ആരോഗ്യസംരക്ഷണത്തിന് ഒരു മികച്ച ഹെർബൽ ടീ



ഇഞ്ചി, തുളസി, ഹെർബൽ ടി

ശാരീരികക്ഷീണം, കഫക്കെട്ട്, ചെറിയ തൊണ്ടയടപ്പ്, കഫ സംബന്ധമായ ചെറിയ പ്രശ്നങ്ങളുള്ളവർ, എല്ലാവർക്കും വളരെ മികച്ചതും, പെട്ടെന്ന് ഉണ്ടാക്കുവാൻ കഴിയുന്നതും, ശരീരത്തിനും, മനസ്സിനും വളരെയേറെ ഉത്തേജനം നൽകുവാനും കഴിയുന്ന മികച്ച ഒരു പാനീയമാണ് ഇഞ്ചി , തുളസി ഹെർബൽ ടീ .

https://www.vlcommunications.in/2025/12/blog-post_22.html
ആരോഗ്യസംരക്ഷണത്തിന് ഒരു മികച്ച ഹെർബൽ ടി


ഇഞ്ചിയും , തുളസിയും ചേർന്ന് ഈഹെർബൽചായ ആരോഗ്യത്തിന് ഗുണകരമാണെന്ന് മാത്രമല്ല . ഇത് ആയുർവേദത്തിലും , പ്രകൃതി ചികിത്സയിലും വലിയ പ്രാധാന്യവുമുണ്ട്. എന്താണ് ഇതിൻ്റെ മുഖ്യഗുണങ്ങൾ ?

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ഇഞ്ചിയിലേയും, തുളസിയിലേയും ആൻറി ഓക്സിഡൻറുകൾ ശരീരത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് വൈറൽ പനികൾ, അണുബാധ എന്നിവയെല്ലാം ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ ഈ ഹെർബൽചായ വളരെയേറെ ഗുണപ്രദമാണ്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ

ശ്വാസകോശങ്ങളെ സംബന്ധിക്കുന്ന, ചുമ, നെഞ്ചിലെ കഫക്കെട്ട്, നീർക്കെട്ട് എന്നിവയ്ക്ക്, ഇതിൽ അടങ്ങിയിട്ടുള്ള ഇഞ്ചി സഹായകരമാണ് എന്നത് തന്നെ, ഇതിനോടൊപ്പം ചേർക്കുന്ന തേൻ തൊണ്ടയിൽ ഉണ്ടാകാവുന്ന കഫസംബന്ധമായ അസ്വസ്ഥതകൾക്കും പരിഹാരമാണ്. 

ദഹനപ്രശ്നങ്ങൾക്ക് പരിഹാരം .

ഭക്ഷണത്തിന് ശേഷം ഈ ചായ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. അതുപോലെ തന്നെ ചായയിൽ അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഗുണംമൂലം, ഗ്യാസ്, അസിഡിറ്റി ഇതിൻ്റെയെല്ലാം ഫലമായി വയറ്റിലുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഇത് ഏറെ ഫലവത്തായതാണ്.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.

മാനസിക സമ്മർദ്ദമുളവാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർക്കും , അല്ലാത്തവർക്കും ഇതിൽ അടങ്ങിയിട്ടുള്ള തുളസി ഗുണകരമായ ഫലം നൽകും.കാരണം, തുളസി ഒരു മികച്ച അഡാപ്റ്റോജൻ ആണ്.  ഇത് ശരീരത്തിലെ കോർട്ടിസോൾ അളവ് നിയന്ത്രിക്കുന്നതിനും , മാനസിക സമ്മർദ്ദം കുറച്ച് മനസ്സിന് ഉൻമേഷം നൽകുന്നതിനും സഹായിക്കുന്നു.

വിഷാംശം നീക്കം ചെയ്യുന്നു.

ഈ ഹെർബൽചായ ശരീരത്തിൻ്റെ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തിൻറെ ആരോഗ്യ സംരക്ഷണത്തിനും, തിളക്കം നൽകുവാനും, ഉപകാരപ്രദമാണ്.

ഹെർബൽ ടീ എങ്ങിനെ തയ്യാറാക്കാം?

ആവശ്യമുള്ള സാധനങ്ങൾ .

https://www.vlcommunications.in/2025/12/blog-post_22.html
ആരോഗ്യസംരക്ഷണത്തിന് ഒരു മികച്ച ഹെർബൽ ടി


വെള്ളം - രണ്ടു കപ്പ്,    ഇഞ്ചി - ചതച്ചത് ഒരു ചെറിയ കഷണം,  തുളസിയില - 10 - 12 എണ്ണം, തേൻ - ഒരു സ്പൂൺ.

ശരീരഭാരം കുറക്കാൻ

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരാണങ്കിൽ മുകളിൽ വിവരിച്ച സാധനങ്ങൾക്കൊപ്പം അൽപ്പം ചെറു നാരങ്ങാനീരു കൂടി ഇതിൽ ചേർക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

മുകളിൽ വിവരിച്ച പോലെ രണ്ടു കപ്പ് വെള്ളം ഒരു പാത്രത്തിലൊഴിച്ച് അതിൽ ചതച്ച ഇഞ്ചിക്കഷണവും , തുളസിയിലയും ചേർത്ത് അടച്ച് വെച്ച് നന്നായി തിളപ്പിക്കുക. തിളച്ച വെള്ളത്തിൽ നിന്നുള്ള ആവി, അടച്ചു വെച്ചിരിക്കുന്ന പാത്രത്തിൽ തട്ടി കുറച്ച് നിമിഷം അതിൽ നിന്നുള്ള വെള്ളം വീഴുവാൻ അനുവദിക്കുക. പിന്നീട് ഇഞ്ചിയുടെയും, തുളസിയുടെയും സത്ത് കലർന്ന്, അൽപ്പം മഞ്ഞ നിറമായിത്തുടങ്ങിയ വെള്ളത്തിൽ ആവശ്യമെങ്കിൽ മാത്രം ഒരു നുള്ള് തേയില ചേർക്കാം. 

അതിന് ശേഷം ചായ അരിച്ചെടുത്ത് , അൽപ്പ സമയം ചൂടാറാൻ ​​വെച്ചതിന് ശേഷം അതിൽ അൽപ്പം തേനും ആവശ്യമുണ്ടെങ്കിൽ ഒരു നാരങ്ങാ തീരും പിഴിഞ്ഞൊഴിക്കുക. മികച്ച ഒരു ഹെർബൽ ടീ റെഡി.

കഫസംബന്ധമായ അസുഖങ്ങളുള്ളവരും, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുമെല്ലാം രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം വെറും വയറ്റിൽ ബെഡ് കോഫിക്ക് പകരമായി ഈ ഹെർബൽ ടീ അരഗ്ലാസ് കുടിക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ ചായയിലെ തേൻ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് നന്നായിരിക്കും.

എന്നാൽ ഈ ഹെർബൽ ടീ കുടിക്കുന്നതുകൊണ്ടു മാത്രം ശരീരഭാരം കുറയില്ല. കാരണം, ഈ പാനീയം വിശപ്പ് അകറ്റുവാനും, ഇതിൽ അടങ്ങിയിട്ടുള്ള നാരങ്ങാ നീർ കൊഴുപ്പ് അകറ്റുവാനും സഹായിക്കുമെങ്കിലും ശരിയായ ഭക്ഷണ നിയന്ത്രണവും , വ്യായാമവും കൂടി ആവശ്യമാണ്.




Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