ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Shrimp എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

കഴിക്കാം, ഞണ്ടും, കൊഞ്ചും

ഞണ്ടിൻ്റെ പോഷക ഗുണങ്ങൾ   മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ചിലതാണ്, ഞണ്ടും, കൊഞ്ചും ( ചെമ്മീൻ )  കഴിക്കാം, ഞണ്ടും, കൊഞ്ചും എങ്കിലും , ചില സമയങ്ങളിൽ സാധാരണക്കാർക്ക് വാങ്ങാൻ പോലും കഴിയാത്ത രീതിയിൽ ഇതിൻ്റെ വില മാർക്കറ്റിൽ കുതിച്ചുകയറുകയും ചെയ്യും. ഞണ്ടിൻറെ വ്യത്യസ്ഥ വകഭേദങ്ങളനുസരിച്ച് കിലോയ്ക്ക് ഏകദേശം 400 മുതൽ 2000 രൂപ വരെ മികച്ചയിനം ഞണ്ടുകൾക്ക് വിലയുണ്ട്.  അതിനാൽത്തന്നെ, കേരളത്തിൽ പുഴയോരങ്ങളോട് ചേർന്നുള്ള പൊക്കാളി പാടശേഖരങ്ങളിൽ ഞണ്ടു കൃഷി വളരെ വ്യാപകമായി  പലയിടങ്ങളിലും നടന്നു വരുന്നു. വ്യത്യസ്ത വിഭാഗങ്ങളിൽ ലോകത്ത് 850 ൽപ്പരം ഞണ്ടുകൾ ഉണ്ടെന്നാണ് കണക്ക്.  കൂടാതെ പണ്ട് കാലത്ത് കേരളത്തിൽ നിന്നുള്ള മികച്ച സമുദ്രോത്പന്ന കയറ്റുമതി വിഭവങ്ങളായിരുന്നു. ഞണ്ടും, ചെമ്മീനും. എന്തൊക്കെയായാലും ഇപ്പോഴും പ്രത്യേക അതിഥികളെ സ്വീകരിക്കുമ്പോഴോ,വിശേഷ ദിവസങ്ങളിലോ എല്ലാം തന്നെ മലയാളികളുടെ തീൻ മേശകളിലെ വിശിഷ്ട വിഭവം തന്നെയാണ് ഞണ്ടും, കൊഞ്ചും . കേരളത്തിലെ കള്ളുഷാപ്പുകളിലെ ജനപ്രിയ വിഭവങ്ങളിൽ ഒന്ന്. അതിനാൽ തന്നെ അത്രയേറെ മികച്ച രുചികളുള്ള ആ മത്സ്യ വിഭവങ്ങളുടെ, ഗുണ, ദോഷങ്ങൾ എന്തെന്നു ...