ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

മുന്തിരിങ്ങ, ഗുണഫലങ്ങളും, ദോഷവും.



https://www.vlcommunications.in/2026/06/munthiri-gunagalum-doshangalum-malayalam.html

മുന്തിരിങ്ങയുടെ ആരോഗ്യഗുണങ്ങൾ

രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും ഏറെ മുൻപന്തിയിലാണ് നമ്മുടെ പ്രിയപ്പെട്ട മുന്തിരി.

ലോകത്തിൽത്തന്നെ വിവിധ രീതികളിൽ വികസിപ്പിച്ചെടുത്ത പതിനായിരത്തിൽ പരം മുന്തിരി ഇനങ്ങൾ ഉണ്ടന്നാണ് ചില പഠനങ്ങൾ പറയുന്നത്. 
എങ്കിൽപ്പോലും വൈൻ ആവശ്യങ്ങൾക്കും , ഭക്ഷണകാര്യങ്ങൾക്കുമെല്ലാമായി ചുവപ്പും, പച്ചയും, വെളുത്ത മുന്തിരിയുമെല്ലാമാണ് കൂടുതൽ ജനപ്രിയമായിട്ടുള്ളത്.
അതിനാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ജനപ്രിയ പഴത്തിൻ്റെ ആരോഗ്യഗുണങ്ങൾ എന്തല്ലാമാണെന്ന് പരിശോധിക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്‌വെരാട്രോൾ (Resveratrol), പോളിഫെനോളുകൾ എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കുവാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്തുകൊണ്ട് ഹൃദയാഘാത സാധ്യതഇല്ലാതാക്കുന്നു.

രോഗ- പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമായ മുന്തിരി. ശരീരത്തിൻറെ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത അണുബാധകളിൽ നിന്നും പനി, ജലദോഷം തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

വാർദ്ധക്യത്തെ ചെറുക്കുന്നു

https://www.vlcommunications.in/2026/06/munthiri-gunagalum-doshangalum-malayalam.html
മുന്തിരിയുടെ ഗുണങ്ങൾ


മുന്തിരിയിലുള്ള ശക്തമായ ആൻറി ഓക്‌സിഡൻറുകൾ ചർമ്മത്തിലെ കോശങ്ങളുടെ അകാല നാശത്തെ തടയുന്നു. ഇത് ചർമ്മത്തിന് തിളക്കവും യുവത്വവും നിലനിർത്താൻ സഹായിക്കും. ഇതിനാൽ വിപണിയിലെ അനേകം സൗന്ദര്യവർദ്ധക വസ്തുക്കളിലും മുന്തിരിയുടെ സത്ത് ഉപയോഗിക്കുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന്

മുന്തിരിയിലുള്ള ലൂട്ടീൻ (Lutein), സിയാക്സാന്തിൻ (Zeaxanthin) എന്നീ ഘടകങ്ങൾ പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ച്ചക്കുറവിൽ നിന്നും തിമിരത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായകരമാണന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഉൻമേഷം നൽകുന്നു

ഇതിലടങ്ങിയിരിക്കുന്ന സ്വാഭാവിക ഗ്ലൂക്കോസ് ശരീരത്തിന് പെട്ടെന്ന് ഉന്മേഷം നൽകും.ക്ഷീണം തോന്നുമ്പോൾ ഒരു പിടി മുന്തിരി കഴിക്കുന്നത് പെട്ടെന്ന് ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കും.
മറ്റൊരു പ്രധാന കാര്യം: മുന്തിരിയുടെ തൊലിയിലാണ് ഏറ്റവും കൂടുതൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നത്. അതിനാൽ തൊലി കളയാതെ കഴിക്കുന്നതാണ് കൂടുതൽ ഗുണകരം എങ്കിലും കൃഷിത്തോട്ടങ്ങളിലെ കീടനാശിനിപ്രയോഗം മൂലം മുന്തിരി കഴിക്കുന്നതിന് മുൻപ് അൽപ്പം മഞ്ഞൾപ്പൊട്ടിയോ, ഏതാനും തുള്ളി വിനാഗിരിയോ ഒഴിച്ച , ചെറു ചൂടുവെള്ളത്തിൽ കുറച്ചു നേരം ഇട്ടുവെച്ച ശേഷം നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. നല്ലതുപോലെ കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇത്രയും ആരോഗ്യ ഗുണങ്ങൾ ഉള്ളപ്പോഴും ചില പ്രത്യേക അസുഖങ്ങളും, ആരോഗ്യ അവസ്ഥകൾ ഉള്ളവരും, മുന്തിരി ഒഴിവാക്കേണ്ടതുണ്ട്.

https://www.vlcommunications.in/2026/06/munthiri-gunagalum-doshangalum-malayalam.html
മുന്തിരിക്കുണ്ട് ഗുണങ്ങളും, ദോഷങ്ങളും.


