/ സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

The Health Benefits of Eating on a Banana Leaf: Tradition Meets Scien

Read in Malayalam: Click here to read this article in Malayalam Benefits of banana leaves Eating food served on a fresh, vibrant green banana leaf is a cherished culinary tradition deeply rooted in Kerala's culture. Beyond the aesthetic appeal of a traditional Sadya (grand feast), this eco-friendly dining tradition offers remarkable health benefits. From boosting immunity to enriching the natural flavor of your meal, serving food on banana leaves combines ancient wisdom with modern health science.  Here is why swapping your regular dinnerware for a fresh banana leaf can transform your dining experience: 1. Rich Source of Polyphenols (Powerhouse of Antioxidants) Banana leaves are densely packed with polyphenols, natural plant-based antioxidants that help combat cellular damage in the body. When piping hot food—such as freshly steamed rice or aromatic curries—is served on a banana leaf, these vital antioxidants dissolve into the meal. As you ea...

സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ


https://www.vlcommunications.in/2026/03/blog-post_18.html
സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ



ഓണ സദ്യ

വാഴയില വെട്ടി, തൂശനിലയിലിരുന്ന് സദ്യ കഴിക്കാത്ത ഒരു മലയാളിയും ലോകത്തെവിടെയുമുണ്ടാകാനിടയില്ല . പ്രത്യേകിച്ച് തിരുവോണ നാളിൽ .

അതിനാൽ ,തിരുവോണവും, അതിൻ്റെ ഭാഗമായ സദ്യയുമെല്ലാം എപ്പോഴും  ഗൃഹാതുരത്വം പേറുന്ന അനേകം മനോഹരമായ ഓർമ്മകളായി എക്കാലവും നിലനിൽക്കുകയും ചെയ്യും.

അത്രയേറെയാണ് മലയാളിക്ക് സദ്യയോടും, ഓണത്തോടും, പ്രത്യേകിച്ച് കേരളീയ ഭക്ഷ്യ വിഭവങ്ങളോട് കൂടിയ ആ ഇഴയടുപ്പം.

എന്നാൽ മലയാളിയുടെ ഏതൊരു ആഘോഷങ്ങളുടേയും അവിഭാജ്യ ഘടകമായ സദ്യയും, അത് വിളമ്പുകയും , കഴിക്കുകയും ചെയ്യുമ്പോഴുള്ള പരമ്പരാഗതമായ ചിട്ടവട്ടങ്ങൾക്കുമപ്പുറം, ഈ ഭക്ഷണരീതികൾക്കുള്ള ഒരു ശാസ്ത്രീയ വശത്തെക്കുറിച്ച് അധികമാരും ചിന്തിച്ചിരിക്കുവാനും ഇടയില്ല. 

അല്ലങ്കിൽത്തന്നെ ചിലർ ചോദിക്കും, എന്ത് പാരമ്പര്യം? എന്ത് ശാസ്ത്രം ? വിശക്കുമ്പോൾ എവിടെയെങ്കിലും കുത്തിയിരുന്ന് കുറച്ച് ഭക്ഷണം കഴിച്ചാൽപ്പോരെ? അതിനായി തൂശനിലയും, ഭക്ഷണക്രമവും, വിളമ്പുന്ന രീതികളുമെല്ലാം അന്വേഷിക്കുന്നതിൽ എന്തുപ്രസക്തി?

ഒറ്റനോട്ടത്തിൽ വളരെ ശരിയായ ഒരു ചോദ്യമാണതെന്ന് തോന്നാമെങ്കിലും അതിൽ വളരെയേറെ ശാസ്ത്രീയമായ അനേകം കാര്യങ്ങളും ഒളിച്ചിരിപ്പുണ്ട്. അതിനാല് തന്നെ അത് തിരിച്ചറിയുന്നതും, വിജ്ഞാനപ്രദവും , ഒപ്പം കൗതുകകരവുമാണ്. 

