ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

നാടൻ തേങ്ങ വറുത്തരച്ച ചമ്മന്തി | Roasted Coconut Chutney.

  നാടൻ തേങ്ങ വറുത്തരച്ച ചമ്മന്തി കേരളീയ തനിമയുള്ള തേങ്ങ വറുത്തരച്ച ചമ്മന്തി നല്ല ചൂടുള്ള കഞ്ഞിക്കും ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കുമെല്ലാം അതിമനോഹരമായ ഒരു വിഭവമാണ്. പ്രത്യേകിച്ച് തേങ്ങയും ചെറിയ ഉള്ളിയും മുളകും മൂപ്പിച്ച് അരച്ചെടുക്കുമ്പോൾ കിട്ടുന്ന ആ നാടൻ രുചി ഒന്നു വേറെ തന്നെ! ആവശ്യമായ ചേരുവകൾ ചിരകിയ തേങ്ങ 1 കപ്പ് ചെറിയ ഉള്ളി 6–8 എണ്ണം വറ്റൽമുളക് 4–5 എണ്ണം കറിവേപ്പില 2 തണ്ട് ഇഞ്ചി ചെറിയ കഷണം പുളി ഒരു ചെറിയ നെല്ലിക്ക വലുപ്പം കുരുമുളക് ½ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ 1 ടീസ്പൂൺ തയ്യാറാക്കുന്ന വിധം 1. തേങ്ങ വറുക്കാം ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചിരകിയ തേങ്ങ ചേർക്കുക. ചെറിയ തീയിൽ പതിയെ ഇളക്കിക്കൊടുത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. തേങ്ങയുടെ ഈ വറുത്ത മണം തന്നെയാണ് ചമ്മന്തിയുടെ പ്രധാന രഹസ്യം. 2. മറ്റ് ചേരുവകൾ വറുക്കാം അതേ ചട്ടിയിൽ: - ചെറിയ ഉള്ളി - വറ്റൽമുളക് - ഇഞ്ചി - കുരുമുളക് - കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി മൂപ്പിച്ചെടുക്കുക. Roasted Coconut Chutney Malayalam, 3. അരച്ചെടുക്കാം വറുത്ത തേങ്ങയും മറ്റ് ചേരുവകളും മിക്സിയുടെ ജാറിലിടുക. പുള...

Practical Solutions for Disc Bulge:How to Avoid Surgery

Read in Malayalam: Click here to read this article in Malayalam Practical Solutions for Disc Bulge Disc bulge is a major health issue affecting people of all ages today. It occurs when a spinal disc is displaced or protrudes outward. Severe lower back pain, pain radiating from the buttocks or hips down to the legs (sciatica), and heaviness or numbness in the legs are common symptoms. Let's look at the common causes of a disc bulge and its effective solutions. What is a Disc Bulge? Spinal discs are soft, rubber-like structures that act as shock absorbers between the vertebrae in our spine. When these discs become displaced or protrude outward due to various reasons, it is called a disc bulge. Severe pain occurs when this bulging disc presses against nearby nerves. Root Causes of Disc Bulge Poor Posture: Sitting hunched in front of a computer for hours puts immense pressure on the discs in the lower back. Incorrect Lifting Techniques: Bending the spine ...

