ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ഡിസ്ക്ക് ബൾജ് വേദനക്ക് കോൾഡ് ഹീറ്റ് തെറാപ്പി




https://www.vlcommunications.in/2026/05/disc-bulge-ice-or-heat-malayalam.html

ഡിസ്ക് ബൾജ് വേദനയ്ക്ക് പെട്ടെന്നുള്ള  പരിഹാരം

നട്ടെല്ലിലെ ഡിസ്ക് ബൾജ് (Disc Bulge) , അതല്ലങ്കിൽ ഡിസ്ക് ഹെർണിയേഷൻ മൂലം കഠിനമായ നടുവേദനയും, കാലുകളിലേക്ക് പടരുന്ന തരിപ്പും അനുഭവിക്കുന്നവർ ഒട്ടനവധിയാണ്. ഇത്തരം അവസരങ്ങളിൽ സ്വന്തം വീടുകളിൽ വെച്ച് , കഠിനമായ വേദനകൾക്കു പരിഹാരമായി ആശ്വാസം കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ്

കോൾഡ് തെറാപ്പിയും ( Ice Bag) ഹീറ്റ് തെറാപ്പിയും ( Heat Bag)

എന്നാൽ ഡിസ്ക് ബൾജ് വേദന വരുമ്പോൾ പലർക്കും എപ്പോഴാണ് ഐസ് ബാഗ് വെയ്ക്കേണ്ടത്, എപ്പോഴാണ് ചൂട് പിടിക്കേണ്ടത് എന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ല.  തെറ്റായ  സമയത്ത് ചൂടോ , തണുപ്പോ പിടിക്കുന്നത് വേദനയും, നീർക്കെട്ടും കൂടുവാനും കാരണമായേക്കാം. അതിനാൽ ഇവ രണ്ടും, എപ്പോൾ എങ്ങിനെ ഉപയോഗിക്കണമെന്നത് കൃത്യമായി മനസ്സിലാക്കാം.

ഐസ് ബാഗ് എപ്പോൾ ഉപയോഗിക്കണം? ( Cold Therapy)

തീവ്രമായ വേദനയുള്ളപ്പോൾ . 

ഡിസ്ക് പ്രശ്നം മൂലം കഠിനമായ വേദന അനുഭവപ്പെടുമ്പോൾ ആദ്യത്തെ മൂന്നുദിവസം (48 മുതൽ 72 മണിക്കൂർ വരെ )ഐസ് ബാഗ് ഉപയോഗിക്കാം . 

അതിൽ കൂടുതൽ ദിവസം ഐസ് ബാഗ്  ഉപയോഗിച്ചാൽ ആ ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങുകയും തത്ഫല മായി രക്തയോട്ടം  കുറഞ്ഞു പോകുവാനുള്ള സാദ്ധ്യതകളുമുണ്ട്. കൂടാതെ തുടർച്ചയായുള്ള ഐസ് ബാഗിൻ്റെ പ്രയോഗം പേശികളെ കൂടുതൽ കടുപ്പമുള്ളതായി (Muscle Stiffness ) മാറ്റുവാൻ സാദ്ധ്യതയുള്ളതിനാൽ അത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം വരുത്തി വെച്ചെന്നുമിരിക്കാം.

ഐസ് ബാഗ് എങ്ങിനെ ഉപയോഗിക്കണം?

ഐസ് കട്ടകൾ ഒരിക്കലും ചർമ്മത്തിൽ നേരിട്ട് വെക്കരുത്. ഇത് ' Ice Burn ' ഉണ്ടാക്കുവാൻ കാരണമാകും. 

ഒന്നുകിൽ ലിപ് ലോക്ക് പ്ലാസ്റ്റിക് കവറുകളിലോ, ( തണുപ്പു കൂടുതലാണങ്കിൽ അതിനും മുകളിൽ ഒരു ലെയർ തുണി ചുറ്റുകയോ ) അതല്ലെങ്കിൽ ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന തരം

https://www.vlcommunications.in/2026/05/disc-bulge-ice-or-heat-malayalam.html
കോൾഡ്, ഹീറ്റ് തെറാപ്പി എങ്ങിനെ വീട്ടിൽ ചെയ്യണം?



