ലോകം ഭയക്കുന്നു ലാനിന കാലാവസ്ഥാ വ്യതിയാനത്തെ !
എന്താണ് ലാ നിന?
ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ നടക്കുമ്പോൾ, ഇപ്പോൾ ലോകം ഒന്നടങ്കം കാതോർക്കുന്ന ഒരു നാമമാണ്!
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ലാ നിന സാന്നിദ്ധ്യം മൂലം കനത്ത തണുപ്പും മിന്നൽ പ്രളയവുമെല്ലാമാകും ഫലമെന്ന് പ്രവചിക്കപ്പെടുമ്പോൾ മറ്റുചില രാജ്യങ്ങളിൽ കനത്ത ചൂടും വരൾച്ചയുമാകും ലാ നിന പ്രതിഭാസത്തിൽ സംഭവിക്കുന്നത് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.
![]() |
| ലോകം ഭയക്കുന്നു നിന കാലാവസ്ഥാ വ്യതിയാനത്തെ |
എന്താണ് ലാ നിന പ്രതിഭാസം?
ഇതിന് മുൻപ് സമുദ്രോപരിതലം കൂടുതൽ ചൂടുപിടിക്കുമ്പോൾ , എൽ നിനോ എന്ന് വിളിക്കപ്പെട്ടിരുന്ന പ്രതിഭാസത്തിന് നേർ വിപരീതമാണ് ലാ നിന .
ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്, സമുദ്രോപരിതലത്തിൽ ആണെങ്കിലുംഇത്, ആഗോള അന്തരീക്ഷത്തിൻ്റെ ഗതിവിഗതികളേയും, കാറ്റിനേയും, കാലാവസ്ഥയേയും നിയന്ത്രിക്കുവാൻ തക്ക ശേഷിയുള്ളവയാണ്.
അതുകൊണ്ട് തന്നെ, വരാനിരിക്കുന്ന നാളുകളിൽ ലാ നിന പ്രതിഭാസം ശക്തമായാൽ ഇത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും!
സാധാരണഗതിയിൽ 9 മുതൽ 12 വരെയുള്ള മാസങ്ങളിൽ ( അതായത് , മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഇതിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെങ്കിലും, നവംബർ മുതൽ വരെയുള്ള മാസങ്ങളിലാകും രാജ്യത്ത് ഇതിൻ്റെ രൂക്ഷത അനുഭവപ്പെടുക. !
പിന്നീട് മാർച്ച്, മെയ് മാസങ്ങൾ ആകുന്നതോടെ ഇത് ഒരു പക്ഷേ ദുർബലമായി ക്രമേണ ഇല്ലാതാവുകയും ചെയ്യാം!
എങ്കിലും ചിലപ്പോൾ ഭൗർഭാഗ്യകരമെന്നു പറയട്ടെ, ഒരുപക്ഷേ ഈ വ്യതിയാനത്തിൻ്റെ കാലയളവ് മൂന്നുവർഷം വരെ നീണ്ടുപോയേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ,പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ശൈത്യവും (തണുത്ത തരംഗങ്ങൾ) സാധാരണ കുറഞ്ഞ താപനിലയും, സൃഷ്ടിക്കപ്പെടുന്നതോടൊപ്പം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കാവുന്ന ന്യൂനമർദ്ദത്തെ തുടർന്ന് കനത്ത കാറ്റും മഴയും വെള്ളപ്പൊക്കവുമെല്ലാം രൂപപ്പെടാനുള്ള സാദ്ധ്യതകളും ഏറെയാണ്.
![]() |
| ലോകം ഭയക്കുന്നു നിന കാലാവസ്ഥാ വ്യതിയാനത്തെ |
എന്നാൽ ലോക കാലാവസ്ഥാ സംഘടനയുടെയും, ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെയും നിഗമനങ്ങൾ പ്രകാരം ലാ നിന പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യതകൾ 60 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്.
അങ്ങിനെയെങ്കിൽ സെപ്റ്റംബർ - നവംബർ മാസങ്ങളോടെയാകും ലാ നിനയുടെ പ്രതിഫലങ്ങൾ ലോക കാലാവസ്ഥയിൽ തന്നെ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ ആരംഭിക്കുക.!


Comments