ഞണ്ടിൻ്റെ പോഷക ഗുണങ്ങൾ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ചിലതാണ്, ഞണ്ടും, കൊഞ്ചും (ചെമ്മീൻ)
 |
| കഴിക്കാം, ഞണ്ടും, കൊഞ്ചും |
എങ്കിലും , ചില സമയങ്ങളിൽ സാധാരണക്കാർക്ക് വാങ്ങാൻ പോലും കഴിയാത്ത രീതിയിൽ ഇതിൻ്റെ വില മാർക്കറ്റിൽ കുതിച്ചുകയറുകയും ചെയ്യും.
ഞണ്ടിൻ്റെ വ്യത്യസ്ഥ വകഭേദങ്ങളനുസരിച്ച് കിലോയ്ക്ക് ഏകദേശം 400 മുതൽ 2000 രൂപ വരെ മികച്ചയിനം ഞണ്ടുകൾക്ക് വിലയുണ്ട്. അതിനാൽത്തന്നെ പുഴയോരങ്ങളോട് ചേർന്ന് പൊക്കാളി പാടശേഖരങ്ങളിൽ ഞണ്ടു കൃഷി വളരെ വ്യാപകമായിത്തന്നെ കേരളത്തിൻ്റെ പലയിടങ്ങളിലും നടന്നു വരുന്നു.
വ്യത്യസ്ഥ വിഭാഗങ്ങളിലായി ലോകത്ത് ഏതാണ്ട് 850 ൽപ്പരം ഞണ്ടുകൾ ഉണ്ടന്നാണ് കണക്ക്.
കൂടാതെ പണ്ട് കാലത്ത് കേരളത്തിൽ നിന്നുള്ള മികച്ച സമുദ്രോത്പന്ന കയറ്റുമതി വിഭവങ്ങളായിരുന്നു. ഞണ്ടും, ചെമ്മീനും.
എന്തൊക്കെയായാലും ഇപ്പോഴും പ്രത്യേക അതിഥികളെ സ്വീകരിക്കുമ്പോഴോ,വിശേഷ ദിവസങ്ങളിലോ എല്ലാം തന്നെ മലയാളികളുടെ തീൻ മേശകളിലെ വിശിഷ്ട വിഭവം തന്നെയാണ് ഞണ്ടും, കൊഞ്ചും .
പ്രത്യേകിച്ചും കേരളത്തിലെ കള്ളുഷാപ്പുകളിലെ ജനപ്രിയ വിഭവങ്ങളിൽ ഒന്ന്.
അതിനാൽ തന്നെ ആ ഇഷ്ടവിഭവങ്ങളുടെ, ഗുണ, ദോഷങ്ങളും എന്തെന്നു കൂടി പരിശോധിക്കാം.
ഞണ്ട്
ഞണ്ടും, കൊഞ്ചും, ഷെൽഫിഷ്
(പുറം തോടുകളുള്ള ജലജീവികൾക്ക് പൊതുവേയുള്ള പേര് )
വിഭാഗത്തിൽ പെടുന്നവയായതിനാൽ സമുദ്ര മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായ പോഷകങ്ങളാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്.
വൈറ്റമിൻ ബി - 12
രക്തകോശങ്ങളുടെ നിർമ്മാണത്തിനും നാഡീവ്യൂഹങ്ങളുടെ പ്രവർത്തനങ്ങൾക്കും അത്യാവശ്യമായ വെറ്റമിൻ B- 12 ൻ്റെ മികച്ച സ്രോതസ്സാാണ് ഞണ്ടുകൾ .
ഒമേഗ 3 - ഫാറ്റി ആസിഡ് .
തലച്ചോറിൻ്റെ പ്രവർത്തനത്തേയും, ഹൃദയാരോഗ്യത്തേയും, മാനസ്സികാവസ്ഥ (മൂഡ് റെഗുലേഷൻ) യേയും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.
സിങ്ക്
മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും, പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമെല്ലാം ഞണ്ടിൽ അടങ്ങിയിട്ടുള്ള സിങ്ക് ഉപകാരപ്രദമാണ്. കൂടാതെ പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടതായ ഫോസ്ഫ്രസും ഇതിൽ നിന്ന് ലഭിക്കുന്നു.
എന്നാൽ സന്ധിവാതം പോലുള്ള രോഗങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്ന പ്യൂരിൻ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ യൂറിക് ആസിഡിൻ്റെ അളവ് കൂടുതലുള്ളവർ ഈ ഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്.
ചെമ്മീൻ (കൊഞ്ച്)
ചെമ്മീൻ വളരെയേറെ പോഷക സമൃദ്ധമാണ്. ഒപ്പം ഉയർന്ന അളവിലുള്ള പ്രോട്ടീനും ഇതിനെ മറ്റ് മത്സ്യ വിഭവങ്ങളിൽ നിന്നും വ്യത്യസ്‌തമാക്കുന്നു.
 |
| കഴിക്കാം, ഞണ്ടും, കൊഞ്ചും |
പ്രൊട്ടീൻ, ആൻറി ഓക്സിഡൻറുകൾ
ഏകദേശം 100 ഗ്രാം കൊഞ്ചിൽ 20.3 ഗ്രാമോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെമ്മീന് ചുവപ്പു നിറം നൽകുന്ന അസ്റ്റാക്ക് സാന്തിൻ എന്ന ആൻറി ഓക്സിഡൻറ് ചർമ്മസംരക്ഷണത്തിനും, കൂടിയ സൂര്യതാപത്തിൽ നിന്നും ത്വക്കിന് ഉണ്ടായേക്കാവുന്ന ദൂഷ്യങ്ങളെ പ്രതിരോധിക്കുവാനും സഹായകരമാണ്.
അയഡിൻ, സെലീനിയം
കൂടാതെ തെെറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനങ്ങൾക്കും , തലച്ചോറിൻ്റെ വികാസത്തിനും ആവശ്യമായ അയഡിനും ചെമ്മീനിൽ ധാരാളമുണ്ട്.
അതുപോലെ തന്നെ കോശങ്ങളുടെ നാശം തടയുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ സെലീനിയവും ഇതിൽ അടങ്ങിയിട്ടുണ്ട്.
ശാരീരിക അസ്വസ്ഥതകൾ
എങ്കിൽപ്പോലും, അലർജി സംബന്ധമായി ചിലർക്ക് ചൊറിച്ചിൽ, ശ്വാസംമുട്ടൽ പോലുള്ളവ ചെമ്മീൻ, ഞണ്ട്, പോലുള്ളവ കഴിച്ചാൽ കണ്ടുവരാറുണ്ട്. അലർജി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ഡീപ്പ് ഫ്രെ ഒഴിവാക്കാം
ഞണ്ടിൻ്റേയും, ചെമ്മീൻറേയും, പോഷക ഗുണങ്ങൾ മുഴുവൻ ചോർന്നുപോകാതെ സംരക്ഷിക്കുന്നതിന് പാചകം ചെയ്യുമ്പോൾ കഴിയുന്നതും, അധികം എണ്ണയിൽ വറക്കുന്നതും, പൊരിക്കുന്നതുമെല്ലാം ഒഴിവാക്കി, കറിയായോ, ഗ്രിൽഡ് ചെയ്തോ കഴിക്കുന്നതും നല്ലതാണ്.
Title of a News Article
അഭിപ്രായങ്ങള്‍