Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ചിലവുകുറഞ്ഞ വീടുകൾ
ഏതായാലും ലോകോസ്റ്റിൽ തുടങ്ങിയ വീടുപണി എല്ലാവരുടേയും, ആഗ്രഹാഭിലാഷങ്ങൾക്ക് അനുസരിച്ചുതന്നെ മുന്നോട്ട് നീങ്ങി. ഇൻറർ ലോക്ക് ഇഷ്ടിക മാത്രം ഉപയോഗിച്ചു പണിത വീടിൻറെ ഉൾഭിത്തികളും , മുകൾ വശവുമെല്ലാം തന്നെ സിമൻറ് തേച്ചുമിനുക്കി പ്രൈമറും, പെയിൻറും അടിച്ചു.
.ടൈലുകൾ പലസ്ഥലങ്ങളിലും തിരഞ്ഞ് വില അന്വേഷിച്ച ശേഷം മാത്രം ഒരു പരിചയക്കാരൻറെ കടയിൽ നിന്നും വാങ്ങി....( അപ്പോഴാണ് ഒരേ ടൈലുകൾക്ക് തന്നെ പലരും പല വില ഈടാക്കുന്നത് കണ്ട് ഞെട്ടിപ്പോയത്..! )
ഏതായാലും വയറിംഗ് പ്ളംബിംഗ് സാധനങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറായില്ല, എല്ലാം മികച്ചഗുണനിലവാരം പുലർത്തുന്ന കമ്പനികളൂടേതെന്ന് തന്നെ എന്ന് ഉറപ്പാക്കിയ ശേഷം വില പ്രശ്നമാക്കാതെ തിരഞ്ഞെടുത്തു .ഇല്ലങ്കിൽ ഭാവിയിൽ അതിലും കൂടിയ നഷ്ടം പലതരത്തിലും സഹിക്കേണ്ടിവരുമെന്നത് ഉറപ്പാണ്.!
പ്ളംബിംഗ് ഫിറ്റിംഗ്സുകളുടെ കാര്യത്തിൽ മാത്രമായിരുന്നു അതിന് ഒരു അപവാദം. ക്ളോസെറ്റുകളെല്ലാം ഒരു മീഡിയം റേയ്ഞ്ചിലുള്ളതു തന്നെ മതിയെന്നു തീരുമാനിച്ചു. കാരണം വിലകൂടിയ ചില ക്ളോസെറ്റുകളെല്ലാം റിപ്പയറിംഗ് ആവശ്യമായി വന്നാൽ കമ്പനിക്കാരൻ തന്നെ നേരിട്ടു വരേണ്ടിവരും.
ജനൽ, വാതിൽ മരപ്പണികളെല്ലാാം ഡിസൈനുകളും,മരവും അന്വേഷിച്ചശേഷം മാത്രം ഫിറ്റിംഗ് ഉൾപ്പടെ കരാറു നൽകി. വാതിൽ ലോക്കുകൾ, സ്ക്രൂ, ഇരുമ്പു ബാറുകൾ, കുറ്റി, കൊളുത്ത് എന്നിവയെല്ലാം വാങ്ങി നൽകാമെന്ന നിബന്ധനയോടെ.
ഇത്രയൊക്ക ആയ സ്ഥിതിക്ക് ഒരു ഇൻവർട്ടറും, സോളാർ പാനലും എല്ലാമങ്ങ് മേടിച്ച് കാര്യങ്ങൾ അങ്ങ് ഉഷാറായി വന്നപ്പോൾ 800 സ്ക്വയർ ഫീറ്റ് വീടിന് എല്ലാം ഉൾപ്പടെആകെ പതിന്നാല് ലക്ഷം രൂപ.! ( അതിനിടയിൽ പുതിയ പോസ്റ്റിട്ട് ലൈൻ വലിക്കൽ, വാട്ടർ കണക്ഷൻ ഇതെല്ലാം ഇതോടൊപ്പം തന്നെ) 2020 - ൽ ഏറ്റവും മേൽത്തരം സാധനങ്ങൾ ഉപയോഗിച്ച് ഉൾവശം മുഴുവൻ പ്ളാസ്റ്ററിംഗോടു കൂടി സ്വന്തമായി പണികഴിപ്പിച്ച ഒരു വീടിൻറെ കഥയാണ്കെട്ടോ.. !
ഇതിൽ ഉൾവശം പ്ളാസ്റ്ററിംഗ്, സീലിംഗ് ഫ്ളോറിംഗ് കോൺക്റീറ്റ് എന്നീ ഇനത്തിൽമാത്രം ഏകദേശം ചിലവായത് രണ്ട് ലക്ഷത്തിൽ പരം രൂപയാണ്.
ഇതിൽ പ്ളാസ്റിംഗും, അതിൻറെ ഭാഗമായ പെയിൻറിംഗും, അടുക്കള ഉൾപ്പടെ വരാവുന്ന ഇൻറീരിയർ, ഗ്രാനൈറ്റ്, ടൈൽ, എന്നിവയും ഒഴിച്ചു നിർത്തിയാൽ, വളരെ കുറഞ്ഞ ചിലവിൽ ഏറ്റവും പെട്ടെന്ന് മനോഹരമായ ഒരു വീട്, വലിയ ബാദ്ധ്യതകളൊന്നും തന്നെ ഇല്ലാതെ പണിതീർക്കാമെന്നതാണ് എൻറെ അനുഭവം.!