സദ്യയുടെ ശാസ്ത്രീയത

ചില വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്, സാധാരണയായി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ, പ്രത്യേകിച്ച്, കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്തമായ ഭക്ഷണം ഒറ്റയിരുപ്പിൽ വാരിവലിച്ച് കഴിക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുക?

https://www.vlcommunications.in/2026/03/blog-post_18.html
സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ


തീർച്ചയായും,   ഗ്യാസ്, അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്നങ്ങൾ. കൊളസ്ട്രോൾ, ഷുഗർ തുടങ്ങി രക്തസമ്മർദ്ദം വരെ . ഉണ്ടാക്കുന്നതിനുമപ്പുറം നമ്മുടെ ശാരീരികവും അതിനോടനുബന്ധമായ മാനസികാരോഗ്യത്തെപ്പോലും അത് വല്ലാത്ത രീതിയിൽ ആക്രമിക്കുകയും തകിടം മറിക്കുകയും ചെയ്യും. 

എന്നാൽ നമുക്കു മുന്നിൽ എത്രയേറെ മനോഹരവും രുചി വൈവിദ്ധ്യവുമാർന്ന ഭക്ഷണങ്ങളുണ്ടങ്കിലും, അത് ചില പരമ്പരാഗത രീതിയിൽ കഴിക്കുവാൻ ശ്രമിച്ചാൽ ഒരു തരത്തിലും അത് നമ്മുടെ ദഹനവ്യവസ്ഥകളേയോ, ശാരീരികാരോഗ്യത്തേയോ ബാധിക്കുകയില്ലെന്ന് മാത്രമല്ല, തീർച്ചയായും അത് നമ്മുടെ ശാരീരികാരോഗ്യത്തെ വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും, മറ്റ് അസ്വാസ്ഥ്യങ്ങളൊന്നുമില്ലാതെ തന്നെ ഭക്ഷണം കഴിക്കുന്നത് ആഹ്ളാദകരമാക്കുകയും ചെയ്യും.    

അതിനാലാണ് നമ്മുടെ പരമ്പരാഗത രീതിയിലുള്ള സദ്യ കഴിക്കുമ്പോൾ, ചില ചിട്ടവട്ടങ്ങളും , രീതികളുമെല്ലാം കൈക്കൊണ്ടിട്ടുള്ളതും, അത് സദ്യയിൽ തൂശനില ഇടുന്നതു മുതൽ, വിളമ്പുന്നതും, കഴിക്കുന്നതും വരെയുള്ള ചിട്ടകളായി തുടർന്നുപോരുന്നതും. 

ഒരുപക്ഷേ ഇന്നത്തെ ആധുനിക കാലത്ത് നമുക്കതിനെ ഫുഡ് ഫിസിയോളജിയെന്നോ, ബയോളജിക്കൽ ഓർഡർ എന്നോ എല്ലാം വിളിക്കുന്നതാകും കുറച്ചുകൂടി ഭംഗിയെന്ന് തോന്നുന്നു. കാരണം അത്രയേറെ ആഴത്തിൽ, പ്രകൃതിയിൽ നിന്നുള്ള ഒരു പഠനത്തിൻ്റെ ഭാഗമാകണം ഇത്തരത്തിലുള്ള പല കണ്ടെത്തലുകളുടേയും അടിസ്ഥാനമെന്നു വേണം അനുമാനിക്കാൻ .

അപ്പോൾ എന്താണ്  ആ ഫുഡ് ഫിസിയോളജി?

അതിനെക്കുറിച്ച് , വിശദമാക്കണമെങ്കിൽ ആദ്യം എന്തിനാണ് വാഴയിലയിൽ (തൂശനിലയിൽ) ഭക്ഷണം വിളമ്പുന്നതെന്ന ചോദ്യം മുതൽ തന്നെ തുടങ്ങേണ്ടി വരും. അതല്ലങ്കിൽ വാഴയില തന്നെ ഭക്ഷണം കഴിക്കുവാനുള്ള ഒരു ഉപാധിയായി എന്തുകൊണ്ടു മാറ്റപ്പെട്ടു എന്ന ചോദ്യം തന്നെയും വളരെ പ്രസക്തവുമാണ്.

