ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സ്വർഗ്ഗം തീർക്കുന്ന വീടുകൾ !

ആകസ്മികമായി ലോകത്തെ പിടിച്ചുലച്ച കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവങ്ങൾ ഒന്ന് ശമിച്ചതിന് ഇടയിലാണ് അടുത്തുള്ള സുഹൃത്തിൻറെ വീട്ടിലേക്ക് ഒരു ദിവസം കടന്നു ചെല്ലേണ്ടിവന്നത്. ! കോവിഡിനു ശേഷം മനുഷ്യരിലും, സമൂഹത്തിലും , തൊഴിലിടങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന പ്രതിസന്ധികളുടേയും, അനിശ്ചിതത്വങ്ങളുടേയും കാലങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ആ സമയങ്ങളിൽ എല്ലാവരിലും നിറഞ്ഞു നിന്നു, അത് എന്തെന്നില്ലാതെ ആരേയും അസ്വസ്ഥമാക്കുകയും ചെയ്തു.  ഒന്നുകിൽ തൊഴിലിടങ്ങൾ ഇല്ലാതാവുകയോ, അല്ലങ്കിൽ ഉള്ള തൊഴിൽ നഷ്ടപ്പെടുകയോ, പുതുതായി ഏതെങ്കിലും തൊഴിലുകൾ കണ്ടെത്തുവാനോ, ചെയ്യുവാനോ കഴിയാത്ത വല്ലാത്ത പരിമിതികൾക്കുള്ളിൽ എല്ലാ മനുഷ്യരും ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ദിനരാത്രങ്ങൾ ...! പക്ഷെ സ്വന്തം ജീവിതത്തിലും , നാട്ടിലും ലോകത്തു തന്നെയും നടക്കുന്ന ഇത്തരം മാറ്റങ്ങളൊന്നും എൻറെ മുൻപിൽ ഇപ്പോൾ നിൽക്കുന്ന സുഹൃത്തിൻറെ ജീവിതത്തിൽ എന്തെങ്കിലും ചലനങ്ങൾ  വരുത്തിയതായോ, ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതോആയോ എനിക്ക് തോന്നിയില്ല.! മാത്രമല്ല അദ്ദേഹത്തിൻറെ കൂസലില്ലായ്മയും , ആത്മവിശ്വാസവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെ

5 മികച്ച ഇൻറർലോക്ക് ഇഷ്ടിക എങ്ങിനെ തിരഞ്ഞെടുക്കാം ?https://lowcostomes.blogspot.com/

  ഏതായാലും വീടു പണിക്കുള്ള ഇഷ്ടികകൾ ഇറക്കി വെക്കാമെന്നു കരുതി , ബന്ധു തന്ന ഫോൺ നമ്പർ പ്രകാരം ഇഷ്ടിക കമ്പനിയിലെത്തി.

 ഒരു വീടിന് തൊട്ടടുത്തുള്ള പറമ്പിൽ കുറച്ചേറെ അന്യ സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നു.
 വലിയ ശബ്ദത്തിൽ കറങ്ങുന്ന ഒരു മിക്സർ മെഷീൻ !  നിരയായി ഭംഗിയോടെ അടുക്കി വെച്ചിരിക്കുന്ന ഇഷ്ടികകൾ, !
ഇഷ്ടികൾ ഓരോന്നായി എടുത്തു നോക്കി. നല്ല കനം.
" താഴേക്ക് ഇട്ട് നോക്കിക്കൊള്ളൂ "

ഇഷ്ടിക കമ്പനി നടത്തുന്ന മാത്യൂസ് ചേട്ടൻ പറഞ്ഞു.
"അതെന്തിനാ ..? "
ഞാൻ ചോദിച്ചു

"ഒരാൾ പൊക്കത്തിൽ നിന്നും ഇഷ്ടിക താഴേക്ക് ഇട്ടു നോക്കുക. പൊടിഞ്ഞു പോകുന്നങ്കിൽ .. ഒരു കാര്യം ഉറപ്പിക്കാം. ആ ഇഷ്ടിക മോശം തന്നെ..." ! - അദ്ദേഹം പറഞ്ഞു -
- ഞാൻ ഇഷ്ടിക താഴേക്ക് ഇട്ടു നോക്കി. കുഴപ്പമില്ല 
-

"രണ്ടു തരത്തിൽ നമുക്ക് ഇഷ്ടികയുടെ ഗുണനിലവാരം പരിശോധിക്കാം. ഒന്ന് . ഒരാൾ പൊക്കത്തിൽ നിന്ന് താഴേക്കിട്ട്.   രണ്ട് . രണ്ട് ദിവസം ജലത്തിൽ മുക്കിവെച്ച്...!
.... ഞാനേതായാലും രണ്ട് മൂന്ന് ദിവസം വെള്ളത്തിലിട്ട് പൊടിഞ്ഞ് പോകില്ലന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇഷ്ടികകൾ നൽകാറൊള്ളൂ.. 
അതുകൊണ്ട് ഇത്ര വർഷങ്ങളായിട്ടും ഒരാൾ പോലും പരാതിയുമായി വന്നിട്ടില്ല. " - മാത്യൂസ് ചേട്ടൻ പറഞ്ഞു.

