ഇൻറർലോക്ക് വീട് നിർമ്മാണം






https://lowcostomes.blogspot.com/ ലേക്ക് പോകൂ.
ഇൻറർലോക് ഇഷ്ടിക വീട് നിർമ്മാണം

 ഇൻറർലോക് ഇഷ്ടിക ഉപയോഗിച്ച് കുറഞ്ഞ ചിലവിലുള്ള വീടുനിർമ്മാണത്തിൻ്റെ തുടർച്ച .

ഏതായാലും മാത്യൂസ് ചേട്ടൻ പറഞ്ഞതു പോലെ തന്നെ രണ്ടാഴ്ച്ചക്ക് ശേഷം ഇഷ്ടിക വീട്ടിലെത്തി.

 പിന്നീട് നിർമ്മാണത്തിന്, അത്യാവശ്യം വേണ്ട കമ്പി, മണൽ. , കട്ടില, വാതിൽ , വെൻ്റ് ലേറ്ററുകൾ എല്ലാം ആദ്യമേ തന്നെ അടുപ്പിച്ച് വെച്ചു.

 രണ്ട് ദിവസം കഴിഞ്ഞ് മാത്യൂസ് ചേട്ടൻ പറഞ്ഞു വിട്ട ഇൻറർലോക് ഇഷ്ടിക വീടുകൾ മാത്രം പണി പരിചയമുള്ള കുറച്ചു പണിക്കാരും എത്തിച്ചേർന്നു.

ഏതായാലും ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിലത്
 അസുലഭ നിമിഷങ്ങൾ...!
 
തറക്ക് മേലെ നിവർത്തി വലിച്ചു കെട്ടി നിർത്തിയ വാതിലിൻറെ കട്ടിലയിൽ നോക്കി കുറച്ചുനേരം നിന്നു.! ഒരു പക്ഷേ
 വിവാഹത്തിന് ശേഷമുള്ള ഏതൊരു മനുഷ്യൻറെയും  ജീവിതത്തിലെ   മറ്റൊരു ധന്യ മുഹൂർത്തം കൂടിയാകാം വീടുനിർമ്മാണമെന്നതും ....!

എന്തായാലും   മാത്യൂസ് ചേട്ടൻ്റെ വാക്കുകളുടെ ധൈര്യത്തിൽ തന്നെ വീടുനിർമ്മാണം മുന്നോട്ടു നീങ്ങി. 
ഏതായാലും കട്ടിളവയ്പിന് ശേഷം ഇഷ്ടിക കെട്ടി കട്ടിളയും ജനലുമുൾപ്പടെയുള്ളവ സ്ഥാപിച്ച് ലിൻറിൽ വാർക്കവരെയുള്ള പണി വളരെ ഭംഗിയായി തന്നെ അവർ രണ്ട് ദിവസം കൊണ്ട് തീർത്തു.

 ആകെ ചിലവായത് വെറും ഒരു ചാക്ക് സിമൻ്റ്! അതാണ് ഇത്തരം വീടുനിർമ്മാണത്തിൻ്റെ ഹൈ ലൈറ്റും അതു തന്നെയാണ് ഇതിൻ്റെ നിർമ്മാണത്തിൽ ഏറെ അത്ഭുതമുളവാക്കുന്നതും !
 കട്ടിള, ജനൽ എന്നിവ ഉറപ്പിക്കുന്നതിനും,  ആദ്യത്തെ
ഒരു ലയർ കട്ട കെട്ടി ഉറപ്പിക്കുന്നതിനും മാത്രമേ ഈ സിമൻ്റ് ആവശ്യമൊള്ളൂ എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത . മാത്രമല്ല പിന്നീട് പിന്നീട് ഇഷ്ടികകൾ ഒന്നിനു നേരെ മറ്റൊന്നായി ചേർത്ത് ലോക്ക് നിർമ്മാണ ജോലികൾ മുന്നോട്ടു പോകുന്നത് കാണുവാൻ തന്നെ വളരെ രസകരവുമാണ്.!
 സാധാരണ ഗതിയിൽ എത്രയോ ചാക്ക് സിമൻറും .. മണലും, ജോലിക്കാരുമെ ല്ലാം ഉണ്ടാകേണ്ട സ്ഥലത്താണ് ഇതൊന്നുമില്ലാതെ
വെറും രണ്ട് ദിവസം കൊണ്ട് മാത്രം ഒരു വീട് ഉയർന്ന് പൊങ്ങിയത്.!

