വീട്ടിലെ മരങ്ങളുടെ സ്ഥാനം


 പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്...
പഴമക്കാരുടെ നിരീക്ഷണങ്ങളെക്കുറിച്ച്..

.പ്രത്യേകിച്ച്, പ്രകൃതിയെക്കുറിച്ചും,പ്രകൃതിജീവിതത്തെക്കുറിച്ചും.!

https://www.vlcommunications.in/2022/09/blog-post.html

വീട്ടിലെ മരങ്ങളുടെ സ്ഥാനം.



ഇന്നത്തെ ആധുനിക സയൻസിൽ പറയുന്ന പലകാര്യങ്ങൾ പോലും, പഴമയിൽ നിന്ന് ഉൾക്കൊണ്ടതാണോ എന്നുപോലും തോന്നിപ്പോകും.

വാസ്തുവിനെക്കുറിച്ചും, വീടിനെക്കുറിച്ചുമുള്ള പല ചിന്തകളിലും, സങ്കൽപ്പങ്ങളിലുംവരെ കാണാം....അത്തരം ഒരു ശാസ്ത്രീയത.

 ഒരു ഉദാഹരണമെടുത്താൽ, വൃക്ഷങ്ങൾ ഗൃഹത്തിൻറെ ഏതെല്ലാം ഭാഗങ്ങളിലൊക്കെയാകാം എന്നതിനെക്കുറിച്ചു പറയുമ്പോൾ... അതിൽ മുരിങ്ങയെന്ന സസ്യത്തെക്കുറിച്ചുള്ള ഒരുപരാമർശമുണ്ട്.

മുരിങ്ങ എവിടെയാണ് നടേണ്ടത് ?

 ജലസാന്നിദ്ധ്യമുള്ള കുളം, തോട്, കിണർ. എന്നിവയുടെ പരിസരങ്ങളിലൊക്കെയാകാം. കാരണം ജലത്തോടൊപ്പം , മണ്ണിലും അടിഞ്ഞിട്ടുള്ള വിഷത്തെ വലിച്ചെടുക്കുവാനുള്ള ശേഷി അതിൻറെ വേരുകൾക്കുണ്ട്.

 കൂടാതെ മഴ തിമിർത്തുപെയ്യുന്ന കർക്കിടകമാസത്തിൽ ഇങ്ങിനെ വലിച്ചെടുക്കുന്ന ജലവും, വിഷമാലിന്യങ്ങളുമെല്ലാം അതിൻറെ തണ്ടുകൾ ഉൾക്കൊള്ളാൻ കഴിയാതെ വരികയും, അത് ഇലകളിലൂടെ പുറംതള്ളുകയും ചെയ്യുന്നു സ്വാഭാവികമായും ഇല , വിഷമയമായിത്തീരുന്നതിനാൽ അത് ഭക്ഷ്യയോഗ്യമല്ലാതായിത്തീരുന്നു.

കാഞ്ഞിരവൃക്ഷം

അതുപോലെതന്നെ, കാഞ്ഞിരം,പോലുള്ള മരങ്ങൾ വാസയോഗ്യമായ സ്ഥലങ്ങളിൽ ജലാശയങ്ങൾക്കരുകിൽ നിൽക്കുന്നത് നല്ലതല്ല, 

കാരണം അതിൻറെ വേരുകൾ ജലാശയങ്ങളിലേയ്ക്കിറങ്ങുന്നതിനും അതുവഴി ജലം വിഷമമാകുവാനുമുള്ള സാദ്ധ്യത കൂടുതലാണ്.

ഗൃഹവാസികൾക്ക് ഏറെ അനുഭവഗുണമുള്ള തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ് ഇതെല്ലാം വീടിൻറെ ഏതുഭാഗത്തുമാകാമെന്നും,എന്നാൽ പൊന്നുകായിക്കുന്ന മരമാണങ്കിലും വീടിന് മുകളിലേക്ക് ചായ്‌ഞ്ഞിറങ്ങുന്നത് ആപത്ക്കരവും, വെട്ടി മാറ്റേണ്ടതും തന്നെയാണന്നും അടിവരയിടുന്നു..

 തുളസി, കൂവളം 

 തുളസി, കൂവളം  തുടങ്ങിയവ വീടിന് ഇരുവശങ്ങളിലോ, പുറകുവശത്തോ നിൽക്കുന്നത് നല്ലതും, കിഴക്കുഭാഗം ശ്രേയസ്‌ക്കരമാണന്നും പറയുന്നു. കാരണം വീടിനുള്ളിലെ വിഷാണുക്കളെ വായുമാർഗ്ഗം ആകർഷിച്ചു കളയുവാനും,വീടിനുള്ളിൽ ശുദ്ധവായു ലഭ്യമാക്കുവാനും ഇത്തരം ചെടികൾക്കും വൃക്ഷങ്ങൾക്കും സാദ്ധ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു..

ഇങ്ങിനെ എത്രയേറെ പറഞ്ഞാലും, എണ്ണിയാലും തീരാത്ത നിരീക്ഷണങ്ങൾ കൊണ്ടും, കണ്ടെത്തൽ കൊണ്ടും സമ്പന്നമായ അറിവുകൾ കൊണ്ട് ജീവിതം പടുത്തുയർത്തിയ ഒരു പഴയ തലമുറയെക്കുറിച്ചോർക്കുമ്പോൾ, ഏറെ അഭിമാനവും, ബഹുമാനവും എപ്പോഴും മനസ്സിൽ തോന്നാറുണ്ട്.പ്രത്യേകിച്ചും, കൃഷി ഒരു സംസ്ക്കാരമായും, പ്രകൃതിയെ ദേവിയായും ഉപാസിച്ചുപോന്ന ഒരു വലിയ കാലത്തോട്.!


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