<ലിങ്ക് href='https://www.vlcommunications.in' rel='canonical'> ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

പാവങ്ങളുടെ റൈസ് സൂപ്പ്

 എന്തായാലും അങ്ങിനെ ഒരു പേരിൽ ഒരു ഭക്ഷണ വിഭവമേയില്ല! പിന്നെയെന്താണ് പാ വങ്ങൾക്ക് മാത്രമായി ഒരു റൈസ് സൂപ്പ്?   സംഗതി ലളിതമാണ്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് .  കാരണം മലയാളികളുടെ മുഖ്യഭക്ഷണം ചോറ് അതല്ലെങ്കിൽ അരിയാഹാരമായതുകൊണ്ട്, ഏതൊരു പാവപ്പെട്ട മനുഷ്യരുടെ വീട്ടിലും റേഷനരിയെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പ് . വെജിറ്റേറിയൻ റൈസ് സൂപ്പ്.  അപ്രകാരം അരി തിളപ്പിച്ചെടുത്ത് നിലവിലുള്ള ഏതുതരം പച്ചക്കറിയും അരിഞ്ഞിട്ടാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ , ആർക്കും കഴിക്കാവുന്ന വിധമുള്ള ഒരു സ്വാദിഷ്ടമായ ഒരു ഭക്ഷണ വിഭവം തയ്യാറാക്കാം എന്നതു കൊണ്ട് മാത്രമാണ് അത് പാവങ്ങളുടെ റൈസ് സൂപ്പായി മാറിയത്. എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന പോഷകസമൃദ്ധിയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ തലവാചകം മാറ്റിയിടേണ്ടതായി വരും. കാരണം അത്രയേറെ ആരോഗ്യദായകവും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും, ദഹന പ്രക്രിയ സുഗമമായി നടക്കുന്നതിനെല്ലാം വളരെ മികച്ച ഒരു വിഭവവും കൂടിയാണ് റൈസ് സൂപ്പ് .  മാത്രമല്ല, കേരളത്തെ സംബന്ധിച്ചും, മലയാളിയെ സംബന്ധിച്ചും ഈ വിഭവം കൊണ്ട് മറ്റനേകം ഗുണങ്ങളുണ്ട്. അതിലൊന്നാണ് കേരളത്തിലെ വീട്ടമ്മമാരുടെ പതി...

ചില സോഷ്യൽ മീഡിയാ അനുഭവങ്ങൾ

അവർ പൊതുവേ ഒരു ടെൻഷൻ ജീവിയാണ്. ! മഴ പെയ്താൽ പ്രശ്നം,! പെയ്തില്ലങ്കിൽ പ്രശ്നം!, എന്ന മട്ടിലാണ് കാര്യങ്ങൾ. അതിനിടയിൽ അൽപ്പം ബി.പി. കൂടി ഉള്ളവരാണങ്കിലോ...? അങ്ങിനെയുള്ള ഒരു സ്ത്രീയുടെ പ്രശ്നമാണ് പറയുന്നത്.

വർത്തമാനം പറഞ്ഞ് ചിരിച്ച് കളിച്ച് അൽപ്പം മുൻപേപോയ ഒരു സ്ത്രീയാണ് തീരെ എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, അൽപ്പനിമിഷങ്ങൾക്കും, മുൻപ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എന്താണ് സംഭവമെന്ന് ഡോക്ടറെ പോലെതന്നെ, സ്ത്രീയായ രോഗിയും, അവരുടെ ഭർത്താവും, കുടുംബവും തന്നെ ഒന്ന് ചിന്തിച്ചു. ഇത് കഴിഞ്ഞ വിഷുക്കാലം മുതൽ തുടങ്ങിയതാണത്രേ...


https://www.vlcommunications.in/2024/10/blog-post.html
  അമിതമായ സോഷ്യൽമീഡിയ ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തേയും അതുവഴി ശാരീരികാരോഗ്യത്തേയും വിപരീതമായി ബാധിക്കുന്നു.!