അങ്ങിനെ ഒന്നര മാസം കൊണ്ട് ഞാൻ വിഭാവനം ചെയ്ത എൻറെ ചെറിയ ഭവനം സൺഷെയ്ഡും, മുഖ്യ വാർക്കയും കഴിഞ്ഞ് തലയുയർത്തി നിന്നു !

- സാധാരണ രീതിയിൽ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് വീട് നിർമ്മിക്കുന്നവർക്ക് ഇത് ഒരുപക്ഷേ വലിയ ഉപകാരമാകാം...! കാരണം വളരെ കുറഞ്ഞ തുക ഉപയോഗിച്ച് മുഖ്യ വാർക്ക വരെ ചെയ്തശേഷം, ആവശ്യത്തിനുള്ള വാതിലും ജനാലയുമെല്ലാം പിടിപ്പിച്ച് അകത്തു കയറി താമസമാക്കുകയും, പിന്നീട് കൈയിൽ വന്നുചേരുന്ന പണത്തിന് അനുസൃതമായി ബാക്കി ജോലികൾ വളരെ സാവധാനം ചെ
യ്ത് തീർക്കുവാനും കഴിയും.
 ഇനി ആവശ്യമെങ്കിൽ
 ഭാഗീകമായോ, മുഴുവനായോ, സിമൻറു പ്ളാസ്റ്റ് ചെയ്യുകയോ, ടൈൽവിരികുകയോ എന്തുവേണമെങ്കിലും അതിനുശേഷവും പതിയെ ചെയ്യാവുന്നതാണ്.

 എങ്കിലും,ഇഷ്ടികയുടെ വിടവുകൾ എല്ലാംതന്നെ.. അടച്ച് ഫിനിഷ് ചെയ്ത ശേഷവും, ഇഷ്ടികയിൽ മാത്രം അടിക്കാവുന്ന തരം വാർണിഷു കൂടി പൂശിയശേഷം മാത്രം കയറി താമസിക്കാൻ ശ്രമിക്കും. ഉച്ചിതം! 
 അല്ലാത്ത പക്ഷം അതിൻറേതായ ന്യൂനതകൾ എന്ന രീതിയിൽ ഇഷ്ടികകൾ തമ്മിലുള്ള വിടവുകൾ, ചില ചെറുപ്രാണികളെല്ലാം കൂടുകൂട്ടി ഇഷ്ടികകളിൽ കൂടുതൽ വിടവുകളുണ്ടാക്കി നശിപ്പിക്കുവാനും, പായൽ, പൂപ്പൽ എന്നിവ പിടിക്കുവാനുമെല്ലാം സാദ്ധ്യതകൾ ഏറെയാണ്.
പല സ്ഥലങ്ങളിലും ഇത്തരം ശ്രദ്ധ മൂലം ഒരുപാട് വീടുകൾക്ക് നാശം സംഭവിച്ചതായി നേരിൽ കാണുന്നതിനും പിന്നീട് വലിയ അബദ്ധം പറ്റിയെന്ന മട്ടിലൊക്കെ സംസാരിക്കുന്നതും പലപ്പോഴും കണ്ടിട്ടുമുണ്ട്. 

എന്തായാലും, പണമില്ലാത്തവരെ സംബന്ധിച്ചും, അൽപ്പം പ്രകൃതിസ്നേഹം ഉള്ളവരെയെല്ലാം സംബന്ധിച്ച്...ഇതിലും മെച്ചപ്പെട്ട ചിലവുകുറഞ്ഞ ഒരു വീട് നിർമ്മിക്കുന്ന രീതി ഇവരേയും ശ്രദ്ധയിൽപ്പെട്ടിട്ടുമില്ല...!

