സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്. ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം. സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്) ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സം...
തടി കൂട്ടാം
വളരെ സാധാരണമായതും, ലളിതവും , കലർപ്പില്ലാത്തതുമായ ചില ഭക്ഷണങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കിക്കൊണ്ടുതന്നെ നമുക്ക് ആവശ്യമായ ശരീരഭാരം വർദ്ധിപ്പിക്കാവുന്നതാണ് .
എന്നാൽ, ഒരു വശത്ത് പലരും തടി കൂട്ടുവാനുള്ള മാർഗ്ഗങ്ങൾ പലതും, ആരായുമ്പോൾ തന്നെ, മറ്റു ചിലർ ശരീരഭാരം കുറയ്ക്കുവാനുമുള്ള തത്രപ്പാടിലാണ്.
ഏതു കാര്യത്തിലായാലും ഉദ്ദേശിച്ച ഫലം കിട്ടണമെന്നുണ്ടെങ്കിൽ ശരീരത്തിന് മറ്റ് രീതിയിലുള്ള അസുഖങ്ങളൊന്നും ഇല്ലാതിരിക്കുകയും, ശരീരം ആവശ്യപ്പെടുന്ന രീതിയിലുള്ളപോഷകമൂല്യമുള്ളതുമായ, ഭക്ഷണവും, വ്യായാമവും, അതോടൊപ്പം വറുത്തതും, പൊരിച്ചതുമായവ കഴിയുന്നതും ഒഴിവാക്കിക്കൊണ്ടും നമ്മുടെ ശാരീരികാരോഗ്യം വർദ്ധിപ്പിക്കാവുന്നതാണ്.
ഏത്തപ്പഴം
ശരീരഭാരം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് ഏത്തപ്പഴം . എന്നാൽ ഏത്തപ്പഴം വെറും വയറ്റിൽ കഴിക്കുന്നതും അത്ര നല്ല ശീലമല്ല.
ഏത്തപ്പഴം വെറും വയറ്റിൽ കഴിച്ചാൽ
ഏത്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള മെഗ്നീഷ്യം, വെറും വയറ്റിൽ കഴിക്കുമ്പോൾ അത് വളരെ പെട്ടെന്ന് രക്തത്തിൽ കലർന്ന്, ശരീരത്തിലെ മെഗ്നീഷ്യത്തിൻ്റെ അളവ് കുത്തനെ ഉയർത്താൻ ഇടയാക്കും, അത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
കൂടാതെ നേരിയ അസിഡിക് സ്വഭാവമുള്ള ഏത്തപ്പഴം വെറും വയറ്റിൽ കഴിക്കുമ്പോൾ ചിലരെ സംബന്ധിച്ച് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
മൂന്നാമതായി വെറും വയറ്റിൽ മധുരമുള്ള പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുവാനും കുറക്കുവാനും ( ഷുഗർ ക്രാഷ് ) സാദ്ധ്യതയുള്ളതിനാൽ ഇത് ശരീരക്ഷീണത്തിനും വഴിവെയ്ക്കാം . അതിനാൽ, വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് ഒഴിവാക്കിക്കൊണ്ട് പ്രഭാത ഭക്ഷണത്തോടൊപ്പം ഏത്തപ്പഴം മറ്റൊരു രീതിയിൽ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഏത്തപ്പഴം എങ്ങിനെ കഴിക്കണം?
ആദ്യമായി ഒരു ഏത്തപ്പഴം തൊലികളഞ്ഞ ശേഷം വട്ടത്തിൽ അറിഞ്ഞെടുക്കുക. അതിനു ശേഷം ഒരു ഫ്രെയിംഗ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം അതിലേക്ക് ഒന്നോ, രണ്ടോ,സ്പൂൺ നെയ്യ് ഒഴിക്കുക.
നെയ്യിലേക്ക്, അരിഞ്ഞു വെച്ചിരിക്കുന്ന ഏത്തപ്പഴം നന്നായി ചേർത്തിളക്കാം.
അങ്ങിനെ പാനിലെ നെയ്യ് പൂർണ്ണമായും എത്തപ്പഴം വലിച്ചെടുത്ത് ഒരു കടുത്ത മഞ്ഞ നിറം ആകുന്നതുവരെ ഇളക്കൽ തുടരുക. പിന്നീട് മൂന്നോ, നാലോ അണ്ടിപ്പരിപ്പും നന്നായി കഴുകിയെടുത്ത ഉണക്കമുന്തിരിയും ചേർത്ത് പകുതി നെയ്യിൽ വേവിച്ച ഏത്തപ്പഴത്തോടൊപ്പം ചെറുചൂടിൽ പാകമായ പഴം റോസ്റ്റ് തട്ടിപ്പോത്തി വെച്ച് സ്റ്റൗവ് ഓഫ് ചെയ്യാം. പിന്നീട് അൽപ്പസമയത്തിനകം ഏത്തപ്പഴം അധികം ചൂടാറുന്നതിനും മുൻപേ കഴിക്കാവുന്നതാണ്.
ആരോഗ്യ ഗുണങ്ങൾ
സ്വതവേ ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമായ ഏത്തപ്പഴം നെയ്യിൽ വരട്ടി കഴിക്കുന്നതോടെ കാർബോഹൈഡ്രേറ്റ് അളവ് വീണ്ടും വർദ്ധിക്കുന്നു.
ശാരീരികാദ്ധ്വാനമുള്ളവർക്കും , കായിക മത്സരങ്ങളിൽ ഏർപ്പെടുന്നവർക്കുമെല്ലാം, ഇത് വളരെ മികച്ച ഒരു ഭക്ഷണമാണ്.
അതായത് ശരീരഭാരം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ശാരീരിക അദ്ധ്വാനത്തേക്കാൾ കൂടിയ മൂല്യമുള്ള അളവ് ഈ ഭക്ഷണം വഴി ശരീരത്തിലെത്തിക്കുന്നു.
നെയ്യ്
നെയ്യിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് വിവിധ പോഷകങ്ങൾ നൽകുന്നതോടൊപ്പം മസിലുകൾ പുഷ്ടിപ്പെടുത്താനും, ദഹന പ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. കൂടാതെ
നെയ്യ് പഴത്തിനോടൊപ്പം ചേർക്കുന്നതോടെ പഴത്തിലുള്ള പഞ്ചസാര, രക്തം ആഗിരണം ചെയ്യുന്നതിൻ്റെ വേഗത കുറയ്ക്കും. മാത്രമല്ല, ഏത്തപ്പഴം വെറും വയറ്റിൽ കഴിക്കുമ്പോഴുണ്ടാകുന്ന ഇൻസുലിൻ സ്പൈക്കിനെ ( ഷുഗർ സ്പൈക്ക് ) തടയാനും സാധിക്കും
എങ്കിലും പ്രമേഹം, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ളവർ ഇത്തരം ഭക്ഷണം കഴിക്കുന്നതിനും മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ് .
ഈ ഭക്ഷണം പ്രഭാത ഭക്ഷണത്തോടൊപ്പമോ, അതല്ലെങ്കിൽ വൈകീട്ടോ കഴിക്കാമെങ്കിലും, രാത്രി കിടക്കുന്നതിന് മുൻപായി കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.


.jpg)
അഭിപ്രായങ്ങള്‍