ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

രുചിയേറും നാടൻ ചക്ക പപ്പടം | Chakka Pappadam Recipe Malayalam

സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്.  ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം. സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്) ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സം...

രുചിയേറും നാടൻ ചക്ക പപ്പടം | Chakka Pappadam Recipe Malayalam



സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ

ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്. 

ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം.

സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്)

ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സംബന്ധിച്ച് അപകടകരവും അതിനാൽ തന്നെഹൃദയാരോഗ്യത്തേയും. സാരമായി ബാധിക്കും.

മറ്റൊന്ന് ഉഴുന്നുകൊണ്ടു നിർമ്മിക്കുന്ന ഈ പപ്പടത്തിലെ സോഡാക്കാരമാണ് . (Baking Soda ) പപ്പടം വറുത്തെടുക്കുമ്പോൾ നല്ലപോലെ പൊങ്ങിവരാനും, ക്രിസ്പി ആകാനും ചേർക്കുന്ന ഈ സോഡാക്കാരം, വയറ്റിൽ ഗ്യാസ്, അസിഡിറ്റി എന്നിവയുണ്ടാക്കാൻ കാരണമാകുന്നു. 
കൂടാതെ കടകളിൽ നിന്നും വാങ്ങുന്ന പപ്പടങ്ങളിൽ അനേകദിവസം കേടുകൂടാതെയിരിക്കുവാൻ ആവശ്യമായ കെമിക്കലുകളും ചേർക്കുവാനുള്ള സാദ്ധ്യതകളുമുണ്ട്.
എല്ലാത്തിലുമുപരി എണ്ണയിൽ വറുത്തെടുത്ത പപ്പടം ശരീരത്തിലെ കൊളസ്ട്രോളും, ശരീരഭാരം കൂടുന്നതിനും ഇടയാക്കും.
ഇവിടെയാണ് നമ്മുടെ നാടൻ ചക്ക ഉപയോഗിച്ചുള്ള പപ്പടം പ്രസക്തമാകുന്നത്.

നാടൻ ചക്ക പപ്പടത്തിൻറെ ഗുണങ്ങൾ.

വീട്ടിൽത്തന്നെ വളരെ പ്രകൃതിദത്തമായരീതിയിൽ നിർമ്മിക്കുന്ന ഈ ചക്ക പപ്പടത്തിൽ സോഡാക്കാരമോ, മറ്റുകെമിക്കലുകളോ ഒന്നും തന്നെഇല്ലന്നുള്ളതാണ് മുഖ്യ പ്രത്യേകത. പച്ചച്ചക്ക പുഴുങ്ങി അരച്ചെടുത്താണ് ഇത് ഉണ്ടാക്കുന്നത് എന്നതിനാൽ വയറുസംബന്ധമായ യാതൊരു പ്രശ്നങ്ങൾക്കും ഇത് ഇടയാകുന്നില്ല.

കുടാതെ,  നമ്മൾ സ്വയം ഉണ്ടാക്കുന്നതായതുകൊണ്ട് ഉപ്പ് ആവശ്യത്തിന് മാത്രം ചേർത്താൽ മതി. അതിനാൽ പ്രഷർരോഗമുള്ളവർക്കും ഇത് മിതമായതോതിൽ കഴിക്കാം.
മറ്റൊന്ന്, പപ്പടത്തിൻറെ രൂപത്തിലാണങ്കിൽപോലും ഇതിൽ ധാരാളം നാരുകൾ (High Fiber)അടങ്ങിയിട്ടുണ്ട്. അത് ദഹനം സുഗമമാക്കാനും,മലബന്ധം തടയുവാനും സഹായിക്കും.

ഗ്ളൈസെമിക് ഇൻഡക്സ് കുറവ്. അതിനാൽ പ്രമേഹരോഗികൾകഴിക്കുന്നതും സുരക്ഷിതമാണ്.

ഇത് നാടൻ രീതിയിൽ വെയിലത്തുവെച്ചുതന്നെ ഉണക്കിതയ്യാറാക്കുന്നതിനാൽ പ്രിസർവേറ്റീവുകൾ ഇല്ലാതെതന്നെ ദീർഘകാലം കേടുകൂടാതെയിരിക്കും.
മറ്റൊന്ന് എണ്ണയിൽ വറുത്തെടുക്കാൻ താത്പ്പര്യമില്ലാത്തവർക്ക് ചുട്ടെടുത്തും ഉപയോഗിക്കാം.
ചുരുക്കിപ്പറഞ്ഞാൽ മികച്ച ആരോഗ്യ ഗുണങ്ങളും , രുചിയുമുള്ള മികച്ച ഒരു ഭക്ഷ്യവസ്തുവാണ് ചക്കയും ,  അതുകൊണ്ടു നിർമ്മിക്കുന്ന ചക്കപപ്പടവും. അതിനാൽ വിപണിയിൽ കിട്ടുന്ന ആരോഗ്യത്തിന് ഹാനികരമായ പപ്പടങ്ങൾക്ക് പകരമായി ഈ ചക്കക്കാലത്ത് വീടുകളിൽ സുലഭമായി ഉണ്ടാകുന്ന ചക്കകൾ ഉപയോഗിച്ച് കുറച്ച് ചക്ക പപ്പടങ്ങൾ ഉണ്ടാക്കി സൂക്ഷിക്കുന്നത് തീർച്ചയായും ആരോഗ്യകരമായ ഒരു ഭക്ഷണ ശീലത്തിലേയ്ക്ക് ചുവടുവെയ്ക്കുവാൻ ഏവരേയും സഹായിക്കും.


