Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
എന്താണ് മാനസ്സികാരോഗ്യം?
ഒരാളുടെ മാനസികാരോഗ്യം എന്നത് വളരെയധികം കാര്യങ്ങളെ ആശ്രയിച്ച് നിലനിൽക്കുന്ന ഒന്നാണ്. അയാൾ സമൂഹത്തിൽ ഇടപെടുന്ന രീതി, വ്യക്തിത്വം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ്, വിവിധ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള നൈപുണ്യം. ഇതിലെല്ലാത്തിലുമുപരി ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ഏതുതരം പ്രശ്നങ്ങളും നന്നായി കൈകാര്യം ചെയ്ത് ജീവിതത്തെ ശക്തമായി മുന്നോട്ടു ചലിപ്പിക്കുവാൻ കഴിയുന്ന ഏതൊരാളും നിശ്ചയമായും നല്ലരീതിയിൽ മാനസികാരോഗ്യം കൈവരിച്ച വ്യക്തികൾ തന്നെയാകും.
![]() |
ഡോ.ട്രെസിമോൾ മത്തായി. കോൺസൾട്ടൻറ് സൈക്കോളജിസ്റ്റ് |
എപ്പോഴാണ് ഒരാൾ ഒരു മാനസ്സികാരോഗ്യ വിദഗ് ധനെ കാണേണ്ടതായി വരുന്നത്..?
നമ്മൾ ജീവിക്കുന്ന ഇടങ്ങൾ പോലെ തന്നെ വളരെ വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് മനസ്സും, പല കാര്യങ്ങളും,സാഹചര്യങ്ങൾ കൊണ്ടും, മറ്റേതൊരു വസ്തുവും പോലെ തന്നെ കാറ്റും, വെളിച്ചം മേൽക്കാതെ ക്ലാവും, പൊടിയും വളരെ പെട്ടന്ന് കയറി പിടിക്കാവുന്ന ഒരിടം തന്നെയാണ് മനസ്സ്. അതുകൊണ്ട് ശാരീരികാസ്വാസ്ഥ്യം തോന്നുന്നത് പോലെ തന്നെ, പല കാര്യങ്ങളിലും മനസ്സ് പിടിവിട്ടുപോകുമെന്ന് തോന്നുന്ന നിമിഷങ്ങളിൽ തീർച്ചയായും ഒരു മാനസികാരോഗ്യം വിദഗ്ധൻറെ. സേവനം തീർച്ചയായും തേടേണ്ടതാണ്.
അതുകൊണ്ട് അതിൽ ഒരിക്കലും ഭയക്കേണ്ടതോ, ലജ്ജിക്കേണ്ടതോ ആയ യാതൊരാവശ്യവുമില്ല. കാരണം ശാരീരികാരോഗ്യം പോലെ തന്നെ വളരെ പ്രധാനമാണ് മാനസ്സികാരോഗ്യവും. രണ്ടും ശരിയായ രീതിയിൽ ഒത്തുചേരുമ്പോൾ മാത്രമാണ് ഒരാൾ പൂർണ ആരോഗ്യവാനായി തീരുന്നത്. മാത്രല്ല ഏതുകാര്യത്തിനും ശരിയായ സമയത്തുതന്നെ പ്രതിവിധി കണ്ടെത്തുവാൻകഴിഞ്ഞില്ലങ്കിൽ നഷ്ടം നമുക്കുമാത്രം ആയിരിക്കുകയും ചെയ്യും.
എങ്കിലും പൊതുവിൽ നമ്മുടെ നിത്യജീവിതത്തിന് ബുദ്ധിമുട്ടും, ഭംഗവും സംഭവിക്കുന്നരീതിയിൽ മനസ്സ് താളം തെറ്റുന്നുവെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രം, ആദ്യഘട്ടം എന്നനിലയിൽ, കാര്യങ്ങളെ നല്ലരീതിയിൽ വിലയിരുത്തുവാൻ കഴിയുന്ന ഒരു സൈക്കോളജിസ്റ്റിൻറെ ഉപദേശം സ്വീകരിക്കുക. നിലവിൽ ഏതുതരത്തിലുള്ള പ്രശ്നങ്ങളായാലും, പ്രതിസന്ധികളായാലും അതിനെ മറികടക്കേണ്ടത് നമ്മൾ തന്നെയാണ്. എന്നതിനാൽ ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും, നമ്മുടെ കഴിവുകളെ പൂർണമായി സ്വയം അംഗീകരിക്കുകയും ,എല്ലാം ശരിയാകുമെന്ന ഉറച്ച ആത്മ വിശ്വാസത്തോടെ തന്നെ മുന്നോട്ടുപോകുകയും ചെയ്യേണ്ടതുണ്ട്.
അതിന് ഏറ്റവും മികച്ചകുറുക്കുവഴികളായി പറയാവുന്നത്, മെഡിറ്റേഷൻ, എക്സർസൈസ്, നടത്തം, ഏതെങ്കിലും പുണ്യകേന്ദ്രങ്ങളിലുള്ള സന്ദർശനം, ഇതെല്ലാമാണ്. മാത്രമല്ല ഇതെല്ലാം നമ്മുടെ സാധാരണ ജീവിതത്തിനകത്ത് വളരെ പോസിറ്റീവായ ഫലങ്ങൾ ഉളവാക്കുന്നതുമാണ്. കൂടാതെ, നമുക്ക് ഏറ്റവും കൂടുതൽ താത്പര്യം നൽകുന്ന പ്രവർത്തനങ്ങൾ ഏതാണോ, അതുകണ്ടെത്തുകയും, അതിന് കൂടുതൽ പ്രാമുഖ്യം നൽകി കൂടുതൽ സമയം അത്തരം കാര്യങ്ങളിൽ ഇടപഴകാൻ ശ്രമിക്കുന്നതെല്ലാം മനസ്സിൻറെ ഭാരം വളരെയേറെ ലഘൂകരിക്കുവാൻ സാധിക്കും.
