Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ഭൂമി ഇനി മുപ്പത്തിയഞ്ച് വർഷമോ?
ലോകം ഇന്ന് , കാലാവസ്ഥാവ്യതിയാനമെന്ന വലിയ പ്രതിസന്ധിയിലൂടെയും, ആപത്ഘട്ടത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഈ നില ലോകത്ത് തുടർന്നുപോയാൽ എറിയാൽ 35 വർഷത്തിനുള്ളിൽ ജീവൻറെ ഒരു കണികപോലും ഈ ഭൂമുഖത്ത് അവശേഷിക്കുവാൻ സാദ്ധ്യതയില്ലെന്നാണ് ശാസ്ത്ര ഗവേഷകരുടെ ഏറ്റവും പുതിയ നിഗമനം. അതിൻറെ ഒരു തുടക്കമെന്ന നിലയിലാണ് സ്വർണ്ണതവളകൾ എന്ന് വിളിച്ചിരുന്ന' ഗോൾഡൻ ടോഡുകൾ 'ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടത്.
![]() |
കാലാവസ്ഥാ വ്യതിയാനം |
ഏതാനും വർഷം മുമ്പ് പുറത്തിറങ്ങിയ, ലോക കാലാവസ്ഥാ സംഘടനയുടെ പഠന റിപ്പോർട്ടിൽ എടുത്തുപറയുന്നത്, ആഗോളതാപനത്തിൻ്റെ പശ്ചാത്തലത്തിൽ സമുദ്രത്തിൻ്റെ താപനില,എല്ലാ കാലഗണനകളേയും തെറ്റിച്ചുകൊണ്ട് കുതിച്ചുയരുന്നുവെന്ന് തന്നെയാണ്.!
കൂടാതെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത , ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സമുദ്രാന്തർഭാഗം ചൂടുപിടിക്കുന്നത് അറബിക്കടലാണന്ന, വാർത്തകളും വളരെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു കാര്യം തന്നെ.!
ഫലത്തിൽ സമുദ്രത്തിൻറെ അടിത്തട്ട് ചൂടുപിടിക്കുന്നതോടൊപ്പം ക്രമേണ സമുദ്രനിരപ്പ് ഉയർന്നുവരികയും, അതിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങൾ സമുദ്രത്തിനടിയിലാവുകയും ചെയ്യും.
2022-ൽ യൂറോപ്പിൽ മാത്രം, ഉഷ്ണതരംഗം മൂലം 15000-ൽ അധികം വരുന്ന മനുഷ്യർ, മരിച്ചു വീണതായി കണക്കുകൾ സൂചിപ്പിക്കുമ്പോൾ വരാനിരിക്കുന്ന വിപത്തിൻ്റെ ഭീകരത,എത്രത്തോളമെന്ന് കണക്കാക്കാവുന്നതേയൊള്ളൂ.എന്നാൽ ഇന്ത്യയിലെ സ്ഥിതിയും തീർത്തും വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമുണ്ടായ വെള്ളപ്പൊക്കത്തിലും, കെടുതികളിലും മാത്രം മരിച്ചവരുടെ എണ്ണം ഏകദേശം ആയിരത്തിലധികം വരും.
'എൽനിനോ' എന്ന പ്രതിഭാസമാണ് മുൻവർഷത്തെ, കാലാവസ്ഥാ വ്യതിയാനത്തിൻ്റേയും, ഉഷ്ണ തരംഗത്തിൻ്റേയും മുഖ്യ ഹേതുവായി ശാസ്ത്രം വിലയിരുത്തുന്നത്. അതായത് പസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖയോട് ചേർന്നുള്ള ഭാഗം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസം.
ഇത് വരാനിരിക്കുന്ന വർഷങ്ങളിലും ശക്തമായി ആവർത്തിക്കുമെന്ന് തന്നെയാണ് ശാസ്ത്രലോകത്തിൻ്റെ നിഗമനവും.
![]() |
ഉഷ്ണതരംഗം |
അമിതമായി പുറന്തള്ളപ്പെടുന്ന ഹരിത ഗൃഹവാതകങ്ങളും, പ്രകൃതി നശീകരണവും, പ്രകൃതി സന്തുലിതാവസ്ഥ തകിടം മറിയുന്നതുമാണ് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ, മുഖൃ ഹേതുവെന്ന് വ്യാഖ്യാനിക്കുമ്പോഴും , യഥാർത്ഥത്തിൽ ഇതിൻ്റെ കാരണഭൂതർ നാം ഓരോരുത്തരും തന്നെയാണന്ന സത്യം പലരും മനപൂർവ്വം വിസ്മരിക്കുന്നു.!