എന്തായാലും അതിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം പറഞ്ഞു വരുമ്പോൾ പഴയ കാല മനുഷ്യരുടെ ജീവിതവും, അവരുടെ സംസ്ക്കാരവും, പ്രകൃതിയുമായി ഇഴചേർന്നുള്ള കൃഷിരീതികളും ജീവിതവുമെല്ലാം പറയേണ്ടി  വരുമെന്നുള്ളതുകൊണ്ട് , അത് നമുക്ക് പിന്നീട് മറ്റൊരു ബ്ലോഗിൽ വിശദീകരിക്കാം. അതിനാൽ നമുക്ക് , ആദ്യം പരമ്പരാഗത ഭക്ഷണം കഴിക്കുന്നതിൻറെ ശാസ്ത്രീയത എന്താണെന്ന് പരിശോധിച്ചു നോക്കാം.

നെയ്യും, പരിപ്പും .

സദ്യയിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഇലയിൽ ആദ്യം വിളമ്പുന്ന നെയ്യും, പരിപ്പും, കൂടാതെ ആവശ്യക്കാർക്ക് വേണമെങ്കിൽ ഉപയോഗിക്കാവുന്ന രീതിയിൽ അൽപ്പം ഉപ്പും ഇലയുടെ ഇടതുവശത്തായി വിളമ്പും. 

അപ്പോൾ പ്രസക്തമായി ഉയർന്നു വരുന്ന ചോദ്യം എന്തിനാണ് നെയ്യും, പരിപ്പുമെല്ലാം ഇലയുടെ ഇടതു വശത്ത് തന്നെ വിളമ്പണമെന്ന് നിർബന്ധം പിടിക്കുന്നത്?

മിക്കവാറും ഭൂരിപക്ഷം ആളുകളും വലതു കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നവരാകയാൽ എപ്പോഴും പെട്ടെന്ന് എടുത്ത് കഴിക്കാൻ പാകത്തിൽ ആവശ്യമായ കറികൾ ഇലയുടെ വലതു വശത്ത് മുകൾ ഭാഗത്തായും, ഇടയ്ക്കിടെ തൊട്ടുകൂട്ടാനാവശ്യമായ ഉപ്പേരി, അച്ചാറ്, പപ്പടം, നെയ്യ്, പരിപ്പ് തുടങ്ങിയവ ഇലയുടെ ഇടതുവശത്തും വിളമ്പും.

 എന്തായാലും പറഞ്ഞു വന്നത് സദ്യയിലെ ആദ്യ ഇനമായ നെയ്യും , പരിപ്പും, കഴിക്കുന്നതിനെക്കുറിച്ചാണ്. വിഭവ സമൃദ്ധമായ സദ്യ കഴിച്ചു തുടങ്ങുമ്പോൾ ആദ്യം നെയ്യും, പരിപ്പും കൂട്ടി കഴിച്ചു തുടങ്ങാനാണ് പഴമക്കാരുടെ പ്രമാണം. അതെന്തിനാണ് അങ്ങിനെയൊരു കീഴ് വഴക്കം ?

സദ്യയുടെ തുടക്കത്തിൽ നെയ്യും, പരിപ്പും ചോറിൽ ചേർത്ത് കഴിക്കാൻ തുടങ്ങുന്നതോടെ, നമ്മുടെ ശരീരത്തിലെ ദഹന പ്രക്രിയ വളരെ സുഗമമാക്കാൻ തുടങ്ങുന്നു.

കൂടാതെ പരിപ്പ് പ്രോട്ടീൻ സമ്പന്നമാണ്. എന്നാൽ നെയ്യ്, ശരീരത്തിലെ ആരോഗ്യകരമായ നല്ല കൊഴുപ്പ് ഉത്പാദിപ്പിക്കുന്നതും , കൂടാതെ ആമാശയത്തിലെ ഭിത്തിയിൽ ഒരു ആവരണം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ഭക്ഷണത്തിലൂടെ ലഭിക്കുന്ന അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടുന്നതോടൊപ്പം ആമാശയത്തിൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യും.