ബാഗുകളോ ആണ് ചൂടും , തണുപ്പും മാറി മാറി പിടിക്കുവാൻ ഉത്തമം. ഇത്തരം ബാഗുകൾ ഓൺലൈനിൽ കുറഞ്ഞ നിരക്കുകളിലും ലഭ്യമാണ്.

ഐസ് ബാഗുകൾ വേദനയുള്ള  ഭാഗങ്ങളിൽ 15 മുതൽ 20 മിനിട്ടു വരെ പിടിക്കാവുന്നതും ദിവസത്തിൽ  മൂന്ന് നാല് മണിക്കൂർ ഇടവിട്ട് ആവശ്യമെങ്കിൽ മൂന്ന് പ്രാവശ്യം വരെ പിടിക്കാവുന്നതുമാണ്.

ഐസ് ബാഗ് ആദ്യ ഘട്ടം ശരീരത്തിൽ വെയ്ക്കുമ്പോൾ ചിലർക്ക് വല്ലാത്ത ഒരു തരം അസ്വസ്ഥത അനുഭവപ്പെട്ടേക്കാം . എങ്കിലും വളരെ പെട്ടെന്ന്, ഐസ് ബാഗ് മാറി, മാറി പിടിക്കുന്നതിലൂടെ ആ ഭാഗത്ത് തണുപ്പ് പടരാൻ തുടങ്ങുകയും, പിന്നീട് അസ്വസ്ഥത മാറുകയും ചെയ്യും.

പിന്നീട് സമയമെടുത്ത്   സാവധാനത്തിൽ ഐസ് ബാഗ് പ്രയോഗം തുടരാവുന്നതാണ്.

ഡിസ്ക്ക് ബൾജ്മൂലമുള്ള നീർക്കെട്ടിനെതടയാൻ ഈഭക്ഷണങ്ങൾ ഒഴിവാക്കൂ... തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മറ്റൊന്ന് , കഴിയുന്നതും മുറിയിലെഫാനുകൾ  ഓൺ ചെയ്യാതെയും , ഐസ് ബാഗ് വെച്ചതിനു ശേഷം ആ ഭാഗങ്ങളിലുള്ള ജലാംശം തുടച്ചു കളയുന്നതും പിന്നീട്  ചിലർക്ക്  വരാവുന്ന ശരീരക്ഷീണത്തിനും, മറ്റ് ഏതെങ്കിലും തരത്തിലുള്ള  അസ്വസ്ഥതകളേയുമെല്ലാം ഇല്ലാതാക്കുവാനും സഹായിക്കും.

2. ഹീറ്റ് ബാഗുകൾ എപ്പോൾ ഉപയോഗിക്കണം?

പേശികളിലുണ്ടാകുന്ന കഠിനമായ പിടുത്തം മാറ്റുവാനും, ആ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും  ചൂട് പിടിക്കുന്നത് സഹായിക്കും. എങ്കിലും ഇത് ഉപയോഗിക്കേണ്ട സമയം വ്യത്യസ്ഥമാണ്. 

ഏതെല്ലാം അവസരങ്ങളിൽ ഉപയോഗിക്കാം?

പഴകിയ വേദനയ്ക്ക് ( Chronic Pain ) ഡിസ്ക് ബൾജ് മൂലം ദിവസങ്ങളും, ആഴ്ചകളുമായി മാറാതെ നിൽക്കുന്ന നേരിയ വേദനയ്ക്ക് ഹീറ്റ് ബാഗ് ഉപയോഗിക്കാം. 

നെട്ടെല്ലിലെ വേദന മൂലം , കുനിയാനോ നിവരാനോ കഴിയാത്ത സാഹചര്യത്തിലും ഹീറ്റ് ബാഗ് ഉപയോഗിക്കുന്നത് ഗുണകരമാണ്. 

പ്രത്യേകിച്ചും ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ നട്ടെല്ലിന് അനുഭവപ്പെടുന്ന ചെറിയ വേദനക്കും 10-15 മിനിട്ട് ചൂട് പിടിക്കുന്നത് നല്ലതാണ്.

ഹീറ്റ് ബാഗ് എങ്ങിനെ ഉപയോഗിക്കണം?