- എനിക്കത് ആദ്യത്തെ അറിവായിരുന്നു. തൊട്ടപ്പുറത്ത് കൂട്ടിയിട്ടിരിക്കുന്ന ചെങ്കൽപ്പൊടി ചൂണ്ടി അദ്ദേഹം പറഞ്ഞു.  "അതിനും ഉണ്ട് ക്വാളിറ്റി പരിശോധന... ആ കാണുന്ന ചെങ്കൽപ്പൊടി അരിച്ചെടുത്ത് അതിൽ ആവശ്യത്തിനുള്ള സിമൻറും . വെള്ളവും മിക്സ് ചെയ്ത് കംപ്രസ് ചെയ്താണ് ഇഷ്ടികഉണ്ടാക്കുന്നത്. "

"ക്വാളിറ്റിക്ക് അനുസരിച്ച് വിലയിലും മാറ്റം വരും.. ഇത് ഇപ്പോൾ ഏകദേശം നാൽപ്പത് രൂപയിൽ താഴെയാണ് വിൽക്കുന്നത്. ഇതിൽ തന്നെ വലിയ കട്ടകളും , ചെറിയ കട്ടകളുമുണ്ട്. ചെറിയ കട്ടകൾക്ക് വില കുറച്ചു കൂടി കുറയും. അതാണ് ഇടഭിത്തികളൊക്കെ കെട്ടാൻ ഉപയോഗിക്കുന്നത്..."
 "ഉപയോഗിക്കുന്ന ചെങ്കൽപ്പൊടി മോശമാണങ്കിലും ചേർക്കുന്ന സിമൻറിൻറെ അളവിലും മാറ്റം വന്നാൽ ഇഷ്ടികക്ക് നമ്മൾ ഉദ്ദേശിക്കുന്ന ഗുണമുണ്ടാകില്ല. അതാണ് ചിലർ വെള്ളം വീണാൽ പൊടിഞ്ഞു പോകുമെന്നൊക്കെ പറഞ്ഞു നടക്കുന്നത്.!

 എന്തിന് ചില പ്രദേശങ്ങളിലെ ചെങ്കൽപ്പൊടി മഴ പെയ്ത് നനഞ്ഞാൽ കമ്പിപ്പാരക്ക് കുത്തിയാൽ പോലും അനങ്ങില്ല...! സിമന്റും വേണ്ട ഒന്നും വേണ്ട. . . .! എന്താ ശരിയല്ലേ ..." - - - -അദ്ദേഹം ചോദിച്ചു -

" അല്ലങ്കിൽ തന്നെ നമ്മുടെ നിർമ്മാണ മേഖലയിൽ സിമന്റിന് എത്ര വർഷത്തെ പാരമ്പര്യമുണ്ട്?.. ഏറി വന്നാൽ അറുപതോ എഴുപതോ വർഷം... അതിന് മുൻപുള്ള എല്ലാ വീടുകളും മൺ വീടുകളോ ചെങ്കല്ലുകളോ .. ഇഷ്ടികകളോ ആയിരുന്നില്ലേ ...? എന്നിട്ട് ഇത്ര വർഷമായിട്ടും ഒരു കേടുപാടുമില്ലാത്ത എത്രയോ പഴയ വീടുകളും . ചരിത്രസ്മാരകങ്ങളും ഇവിടെ നിലനിൽക്കുന്നു...?"

- മാത്രമോ... സിമൻറിൻറേയും . മണലിൻറേയും  ഉപയോഗം തീരെ ഇല്ലാത്തതിനാൽ ചൂട് എന്ന ഒരു വിഷയം തന്നെയില്ല... ചുറ്റും അഞ്ചാറ് മരങ്ങൾ കൂടി വെച്ചു പിടിപ്പിച്ചാൽ വീടിനകത്ത് എപ്പോഴും നല്ലതണുത്ത അന്തരീക്ഷം തന്നെ.!

- പക്ഷെ എന്റെ പ്രശ്നം അതൊന്നുമായിരുന്നില്ല. - ഇതിൻറെ മുഴുവൻ ജോലികളും ആരെയാണ് വിശ്വസിച്ച് ഏൽപ്പിക്കുക..?

"എന്താണ് ആലോചിക്കുന്നത്..?"
- മാത്യൂസ് ചേട്ടൻ ചോദിച്ചു -
" ... അല്ല ... വീടു പണിയണമെന്നുണ്ട്
...പക്ഷെ ആരെയാണ് ഏൽപ്പിക്കുക..?"

- എന്റെ ചോദ്യം കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു...എന്നിട്ട് ചോദിച്ചു - "സാറ് യഥാർഥത്തിൽ ഇങ്ങിനെയൊരു വീട് നിർമ്മിക്കാൻ കാര്യമെന്താണ്?"

"അൽപ്പം പണത്തിൻറെ കുറവ്.."