ഭക്ഷണത്തിൻ്റെ തുടക്കത്തിൽ നെയ്യും, പരിപ്പും ചേർത്ത് കഴിക്കുന്നതുവഴി ആമാശയത്തെ കൂടുതൽ വിഭവങ്ങൾ സ്വീകരിക്കുവാൻ തക്ക രീതിയിൽ പ്രാപ്തമാക്കുന്നു. ചോറിൽ നെയ്യ് ചേരുന്നതോടെ, ചോറിലെ കാർബോഹൈഡ്രേറ്റ് രക്തത്തിലേക്ക് പടരുന്നത് (ഗ്ലൈസെമിക് ഇൻഡക്സ്) സാവധാനത്തിലാക്കാനും കഴിയും. യഥാർത്ഥത്തിൽ ഇതാണ് നമ്മൾ മനസ്സിലാക്കിയാലും, ഇല്ലങ്കിൽ പോലും , സദ്യയുടെ തുടക്കത്തിൽ നെയ്യും പരിപ്പും കഴിക്കുന്നതിന് പിന്നിലെ ആരോഗ്യശാസ്ത്രം .

സാമ്പാറും ചോറും

പിന്നീട് വരുന്നത് സദ്യയിലെ മികച്ചതും ഏതൊരാളുടേയും ഇഷ്ടവിഭവവുമായ സാമ്പാറാണ് .

സത്യത്തിൽ, നല്ല ചൂടുള്ള ചോറിലേക്ക് സാമ്പാറൊഴിക്കുമ്പോഴുള്ള ആ ഗന്ധം വരുമ്പോൾ തന്നെ ഏതൊരാൾക്കും ഭക്ഷണത്തോടുള്ള ആർത്തി വല്ലാത്തൊന്ന് വർദ്ധിക്കും . പ്രത്യേകിച്ച് നല്ല വിശപ്പുള്ള സമയം കൂടിയാണങ്കിൽ.

എന്നാൽ,  സദ്യയിലെ പ്രധാന വിഭവമായ സാമ്പാറും , ചോറും നമ്മൾ ആസ്വദിച്ച് വിശപ്പു മാറും വരെ കഴിക്കുവാനാരംഭിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ ഒരേ സമയം പല മാറ്റങ്ങളും സംഭവിക്കുന്നു.

എന്താണ് ആ മാറ്റം?

ഒന്നാമത്തേത്, നമ്മുടെ സാമ്പാർ ഒരു നമ്പർ വൺ സൂപ്പർ ഫുഡ്ഡാണ്. പ്രത്യേകിച്ച് കായം, മല്ലി, ഉലുവ, പരിപ്പ് എന്നിവ കൂടാതെ അനേകതരം പച്ചക്കറികളും അതിൽ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച്, കായം, (അസഫോറ്റിഡ) അനേകതരം കറികൾ കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യ കഴിക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഗ്യാസിനെ നല്ല രീതിയിൽ ശമിപ്പിക്കുന്നതിന് ഉപകാരപ്രദമാണ്. അതോടൊപ്പം സാമ്പാറിൽ അടങ്ങിയിട്ടുള്ള വിവിധ തരം പച്ചക്കറികളിലെ നാരുകളിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹനപ്രക്രിയയെ സുഗമമാക്കുകയും, അനാവശ്യ തോതിൽ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ശമിപ്പിക്കുകയും ചെയ്യും. ഇതാണ് സദ്യയിലെ രണ്ടാം വട്ട വിഭവമായ സാമ്പാർ കൂട്ടി കഴിക്കുന്നതിൻ്റെ പിന്നിലെ പഴമയുടെ ശാസ്ത്രീയ രഹസ്യം .

അവിയൽ, തോരൻ

സദ്യയിലെ മികച്ച തരം വിഭവങ്ങൾ, ഇവ എളുപ്പത്തിലും, ആവശ്യത്തിനും കഴിക്കുവാനുള്ള സൗകര്യത്തിൻ്റെ ഭാഗമാണ് ഇലയുടെ മുകൾ ഭാഗത്ത് വലതുവശത്തായി വിളമ്പുന്നത്. 

https://www.vlcommunications.in/2026/03/blog-post_18.html
സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ


അനേകം പച്ചക്കറികളും, തേങ്ങയും, വെളിച്ചെണ്ണയുമെല്ലാം ചേർന്ന് കൂട്ടിക്കുഴഞ്ഞ സ്വാദിഷ്ടമായ ഈ വിഭവം മിനറൽസിൻ്റെ കലവറയെന്ന് തന്നെ വിശേഷിപ്പിക്കാം. കൂടാതെ അവിയലിലെ തൈര്, അതോടൊപ്പമുള്ള വെളിച്ചെണ്ണയും ചേർന്ന് ലാക്റ്റിക്ക് ആസിഡും, നല്ല ഫാറ്റും നിർമ്മിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ (പ്രോബയോട്ടിക്സ്) ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. 