സോഷ്യൽ മീഡിയകൾക്ക് നമ്മുടെ മാനസികാരോഗ്യ പ്രവർത്തനങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുവാൻ കഴിയുന്നുണ്ട്...?
അത് ഉപയോഗിക്കുന്നവരുടെ മാനസിക ഘടനകൾക്കനുസരിച്ചിരിക്കുമെന്നേ പറയുവാൻകഴിയൂ. കാരണം അവിടെ ഒരു സദ്യക്ക് ഭക്ഷണം വിളമ്പുന്ന പോലെയാണ് കാര്യങ്ങൾ. കഴിക്കുന്നവന് ഏത് വിഭവമാണോ വേണ്ടത് അത്, അതിൻറേതായ രുചിക്കൂട്ടുകളോടെ നമ്മുടെ മുന്നിൽ എത്തിക്കുന്നു എന്നത് മാത്രമാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായത്തോടെ സംഭവിക്കുന്നത്. ഒരിക്കലും നമ്മുടെ മാനസികാരോഗ്യ സംരക്ഷണങ്ങളോ ഒന്നും അതിൻറെ അജണ്ടയിൽ പെടുന്നവയല്ല. അവിടെ പണം എന്നതുമാത്രമാണ് പ്രധാനകാര്യം.
വളരെ തെറ്റിദ്ധാരണജനകമായ വാർത്തകളും, സംഭവങ്ങളും, സംഭാഷണങ്ങളുമെല്ലാം സത്യമെന്ന മട്ടിൽ പ്രചരിപ്പിച്ച് ആളുകളെ മാനസിക വിഭ്രാന്തിയിൽ പെടുത്തി ദ്രോഹിക്കുക എന്ന രീതികളും ഇപ്പോൾ പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നതായി കണ്ടുവരുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഉപകാരപ്രദമെന്നുതോന്നുന്നതും, താത്പര്യമുള്ളവയുമായ കാര്യങ്ങൾ മാത്രം കാണുകയും കേൾക്കുകയും ചെയ്യുക എന്നതാണ് ശരിയായ ഒരു പോംവഴി.
എന്തായാലും സ്വന്തം ജീവിതം എങ്ങിനെയായിത്തീരണമെന്ന് ഓരോരുത്തർക്കും സ്വയം നിശ്ചയിക്കുവാൻ കഴിയുന്ന കാലത്തോളം, എന്തുവേണം, അല്ലങ്കിൽ എങ്ങിനെ വേണം എന്ന്നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരവും നമ്മളിൽത്തന്നെ നിക്ഷിപ്തമാണ്.അതുകൊണ്ട് ഓരോ തിരഞ്ഞെടുപ്പുകളും, പ്രവർത്തനങ്ങളും, ചിന്തകളും കൃത്യമായി അറിയാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
പിന്നീട് വളരെ പ്രധാനമായി തോന്നുന്ന ഒരു കാര്യം. ഓരോ ദിവസവും നേരം പുലരുമ്പോൾ നിരവധി ഓപ്ഷനുകളാകും നമ്മുടെ മുന്നിലുണ്ടാവുക. അതിൽ നമുക്ക് ഏറ്റവും ആഹ്ലാദവും, താത്പര്യം തോന്നുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുക എന്നതും നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും, അനാവശ്യകാര്യങ്ങളിലേയ്ക്ക് മനസ്സിനെ വ്യതിചലിപ്പിക്കുവാതിരിക്കുവാനും സഹായകരമാണ്.
എങ്കിൽത്തന്നെയും എപ്പോഴും ശ്രദ്ധിക്കേണ്ടതായ രസകരമായ മറ്റൊരു വസ്തുത, മിക്കവാറും ഏതൊരു മനുഷ്യൻ്റേയും മനസ്സ് എന്നത് നല്ലതിലേറെ മോശപ്പെട്ട കാര്യങ്ങൾ കൊണ്ടാകും കൂടുതലായി നിറക്കപ്പെട്ടിരിക്കുക. അതിനാൽ തന്നെ നമ്മുടെ പ്രവർത്തികളിലും, ചിന്തകളിലുമെല്ലാം നമ്മൾ കൂടുതൽ ശ്രദ്ധാലുവാകേണ്ടതും . കൂടുതൽ അർഥവത്തായതും, മികച്ചതുമായ കാര്യങ്ങൾ കണ്ടെത്തുവാനും, പഠിക്കുവാനും ശ്രമിച്ചു കൊണ്ടു മാത്രമേ നമുക്ക് അനുദിനം മാനസ്സികാരോഗ്യത്തെ ശരിയായ രീതിയിൽ നിലനിർത്തുവാനും മുന്നോട്ടു പോകുവാനും സാധിക്കുകയൊള്ളൂ !
- Get link
- X
- Other Apps
Comments