" ആണല്ലോ ?... പിന്നെന്തിന് വീട് പണിക്ക് ഒരു കരാറുകാരനെ
അന്വേഷിക്കുന്നു. ?"

" ... എന്നെ സംബന്ധിച്ചിടത്തോളം ഇതിനെക്കുറിച്ച് കുറച്ച് പരിചയമില്ലായ്മയും ..പിന്നെ കുറച്ച് സമയക്കുറവും ... " - ഞാൻ പറഞ്ഞു

 " അതു തന്നെയാണ് സാറെ പ്രശ്നം... നമ്മുടെ ഇത്തരം കാര്യങ്ങളാണ് മറ്റുള്ളവർ മുതലെടുക്കുന്നത്... " - അദ്ദേഹം പറഞ്ഞു -

"അതിരിക്കട്ടെ ... സാറ് തറ കെട്ടി കഴിഞ്ഞന്നല്ലേ പറഞ്ഞത്...?"
"അതെ ! "
"പിന്നെ ഇപ്പോഴത്തെ പ്രശ്നമെന്ത്? കട്ട വെച്ച് മേലേക്ക് കെട്ടണം... അത്രയല്ലേ ഒള്ളൂ...?! "

" ..അതെ കട്ടെ കെട്ടിയാൽ മാത്രം പോരല്ലോ... വാർക്ക . കട്ടിള, ജനൽ . വയറിംഗ് ..!?"

- എൻറെ പൊന്നു സാറേ ... ഇതിനൊക്കെ നാട്ടിൽ തന്നെ നന്നായി ചെയ്യുന്ന വിശ്വസിക്കാവുന്ന ആളുകളില്ലേ... അവരെ തന്നെ ഏൽപ്പിക്കണം... അതാകുമ്പോ നമ്മുടെ അഭിപ്രായങ്ങൾക്കനുസരിച്ച് പണിയിക്കയുമാകാം.. കുറേ നാൾ കഴിഞ്ഞ് എന്തെങ്കിലും മെയിന്റൻസ് വന്നാൽ അവരെ തന്നെ വിളിച്ച് ചെയ്യിക്കുകയും ചെയ്യാം.
 അത്യാവശ്യം ഒരു പൈപ്പ് പൊട്ടിയാൽ പോലും ഓടിച്ചെന്ന് വിളിച്ചാൽ അവര് വരും. മറ്റേതാകുമ്പോൾ ചിലപ്പോഴേ നടക്കൂ... " - അദ്ദേഹം പൊട്ടിച്ചിരിച്ചു. - "അല്ലാ ഞാൻ പലരുടേയും അനുഭവം വെച്ച് പറഞ്ഞതാ ..." !

- "അതാണ് സാറേ നല്ലത്..കുറേ അധികം പൈസ ലാഭവും കിട്ടും.. ഏറ്റവും മികച്ച സാധനങ്ങൾ ഉപയോഗിച്ച് വീടു പണിതീർക്കുകയും ചെയ്യാം...
 ഏതായാലും കട്ട കെട്ടിപ്പൊക്കുവാനുള്ള പരിചയ സമ്പന്നരായ പണിക്കാരെ ഞാൻ തരാം. സർ അതിനിടയിൽ കട്ടിളയും. ജനലുമെല്ലാം . മരമാണോ , സ്റ്റീൽ ആണോ ..അതുമല്ല... വാർക്കയാണോ എന്നെല്ലാം തീരുമാനിച്ചുറപ്പിച്ച് എന്നെ വിളിക്ക് ... നമുക്ക് പണി പെട്ടെന്ന് തീർക്കാം ആരെയും വിളിക്കണ്ട... " !

- കേട്ടപ്പോൾ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ശരിയാണന്നു തോന്നി. നമ്മൾ തന്നെ നേരിട്ട് ചെയ്യിക്കുമ്പോൾ നമ്മുടെ താത്പര്യങ്ങൾക്കനുസൃതമായ രീതിയിൽ പണി മുന്നോട്ടു കൊണ്ടുപോവുകയും ... കയ്യിൽ വരുന്ന പണത്തിന് അനുസൃതമായി അൽപ്പം സമയടുത്താലും യാതൊരു ടെൻഷനുമില്ലാതെ വീടിന് മോടി കൂട്ടുകയോ കുറക്കുകയോ എന്ത് വേണമെങ്കിലും ആകാം ...

 മാത്രമല്ല.. ഒരുമിച്ച് കടവും . വിലയും മേടിച്ച് പണം ഒന്നാകെ ഉണ്ടാക്കി കോൺട്രാക്റ്ററെ ഏൽപ്പിക്കുകയെന്നതലവേദനയിൽ നിന്നും ഒഴിവാകുകയും ചെയ്യാം...! ഏതായാലും അന്നേ ദിവസം മാത്യൂസ് ചേട്ടനെ കണ്ടത്തിയതിന് ദൈവത്തോട് നന്ദി പറഞ്ഞ് പടിയിറങ്ങി.


(തുടരും ) - 
 
ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള വീട് നിർമ്മാണം -
അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