അമിതമായി ചൂട് ഉള്ള വെള്ളം ഉപയോഗിക്കരുത്. സഹിക്കാവുന്ന ചൂട് മാത്രമുള്ള  വെള്ളമായിരിക്കണം ഹീറ്റ് ബാഗിൽ ഉണ്ടാകേണ്ടത്.

നട്ടെല്ലിന് താഴെയാണെങ്കിൽ 15 മുതൽ 20 മിനിട്ടു വരെ കുറഞ്ഞ ചൂടുള്ള വാട്ടർ ബാഗ് മാറി മാറി പിടിക്കാം.

https://www.vlcommunications.in/2026/05/disc-bulge-ice-or-heat-malayalam.html
ഡിസ്ക്ബൾജ് വേദനയ്ക് വീടുകളിൽ ചെയ്യാവുന്ന പരിഹാരം


ഡിസ്ക് ബൾജ് ഉള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ.

തുടക്കത്തിൽ തന്നെ ചൂട് ബാഗ് ഉപയോഗിക്കാതിരിക്കുക - വേദന തുടങ്ങിയ ഉടനെ തന്നെ ആ ഭാഗത്ത് ചൂട് പിടിച്ചാൽ ഉള്ളിലെ നീർക്കെട്ട് (Inflammation) കൂടുകയും, വേദന ചിലപ്പോൾ ഇരട്ടിയാകുവാനും സാദ്ധ്യതയുണ്ട്. അതിനാൽ വേദന ശക്തിയായി ഉള്ളപ്പോൾ കഴിയുന്നതും ചൂട് പിടിക്കുന്നത് ഒഴിവാക്കുക.

തുടർച്ചയായി ഉപയോഗിക്കരുത് -  ഹീറ്റ് ബാഗായാലും, ഐസ് ബാഗ് ആയാലും മാക്സിമം 20 മിനിട്ടിൽ കൂടുതൽ ഒരേ സ്ഥലത്ത് ചൂട് പിടിക്കരുത്.

രണ്ടും മാറി മാറി ഉപയോഗിക്കാം ( Contrast Therapy) -  3 ദിവസത്തിന് ശേഷവും, പേശികളുടെ പിടുത്തവും വേദനയും മാറ്റമില്ലാതെ തുടരുന്നുവെങ്കിൽ  15 മിനിട്ട് ഐസ് ബാഗും അതിനു ശേഷം കുറച്ചു കഴിഞ്ഞ് 15 മിനിട്ട് ഹീറ്റ് ബാഗും മാറി മാറി ഉപയോഗിക്കുന്നത് വേദനയ്ക്ക് ശമനം നൽകും.

അതോടൊപ്പം സൈനസ് രോഗമുള്ളവരും, പനി ഉള്ളവരുമെല്ലാം തീർച്ചയായും ഐസ് ബാഗിൻ്റെ ഉപയോഗം ഒഴിവാക്കേണ്ടതുമാണ്.

ബൾജ് വേദന വരുമ്പോൾ ഐസ് ബാഗും, ഹോട്ട് ബാഗും താത്ക്കാലിക ആശ്വാസങ്ങൾ നൽകുമെങ്കിലും , ഇവ രോഗത്തിനുള്ള പൂർണ്ണമായ ചികിത്സയായി കരുതേണ്ടതില്ല. മാത്രല്ല മേൽ വിവരിച്ചത് ഒരു പൊതുവായ കാര്യം മാത്രമാണ് അതിനെ ഒരു വൈദ്യശാസ്ത്രപരമായ വിദഗ്ധോപദേശമായും സ്വീകരിക്കേണ്ടതില്ല. തീർച്ചയായും ഡിസ്ക് ബൾജിൻ്റെ ഭാഗമായി നീണ്ടുനിൽക്കുന്ന വേദനയും, കാലിന് ഭാരവും, തളർച്ചയും അനുഭവപ്പെടുന്നുവെങ്കിൽ അടിയന്തിരമായി ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതുമാണ്.

ഞാൻ ഡിസ്ക് ബൾജ് മാറ്റിയകഥ. ഒരുസ്ത്രീയുടെ അനുഭവക്കുറിപ്പ്. വായിക്കാൻ ഇവിടെ ക്ളിക്കുചെയ്യുക.








 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...