1. പ്രമേഹം (Diabetes) - ഉയർന്ന അളവിൽ ഉള്ളവർ

മുന്തിരിയിൽ സ്വാഭാവിക മധുരമായ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇതിൻ്റെ ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) ഇടത്തരം ആണെങ്കിലും, പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar) കൂട്ടാൻ ഇതിന് സാധിക്കും.
എന്തായാലും, പ്രമേഹം പൂർണ്ണമായി നിയന്ത്രണത്തിലല്ലാത്തവർ മുന്തിരി ഒഴിവാക്കുന്നതാണ് നല്ലത്. നിയന്ത്രണവിധേയമായവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം വളരെ കുറഞ്ഞ അളവിൽ കഴിക്കാം. ഉണക്കമുന്തിരി (Raisins) പ്രമേഹരോഗികൾ പൂർണ്ണമായും ഒഴിവാക്കണം, കാരണം ഇതിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.

2. വിട്ടുമാറാത്ത വൃക്കരോഗങ്ങൾ (Chronic Kidney Disease - CKD)

മറ്റൊന്ന് വൃക്കരോഗം ബാധിച്ച രോഗികളാണ്. പലപ്പോഴും രോഗബാധിതരെ സന്ദർശിക്കുവാനായി വരുന്നവർ ഒരു പക്ഷേ രോഗികളുടെ ഒരു സന്തോഷത്തിന് എന്ന രീതിയിൽ മുന്തിരിയെല്ലാം കൊണ്ടുവരുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇത്തരം രോഗബാധിതർ മുന്തിരിങ്ങ കഴിക്കുന്നത്, തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

കാരണം, മുന്തിരിങ്ങയിൽ നല്ല രീതിയിൽ പൊട്ടാസ്യം ( Potassium)
അടങ്ങിയിട്ടുള്ളതിനാൽ വൃക്കകളുടെ പ്രവർത്തനം തകരാറിലായ രോഗികൾക്ക് ശരീരത്തിലെ കൂടുതലായുള്ള പൊട്ടാസ്യം അരിച്ചു കളയാൻ സാധിക്കാതെ വരുന്നു. കൂടാതെ രക്തത്തിൽ പൊട്ടാസ്യത്തിൻ്റെ അളവ് കൂടിയാൽ (Hyperkalemia) അത് ഹൃദയമിടിപ്പിൻ്റെ താളംതെറ്റുവാനും, മറ്റ് ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

അതിനാൽ ഡയാലിസിസ് ചെയ്യുന്നവരും കടുത്ത വൃക്കരോഗമുള്ളവരും മുന്തിരി കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ (Blood Thinners)

മുന്തിരിയിൽ വിറ്റാമിൻ കെ (Vitamin K), കൂടാതെ രക്തം കട്ടപിടിക്കുന്നത് തടയുന്ന റെസ്‌വെറാട്രോൾ (Resveratrol) എന്ന ഘടകവും അടങ്ങിയിട്ടുണ്ട്.

അതിനാൽ, ഹൃദയസംബന്ധമായ അസുഖങ്ങൾക്കോ സ്ട്രോക്കിനോ വേണ്ടി 'വാർഫറിൻ' (Warfarin) പോലുള്ള രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ (Blood thinners) കഴിക്കുന്നവർ മുന്തിരി അമിതമായി കഴിക്കരുത്. ഇത് രോഗി നിലവിൽ കഴിക്കുന്ന മരുന്നിൻ്റെ പ്രവർത്തനത്തെ ബാധിക്കാനും രക്തസ്രാവത്തിനുള്ള (Bleeding) സാധ്യത കൂട്ടുവാനും ഇടയാക്കും.

വിട്ടുമാറാത്ത വയറിളക്കവും ദഹനപ്രശ്നങ്ങളും (IBS / Diarrhea)

മുന്തിരിയുടെ തൊലിയിലും കുരുവിലും നാരുകൾ (Insoluble fiber) ധാരാളമുണ്ട്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ചിലരിൽ ദഹനക്കേടുണ്ടാക്കാം.
കൂടാതെ, ഇറിറ്റബിൾ ബോവൽ സിൻഡ്രോം (IBS) ഉള്ളവർക്കോ, നിലവിൽ വയറിളക്കം, ഗ്യാസ്,വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്കോ മുന്തിരി കഴിക്കുന്നത് അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം.

https://www.vlcommunications.in/2026/06/munthiri-gunagalum-doshangalum-malayalam.html
മുന്തിരി ഗുണദോഷങ്ങൾ


അമിതഭാരവും പൊണ്ണത്തടിയും (Obesity)

മറ്റ് ചില പഴങ്ങളെ അപേക്ഷിച്ച് മുന്തിരിയിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്. രുചി കാരണം നമ്മൾ അറിയാതെ തന്നെ കൂടുതൽ മുന്തിരി കഴിച്ചുപോകാറുണ്ട് (Binge eating).
അതിനാൽ,  ശരീരഭാരം കുറയ്ക്കാൻ കർശനമായ ഡയറ്റ് നോക്കുന്നവർ മുന്തിരിയുടെ അളവ് കൃത്യമായി നിയന്ത്രിക്കണം.

എന്തായാലും, ഏതൊരു രോഗാവസ്ഥയിലായാൽപോലും, ഭക്ഷണനിയന്ത്രണ കാര്യങ്ങൾ തീർച്ചയായും ഡോക്ടറുമായി സംസാരിക്കേണ്ടതുണ്ട്. കാരണം രോഗകാരണമെന്നതുപോലെതന്നെ, രോഗനിവാരണത്തിലും ഭക്ഷണം വളരെ വലിയ ഒരുപങ്കുതന്നെ വഹിക്കുന്നുവെന്നകാര്യം മറക്കാതിരിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...