ഇഞ്ചിയിലുണ്ട് അത്ഭുതകരമായ ഗുണങ്ങൾ

 ഇഞ്ചി നമ്മുടെ നാട്ടിലെ വെറുമൊരു സുഗന്ധ വ്യജ്ഞനമോ, പാചക ആവശ്യങ്ങൾക്കു മാത്രമായോ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവല്ല. മറിച്ച് അതിൻ്റെ ഗുണങ്ങൾ അറിഞ്ഞ് എപ്പോഴും വീട്ടിൽ സൂക്ഷിക്കേണ്ടതും, അത്യാവശ്യഘട്ടങ്ങളിൽ വളരെയേറെ ഉപകാരത്തിൽ കൊള്ളുന്നതുമായ ഒരിനം തന്നെയാണ്.

ഇഞ്ചിയിലുണ്ട് അത്ഭുതകരമായ ഗുണങ്ങൾ


എന്തൊക്കെയാണ് ഇഞ്ചിയുടെ ഗുണങ്ങൾ?

ഇഞ്ചിയും, നാരങ്ങയും ചേർത്ത രുചികരമായ പാനീയ നിർമ്മാണം മുതൽ , പലവിധ രോഗങ്ങൾക്കും, പാചക ആവശ്യങ്ങൾക്കും, പിന്നീട് ഉണക്കിയെടുത്ത് ചുക്കായി ഉപയോഗിക്കുന്നത് വരെ നീളുന്നതാണ് ഇഞ്ചിയുടെ ഗുണവശങ്ങൾ .

 ഇതിൽ
വൈറ്റമിൻ സി , കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ജിഞ്ചറോൾ, ഷോഗോൾ, തുടങ്ങിയ സംയുക്തങ്ങൾ അതിന് മികച്ച രീതിയിലുള്ള ഗുണവും നൽകുന്നു.ഇത് ഉദരരോഗങ്ങൾക്കും, ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഉത്തമമാണ്.


അതുപോലെ ഗ്യാസ്, അസിഡിറ്റി, വയറുവേദന, മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്കും ഫലപ്രദമാണ്.

ഛർദ്ദിയും , ഒക്കാനവും കുറയ്ക്കാം

സ്ത്രീകളെ സംബന്ധിച്ച് ഗർഭകാലത്തുണ്ടാകുന്ന ഛർദ്ദി, ഓക്കാനം, യാത്ര ചെയ്യുമ്പോഴുള്ള ഛർദ്ദി, യാത്രാ ക്ഷീണം എന്നിവ ഒഴിവാക്കുവാൻ യാത്രയ്ക്ക് മുൻപ് ഒരു കഷണം ഇഞ്ചി ചവയ്ക്കുന്നത് നന്നായിരിക്കും. 

ശേഷി വർദ്ധിപ്പിക്കുന്നു.

ഇഞ്ചിക്ക് ആൻറി- ബാക്ടീരിയൽ, ആൻറി- വൈറൽ ഗുണങ്ങളുണ്ട്. ജലദോഷം, തൊണ്ട വേദന, ചുമ, എന്നിവയ്ക്ക് ഇഞ്ചിയിട്ട ചായയോ, ചുക്കുകാപ്പിയോ, കുടിക്കുന്നത് പെട്ടെന്ന് ആശ്വാസം നൽകും. ശരീരത്തിലെ അണുബാധകളെ ചെറുക്കുവാനും ഇത് സഹായിക്കും.

വേദനസംഹാരി

ഇഞ്ചിയുടെ ആൻ്റി- ഇൻഫ്ളമേ
റ്ററി ഗുണങ്ങൾ വേദന കുറക്കുവാൻ സഹായകരമാണ്. ഇത് സന്ധിവേദന, വാതം, ആർത്തവ കാലത്തുള്ള വയറു വേദന എന്നിവ കുറയ്ക്കുവാനുമെല്ലാം ഉപയോഗിക്കാറുണ്ട്.

ഹൃദയാരോഗ്യത്തിന്

ഇഞ്ചിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനുള്ള കഴിവിനോടൊപ്പം, കൊളസ്ട്രോൾ കുറക്കുവാനും, അതുവഴി ഹൃദയ സംബസമായ അസുഖങ്ങൾ തടയുവാനും സഹായിക്കുന്നു.

ശരീരഭാരം കുറക്കാം

ഇഞ്ചിനീർ ചെറു ചൂടുള്ള വെള്ളത്തിൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലതാണ്. കൂടാതെ ശരീരത്തിലെ മെറ്റബോളിസം കൂട്ടുവാനും, കൊഴുപ്പു കുറയ്ക്കുവാനുമെല്ലാം ഇഞ്ചി മികച്ച ഒന്നാണ്.

സൈനസിനും മികച്ച ഉൽപ്പന്നം

സൈനസുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുള്ളവർ , ഒരു ചെറിയ കഷണം ഇഞ്ചി നീരിൽ കാൽ ഗ്ലാസ് വെള്ളമൊഴിച്ച് അൽപ്പം മഞ്ഞൾപ്പൊടിയും, തേനും ചേർത്ത് രാവിലെ വെറും വയറിൽ തുടർച്ചയായി കഴിക്കുന്നത് രോഗാവസ്ഥയ്ക്ക് ശമനം നൽകും. 
എങ്കിൽപ്പോലും കൃത്യമായി ഒരു ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷം മാത്രം മേൽപ്പറഞ്ഞ ഏതെങ്കിലും രീതികളും പ്രയോഗിക്കുക.
Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