- ഇനി വീടുപണിയിൽ ചിലവുകൾ കുറക്കാൻ... വളരെ തമാശ കലർന്നതും... ഗൗരവതരവുമായ ചില കുറുക്കുവഴികൾ കൂടി അനുഭവത്തിൽ നിന്ന് പറഞ്ഞുകൊള്ളട്ടെ...!!!
ഒന്നാമതായി കൃത്യമായ നമ്മുടെ ആവശ്യങ്ങളും, ബഡ്ജറ്റും അനുസരിച്ചുമാത്രം വീടുവെക്കുക.
ദീർഘകാല വായ്പ്പകളിൽ ഉയർന്നതുകകൾ എടുക്കാതിരിക്കുക. ! കാരണം ഒരുനിമിഷം കൊണ്ട് ആകെ തകിടം മറിയാവുന്ന ഒരു ലോക പരിതസ്ഥിതിയിലാണ് മനുഷ്യൻ ജീവിക്കുന്നത്. കഴിയുന്നതും മുൻകൂർ പ്ളാൻ ചെയ്യാവുന്ന ചിട്ടികളാണ് അഭികാമൃം..! ഒന്നോരണ്ടോ അടവ് മുടങ്ങിയാലും...ലോൺപോലെ ഭയപ്പെടുത്തുന്ന തരത്തിലുള്ള പിഴപ്പലിശകളേയും മറ്റ് നൂലാമാലകളേയും പേടിക്കണ്ടതില്ല.
മേൽപ്പറഞ്ഞ വസ്തുതകൾ മനസ്സിൽ വെച്ച് വീടിൻറെ പ്ളാൻ ഉണ്ടാക്കുക.
ലോ ബജറ്റ് വീടുകൾ നേരിട്ട് വിശ്വസഥരായ പണിക്കാരെക്കൊണ്ട് ചെയ്യിക്കുക അതുമൂലം പൂർണ്ണമായും നമ്മുടെതാത്പര്യത്തിലും,...മികച്ച സാധന സാമഗ്രികൾ ഉപയോഗിച്ചു തന്നെയാണ് വീടിൻറെ നിർമ്മാണം എന്ന് ഉറപ്പു വരുത്തുവാനും...കയ്യിലുള്ള തുകയ്ക്ക് അനുസൃതമായി വീടിൻറെ ഫിനിഷിംഗ് വർക്കുകൾ കൂട്ടുകയോ കുറക്കുകയോ ചെയ്യുവാനും സാധിക്കും...!.
പണിതുടങ്ങിയാൽ ഒരുകാരണവശാലും പ്ളാനിൽ മാറ്റം വരുത്താതിരിക്കുക.
പ്ളാൻ ആയിക്കഴിഞ്ഞാൽ...നിർമ്മാണത്തിന് ആവശ്യമായ എല്ലാത്തരം വസ്തുക്കളുടേയും, ലഭ്യതയും, വിലനിലവാരവും, ഗുണമേൻമയും കണ്ട്ഉറപ്പുവരുത്തുകയും, അതെല്ലാം ചെയ്യുന്ന ജോലിക്കാരുടെ പ്രാവീണ്യവും, വേതനവ്യവസ്ഥകളെക്കുറിച്ചും ഒരു ധാരണ ഉണ്ടാക്കുകയും, അവരുടെ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
കഴിയുന്നതും, പെട്ടെന്ന് കേടുവരാൻ സാദ്ധ്യതയില്ലാത്ത നിർമ്മാണ സാമഗ്രികൾ മുഴുവൻ തന്നെ പണിതുടങ്ങുമ്പോൾ എടുത്തുവെക്കുക. കാരണം, നിത്യേന ഉയരുന്ന വിലനിലവാരത്തിൽ നിന്നും, സാധനങ്ങൾ വാങ്ങുന്നതിനുള്ള അലച്ചിലുകളിൽ നിന്നും മുക്തിനേടുവാൻ അത് സഹായിക്കും.!.
വീടിൻറെ നിർമ്മാണം തുടങ്ങിയ ശേഷം സുഹൃത്തുക്കളുടേയോ, അടുത്ത ബന്ധുക്കളുടേയോ താത്പര്യങ്ങൾക്ക് ചെവികൊടുത്ത്... നിർമ്മാണത്തിൽ അനാവശ്യ മാറ്റങ്ങൾ വരുത്താതിരിക്കുക.
ഇൻറർലോക്ക് ഇഷ്ടിക കൊണ്ടുള്ള നിർമ്മാണമാണങ്കിൽ, മുൻ ലക്കങ്ങളിൽ ചൂണ്ടിക്കാണിച്ചതുപോലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
വീടുപണിക്കുശേഷം കഴിയുമെങ്കിൽ ഒരു ബയോഗ്യാസ് പ്ളാൻറും കൂടി നിർമ്മിക്കുക. അതുവഴി വരും നാളുകളിൽ നല്ലരീതിയിൽ കുടുംബ ബജറ്റിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുവാൻ സാധിക്കും.
- Get link
- X
- Other Apps
Comments