്ന് പോലും ഉറപ്പിച്ച് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിൽ തന്നെയായിരുന്നു ഞാൻ എന്നുള്ളതായിരുന്നു ഏറെ തമാശ!       അതിൽ രണ്ടുനിലയാണ് കൂടുതൽ സൗകരൃമെന്നും,,,രണ്ടുപേരേ ഒള്ളുവെങ്കിലും...താഴെ നില...

ഇൻറർ ലോക്ക് ഇഷ്ടിക വീടുകൾ.!

ഇൻ്റർലോക്ക് ഇഷ്ടിക വീട്.  പ്രശ്നം വീടു നിർമ്മാണം തന്നെ...! കാലങ്ങളായുള്ള ഒരു മോഹം സാക്ഷാത്കരിക്കാൻ പോകുന്നുവെന്നുള്ള ഒരു വലിയ സന്തോഷം. ഒപ്പം നിരവധി ആശങ്കകളും, ചോദ്യങ്ങളും, പ്രധാനം ബജറ്റുതന്നെ...! പലവിധത്തിലായി സ്വരൂപിച്ച പണം കൃത്യമല്ല ചിലവഴിക്കപ്പെടുന്നതെങ്കിലുള്ള കുഴപ്പങ്ങൾ ഒരുവശത്ത്, ഇനി ഒരണ തുട്ടുപോലും കടം വാങ്ങുവാനോ, മാറ്റിവെയ്ക്കുവാനോ കഴിയില്ല എന്നുള്ള യാഥാർത്ഥ്യം മറുവശത്ത്. അതോടൊപ്പം വീടു നിർമ്മാണമല്ലാതെ, മുന്നോട്ടുള്ള ജീവിതയാത്രക്ക് മറ്റൊരു മാർഗ്ഗവുമില്ലന്നതും മറ്റൊരു വസ്തുത.! ദിനംതോറും ഏറി വരുന്ന ജീവിതച്ചിലവുകളുടേയും, കുറഞ്ഞുവരുന്ന തൊഴിൽ ദിനങ്ങളുടേയും. എല്ലാത്തിനും മേലെ ഏറിവരുന്ന ബാദ്ധ്യതകളും, ഇതിനിടയിലാണ് സ്വന്തമായി ഒരുകിടപ്പാടം എന്ന സ്വപ്നം ഇൻറർലോക് ഇഷ്ടിക വീട് അങ്ങിനെ ഇരിക്കുമ്പോഴാണ്. പലപ്പോഴായി കണ്ടതും, കേട്ടതുമായ ഒരാശയം മനസ്സിലേക്ക് കടന്നു വന്നത്.! - - -ഇൻറർ ലോക്ക് ഇഷ്ടിക വീടുകൾ.! എന്തിന് ഇൻ്റർലോക്ക് ഇഷ്ടിക വീട്? സംഗതി കൊള്ളാം. ചിലവ് കുറവ്... പ്രകൃതിയോട് ചേർന്നത്.... ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നത്...! എന്ത് കൊണ്ട് അതൊന്ന് പരീക്ഷിച്ചു കൂടാ..?!  പക്ഷെ ഇതിനെക്കുറിച...

കുറഞ്ഞ ചിലവിൽ ഒരു വീട്

  കുറഞ്ഞ ചിലവിൽ എങ്ങിനെ വീട് നിർമ്മിക്കാം? ഒരു അനുഭവ കഥ! വീട് നിർമ്മാണത്തിന് ഇറങ്ങുമ്പോൾ അനേകായിരം പ്രശ്നങ്ങളും, സങ്കീർണ്ണമായ പ്രതിസന്ധികളുമാകും പലരും അഭിമുഖീകരിക്കേണ്ടി വരിക. പ്രധാനമായും  കൈയ്യിലുള്ള ബജറ്റിന് അനുസൃതമായി വീടുനിർമ്മാണം പൂർത്തീകരിക്കുക എന്നതാണ് മുഖ്യ വെല്ലുവിളി . ഇവിടെ ഒരു സാധാരണ മനുഷ്യൻ ചെറിയ രീതിയിലുള്ള ഒരു വീട് നിർമ്മാണത്തിന് ഇറങ്ങിയപ്പോഴുള്ള നേരനുഭവങ്ങളുടെ കുറിപ്പുകളാണ് ഈ ലേഖനം .  ഇത് ഏവർക്കും സംഭവിക്കാവുന്ന ജീവിതാനുഭവമാകും എന്നതുകൊണ്ടും, ലേ ഖനം മുഴുവനായും ഈ ഒരൊറ്റ പേജിൽ പറഞ്ഞു തീർക്കാനാവില്ല എന്നതിനാലും ഇതിൻ്റെ ഓരോ ഘട്ടങ്ങൾ ഓരോ അദ്ധ്യായങ്ങളായി എഴുതുന്നു.  കുറിപ്പ് തുടരുന്നു.... ജീവിതത്തിൻറെ താളുകൾ വളരെ പതിയെ പുറകിലേക്ക് മറിക്കുമ്പോൾ ... പലപ്പോഴും സ്വയം ആരും അത്ഭുതപ്പെടാറുണ്ട്.! കാരണം അത്രയേറെ ഇരുണ്ടതും തീർത്തും പ്രതീക്ഷകൾ നഷ്ടപ്പെട്ടതുമായ ഒരു കാലത്തിലൂടെയാകാം നാം പലപ്പോഴും കടന്നുപോന്നിട്ടുള്ളതും,  അനേകം സ്വപ്നങ്ങൾ കണ്ടിരുന്നതും.! എങ്കിൽ തന്നെയും, ആരോ പറഞ്ഞത് പോലെ ജീവിതം പതിയെ മുന്നോട്ട് നീങ്ങുന്തോറും തീർത്തും അവിചാരിതവും, ആകസ്മികമായുമാണ്, പ...