<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 കൊച്ചിയിലേയ്ക്ക് വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം. ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സഞ്ചാരികൾക്കായി കോട്ടപ്പുറം കോട്ട.

 ഇൻഡ്യയിലെത്തന്നെ ഏറ്റവും വലിയ പൈതൃകപദ്ധതിയായ മുസരിസിൻറെ ഭാഗമായി നവീകരിക്കപ്പെട്ട അനേകം ചരിത്ര സ്മാരകങ്ങളേയും, പ്രദേശങ്ങളേയും പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ച കോട്ടപ്പുറം കോട്ട. കുറേയേറെ വർഷങ്ങൾക്കുമുമ്പ് ആരാലും തിരിഞ്ഞുനോക്കാൻ പോലും മുതിരാതിരുന്ന ഈ പ്രദേശം ഇന്ന് ഒരുപാട് ചരിത്രവിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കുമെല്ലാം അത്ഭുതം കൂറുന്ന കാഴ്ചയാണ്.  കോട്ടപ്പുറം കോട്ട കോട്ടയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്ന പുഴയും അതിൻറെ ഓരം ചേർന്ന് കൈവരികൾ കെട്ടി മനോഹരമാക്കിയ, നടപ്പാതകളും, പുൽത്തകിടികളും, ചാരുബഞ്ചും, കാലത്തിൻറെ ഒരുപാടു സ്പന്ദനങ്ങളും കേട്ടുവളർന്ന കൂറ്റൻ മരങ്ങളുമെല്ലാം ഏതൊരാളേയും ആ പുഴയോരത്ത് ഏറെ നേരം പിടിച്ചിരുത്തും. ഇടയ്ക്കിടെ ദൂരേയ്ക്ക് തുഴഞ്ഞുപോകുന്ന ചെറുവഞ്ചികളും, തീരത്തോട് പതിയെ അണഞ്ഞുചേരുന്ന നനുത്തകാറ്റും, അതിനും മുകളിൽ, കുന്നിൻപുറത്തായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം, കണ്ടുമറന്ന ഏതോ ഒരു പ്രണയ സിനിമയിലെ ദൃശ്യം പോലെ മനോഹരമാണ്. തീരത്തോട് ചേർന്ന് കാണുന്ന ബോട്ട് ജെട്ടിയിൽ നിന്നും പാസ്സെടുത്താൽ അകത്തുകയറി ഈ ചരിത്രസ്മാരകം സന്ദർശിക്കാം. ഫോട്ടോഗ്രാഫിപോലുള്ളവയ്ക്ക് ഒരു നിശ്ച

കൊച്ചിയിലേയ്ക്ക് വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം.

 കടമക്കുടി ( എറണാകുളം ജില്ല )

   കൊച്ചി എന്നത് നമ്മുടെ സഞ്ചാര ഭൂപടത്തിലെ ഒരു മുഖ്യ വിനോദ കേന്ദ്രം എന്നതുകൊണ്ട് മാത്രമാകാം ചില വിനോദ സഞ്ചാരികൾ, കൊച്ചിയെ മാത്രം ലക്ഷ്യം വെച്ച്, കായലും, കടൽപ്പരപ്പും, ബോൾഗാട്ടിയുമൊക്കെ മാത്രം ആസ്വദിച്ച് അവരുടെ, സഞ്ചാരപഥം ചുരുക്കുന്നത്.


https://www.vlcommunications.in/2023/10/blog-post_25.html

കടമക്കുടി ( എറണാകുളംജില്ല)

എന്നാൽ യഥാർത്ഥ കൊച്ചിയുടെ സൗന്ദര്യമെന്നത്,. അത് ഉൾപ്പെടുന്ന നിരവധി താലൂക്കുകളുടെ ഹൃദയഭൂമി കൂടി ചേരുന്ന പ്രദേശങ്ങളുടെ സൗന്ദര്യമാണ്. ഓരോ പ്രദേശത്തിൻറയും, ഭാഷാരീതികളും, സംസ്കാരവും, ജീവിത രീതികളും, ഭക്ഷണങ്ങളുടെ രുചിഭേദങ്ങളുമൊക്കെയായി അത് നീണ്ടുപോകുന്നു.

അങ്ങിനെയൊരു മനോഹരമായ സ്ഥലമാണ് എറണാകുളം ജില്ലയിലെ വരാപ്പുഴക്കടുത്തുള്ള കടമക്കുടി എന്ന ഒരു കാർഷിക ഗ്രാമം.

എന്താണ് കടമക്കുടിയുടെ പ്രത്യേകത...?