തലേന്ന് രാത്രി എല്ലാ ജോലികളും കഴിഞ്ഞ്, രാവിലെ കാണുന്നതിനായി വിഷുക്കണിയെല്ലാം, ഒരുക്കി കിടന്നതാണ്. പക്ഷെ വളരെ പെട്ടെന്നാണ്, യാതൊരു മുന്നറിയിപ്പുമില്ലാത്തവണ്ണം ബി.പി.കൂടിയതും, കഠിനമായ തളർച്ചയും, തലവേദനയുമനുഭവപ്പെട്ട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതും. എന്നാൽ ഇ. സി.ജി. മുതൽ പല ടെസ്റ്റുകൾ നടത്തിയിട്ടും,,  ഡോക്ടറെപ്പോലെ തന്നെ രോഗിക്കും രോഗകാരണം മനസ്സിലായില്ല.

അങ്ങിനെ അവസാനം ഡോക്ടറുടെ അഭിപ്രായം കണക്കിലെടുത്ത്, അവർ ഒരു സൈക്കോളജിസ്റ്റിൻറെ അരികിലെത്തി.. ഡോക്ടർ വളരെയധികം സമയം അവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. 

- പിന്നെയെന്താണ് പ്രശ്നം...?-

വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളൊന്നുമില്ലാതിരുന്ന അവർക്ക് വീട്ടിലെത്തിയാൽ ആകെ ഒരാശ്വാസം, മൊബൈൽ ഫോണും, സോഷ്യൽ മീഡിയകളുമൊക്കെയായിരുന്നു. അതിൽ പലഗ്രൂപ്പുകളിലായി വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും, യൂട്യൂബ് വീഡിയോകളുമായിരുന്നു  പ്രധാന വിനോദം.

" വീട്ടിൽ വന്നുകഴിഞ്ഞാൽ ഭക്ഷണം കഴിച്ച് കുറേനേരം മൊബൈൽ ഫോൺ നോക്കും,. പിന്നീട് എപ്പോഴോ, മയങ്ങാൻ തുടങ്ങുമ്പോഴേയ്ക്കും, ക്ഷീണം തുടങ്ങും , കുറച്ചു കഴിയുമ്പോൾ, ബി.പി. വളരെ ഉയർന്ന നിലയിലലെത്തും. പിന്നീട് ആശുപത്രി വാസം തന്നെ.  

 സാധാരണമുറപ്രകാരം,  ആശുപത്രിയിൽ നിന്നുള്ള   ഇഞ്ചക്ഷനും മരുന്നുമെല്ലാം കഴിഞ്ഞ് വീട്ടിലേയ്ക്കെത്തും, പിന്നീട് അതിൻറെ ഡോസേജ്  കഴിയുമ്പോൾ കാര്യങ്ങൾ വീണ്ടും,  പഴയപടി. ഭർത്താവ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു."

 അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും അസ്വാഭാവികമായി തോന്നാതിരുന്ന ഡോക്ടർ . അവരോട് മൊബൈൽ ഫോൺ വാങ്ങി ബ്രൗസിംഗ് ഹിസ്റ്ററിയും, വീഡിയോകളും, വാട്‌സ് ആപ്പ് സന്ദേശങ്ങളും എല്ലാം വിശദമായി പരിശോധിച്ചു.


https://www.vlcommunications.in/2024/10/blog-post.html
സോഷ്യൽമീഡിയ വാർത്തകളെ അന്ധമായി വിശ്വസിക്കാതിരിക്കുക.!


ഏറെ നേരത്തെ പരിശോധനയിൽ ഡോക്ടർക്ക് ഒരു കാര്യം ഉറപ്പിക്കുവാൻ കഴിഞ്ഞു.പ്രശ്നം ശാരീരികമല്ല, മാനസികം തന്നെ.     അസുഖങ്ങളുടെ മൂലകാരണം സോഷ്യൽമീഡിയയും ,അതിൽ വരുന്ന വാർത്തകളും, വീഡിയോകളുമെല്ലാം തന്നെയാകണം.

കാരണം അവർ സ്ഥിരമായി കാണുന്ന പല വീഡിയോകളും, ഉത്കണഠയും, അസ്വാസ്ഥ്യ ജനകവുമാണ്. മാത്രമല്ല പലതും അവിശ്വസിനീയമായ കെട്ടുകഥകളും, യാതൊരു യുക്തിഭദ്രതയില്ലാത്തവയും,,.  മനുഷ്യരുടെ ഭാവി പ്രവചനം മുതൽ പരമ്പരാഗതവൈദ്യൻമാരുടെ ഒറ്റമൂലി പ്രയോഗങ്ങളും, വിവിധങ്ങളായ മോട്ടിവേഷൻ വീഡിയോകളെല്ലാം  അടങ്ങിയതായിരുന്നു..!

