ഇൻറർ ലോക്ക് ഇഷ്ടിക വീടുകൾ.!
പ്രശ്നം വീടു നിർമ്മാണം തന്നെ...! കാലങ്ങളായുള്ള ഒരു മോഹം സാക്ഷാത്കരിക്കാൻ പോകുന്നുവെന്നുള്ള ഒരു വലിയ സന്തോഷം. ഒപ്പം നിരവധി ആശങ്കകളും, ചോദ്യങ്ങളും, പ്രധാനം ബജറ്റുതന്നെ...!
പലവിധത്തിലായി സ്വരൂപിച്ച പണം കൃത്യമായല്ല ചിലവഴിക്കപ്പെടുന്നതെങ്കിലുള്ള കുഴപ്പങ്ങൾ ഒരുവശത്ത്, ഇനി ഒരണ തുട്ടുപോലും കടം വാങ്ങുവാനോ, മാറ്റിവെയ്ക്കുവാനോ കഴിയില്ല എന്നുള്ള യാഥാർത്ഥ്യം മറുവശത്ത്. അതോടൊപ്പം വീടു നിർമ്മാണമല്ലാതെ, മുന്നോട്ടുള്ള ജീവിതയാത്രക്ക് മറ്റൊരു മാർഗ്ഗവുമില്ലന്നതും മറ്റൊരു വസ്തുത.!
ദിനംതോറും ഏറി വരുന്ന ജീവിതച്ചിലവുകളുടേയും, കുറഞ്ഞുവരുന്ന തൊഴിൽ ദിനങ്ങളുടേയും. എല്ലാത്തിനും മേലെ ഏറിവരുന്ന ബാദ്ധ്യതകളും, ഇതിനിടയിലാണ് സ്വന്തമായി ഒരുകിടപ്പാടം എന്ന സ്വപ്നം
![]() |
ഇൻറർലോക് ഇഷ്ടിക വീട് |
അങ്ങിനെ ഇരിക്കുമ്പോഴാണ്. പലപ്പോഴായി കണ്ടതും, കേട്ടതുമായ ഒരാശയം മനസ്സിലേക്ക് കടന്നു വന്നത്.! - - -ഇൻറർ ലോക്ക് ഇഷ്ടിക വീടുകൾ.!
പക്ഷെ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്നവർ ചുരുക്കം.... പെട്ടെന്നാണ് എൻറെ അകന്ന ഒരു ബന്ധു വർഷങ്ങൾക്ക് മുൻപ് പണി കഴിപ്പിച്ച ഒരു ഇൻറർലോക്ക് വീടിനെക്കുറിച്ച് ഓർമ്മ വന്നത്..! ഏതായാലും അധികം വൈകാതെ തന്നെ അവൻ്റെ വീട് ഒന്ന് കണ്ടു കളയാമെന്നു കരുതി.
ഏകദേശം പത്ത് വർഷത്തിലധികമായി പണി കഴിപ്പിച്ച ആ വീട് ഇപ്പോഴും അവർ മനോഹരമായി സൂക്ഷിച്ചിരിക്കുന്നു.
ചെറുതെങ്കിലും മൂന്ന് മുറികളും . അടുക്കളയും. ചെറിയ സിറ്റൗട്ടും. ഡൈനിംഗ് ഹാളും. എല്ലാം കൂടി വളരെ നന്നായി തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്.
വീടിനകം വളരെ മിതമായ രീതിയിൽ ഫർണീഷ് ചെയ്തിരിക്കുന്നു. അധികം വിലപിടിപ്പില്ലാത്ത മരങ്ങളും. ടൈലുകളുമാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ പോലും മൊത്തത്തിൽ വളരെ രസകരമായ ഒരു വീട്.
അടുക്കള ഭാഗത്ത് ജൈവ മാലിന്യ പ്ലാൻറും .അതിൽ നിന്ന് ഉപയോഗിക്കുന്ന ബയോഗ്യാസും .!