അത്, വഴിയെ പറയാം.... എങ്കിലും, പലരും പറയുന്നതുപോലെതന്നെ, കടമക്കുടിയിൽ സാധാരണ രീതിയിൽ ബസ്സ് മാർഗ്ഗം എത്തിച്ചേരുക എന്നത് ഇപ്പോഴും വളരെ പ്രയാസകരമായ കാര്യം തന്നെ. 
പലരീതിയിലുള്ള ടൂറിസം പ്രമോഷനുകളൊക്കെ അതുമായി ബന്ധപ്പെട്ട ഭരണാധികാരികളൊക്കെ പലപ്പോഴും, പലവിധത്തിലും നടത്തുന്നുണ്ടങ്കിലും, പൊതുവാഹന ഗതാഗതത്തിൻറെ കാര്യത്തിൽ മാത്രം ഇത്ര അലംഭാവം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.

 എന്തായാലും, ബസ്സുകൾ അപൂർവ്വമായി മാത്രമേ ആ റൂട്ടിൽ സർവ്വീസ് നടത്തുന്നൊള്ളൂ. ഒന്നുകിൽ,  വരാപ്പുഴ ചെട്ടിഭാഗം കവലയിൽ നിന്നും, ബസ്സ് മാർഗ്ഗം വന്നിറങ്ങി അവിടന്ന് ഓട്ടോ പിടിച്ചോ, അതല്ലങ്കിൽ മൂലമ്പിള്ളിപാലംവഴി സ്വകാര്യ വാഹനങ്ങൾ വഴിയോ, എത്തിച്ചേരാവുന്നതാണ്.
എന്തായാലും ഒരു കാര്യം ,ആദ്യമേ തന്നെ പറയട്ടെ. ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം, വളരെ മനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങൾ പകർത്താനും, രസകരമായ മ്യൂസിക്ക് ആൽബങ്ങൾക്കും പറ്റിയഒരിടമാണന്നകാര്യത്തിൽ കടമക്കുടിയെ സംബന്ധിച്ച് എന്തെങ്കിലും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.

ചുറ്റും പുഴകളും, പാടവരമ്പും, നിറഞ്ഞ ഒരു ചിത്രമാണ് ഒറ്റക്കാഴ്ചയിൽ , ചില കഥകളിലെല്ലാം വായിച്ചറിയുന്നതുപോലെ , ഇതിനെല്ലാം നടുവിലൂടെ വളഞ്ഞു തിരിഞ്ഞുപോകുന്ന റോഡുകൾ. പച്ച പിടിച്ച നെൽപ്പാടങ്ങളുമെല്ലാം, പ്രദേശത്തിന് എന്തെന്നില്ലാത്ത ഒരു മനോഹര സൗന്ദര്യം തന്നെ പറയുന്നു.

സത്യത്തിൽ എന്താണ് അവിടെ കാണാനുള്ളത് എന്നുചോദിച്ചാൽ ഒന്നും തന്നെ ഇല്ലന്നായിരിക്കും പെട്ടെന്ന് പറയാവുന്ന ഉത്തരം. 


https://www.vlcommunications.in/2023/10/blog-post_25.html

കടമക്കുടി ( എറണാകുളം ജില്ല )

  അതാണ് വാസ്തവവും. കാരണം എടുത്തുപറയത്തക്ക കാഴ്ച്ചവസ്തുക്കളോ, പൗരാണികമോ, ചരിത്രപരമായ പ്രത്യേകതകളൊന്നും പങ്കിടാനില്ലങ്കിലും, കടമക്കുടി എന്നത് ഒരു അനുഭവമാണ്.

 അതുകൊണ്ട് കൂടിയാകണം ആ പ്രദേശം വീണ്ടും, വീണ്ടും, കാണുവാൻ തോന്നുന്നതും, ദിനംപ്രതി സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതും.

പാടവരമ്പിനിടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുവക്കിലെ അനേകം മരത്തണലുകളിൽ ഒന്നിന് താഴെ കുറച്ചു സമയം നിങ്ങൾ പുഴയിലേയ്ക്കു നോക്കി കാറ്റേറ്റ് ഇരുന്നു നോക്കൂ...

 ഓരോ നിമിഷവും മാറി, മാറി വരുന്ന വ്യത്യസ്ഥ വർണ്ണങ്ങളിൽ നിങ്ങൾക്ക് പുഴയേയും, പ്രകൃതിയേയും ആസ്വദിക്കാം. മറ്റൊരുവിധത്തിൽ പുഴയും ആകാശവുമായി ഇത്രയേറെ ചേർന്നു നിൽക്കുന്ന ഒരിടം കാണുവാൻ തന്നെ പ്രയാസമായിരിക്കും,

