ഇഞ്ചിക്കറി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം
ഇഞ്ചിക്കറി ദീർഘകാലം സൂക്ഷിക്കാം.
അനേകം പോഷക ഗുണങ്ങളും, ശരീരത്തിന് മികച്ച രോഗ പ്രതിരോധ ശേഷിയും, ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ച, ഇഞ്ചി നേരിട്ട് ഭക്ഷിക്കാൻ കഴിയില്ലെങ്കിലും അത് സ്വാദിഷ്ടമായ ഇഞ്ചിക്കറിയുടെ രൂപത്തിലാക്കി എല്ലാവർക്കും കഴിക്കാവുന്നതാണ്.
ഇഞ്ചിക്കറി
പക്ഷെ വളരെ മികച്ച രുചിയിൽ തയ്യാറാക്കുന്ന ഇഞ്ചിക്കറി പലപ്പോഴും എന്തുകൊണ്ടോ അധിക ദിവസം കേടുകൂടാതെ സംരക്ഷിക്കുവാൻ കഴിയാറില്ല. എന്നതാണ് വാസ്ഥവം .
എന്നാൽ ഒട്ടും തന്നെ രുചി ഭേദം സംഭവിക്കാതെയും, ഗന്ധവും മാറാതെ ഇഞ്ചിക്കറി എങ്ങിനെ ആഴ്ച്ചകളോളം കേടുകൂടാതെ സംരക്ഷിക്കാമെന്ന് നോക്കാം.!
കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇഞ്ചിക്കറി കുറച്ചധികം കാലം കേടുകൂടാതെ സൂക്ഷിക്കാം. അതിനായി ഇഞ്ചിക്കറി തയ്യാറാക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതായ കുറച്ചു കാര്യങ്ങളെ ക്കുറിച്ച് പറയാം.
പാചകം ചെയ്യുമ്പോൾ
ആദ്യം തന്നെ, പാചകം ചെയ്യുമ്പോൾ
ഇഞ്ചി നന്നായി കഴുകിയ ശേഷം ജലാംശം നന്നായി തുടച്ചു മാറ്റുക. തുടർന്ന് ഇഞ്ചിക്കറി തയ്യാറാക്കുന്നതിലേക്കായി ഇഞ്ചി എണ്ണയിൽ വഴറ്റുമ്പോൾ ജലാംശം പൂർണ്ണമായും വറ്റുന്നതുവരെ (ബ്രൗൺ നിറം എണ്ണ ആകുന്നതുവരെ) വറുത്തെടുക്കാം.
കറി തയ്യാറാക്കുമ്പോൾ ഒഴിക്കുന്ന പുളിവെള്ളം നന്നായി വറ്റി കുറുകുവാൻ അനുവദിക്കുക.
കറി കുറുകി വരുമ്പോൾ എണ്ണയും , കറിയും രണ്ടായി വേർതിരിയുന്നതുവരെ ഇളക്കികൊടുക്കുക. എണ്ണ വേർതിരിയുന്നത് കറി എളുപ്പം കേടാവാതെ ഇരിക്കാൻ സഹായിക്കും.
കറി വിളമ്പുമ്പോൾ
പ്ലാസ്റ്റിക് പാത്രം ഒഴിവാക്കാം.
കറി പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് കറിയുടെ സ്വാഭാവിക ഗന്ധം നഷ്ടപ്പെടുന്നതിനും, ഗുണമേൻമ കുറയുന്നതിനും കാരണമാകും.
കറി വിളമ്പുമ്പോൾ ശ്രദ്ധിക്കുക.
കറി വിളമ്പുമ്പോൾ , വിളമ്പാനുപയോഗിക്കുന്ന സ്പൂണുകൾ നന്നായി കഴുകി വെള്ളം പൂർണ്ണമായും തുടച്ചു കളഞ്ഞ ശേഷം ഉപയോഗിക്കുക. അല്ലാത്ത പക്ഷം കറിയിൽ പൂപ്പൽ കയറി കറികേടായിപ്പാകുവാനുള്ള സാദ്ധ്യതയുണ്ട്.
കറിയിൽ വിളമ്പാനുപയോഗിക്കുന്ന തവികളും, സ്പൂണുകളും ആവശ്യം കഴിഞ്ഞാൽ കറിപ്പാത്രത്തിൽ ഇട്ട് വെയ്ക്കാതിരിക്കുക.
പാചകത്തിന് ശേഷം പാത്രത്തിലേക്ക് മാറ്റിയ ഇഞ്ചിക്കറിയ്ക്കു മുകളിൽ നന്നായി ചൂടാക്കി തണുപ്പിച്ച വെളിച്ചെണ്ണ അൽപ്പം ഒഴിക്കാം. ക്രമേണ വെളിച്ചെണ്ണ ഒരു ലെയർ പോലെ കറിയ്ക്ക് മുകളിൽ കിടന്ന് അത് വായുസമ്പർക്കമില്ലാതെ സൂക്ഷിക്കുകയും, പൂപ്പൽ കടന്ന് കറി കേടുകൂടാതെ സംരക്ഷിക്കുകയും ചെയ്യും!
ഫ്രിഡ്ജിൽ സൂക്ഷിക്കാം
കറി തയ്യാറാക്കി ചൂടറിയതിനു ശേഷം ചെറിയ ചില്ലുകുപ്പികളിലോ, ഭരണിയിലോ അടച്ച് ഫ്രീഡ്ജിൽ സൂക്ഷിക്കാം. സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതിനേക്കാൾ, മാസങ്ങളോളം കേടുകൂടാതെയിരിക്കുവാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതുകൊണ്ട് സാധിക്കും.


അഭിപ്രായങ്ങള്‍