കുറഞ്ഞ ചിലവിൽ ഒരു കുഞ്ഞു വീട്
![]() |
| കുറഞ്ഞചിലവിൽ ഒരു കുഞ്ഞുവീട് |
പലപ്പോഴും പഴയവീട് പൊളിച്ച് പുതുതായി മറ്റൊരണ്ണം നിർമ്മിക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം , അതുവരെ താത്ക്കാലികമായി താമസിക്കുവാൻ ഒരു വീട് കണ്ടെത്തുന്നത് വളരെ പ്രയാസമേറിയ ഒരുകാര്യം തന്നെയാണ്. നമ്മുടെ ബജറ്റിനും, സൗകര്യങ്ങൾക്കുമനുസരിച്ച് ഒരു വീട്.അവിടെയാണ് സത്യത്തിൽ ഇത്തരം ചെറുവീടുകളുടെ പ്രസക്തി.
കാരണം ഇത്തരം വീടു നിർമ്മാണം കൊണ്ട്, രണ്ട് തരം മെച്ചങ്ങളാണ് സംഭവിക്കുക. ഒന്നാമതായി ഏതെങ്കിലും കാരണത്താൽ വീടുനിർമ്മാണം അൽപ്പം നീണ്ടു പോയാലും ഭയക്കാനില്ല. കൂടാതെ പുതിയ വീടുനിർമ്മാണത്തിൻ്റെ മുഴുവൻ ജോലികളും നമ്മുടെ മുന്നിൽ കണ്ടുകൊണ്ടുതന്നെ പൂർത്തീകരിക്കാം. മറ്റൊന്ന് പുതിയതായി നിർമ്മിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിന് സമീപത്ത് നിന്ന് നിർദ്ദിഷ്ടദൂരം മാറ്റിയാണ് താത്ക്കാലിക വീട് നിർമ്മിക്കുന്നതെങ്കിൽ പുതിയ വീടിൻ്റെ നിർമ്മാണത്തിനു ശേഷം ഈ വീട് വാടകയ്ക്ക് നൽകുന്നു , അതിൽ നിന്നും അത്യാവശ്യം മോശമല്ലാത്ത ഒരു തുക എല്ലാ മാസവും സമ്പാദിക്കാവുന്നതാണ്.
മുകളിലെ ചിത്രത്തിൽ കാണുന്നതുപോലെതന്നെ അലൂമിനിയം ഷൂ പാകി ഉൾവശം സീലിംഗ് ചെയ്തതാണ് ഈ ചെറിയ വീടിൻ്റെ മേൽക്കൂരയുടെ നിർമ്മാണം. പുതിയ വീടിൻറെ നിർമ്മാണത്തിനായി, പറമ്പിൽ നിന്നും വെട്ടിമാറ്റേണ്ടി വന്ന തെങ്ങിൻെറ ഉരുപ്പടികൾ ഉപയോഗിച്ചുക്കൂടിയാണ് മേൽക്കൂരയുള്ള ചട്ടങ്ങൾ (ഫ്രൈമുകൾ ) നിർമ്മിച്ചത്.
ഭിത്തികൾ ഹോളോബ്രിക്സുകളും, അടിത്തറയും, വലിപ്പം കൂടിയ സിമൻറു കട്ടകളും നിർമ്മിച്ചു. ഈ ചെറിയ വീട്ടിൽ മുൻവശത്ത് അതിഥികൾ വന്നാൽ ഇരിക്കുന്ന സ്പെയ്സും വളരെ നീളം കൂടിയ ഒരു ഹാളു പോലെ നിർമ്മിച്ച ഒരു ബെഡ്റൂമും, കിച്ചണും, ഒരുബാത്ത് റൂമുമാണ് ഉള്ളത്.
ചെറിയ വീടിൻറെ മറ്റൊരു പ്രസക്തി, ചിലവ് കുറഞ്ഞതും, അത്യാവശ്യ സൗകര്യങ്ങളോടെ മാത്രം നിർമ്മിക്കുന്ന വീടുകളിൽ, പലപ്പോഴും, അത്യാവശ്യമില്ലാത്തതോ, പിന്നീട് എപ്പോഴെങ്കിലും ഉപയോഗിക്കേണ്ടതുമായ ഒരുപാട് വസ്തുക്കൾ ഉണ്ടാകും. എന്നാൽ ഇതിനാവശ്യമായ ഒരിടം പലപ്പോഴും വീടുനിർമ്മിക്കുമ്പോൾ പലരും ഓർക്കുകയോ, അല്ലെങ്കിൽ ആലോചിച്ചാൽ തന്നെ അതൊന്നും അത്രയേറെ ഗൗരവത്തിൽ എടുക്കാറുമില്ല. എന്നാൽ പുതിയ വീട്ടിലേയ്ക്ക് താമസം മാറിക്കഴിയുമ്പോൾ നിത്യേനയെന്നോണം ഇത്തരം വസ്തുക്കൾ കുമിഞ്ഞ് കൂടുകയും, വീടിൻറെ അകത്തളം മലീമസമാവുകയും ചെയ്യും. പക്ഷെ, ഇതുപോലെ ഒരു ചെറിയ വീടുള്ള പക്ഷം ,ഏതുസാധനങ്ങളും, എത്ര വേണമെങ്കിലും ഒതുക്കിവെയ്ക്കുവാൻ ഒരിടം കൂടിയാകും.