  മറ്റെല്ലാത്തിലുമുപരി വളരെ തുറസ്സായ ഒരിടമായ , വിവിധ സമയങ്ങളിൽ ആകാശത്തിനുണ്ടാകുന്ന വിവിധ വർണ്ണ വ്യത്യാസങ്ങൾ പുഴയിൽ പ്രതിഫലിക്കുന്നു, അത് ചുറ്റുപാടുകളുടെ ദൃശ്യ ഭംഗികൾക്ക് നിരന്തരം, മാറ്റം വരുത്തിക്കൊണ്ടിരിക്കും. കൃത്യമായും അത് ബോദ്ധ്യപ്പെടണമെങ്കിൽ, പല സമയങ്ങളിലും പലഫോട്ടോകൾ പകർത്തിനോക്കണം.യാതൊരു കളർ ഗ്രേഡിംഗും ആവശ്യമില്ലാത്ത വിധം മനോഹരമായിരിക്കുമത്.


https://www.vlcommunications.in/2023/10/blog-post_25.html

കടമക്കുടി

സന്ധ്യാ സമയത്തോടടുത്താൽ അങ്ങിങ്ങായി ചില റാന്തൽ വിളക്കുകളും,വഞ്ചികളും, വീശുവലകൾ പുഴയിലേക്കെറിയുന്ന ചില്ലുപാളികളും പൊട്ടിയമരുന്ന ശബ്ദങ്ങളും പല ദിക്കുകളിൽ നിന്നായി കേൾക്കാൻ തുടങ്ങും.

  ചെറിയ കൊച്ചു വഞ്ചികളിൽ മത്സ്യത്തൊഴിലാളികൾ വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്നതും അതോടൊപ്പം നാടൻ മീനുകളുടെ വിപണനവും നമുക്കവിടെ കാണാം.

 പുഴയേയും, പാടവരമ്പുകളേയും ബന്ധിപ്പിക്കുന്ന ചില നീർച്ചാലിടങ്ങളിൽ ഇപ്പോഴും പരമ്പരാഗത കൃഷിരീതികളുപയോഗിച്ച് കൃഷി ചെയ്യുന്ന പഴയകാല മത്സ്യ തൊഴിലാളികൾ. വെയിലും, മഴയുമൊന്നും അവർക്ക് ഒരു പ്രശ്നമേയല്ല.അതും അറ്റുപോകുന്ന ചില ഗ്രാമീണ കാഴ്ച്ചകളിൽ ചിലത്. 

 പുഴയിൽ മുങ്ങി കക്കവാരുന്ന സ്ത്രീ തൊഴിലാളികൾ. പച്ചതലപ്പുകൾ നീട്ടിയാടുന്ന പാടവരമ്പ്. അതിനിടയിലൂടെ ഏതോ തെരുവുചിത്രകാരൻ ഭിത്തിയിൽ വരച്ചുചേർത്ത പ്രകൃതി ദൃശ്യം പോലെ വളഞ്ഞു പുളഞ്ഞുപോകുന്ന പാതയും വാഹനങ്ങളും,

 അവിടവിടെയായി ചിലവഴിവാണിഭക്കാരും കച്ചവടക്കാരും, നേരം പുലർന്നാൽ പല ദേശങ്ങളിൽ നിന്ന് വിരുന്നെത്തുന്ന അനേകം പക്ഷിക്കൂട്ടങ്ങളും, അതിന്റെ ചിത്രങ്ങൾ പകർത്താൻ മാത്രം കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തികാത്തിരിക്കുന്ന ഫോട്ടോഗ്രാഫർമാരും.

വിഷുക്കാലത്ത് അവിടെ പരമ്പരാഗത കൃഷിരീതിയുടെ മനോഹാരിത വിളിച്ചോതുന്ന കെട്ടുകലക്കൽ ഉത്സവവും, ഡിസംബർ മാസത്തിൽ കടമക്കുടി ഫെസ്റ്റും നല്ല ജനപിന്തുണയോടെ ഇപ്പോഴും, എല്ലാവർഷവും നടത്തിവരുന്നു.

ടാറിട്ട പാതയിലൂടെ മുന്നോട്ടു സഞ്ചരിക്കുന്തോറും മനോഹരമായി പന്തലിച്ചുനിൽക്കുന്ന കണ്ടൽ മരങ്ങളുടേയും, പുഴകളുടേയും, കാഴ്ച്ചക്കപ്പുറം മറ്റുള്ള കുറേ വിസ്മയകരമായ നാട്ടുകാഴ്ചകളുമായി മാടി വിളിക്കുന്ന ഉപദ്വീപുകൾ.. 

ആ ദ്വീപുകളിലൂടെയുള്ള യാത്രാ അനുഭവവും രസകരമാണ്. പിഴല, ചാത്തനാട്, മൂലമ്പിള്ളി ( ഈ ദ്വീപുകളിലൂടെയുള്ള യാത്രയുടെ മനോഹരമായ വീഡിയോയും, വിവരണങ്ങളും.VLCommunications എന്ന യൂട്യൂബ് ചാനലിലെ ട്രാവൽ പ്ലെയിസ്റ്റിൽ ആവശ്യമെങ്കിൽ കാണാം.!)