ഡിസ്ക്ക് ബൾജ് വേദനക്ക് കോൾഡ് ഹീറ്റ് തെറാപ്പി

ഡിസ്ക് ബൾജ് വേദനയ്ക്ക് പെട്ടെന്നുള്ള  പരിഹാരം നട്ടെല്ലിലെ ഡിസ്ക് ബൾജ് (Disc Bulge) , അതല്ലങ്കിൽ ഡിസ്ക് ഹെർണിയേഷൻ മൂലം കഠിനമായ നടുവേദനയും, കാലുകളിലേക്ക് പടരുന്ന തരിപ്പും അനുഭവിക്കുന്നവർ ഒട്ടനവധിയാണ്. ഇത്തരം അവസരങ്ങളിൽ സ്വന്തം വീടുകളിൽ വെച്ച് , കഠിനമായ വേദനകൾക്കു പരിഹാരമായി ആശ്വാസം കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് കോൾഡ് തെറാപ്പിയും ( Ice Bag) ഹീറ്റ് തെറാപ്പിയും ( Heat Bag) എന്നാൽ ഡിസ്ക് ബൾജ് വേദന വരുമ്പോൾ പലർക്കും എപ്പോഴാണ് ഐസ് ബാഗ് വെയ്ക്കേണ്ടത്, എപ്പോഴാണ് ചൂട് പിടിക്കേണ്ടത് എന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ല.  തെറ്റായ  സമയത്ത് ചൂടോ , തണുപ്പോ പിടിക്കുന്നത് വേദനയും, നീർക്കെട്ടും കൂടുവാനും കാരണമായേക്കാം. അതിനാൽ ഇവ രണ്ടും, എപ്പോൾ എങ്ങിനെ ഉപയോഗിക്കണമെന്നത് കൃത്യമായി മനസ്സിലാക്കാം. ഐസ് ബാഗ് എപ്പോൾ ഉപയോഗിക്കണം? ( Cold Therapy) തീവ്രമായ വേദനയുള്ളപ്പോൾ .  ഡിസ്ക് പ്രശ്നം മൂലം കഠിനമായ വേദന അനുഭവപ്പെടുമ്പോൾ ആദ്യത്തെ മൂന്നുദിവസം (48 മുതൽ 72 മണിക്കൂർ വരെ )ഐസ് ബാഗ് ഉപയോഗിക്കാം .  അതിൽ കൂടുതൽ ദിവസം ഐസ് ബാഗ്  ഉപയോഗിച്ചാൽ ആ ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ...

ഡിസ്ക്ക് ബൾജിനെ തോൽപ്പിച്ച ഒരു സ്ത്രീയുടെ അനുഭവക്കുറിപ്പ്.

ശരീരം നമ്മുടേതാണ്, വ്യാജ പ്രചരണങ്ങളിലും , അന്ധവിശ്വാസങ്ങളിലും വീഴരുത് കുറിപ്പ് തുടരുന്നു. " ഡിസ്ക്ക് ബൾജെന്നാൽ ജീവിതം തീർന്നു, ഇനി എഴുന്നേൽക്കാൻ പോലും കഴിയില്ല." - ഇങ്ങിനെയുള്ള വാക്കുകളാണ് നടുവേദനയുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണാൻ പോയ അന്നുമുതൽ ഞാൻ കേട്ടു തുടങ്ങിയത്. എന്നാൽ ഇന്ന് കഠിനമായ ആ വേദനകളേയും, മാനസിക വിഷമങ്ങളേയും അതിജീവിച്ച് പൂർണ്ണ ആരോഗ്യത്തോടെ നിൽക്കുമ്പോൾ എനിക്ക് മറ്റുള്ളവരോട് പറയാൻ ഒന്നേയൊള്ളൂ. " നമ്മുടെ ശരീരം പറയുന്നത് നമ്മൾ കേൾക്കുക . അനാവശ്യമായി വ്യാജപ്രചരണങ്ങളിലും , അന്ധവിശ്വാസങ്ങളിലും വീണു പോയി ജീവിതം നശിപ്പിക്കരുത്!" 1. അന്ധവിശ്വാസങ്ങളും, വ്യാജ  പ്രചരണങ്ങളും   ആദ്യമൊക്കെ ഇരുന്ന് എഴുന്നേൽക്കുമ്പോഴും, കിടക്കുമ്പോഴുമെല്ലാം ചെറിയ രീതിയിലാണ് വേദന തുടങ്ങിയത്. എന്നാൽ ദിവസങ്ങൾകഴിയുന്തോറും വേദന നിതംബത്തിലേക്കും , തുടർന്ന് കാലുകളിലേക്കും വ്യാപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കെത്തി.  എന്നാൽ ഇത്തരം ഘട്ടത്തിൽ നമ്മുടെ നാട്ടിലെ സ്ത്രീകൾ പൊതുവായി ചിന്തിക്കുന്ന തെ റ്റായ ഒരു പ്രവണതയുണ്ട്.   ആ രോഗത്തിൻ്റെ കാരണത്തെ ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിക്കാതെ ,...