ഇഞ്ചിപ്പുളി.

സദ്യക്ക് ഇലയുടെ ഭാഗമായി അൽപ്പം വിളമ്പുന്ന ഈ ഇഞ്ചിക്കറി നൂറ് വിഭവങ്ങൾക്ക് തുല്യമെന്നാണ് വിശേഷിപ്പിക്കുക. ശാരീരികാരോഗ്യത്തിൽ മുഖ്യസ്ഥാനം വഹിക്കുന്ന ഇഞ്ചി ദഹനത്തെ സഹായിക്കുന്നതോടൊപ്പം, അതിൽ അടങ്ങിയിട്ടുള്ള പുളി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുകയും, കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു.

 എല്ലാത്തിനും പുറമേ അധികഭക്ഷണം മൂലം വയറിന് ഉണ്ടാകാൻ സാദ്ധ്യതയുള്ള പല വിധ അസ്വസ്ഥതകളേയും ചെറുക്കാൻ ഇഞ്ചിക്കറി സഹായകരമാണ്. അതിനാൽ സദ്യയിലെ അവസാന വിഭവമായ പായസവും കഴിയ്ക്കുമ്പോൾ അൽപ്പം ഇഞ്ചിക്കറി കൂടി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പായസം

പണ്ട് കാലത്ത് സദ്യയെന്ന് കേൾക്കുമ്പോഴേ ആളുകൾ പ്രധാനമായും ഓടിക്കൂടുന്നത് പായസം കഴിക്കാനാണ്. 

https://www.vlcommunications.in/2026/03/blog-post_18.html
സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ


അതിനാൽ സദ്യ കഴിക്കുന്നവരിൽ പലരും ആദ്യം അന്വേഷിക്കുന്നത് പായസം ഏതാണെന്നാണ്. അതിൽ ഗോതമ്പ് പായസം മുതൽ പരിപ്പ്, സേമിയ, അടപ്രഥമൻ തുടങ്ങി വിവിധ തരം പായസങ്ങൾ ഉണ്ടെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരം പാലടയും, പരിപ്പു പ്രഥമനും, ശർക്കരയിൽ വരട്ടിയ അടപ്രഥമനുമൊക്കെയാണ്. 

ചിലരാകട്ടെ സദ്യയൊന്നും കഴിക്കാൻ താത്പ്പര്യമില്ലാതെ പായസം മാത്രം മൂന്നും, നാലും ഗ്ലാസ്സുവരെ ഒന്നിച്ചിരുന്ന് കഴിച്ചു പോകുന്നതും കാണാം. അത്രയ്ക്കുണ്ട് മലയാളികൾക്ക് പായസത്തോടുള്ള ഭ്രമം.

അതിൻ്റെ മുഖ്യകാരണങ്ങളിൽ ഒന്ന് പൊതുവിൽ മധുരം കഴിക്കുമ്പോൾ ശരീരത്തിലെ സെറോടോണിൽ ( സന്തോഷം ഉത്പാദിപ്പിക്കുന്ന ഹോർമോണിൽ )സംഭവിക്കുന്ന വൃതിയാനങ്ങളാണ്. അതുപോലെ തന്നെ ശർക്കരയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ശരീരത്തിന് ഒരു പ്രത്യേക ഉണർവ്വും, ശക്തിയും, പ്രദാനം ചെയ്യുന്നു.

രസം, സംഭാരം

സദ്യയുടെ ഏറ്റവും ഒടുവിൽ ഒരു ഗ്ലാസിലോ , കൈക്കുമ്പിളിലോ പഴയ കാരണവൻമാരെല്ലാം ലേശം സംഭാരവും , രസവുമെല്ലാം ഒഴിച്ചു കഴിക്കുന്നതു കാണാം. എന്നാൽ പലരും ചോദിക്കും ,ഇത്രയേറെ രുചിയേറിയ പായസം സദ്യയുടെ അവസാനം കഴിച്ചിട്ട് അതിൻ്റെ രുചി കളയുന്ന വിധം രസവും, സംഭാരവുമെല്ലാം കുടിക്കുന്നതിൻറെ ഔചിത്യമെന്തെന്ന്? 