 ഈ ദ്വീപുകളിലൂടെ സഞ്ചരിച്ച് , യാത്ര പിന്നെയും തുടരുമ്പോൾ, നമ്മൾ എത്തിച്ചേരുന്നത്. കേരള ടൂറിസത്തിലെ ഒരു പ്രധാന ഇടമായ ചെറായി ബീച്ചിലേയ്ക്കാണ്. 

ചെറായി ബീച്ചിൽ എത്തിച്ചേർന്ന ശേഷം യാത്രാ മാർഗ്ഗം ഇനി മുന്നോട്ടോ, പിന്നോട്ടോ എന്നത് നിശ്ചയിക്കേണ്ടത്

കാരണം, മുന്നോട്ട് സഞ്ചരിച്ചാൽ ഇനി എത്തിച്ചിരിക്കുക തൃശൂർ ജില്ലയിലാണ്. അവിടെ കടൽ സൗന്ദര്യം ആസ്വദിക്കുന്നവരെ കാത്ത്, അഴീക്കൽ മുനക്കൽ ബീച്ചുണ്ട്.

 മുനയ്ക്കൽ ബീച്ചൻ , മനോഹരമായ വിശേഷങ്ങൾ നമുക്ക് വരും അദ്ധ്യായങ്ങളിൽ പ്രതിപാദിക്കാം, അതല്ല സഞ്ചാരം പിന്നോട്ടാണങ്കിൽ നമുക്കിനി നാട്ടുവഴികളും, ചെറിയ പാതയോരങ്ങളും വിട്ട് കൊച്ചിയുമായി ബന്ധിപ്പിക്കുന്ന വൈപ്പിൻ എറണാകുളം റോഡിലൂടെ സഞ്ചരിച്ച് മറ്റൊരു മനോഹര ബീച്ചായ കുഴുപ്പിള്ളിയിൽ എത്തിച്ചേരാം.

 ഇപ്പോൾ കുഴുപ്പിള്ളിബീച്ചിൽ കൂടുതലായ വത്ക്കരണം നടത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാനുള്ള തയ്യാറെടുപ്പിലും കൂടിയാണ് ടൂറിസം വകുപ്പ്.

കുഴുപ്പിള്ളി ബീച്ചും കടന്ന് വീണ്ടും എറണാകുളം ലക്ഷ്യമാക്കി ഹൈവേയിലൂടെ യാത്ര തുടർന്നാൽ നമുക്ക് താഴെ നാലരയ്ക്ക് മുൻപാണങ്കിൽ പുതുവൈപ്പ് ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി, ഉള്ള വൈപ്പിൻ കരയുടെയും സമീപ പ്രദേശങ്ങളുടെയും ഡ്രോൺ കാഴ്ചകൾ പോലെ മനോഹര ദൃശ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കാം. എന്തായാലും, ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്നുള്ള കാഴ്ച്ച ഒരു ദൃശ്യ വിസ്മയം തന്നെ.

 ഇങ്ങിനെ വിവിധങ്ങളായ യാത്രാ പാതകൾ ഉപയോഗിച്ച് കൊച്ചിയുടെ, അല്ലങ്കിൽ എറണാകുളം ജില്ലയുടെ പ്രത്യേകതകളിലൂടെയും, ഹൃദയഭൂമിയിലൂടെയും, നമുക്ക് സഞ്ചരിച്ച് അതിന്റെ ചരിത്രവും, ഭൂമിശാസ്ത്രത്തേയും തൊട്ടറിഞ്ഞ് യാത്രകളും മനോഹരമാക്കുന്നതോടൊപ്പം ഒരുപാട് അനുഭവങ്ങളും അത് സമ്മാനിക്കുമെന്നുറപ്പ്.!

ഇനി പ്രകൃതിയും, പുഴയും, കായലും, കടലുമൊക്കെ വിട്ട് അൽപ്പം ചരിത്രത്തിലും, സാഹിത്യത്തിലുമൊക്കെ താത്പര്യമുള്ളവരാണങ്കിൽ നിങ്ങൾക്ക് ചെറായിയിൽ നിന്നും കിഴക്കോട്ടുതിരിഞ്ഞ് നേരെ വടക്കൻ പറവൂരിലെത്താം. അത് കേസരി ബാലകൃഷ്ണപിള്ള മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടിൻറേതുവരെയുള്ളവരുടെ നാട്.

പറവൂരിൻറെ ഇനി ഏതാനും ചില വിശേഷങ്ങളുമായി ഇനി അടുത്ത ലക്കം കാണാം.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