ചെറുതും . ആരെയും മോഹിപ്പിക്കുന്ന ഒരു അടുക്കളത്തോട്ടം.! ചെറിയ ടാങ്കിൽ മീനുകൾ ചാടുന്നു.
ഈയിടെയായി. അത്യാവശ്യ സാധനങ്ങളല്ലാതെ പുറത്ത് നിന്ന് ഒന്നും വാങ്ങാറില്ല. ഗൃഹനാഥൻ പറഞ്ഞു. മീൻ വളർത്തലും കൃഷിയുമൊക്കെ പിള്ളേരുടെ പണിയാണ്. മീൻ വളർത്തലിൽ നിന്ന് അവർക്ക് അത്യാവശ്യ കാര്യങ്ങൾക്കുള്ള പണവും ലഭിക്കുന്നുണ്ട്. പിന്നെ വിഭവ സമൃദ്ധമായ സദ്യയൊന്നുമല്ലങ്കിലും . ദിവസേന ഇവിടെ നിന്ന് പറിക്കുന്ന പച്ചക്കറി ഉപയോഗിച്ചു തന്നെയുള്ള പാചകം....!
.എന്തായാലും നമ്മൾ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറിയുടെ രുചി ഒന്ന് വേറെ തന്നെ.....!
വീടിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള ചെറിയ സോളാർ ഹീറ്റർ . അതിൽ നിന്നുള്ള വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പാചക ആവശ്യത്തിനുള്ള ഗ്യാസും വളരെക്കുറച്ചു മതി. സത്യത്തിൽ ഇത്രയേറെ ലളിതവും .ശുദ്ധവായു നിറഞ്ഞതുമായ ... പച്ചപിടിച്ച ഒരു വീട് അന്ന് ഞാൻ ആദ്യമായി കാണുകയായിരുന്നു.!
ആലോചിച്ചാൽ ഇഷ്ടിക ഉപയോഗിച്ച് പണിയുമ്പോൾ പലരും പറഞ്ഞ് പേടിപ്പിച്ചിരുന്ന വലിയ നുണകളാണ്, ആ വീട്ടിൽ കുറച്ചു സമയം ചിലവഴിച്ചപ്പോൾ തകർന്നു വീണത്....!
" ചേട്ടാ... ഇത്ര കാലമായിട്ടും...ഈ വീടിന് കുഴപ്പങ്ങളെന്തെങ്കിലും...?"
- ഞാൻ അത്ഭുതത്തോടെ ചോദിച്ചു-
- ഒരു കുഴപ്പവുമില്ല...വർഷം പതിനഞ്ച് കഴിഞ്ഞു ....പണിയാൻ നേരം പലരും പലതും പറഞ്ഞു... ഞാൻ കൂട്ടാക്കിയില്ല...കാരണം കയ്യിൽ കാശില്ല അത്രതന്നെ..!... ഇനിയിപ്പോ ഇടിഞ്ഞു വീണാലും കുഴപ്പമില്ല.കാരണം പിള്ളേരൊക്കെ വലുതായി സ്വന്തം കാലിൽ നിൽക്കാറുമായി.. .ഇനി അവർഎന്താണന്നുവെച്ചാൽ ചെയ്യട്ടെ...!
മനുഷൃൻ കടവും, ആധിയില്ലാതെ ജീവിക്കാൻ കഴിഞ്ഞാൽ അതുതന്നെ വലിയ ഭാഗ്യം -
സതൃം പറയാല്ലോ... ഞാൻ വീടുപണീന്നൊക്കെപ്പറഞ്ഞ്... ആരുടേം കയ്യും, കാലുമൊന്നും പിടിക്കാൻ പോയില്ല.. കയ്യിലൊള്ള കാശുകൊണ്ട് ആദ്യം തറ കെട്ടി...അതിങ്ങിനെ കുറച്ചുനാൾ കിടന്നപ്പോൾ കൊറച്ചു കാശൂടെ വന്നു...അപ്പോഴാണ് മേലേക്കുള്ള പണിയെപ്പറ്റി ചിന്തിച്ചത്...!
Comments