കൂടുതൽ റേറ്റിംഗിനും, പണത്തിനുമായി യാതൊരു അടിസ്ഥാനമോ, തെളിവുകളോ, ശാസ്ത്രീയതപോലുമില്ലാതെ ചമയ്ക്കപ്പെടുന്ന ഇത്തരം വാർത്തകളും, കുറിപ്പുകളുമെല്ലാം, പലരുടേയും മനസ്സിൽ സൃഷ്ടിക്കുന്ന, ചലനങ്ങൾ ചെറുതല്ല. അത്തരം കണ്ടൻറുകൾക്ക് കൂടുതൽ പ്രേക്ഷകരുണ്ടന്ന കാരണത്താൽ അതിനെല്ലാം കൂടിയ തോതിലുള്ള പ്രചാരവും സിദ്ധിക്കും. പൂർണ്ണമായും കഷണ്ടിത്തലയുള്ള ഒരാളിരുന്ന് മുടിവളരുവാനുള്ള മാർഗ്ഗത്തെക്കുറിച്ചുപറയുന്ന അപഹാസ്യമായ വീഡിയോ പോലെ ഒരു പാട് ഗ്രാഫിക്സുകളും, സത്യമാണന്ന് തോന്നുന്നതരത്തിലുള്ള നുണകളും പ്രചരിപ്പിച്ചുകൊണ്ടാണ്  ഇത്തരക്കാർ ശുദ്ധാത്മക്കളായ പ്രേക്ഷകരെ വീഡിയോകളിൽ തളച്ചിടുന്നത്.

 'ഉലുവ' കഴിക്കുന്നത് ഒരു പ്രത്യേക അസുഖത്തിന് നല്ലതാണെന്ന് പറയുന്ന  വീഡിയോ കഴിഞ്ഞാൽ, അതിൻറെ അൽഗൊരിതം അതേ പ്രേക്ഷകൻറെ മുന്നിലേക്ക് പിന്നീട് ശുപാർശ ചെയ്തു വിടുന്നത്,  ' ഉലുവ 'കഴിക്കുന്നത് ആ അസുഖത്തെ. എങ്ങിനെ വിപരീതമായി ബാധിക്കുമെന്നാകും.! 

ഇങ്ങിനെ, സൃഷ്ടികളുടേയും, വാർത്തകളുടേയുമെല്ലാം കാര്യത്തിൽ, സൃഷ്ടാക്കളുടെ താത്പ്പര്യങ്ങൾക്കും, അഭിരുചിക്കുമനുസൃതമായി ഒരു വലിയ സമൂഹത്തെത്തന്നെ തങ്ങൾക്കനുകൂലമായി വാർത്തെടുക്കുവാനുമുള്ള  ഗൂഢതന്ത്രങ്ങളും, പ്ളാനിംഗുകളുമെല്ലാം സോഷ്യൽമീഡിയാ പ്ളാറ്റ് ഫോമുകളിൽ വ്യാപകമായി അരങ്ങേറുന്നുണ്ടന്ന യാഥാർഥ്യവും, ഇന്നാർക്കും അറിയാത്തതല്ല. 

മാത്രമല്ല, സോഷ്യൽ മീഡിയയുടെ വലിയ തോതിലുള്ള പ്രചരണത്തോടെ ഇന്ന് അക്ഷരാഭ്യാസം പോലുമില്ലാത്തവർക്കും, മാദ്ധ്യമപ്രവർത്തനവും, വാർത്താ അവതരണവുമൊക്കെ നടത്താമെന്നിരിക്കേ.. വലിയ പെരും നുണകളുടേയും, സത്യസന്ധമല്ലാത്തതും, സമൂഹവിരുദ്ധമായതുമായ ഒരു സാംസ്ക്കാരിക ഘടനയിലൂടേയാണ് പലമീഡിയ പ്ളാറ്റ് ഫോമുകളും കടന്നുപോകുന്നതെന്നും, അതിൻറെ ബഹിർസ്ഫുരണമെന്നമട്ടിൽതന്നെയാണ് ഇപ്പോൾ കാലത്തേയും, സമൂഹത്തേയും ഞെട്ടിച്ചുകൊണ്ട് നാടിൻറെ പലകോണുകളിലും, പലസംഭവപരമ്പരകളും അരങ്ങേറുന്നതുമെല്ലാം കൺതുറന്ന് കാണേണ്ടതുതന്നെയാണ്.      