മനുഷ്യരുടെ അമിതമായ ആഡംബരഭ്രമങ്ങളും, സമ്പത്തിനുവേണ്ടിയുള്ള അത്യാഗ്രഹങ്ങളുമാണ്, സാമാന്യേന പലപ്പോഴും പ്രകൃതിയുമായി ഉൾച്ചേർന്ന ഒരു ബന്ധം മനുഷ്യർക്ക് അസാദ്ധ്യമാക്കിയത്.! അവനവൻ്റെ സുഖഭോഗങ്ങൾക്കുവേണ്ടി മാത്രം അളവറ്റ രീതിയിൽ നടത്തിപ്പോന്നിരുന്ന പ്രകൃതിചൂഷണം, പിൽക്കാലത്ത് യാതൊരുവിധ, ദീർഘവീക്ഷണമോ, സാമാന്യ യുക്തിക്കോ പോലും നിരക്കാത്ത വിധത്തിൽ, വൻകിട കോർപ്പറേറ്റ് മൂലധനത്തിൽ അധിഷ്‌ഠിതമായ വികസനത്തിന് അടിയറവെയ്ക്കാൻ തുടങ്ങിയപ്പോൾ മുതലാണ് വളരെ പെട്ടെന്ന് ഇത്തരം ഒരു അവസ്ഥയിലേക്ക് മനുഷ്യരാശി എത്തിച്ചേർന്നതെന്ന് നിസ്സംശയം പറയാം.
ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ ഭക്ഷ്യോൽപ്പാദനത്തിൽ ഏറ്റവും പുറകിലേയ്‌ക്ക് താമസിക്കാതെ പുറന്തള്ളപ്പെടുമെന്ന വാർത്തയാണ്.
എന്നാൽ ഇത് വായിക്കുമ്പോൾ, നമ്മുടെ രാജ്യത്ത് മാത്രമായി സംഭവിക്കുന്ന ഒരു പ്രത്യേക, പ്രതിഭാസമാണന്നുള്ള ധാരണയൊന്നും വേണ്ട. ലോകത്തെവിടെയും സംഭവിക്കുന്ന കാര്യങ്ങളുടെ, ബാക്കിപത്രം തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.
പൊതു ഉടമസ്ഥതയിലും, രാജ്യത്തെ എല്ലാവർക്കും ഒരുപോലെ അർഹതപ്പെട്ട , പാരമ്പര്യ ശ്രോതസ്സുകളായ, നദിമുതൽ, കടലും, കരയും, കാടും, ബഹിരാകാശവും തുടങ്ങി എല്ലാ പ്രകൃതി സമ്പത്തും, സ്വകാര്യ മൂലധനത്തിൽ അധിഷ്ഠിതമായ സ്വതന്ത്ര വ്യാപാരത്തിനായി തുറന്നുകൊടുത്തതുതന്നെയാണ്, ഇന്ന് ലോകം അനുഭവിക്കുന്ന കെടുതികളുടെ മുഖ്യകാരണം.
എങ്കിലും കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം എന്നൊക്കെ പൊതുവേ പറയുമ്പോൾ അതെല്ലാം കാറ്റായും,, മഴയായും,, ശൈത്യമായും കുറച്ചു ദിവസങ്ങളിലേയ്ക്കുമാത്രം നീണ്ടുനിൽക്കുന്ന ഒരു താത്ക്കാലിക പ്രതിഭാസമെന്നമട്ടിലാണ് പലരും അതിനെ സമീപിക്കുന്നത് .
എന്നാൽ സത്യമെന്താണ്...? ആഗോളാടിസ്ഥാനത്തിൽ തന്നെ, കാലാവസ്ഥവ്യതിയാനത്തിൻറെഭാഗമായി, നമ്മുടെ കൃഷി, കുടിവെള്ളം, ഭക്ഷ്യോത്പാദനം, മത്സ്യസമ്പത്ത്, ജലവൈദ്യുതി പദ്ധതികൾ, ആരോഗ്യം എന്നിവ തന്നെ ആകെ തകരുകയും, ഇതിൻ്റെയൊക്കെ അനന്തരഫലമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള, അഭയാർത്ഥി പ്രവാഹങ്ങൾ, ദാരിദ്ര്യം, കൂടാതെ, വലിയരീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി, പകർച്ചവ്യാധികൾ, എല്ലാത്തിലുമുപരി,..., മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടേയും, വംശനാശം ഇങ്ങിനെയെല്ലാമുള്ള വളരെ ഗൗരവതരമായ സാഹചര്യത്തിലേയ്ക്കാണ് ലോകം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.
എങ്കിലും, ഇത്രയും വൈകിയ വേളയിൽപ്പോലും,, മനുഷ്യരാശി അത് തിരിച്ചറിയുകയോ, ഒരു സ്വയം തിരുത്തലിനോ പോലും ഇനിയും തയ്യാറാകുന്നില്ല എന്ന വലിയ സത്യമാണ്.... അതിലേറെ ഭയാനകം.!
അതുകൊണ്ട് ഇനി ഒരു പുനർ വിചിന്തനത്തിനുപോലും സാദ്ധ്യമല്ലാത്ത വിധം, ഒരു വേള അടുത്ത തലമുറയെന്നല്ല. ഈ തലമുറയുടെ കാലത്തുതന്നെ,...വളരെയേറെ കനത്ത ദുരന്തങ്ങളുടേതായ ഒരു സാദ്ധ്യതയിലേക്കാണ് ശാസ്ത്രലോകം വിരൽചൂണ്ടുന്നത്.!
- Get link
- X
- Other Apps
Comments