Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ഹുരുഡീസ് വീടുകൾ
കേരളത്തിൽ ദിവസേനയെന്നോണം, വീടു നിർമ്മാണത്തിൽ പലവിധ പരീക്ഷണങ്ങളും, വിപ്ളവകരമായ മാറ്റങ്ങളുമാണ് പലപ്പോഴും കാണാൻ കഴിയുന്നത്.
![]() |
ഹുറുഡീസ് വീടുകൾ |
അതിൽ ഇപ്പോൾ വ്യാപകമാകുന്നത് ഹുരിഡീസ് ഉപയോഗിച്ചുള്ള വീട് നിർമ്മാണമാണ്. സിമന്റ് പ്ളാസ്റ്ററിംഗ് ഒഴിവാക്കാമെന്നതും,ചൂടിനെ പ്രതിരോധിച്ച് വീടിന് ഉൾവശം തണുപ്പ് നിലനിർത്താൻ കഴിയുന്നതും അതിന്റെ പ്രധാന ഗുണവശങ്ങളായി പലരും ചൂണ്ടിക്കാട്ടുന്നു. സാധാരണ കാലാവസ്ഥയിൽ, ഫാനോ, എ.സിയോ പോലും ആവശൃമില്ലന്ന് അനുഭവസ്ഥർ പറയുന്നു.
ഇവിടെ ചിത്രത്തിൽ കാണുന്നത്, മലപ്പുറം മഞ്ചേരിയിൽ ഹുരിഡീസ് ഉപയോഗിച്ചു നിർമ്മിച്ച വിജീഷിൻറെ ആയിരം സ്ക്വയർ ഫീറ്റ് വീടാണ്. രണ്ട് ബെഡ്റൂമുകളും, ഹാളും, അടുക്കളയും, സിറ്റൗട്ടും, ഡൈനിംഗും അടങ്ങുന്നതാണ് വീട്.
പ്രതൃേകിച്ച് മേൽനോട്ടക്കാരൊന്നുമില്ലാതെ, ഓരോന്നിനും പരിചയ സമ്പന്നരായ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു നിർമ്മാണം.
കേരളത്തിൽ പലസ്ഥലങ്ങളിലും, ഹുരിഡീസ് നിർമ്മിക്കുന്നുണ്ടങ്കിലും ഇതിനാവശൃമായത് ബാംഗ്ലൂരിൽ നിന്ന് വരുത്തുകയായിരുന്നു.
ഒരു വർഷം മുമ്പ് വീടുനിർമ്മാണം ആരംഭിക്കുമ്പോൾ ഏകദേശം 61 രൂപയ്ക്ക് ലഭിച്ചിരുന്ന കട്ടകൾ ഇപ്പോൾ 75 രൂപയിൽ എത്തിയിരിക്കുന്നു.
ഹുരിഡീസ് ഇഷ്ടികകൾ വാങ്ങുമ്പോൾ അതിൻറെ ക്വാളിറ്റി വൃക്തമായി പരിശോധിക്കാത്ത പക്ഷം വലിയ തോതിൽ നഷ്ടം സംഭവിക്കാമെന്നും വീട്ടുടമസ്ഥൻ പറയുന്നു
ആദ്യ ഘട്ടങ്ങളിൽ കൊണ്ടുവന്ന ഹുറുഡീസ് ഇഷ്ടികകളുടെ പ്രതലങ്ങൾക്ക് ചെറിയ വളവ് ഉണ്ടായിരുന്നതായും , തത്ഫലമായി അത് ഉപയോഗിക്കാൻ കഴിയാതെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തു. ഏകദേശം 3700 ഹുരിഡീസ് ഇഷ്ടികകളാണ് ഇതിന്റെ നിർമ്മാണത്തിനായി വന്നത്.
ഇഷ്ടികകൾ തിരഞ്ഞെടുക്കുമ്പോൾ, വാങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ ഇഷ്ടികകൾ ഉപയോഗിച്ചു നിർമ്മിച്ച വീടുകൾ കണ്ട് വിലയിരുത്തി ബോധപൂർവ്വം മാത്രം വാങ്ങുകയാണ് ഉചിതമെന്ന് വീട്ടുടമ സാക്ഷ്യപ്പെടുത്തുന്നു.
പില്ലറുകളൊന്നും നൽകാതെ നിർമ്മിച്ച ഈവീടിൻറെ, കട്ടിളകളും, ജനൽ ഫ്രെയിമുകളുമെല്ലാം കോൺക്രീറ്റിൽ നിർമ്മിച്ചവയും,വാതിലുകളും ,സ്റ്റെയർകെയ്സ് സ്റ്റെപ്പുകളുമെല്ലാം മരം കൊണ്ട് നിർമ്മിച്ചതുമാണ്.
22 ലക്ഷം രൂപയാണ്. ആയിരം സ്ക്വയർ ഫീറ്റുള്ള ഈ ചെറിയ വീടിന്റെ നിർമ്മാണച്ചിലവ്.
ഇഷ്ടികകളുടെ വലിയ ദ്വാരങ്ങളിലൂടെ വയറിംഗ്, പ്ലബ്ബിംഗ് വർക്കുകളുടെ പൈപ്പുകൾ കടത്തി വിടാമെന്നതും, അധികമായി ഭിത്തികൾ വെട്ടിപ്പൊളിക്കാതെ തന്നെ അത്തരം ജോലികൾ ഭംഗിയോടെ ചെയ്യാമെന്നതും ഇത്തരം വീടുകളുടെ മറ്റൊരു പ്രതൃേകതയാണ്.!
നിർമ്മാണത്തിന്, പ്രവൃത്തി പരിചയം സിദ്ധിച്ച തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുവാനും കഴിഞ്ഞാൽ കൂടുതൽ സമയ നഷ്ടവും, പണവും ലാഭിക്കാനും കഴിയും!
- Get link
- X
- Other Apps
Comments