ചക്ക പപ്പടം എങ്ങിനെയുണ്ടാക്കാം?

നല്ല നാടൻ പച്ച ചക്ക - പകുതി മുറിച്ച് ക്ലീൻ ചെയ്തത്.
മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എള്ള് - രണ്ട് ടീസ്പൂൺ

ക്ലീൻ ചെയ്ത് വെച്ചിരിക്കുന്ന ചക്ക ചെറിയ കഷണങ്ങളായി മുറിക്കുക.
അതിലേക്ക്, അൽപ്പം
വെള്ളത്തിൽ കലർത്തിയ മഞ്ഞൾപ്പൊടിയും , ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് , കഷണങ്ങളാക്കി വെച്ചിരിക്കുന്ന ചക്കയിൽ തളിക്കുക.



പിന്നീട് മിക്സിയിൽ ചക്ക നല്ല കുഴമ്പു പരുവത്തിൽ അടിച്ചെക്കുക.
മിക്സിയിൽ അടിച്ചെടുത്ത ചക്ക മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം , മുളകുപൊടി, എള്ള്, (ആവശ്യമെങ്കിൽ ഒരു നുള്ള് കുരുമുളക് പൊടിയും ചേർക്കാം ) എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക.
മറ്റൊരു പാത്രത്തിൽ അൽപ്പം വെളിച്ചെണ്ണയും , വെള്ളവും മാറ്റിവെച്ച ശേഷം ചക്ക പപ്പടം പരത്താൻ ആവശ്യമായ വാഴയില മുറിച്ചെടുക്കുക.

പപ്പടം പരത്താൻ കഴിയുന്ന പ്രസർ ഉള്ളവർ പ്രസറിൽ വെച്ചോ അല്ലാത്തവർ കൈ കൊണ്ട് ഇലകളിൽ കനം കുറച്ച് വൃത്താകൃതിയിൽ പരത്തിയോ പപ്പടം ഉണ്ടാക്കാം.




ഇലയിൽ പരത്തുമ്പോൾ പാത്രത്തിൽ മാറ്റിവെച്ചിരിക്കുന്ന വെളിച്ചെണ്ണ കൈകൊണ്ട് അൽപ്പം ഇലയിൽ തുടച്ച ശേഷം ചക്ക പരത്തുന്നത് ഇലയിൽ നിന്ന് ഉണങ്ങിക്കഴിയുമ്പോൾ ചക്കപപ്പടം  പെട്ടെന്ന് വിട്ടുപോരാൻ സഹായിക്കും.
കൂടാതെ മറ്റൊരു പാത്രത്തിൽ നേരത്തേ എടുത്തു വെച്ച വെള്ളത്തിൽ, ഇടയ്ക്കിടെ കൈമുക്കി പപ്പടം പരത്തുന്നത് പപ്പടം തീരെ കനം കുറച്ച് പരത്തുന്നതിനും , അധികമായി കൈവിരലുകളിൽ ചക്ക പറ്റിപ്പിടിച്ചിരിക്കുന്നത് ഒഴിവാക്കുന്നതിനും സഹായകരമാണ്.

ഇങ്ങിനെ പരത്തിയെടുത്ത പപ്പടം ഏകദേശം ഒരു ദിവസം ഉണക്കിയെടുക്കുന്നതിന് വേണ്ടി നല്ല വെയിലത്തു വെയ്ക്കുക. ഇലയിൽ പരത്തി വെച്ചിരിക്കുന്ന പപ്പടം ഒരു വശം ഉണങ്ങിക്കഴിഞ്ഞാൽ അടർത്തിയെടുത്ത് മറുവശവും ഉണക്കിയെടുക്കുക.



പിന്നീട് ഇലകൾ നീക്കി നന്നായി ഉണക്കിയെടുത്ത ചക്ക പപ്പടം വായു കടക്കാത്ത പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കുകയോ വറുത്തെടുത്ത് കഴിക്കാവുന്നതോ ആണ്.

 
Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...