ഡിസ്ക്ക് ബൾജ് കാരണങ്ങളും, പരിഹാര മാർഗ്ഗങ്ങളും

ശസ്ത്രക്രിയ ഒഴിവാക്കിയുള്ള പ്രായോഗിക പരിഹാര മാർഗ്ഗങ്ങൾ. ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഡിസ്ക്ക് ബൾജ്  (Disc Bulge) . അതല്ലങ്കിൽ നട്ടെല്ലിലെ ഡിസ്ക്ക് പുറത്തേക്ക് തള്ളുക എന്നത്. കഠിനമായ നടുവേദന, നിതംബത്തിൽ നിന്നോ ഇടുപ്പിൽ നിന്നോ കാലുകളിലേക്ക് പടരുന്ന വേദന (Sciatica) , കാലുകൾക്ക് അനുഭവപ്പെടുന്ന ഭാരം എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാകാം. അതിനാൽ എന്താണ് സാധാരണ ഗതിയിൽ ഡിസ്ക്ക് ബൾജിൻ്റെ കാരണങ്ങളും , അതിനുള്ള പ്രതിവിധിയും എന്താണന്ന് പരിശോധിക്കാം. എന്താണ് ഡിസ്ക് ബൾജ് ? നമ്മുടെ നട്ടെല്ലിലെ കശേരുക്കൾക്കിടയിൽ ഷോക്ക് അബ്സോർബറുകൾ പോലെ പ്രവർത്തിക്കുന്ന മൃദുവായ ഘടനയാണ് ഡിസ്ക്കുകൾ (Discs). ഈ ഡിസ്ക്കുകൾക്ക് ഏതെങ്കിലും കാരണവശാൽ സ്ഥാനചലനം സംഭവിക്കുകയോ, അവ പുറത്തേക്ക് തള്ളി വരികയോ ചെയ്യുന്നതിനെയാണ്  ഡിസ്ക്ക് ബൾജ് എന്ന് വിളിക്കുന്നത്. ഇങ്ങിനെ പുറത്തേക്ക് വരുന്ന ഡിസ്ക്ക് അതിനടുത്തു കൂടി കടന്നുപോകുന്ന ഞെരമ്പുകളിൽ അമരുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ഡിസ്ക്ക് ബൾജ് ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങൾ. 1. തെറ്റായ ഇരിപ്പ്, നിൽപ്പ്. ( Bad posture) മണിക...

ശരീരത്തിലെ നീർക്കെട്ടും ഭക്ഷണക്രമവും

ഒഴിവാക്കേണ്ടതും, ശീലിക്കേണ്ടതും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് ഇന്ന് പലരേയും അലട്ടുന്ന ഒരു മുഖ്യപ്രശ്നമാണ്. അത് ശരീരത്തിലെ ഡിസ്ക്ക് ബൾജ് ( Disc Bulge )  മൂലമുള്ള വേദനയാകാം, സന്ധിവേദനയാകാം, അല്ലങ്കിൽ തലയിലോ, വയറ്റിലോ ഉണ്ടാകുന്ന അസ്വസ്ഥതകളാകാം. എന്തു തന്നെയായാലും നാം കഴിക്കുന്ന ഭക്ഷണത്തിന് ഈ നീർക്കെട്ടിനെ നിയന്ത്രിക്കുവാനോ, വർദ്ധിപ്പിക്കുവാനോ ഉള്ള കഴിവുണ്ട്. അതിനാൽ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുവാൻ സഹായിക്കുന്ന Anti -inflammatory Diet രീതികളെക്കുറിച്ചും, ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും താഴെ വായിക്കാം. എന്താണ് നീർക്കെട്ട്? ( Inflammation) ശരീരത്തിലെ കോശങ്ങൾക്ക് എന്തെങ്കിലും പരിക്കോ, അണുബാധയോ ഉണ്ടാകുമ്പോൾ ശരീരം സ്വയം സ്വീകരിക്കുന്ന ഒരു പ്രതിരോധമാണ് നീർക്കെട്ട്. എന്നാൽ ഇത് ദീർഘകാലം നിലനിൽക്കുമ്പോഴാകട്ടെ അത് വീട്ടുമാറാത്ത വേദനയ്ക്കും, മറ്റു രോഗങ്ങൾക്കും കാരണമാകുന്നു. നീർക്കെട്ടുള്ളവർ ഒഴിവാക്കേണ്ട മുഖ്യ ഭക്ഷണങ്ങൾ. ശരീരവീക്കം വർദ്ധിപ്പിക്കുന്ന    ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക എന്നതാണ് ആദ്യപടി. അതിനായി അത് ഏതൊക്കെയാണെന്ന് ആദ്യം പരിശോധിക്കാം പഞ്ചസാരയും , മധ...

നാടൻ രുചിയൂറും ചക്ക അട

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്.  ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം.  എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം . ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ച...