ചുരുക്കിപ്പറഞ്ഞാൽ, ഒരു സമൂഹത്തിൻറെ   മാനസികാരോഗ്യഘടന നിശ്ചയിക്കുന്നതിലും, ജീവിതത്തിൻറെ താളക്രമം നിശ്ചയിക്കുന്നതിലുമെല്ലാം നമുക്കുചുറ്റും ഓരോനിമിഷങ്ങളിലും വ്ത്യസ്ഥകാഴ്ച്ചകളും, ചിത്രങ്ങളുമായി വന്നിറങ്ങുന്ന സോഷ്യൽ മീഡിയയുടെ പങ്കിനെക്കുറിച്ച് വളരെയേറെ ആഴത്തിലുള്ള പഠനങ്ങൾ ഇതിനകം തന്നെ വന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരാളുടെ ആത്മവിശ്വാസമോ,   മാനസികാരോഗ്യം  തകർക്കുന്നരീതിയിലുള്ള ഏതുതരം ഇലക്ട്രോണിക്ക് മീഡിയ അവതരണങ്ങളിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞുനിൽക്കുകയും, സ്വന്തം മാനസികോല്ലാസത്തിനായി അവനവൻ ഇഷ്ടപ്പെടുന്ന ഇടങ്ങളിലേയ്ക്ക് കടന്നുചെല്ലുക എന്നതുമാണ് മികച്ച ഒരു ജീവിത ചുറ്റുപാട്    സ്വയം രൂപപ്പെടുത്തിയെടുക്കുവാനുള്ള ഏകമാർഗ്ഗം.

ഇത്രയും പറഞ്ഞുവന്നത് യഥാർഥത്തിൽ ആ സ്ത്രീയുടെ ശാരീരികാസ്വാസ്ഥ്യങ്ങളുമുഖ്യകാരണം, അവരുടെ ചുറ്റുപാടുകളോ, ജീവിതപ്രാരാബ്ദങ്ങളോ , പ്രതിസന്ധികളോ ആയിരുന്നില്ല മറിച്ച് അനുനിമിഷം അവർപോലുമറിയാതെഅവരുടെ   അബോധമനസ്സിൽ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന ഉത്കണഠകളുടേയും, ആകുലതകളുടേയും കൂട്ടായ സമ്മേളനമായിരുന്നു അവരുടെശാരീരികാസ്വാസ്ഥ്യങ്ങളുടെ മുഖ്യ ഹേതു. ചിലപ്പോൾ ഇത്തരം മാനസ്സികസമ്മർദ്ദങ്ങൾ അതിരുവിടുമ്പോൾ അത്ശരീരത്തിൻറെ ഏറ്റവും ദുർബലമായ ഭാഗങ്ങളെ കടന്നാക്രമിച്ചുവെന്നും വരാം.

 എന്തായാലും, മനുഷ്യരാശിക്ക്, വളരെയേറെ ആനന്ദിക്കുവാനും, ജീവിതം ഉല്ലാസപ്രദമാക്കുവാനും വിശാലമായ പ്രകൃതിതന്നെ എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുള്ളതിനാൽ, മനുഷ്യർ അവർതന്നെ സ്വയം തയ്യാറാക്കിയ ബന്ധനങ്ങളിൽ നിന്നും ചട്ടക്കൂടുകളിൽനിന്നുപുറത്ത് വരികയും, ലോകത്തേയും, പ്രകൃതിയേയും, കണ്ണുതുറന്ന് കാണുവാനും, മനുഷ്യരെ പരസ്പരം സ്നേഹിക്കുവാനുമുള്ള ഒരുമനസ്സും ഏവരിലുമുണ്ടങ്കിൽ അതിനപ്പുറം മറ്റൊരു ആനന്ദം വേറെ തേടി അലയേണ്ടതില്ല.

അങ്ങിനെ സ്വയം കണ്ടെത്താവുന്നതും, അവനവൻറെ മനസ്സിനെ ഉത്തേജിപ്പിക്കാവുന്നതുമായ ഒരു ജീവിതാന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ.. മനുഷ്യന് സ്വയം തിരിച്ചറിയുവാനും, ജീവിതം തന്നെ ഒരു, ആഘോഷമായി മാറ്റിത്തീർത്ത് ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷത്തിലൂടെ കടന്നുപോകുവാനും സാധിക്കുകയൊള്ളൂ.    

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