സിമൻ്റിന് പകരം മണ്ണ് ഉപയോഗിച്ചുള്ള പ്ളാസ്റ്ററിങ്ങും, വളരെയേറെ ഫലവത്തും... ,ചൂടിനെ വളരെയധികം പ്രതിരോധിക്കുന്നു..!
 ഇപ്പോൾ സിമൻറും , മണലും, കമ്പിയുമെല്ലാം പാടെ ഉപേക്ഷിച്ചും, പൊളിച്ചവീടുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചുമെല്ലാം ചിലവുകുറഞ്ഞ പ്രകൃതി വീടുകളുടെ നിർമ്മാണവും വ്യാപകമായി, തുടങ്ങിയിട്ടുണ്ട്.  അതിനെക്കുറിച്ചെല്ലാം തന്നെ ചില ബ്ലോഗുകളിൽ വിശദീകരിച്ചിട്ടുണ്ട്.  

ഏതായാലും ഇൻറർലോക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള വീടു നിർമ്മാണത്തിൽ ഇഷ്ടികകളുടെ ഗുണനിലവാരവും, അതിൻ്റെ ജോലി നന്നായി അറിയാവുന്ന പണിക്കാരും, പണിക്ക് ശേഷമുള്ള പോയൻറിംഗ് വർക്കുകളും, പെയിൻറിങ്ങും..അതുമല്ലങ്കിൽ വളരെ കുറഞ്ഞ ചിലവിൽ ചെയ്യാവുന്ന വാർണീഷിംഗും ഇതിൻ്റെ നിർമ്മാണത്തിൽ പ്രധാനമാണ്.
ഏതായാലും മൂന്നു വർഷങ്ങൾക്ക് മുമ്പ് തറ നിർമ്മാണം ആരംഭിച്ചു , ഈവീടിൻറെ ഭിത്തി കെട്ടലും, വാർക്കയും, കട്ടിലയും ജനാലഫ്രയിമുകളും എല്ലാം വെച്ച് വീട് ഒരു ഷേയ്പ്പായി പണിതീരുമ്പോൾ 850 സ്ക്വയർ ഫീറ്റ് വീടിന് നാലരലക്ഷം രൂപ. (ഇതിൽ തറ നിർമ്മാണം വർഷങ്ങൾക്കുമുൻപേ ആയതിനാൽ അതിൻറെ ചിലവ് ഇവിടെ കൂട്ടിയിട്ടില്ല.)
പക്ഷെ അതിലൊന്നുമല്ല കാര്യമെന്ന് വീടുപണിതുടർന്നു വന്നപ്പോഴാണ് എനിക്ക് മനസ്സിലായത്..!
കാരണം വയറിംഗ്, പ്ലംബിംഗ്, ടൈൽ, പിന്നെ ഡോറുകൾ, കൂടാതെ വാട്ടർ കണക്ഷൻ, വൈദ്യുതി ലൈൻ വലിക്കൽ ഇങ്ങിനെ ലക്ഷങ്ങൾ മേലേയ്ക്ക്, മേലേയ്ക്ക് വരുന്ന ചിലവുകൾ കൂടി കൂട്ടേണ്ടിവരുമ്പോഴാണ് സാധാരണക്കാരായ മനുഷ്യരുടെ നടുവൊടിയാൻ തുടങ്ങുന്നത്. എന്തായാലും,
 ഇപ്പോൾ ഇത്രയും പറഞ്ഞത്, സാമ്പത്തിക ഭാരത്താൽ നട്ടം തിരിയുന്നവർക്കും, തുച്ഛമായ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് ഒരു കിടപ്പാടം വളരെ പെട്ടെന്ന് കുറഞ്ഞ ചിലവിൽ നിർമ്മിക്കാം എന്ന് ചിന്തിക്കുന്നവർക്കും ഒരു ആശയം എന്ന നിലയിൽ മാത്രമാണ്. ഇത്തരം വീടുകളെക്കുറിച്ച് പറഞ്ഞത്. എന്തായാലും തുടർന്നും പ്രകൃതിയെക്കുറിച്ചും, വീടുകളെക്കുറിച്ചും, മറ്റ് സാമൂഹൃവിഷയങ്ങളുമായെല്ലാം നമുക്ക് വീണ്ടും കാണാം.! 

- ഇൻറർലോക് ഇഷ്ടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ( ഈ ബ്ലോഗിൽ 
വായിക്കാം )











Comments