ഏകദേശം ആറോ, ഏഴോ വർഷങ്ങൾക്കുമുമ്പ് ഇത്തരം ഒരു വീട് നിർമ്മിക്കുമ്പോൾ അന്നത്തെ ചിലവ് ഒന്നര ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. ഒരുപക്ഷേ ഭിത്തികെട്ടുന്നതിന് ഇൻറർലോക്ക് ഇഷ്ടികകളാണ് ഉപയോഗിച്ചതെങ്കിൽ സിമൻ്റ് പ്ളാസ്റ്ററിംഗ് പോലുള്ളവ ഒഴിവാക്കുകയും, വീടിനകത്തുള്ള ചൂടുവായുവിൻറെ സാന്നിധ്യം,, ചിലവും പരമാവധികുറയ്ക്കുകയും ചെയ്യാമായിരുന്നു.
കുറച്ചുകൂടി സത്യസന്ധമായി പറഞ്ഞാൽ വളരെ ചിലവുകുറഞ്ഞതും, തീർത്തും പരിമിതമായ സൗകര്യങ്ങളും കുറച്ചു കാലത്തേയ്ക്കാണങ്കിൽ കൂടി ഒരു ചെറിയ വീട്ടിലുള്ള ജീവിതം അതുവരെ നിലനിന്നിരുന്നു, ആഡംബരങ്ങളോടും, വലിയരീതിയിലുള്ള ഉപരിവർഗ്ഗ ജീവിതാസക്തിയോടുമുള്ള ഭ്രമം അവസാനിപ്പിച്ചെന്ന് പറയുന്നതാകും ശരി. സാധാരണ മനുഷ്യർക്ക് പെരുമാറാനും, സ്വസ്ഥമായിരിക്കാനും, ശാന്തമായി ഉറങ്ങാനും പറ്റിയ ഒരിടമെന്നത് വളരെ മനോഹരവും, ലളിതവുമായ സങ്കൽപ്പങ്ങളിലേയ്ക്ക് വീടിനെക്കുറിച്ചുള്ള ധാരണകൾ വളരെയേറെയാണ്, മാറിപ്പോവുകയും ചെയ്തത്.!
കൂടാതെ വളരെ ചുരുങ്ങിയ സ്പെയിസിനകത്തുള്ള ആ ജീവിതം, ചെറിയ ഒരു വീടായിരുന്നുവെങ്കിൽ കൂടി, മുകളിൽ വിരിഞ്ഞിരുന്ന അലൂമിനിയം ഷൂട്ടിൻറേയും, സിമൻ്റ് ഇഷ്ടികകൾകൊണ്ടുമാത്രം നിർമ്മിച്ചു ഭിത്തിയിൽ നിന്ന് ഏൽക്കുന്നചൂടും അതിനകത്ത് താമസിക്കുന്നവരെ ഒരു നിത്യരോഗികൂടി ആക്കിത്തീർത്തു,
അതിനാൽ വരാനിരിക്കുന്ന അതിഭീകരമെന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, ചൂടും മുൻകൂട്ടി കണ്ടുകൊണ്ട് പൂർണ്ണമായും, നല്ല രീതി, കാറ്റും, വെളിച്ചവുമെല്ലാം നന്നായി കടന്നുവരും വിധത്തിലുള്ളതും, പ്രകൃതിയോട് ചേർന്നു നിൽക്കുന്നതുമായ മനോഹരമായ ഒരു വീട് എന്ന ആശയത്തിലേയ്ക്കുതന്നെയാണ് എത്തിച്ചേർന്നത്.
പക്ഷേ വർഷങ്ങൾക്കുശേഷം ഇന്ന് തിരിഞ്ഞുനിന്നാലോചിക്കുമ്പോൾ. അന്നത്തെ തീരുമാനങ്ങളെല്ലാം എത്രയേറെ ആരോഗ്യകരമായ മാറ്റങ്ങൾക്കും, വളരെ അനുകൂലമായ ജീവിത സാഹചര്യങ്ങൾ സാക്ഷ്യം വഹിച്ചതെന്നോർക്കുമ്പോൾ ഉള്ളിൽ, ഇപ്പോഴും അറിയാതെതന്നെ വലിയൊരു സന്തോഷവും, അഭിമാനവും തോന്നാറുണ്ട്. !
ഏതായാലും, ഇത്രകാലത്തെ അനുഭവങ്ങളിൽ നിന്നും ഒരു കാര്യം ഉറപ്പായും പറയുവാൻ കഴിയും. വീടുനിർമ്മാണമെന്നത് മറ്റൊരാളുടെ താത്പര്യങ്ങൾക്ക് വിട്ടുനൽകേണ്ട ഒരു കാര്യമല്ല, മറിച്ച് അത് പൂർണ്ണമായും അവിടെ താമസിക്കുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളുടേയും, ചിന്താഗതികളുടേയും ആകെതുക തന്നെയാണ്.!
.
..



Comments