അപ്രകാരം തന്നെ പുതിയ തലമുറയിൽപ്പെട്ട പലരും സദ്യക്ക് അവസാനം വട്ടം വിളമ്പുന്ന തൈരും, സംഭാരവുമൊന്നും കഴിക്കാൻ നിൽക്കാതെ മധുരമുള്ള പായസം നന്നായി കഴിച്ച് എഴുന്നേറ്റ് പോവുകയാണ് പതിവ് .

എന്നാൽ സദ്യയുടെ അവസാനം, രസം, അൽപ്പം സംഭാരമോ, മോരോ കഴിക്കുന്നതിലൂടെ രസത്തിൽ ചേർത്തിരിക്കുന്ന , കുരുമുളകും , ജീരകവുമെല്ലാം ഗ്യാസ്ട്രബിൾ പോലുള്ളവയെ ഒഴിവാക്കുന്നു, കൂടാതെ ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ വേഗത്തിൽ ശരീരത്തെ ആഗിരണം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം, ദഹന പ്രക്രിയ വളരെ സുഗമമാക്കുകയും ചെയ്യും, അതേപോലെ തന്നെ,      സംഭാരത്തിൽ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്കുകളും മേൽപ്പറഞ്ഞപോലെ ദഹനപ്രക്രിയകളെ വളരെ സുഗമമാക്കുവാൻ സഹായിക്കുന്നു.  

ആലോചിച്ചാൽ ഇതെല്ലാം വളരെപ്പഴയ ഒരു തലമുറ ഉണ്ടാക്കിവെച്ച ശാസ്ത്രമാണന്ന് വിശ്വസിക്കുവാൻ പ്രയാസംതോന്നും. പ്രത്യേകിച്ച് ഷുഗർ എന്തെന്നോ, കൊളസ്ട്രോൾ എന്തെന്നോ പോലും സാധാരണക്കാർക്ക് അജ്ഞാതമായ ഒരു കാലത്ത്, അവർ ഈ രുചിക്കൂട്ടുകളെല്ലാം എങ്ങനെ ആരോഗ്യകരമായ രീതിയിൽ നിർമ്മിക്കാമെന്നും, അത് കഴിക്കുന്നതിൻ്റെ ശാസ്ത്രീയതയെക്കുറിച്ച് പോലും അവർക്കറിയാവുന്ന ഭാഷയിൽ പറഞ്ഞു വെച്ചതും. 

എന്നിട്ടും ഇത്രയേറെ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പുതിയ തലമുറ പോലും പഴയ കാല ഭക്ഷണ സംസ്ക്കാരത്തെ എത്ര മനോഹരമായാണ് ആഘോഷിക്കുന്നതെന്ന് ആലോചിക്കുമ്പോൾ വല്ലാത്ത ഒരു അഭിമാനം തന്നെ കേരളത്തിൻ്റെ തനതു സംസ്ക്കാരത്തെക്കുറിച്ചുള്ള അവബോധത്താൽ ഉള്ളിൽ അറിയാതെതന്നെ നിറഞ്ഞു പോകും.

മറ്റൊരു വിധത്തിൽ, ഇന്ന് നാം വിളിച്ചു പറയുന്ന ഈ, പരമ്പരാഗത രീതിയുടെ ശാസ്ത്രീയത പ്രകൃതിയുമായി ഇണങ്ങി ജീവിച്ച വെറുമൊരു ജീവിത സംസ്ക്കാരത്തിൻറേതു മാത്രമല്ല . മറിച്ച് ജീവിതത്തിൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരു വലിയ കൂട്ടം മനുഷ്യരുടെ പട്ടിണിയുടേയും , ദാരിദ്ര്യത്തിൻറേയും, അതിജീവനത്തിൻറേയും കഥ കൂടിയാണ്.


ഇവിടെ വായിക്കാം; സദ്യ എന്തിന് വാഴയിലയിൽ തന്നെ വിളമ്പണം ?










 


 





  




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