മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
പ്രകൃതി പാചകം എപ്പോഴും പറയുന്നതുപോലെ, ശാരീരികാരോഗ്യം, അതല്ലങ്കിൽ യാതൊരുവിധ രോഗങ്ങളുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് നാം കഴിക്കുന്ന ഭക്ഷണത്തിന് തന്നെയാണ്. തടി വർദ്ധിപ്പിക്കാം പ്രകൃതി ഭക്ഷണത്തിലൂടെ ശരിയായ ശാരീരികാരോഗ്യത്തിന് എപ്പോഴും, അമിതമായ കൊഴുപ്പും, ഉപ്പും, മധുരവും, എരിവും, പുളിയുമെല്ലാം നിയന്ത്രിക്കേണ്ടതുമുണ്ട്. എന്നാൽ നമ്മൾ കണ്ടുപരിചയിച്ചതും, നിത്യേന കഴിക്കുന്നതുമായ ഭക്ഷണക്കൂട്ടുകളിലെല്ലാം മേൽപ്പറഞ്ഞവയെല്ലാം കൂടുതലായി ഉണ്ടുതാനും. അപ്പോൾപ്പിന്നെ ഇതെല്ലാം ഒഴിവാക്കി ഒരു ഭക്ഷണരീതി എങ്ങിനെയാണ് തിരഞ്ഞെടുക്കുവാൻ കഴിയുക? തീർച്ചയായും. അപ്പോഴാണ് നാം പ്രകൃതി പാചകമെന്ന ആശയത്തിലേക്ക് കടക്കുന്നത്. അൽപ്പം പോലും മായം കലരാത്ത പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിച്ചും, അവയെല്ലാം കൂട്ടിക്കലർത്തിയും , കഴിയുന്നതും അടുപ്പിൽ വെച്ചുള്ള പാചകം ഒഴിവാക്കിയും , മുകളിൽപ്പറഞ്ഞ മസാലക്കൂട്ടുകളോ ഒന്നും തന്നെയില്ലാതെ തയ്യാർ ചെയ്യുന്നതാണ് പ്രകൃതി പാചകം. എങ്കിൽപ്പോലും ഒരേ തരം ഭക്ഷണങ്ങളാണങ്കിൽ, അത് പോലും കഴിക്കുന്ന സമയത്തിനനുസരിച്ച് ശരീരത്തിൽ പല മാറ്റങ്ങളും സൃഷ്ടിക്കാറുമുണ്ട്. ഇങ്ങിനെ ഭക്ഷണമാണ് നമ്മുടെ ശരീരത്തി...