ഈ ബ്ലോഗ് തിരയൂ
How to build eco - friendly houses at low cost. Interlock bricks and Nature homes and Homes
ഫീച്ചര് ആക്കപ്പെട്ടത്
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ഇൻറർലോക്ക് ഇഷ്ടിക, വിലയും, ഗുണനിലവാരവും.
ഇൻറർലോക്ക് ഇഷ്ടിക വീടുനിർമ്മാണം. |
ഇൻറർലോക്ക് ഇഷ്ടിക
ഇൻറർ ലോക്ക് ഇഷ്ടികകൾ ഉപയോഗിച്ചുള്ള വീടുനിർമ്മാണം പലസ്ഥലങ്ങളിലും, വ്യാപകമാകുവാൻ തുടങ്ങിയതോടെ എല്ലാവരും തിരക്കുന്ന ചില പ്രധാന ചോദ്യങ്ങളിൽ ഒന്ന് ഇഷ്ടികകളുടെ വിലനിലവാരത്തെക്കുറിച്ചാണ്.. പൊതുവിൽ അതിനെക്കുറിച്ച് ഒരു ഉത്തരം പറയുക എന്നത് ഒറ്റവാക്കിൽ ശരിയല്ല. കാരണം ഓരോ ഇഷ്ടിക നിർമ്മാതാക്കളും ഉപയോഗിക്കുന്ന മണ്ണും, അതിൽ ചേർക്കുന്ന സിമൻറിൻറേയുമെല്ലാം ഗുണനിലവാരവും, വിലയുമെല്ലാം ഏറെ വ്യത്യസ്ഥമായിരിക്കുന്നതുകൊണ്ട് പലസ്ഥലങ്ങളിലും നിർമ്മിക്കുന്ന ഇഷ്ടികകൾക്കും പല തരത്തിലുള്ള വിലയാണ് ഈടാക്കുന്നത്. എന്തൊക്കെത്തന്നെയായാലും ഇൻറർലോക്ക് ഇഷ്ടിക നിർമ്മാണത്തിലെ പ്രധാന ഘടകമായ മണ്ണ് നിലവാരം കുറഞ്ഞതാണങ്കിലും, അതിൽ ചേർക്കുന്ന സിമൻറിൻറേയും, വെള്ളത്തിൻറേയുമൊക്കെ അനുപാതത്തിൽ മാറ്റം സംഭവിച്ചാലും, ആ ഇഷ്ടിക വളരെ പെട്ടെന്ന് പൊടിഞ്ഞുപോകുവാനും, വെള്ളം വീണ് നശിച്ചുവാനുമുള്ള സാദ്ധ്യത കൂടുതലാണ്. ബാംഗ്ളൂരിൽ നിന്നുവരെ മേൽത്തരം മണ്ണ് കൊണ്ടുവന്ന് ഇഷ്ടിക നിർമ്മിക്കുന്ന കമ്പനികൾ ഇപ്പോൾ കേരളത്തിലുണ്ട്.
സാധരണരീതിയിൽ നമുക്ക് ഇപ്പോൾ ലഭ്യമാകുന്ന ഇഷ്ടികയുടെ അളവ് 10 ഇഞ്ച് നീളം, 8 ഇഞ്ച് വീതി, 5 ഇഞ്ച് കനം എന്നിങ്ങിനെയാണ്.ഇത് എഴുതുമ്പോൾ പലസ്ഥലങ്ങളിലും ഇരുപത്തിയഞ്ച് മുതൽ നാൽപ്പത്തി രണ്ട് രൂപക്ക് വരെ ഇൻറർ ലോക്ക് ഇഷ്ടികകൾ ലഭ്യമാണ്. എന്നുവെച്ച് വിലകൂടിയതുകൊണ്ട് ഇഷ്ടികകൾ നിലവാരം കൂടിയതാണന്നോ, കുറഞ്ഞതുകൊണ്ട് മോശമാണന്നോ അർഥമാക്കേണ്ടതില്ല. ഈ ബ്ളോഗിൻറെ തന്നെ പലഅദ്ധ്യായങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ഇഷ്ടികകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തിമാത്രം വാങ്ങുക. അല്ലാത്തപക്ഷം നിങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വീടിൻറെ നിർമ്മാണം വലിയൊരു നഷ്ടക്കച്ചവടത്തിൽ മാത്രമാകും അവസാനിക്കുക. കാരണം വളരെ ശ്രദ്ധയോടെ നിർമ്മിച്ച പലവീടുകളും മുപ്പത് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും യാതൊരു കേടുപാടുകളും കൂടാതെ നിലനിൽക്കുന്നു എന്നതുതന്നെയാണ് അതിൻറെഏറ്റവും വലിയ ഉദാഹരണം.
എന്താണ് പ്രധാനമായും ഇതിൻറെ ദൂഷ്യവശങ്ങൾ?
പിന്നീട് പലർക്കുമുള്ള പ്രധാന സംശയം ഇത്തരം ഇൻറർ ലോക്ക് ഇഷ്ടിക വീടുകളുടെ ദൂഷ്യ വശം എന്താണ് എന്നതാണ്. അതിനുള്ള പ്രധാന ഉത്തരം, മുകളിൽ സൂചിപ്പിച്ചവ തന്നെ. തിരഞ്ഞെടുക്കുന്ന ഇഷ്ടിക തന്നെയാണ് പ്രധാനഘടകം. സിമൻറ് പ്ളാസ്റ്ററിംഗ് ഇല്ലാതെ തന്നെ, ഈർപ്പത്തേയും, ജലത്തേയും, പ്രതിരോധിക്കുവാൻ കഴിയുമെന്ന് ഉറപ്പു വരുത്തുകയും,. മറ്റൊന്ന്, ഇത്തരം ഇൻറർലോക്ക് ഇഷ്ടിക വീട് നിർമ്മിച്ച് നല്ല പ്രാവീണ്യം ഉള്ളവരെ മാത്രം ഭിത്തികെട്ടുവാൻ ഏൽപ്പിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം മറ്റുനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴോ അല്ലാതെയോ ഇഷ്ടികകൾ പുറത്തേക്ക് തള്ളിപ്പോകുവാനും, വളരെയേറെ ഇഷ്ടികകൾ ഉപയോഗശൂന്യമാകുവാനും സാദ്ധ്യതയുണ്ട്.
പിന്നീട് പലപ്പോഴും കണ്ടുവരുന്നത് ഇഷ്ടിക ഉപയോഗിച്ച് ഭിത്തികെട്ടിയശേഷം, അറിവില്ലായ്മകൊണോ പണമില്ലാത്തതുകൊണ്ടോ എന്നറിയില്ല. ഭിത്തിയുടെ മൂലകളും, ലിൻറിലിനോട് ചേരുന്ന ഭാഗങ്ങളും ബോർഡറുപോലെ സിമൻറുതേച്ച് ബലപ്പെടുത്താതിരിക്കുകയും, ഇഷ്ടികകൾ ചേരുന്ന ഭാഗങ്ങളിലുള്ള വിടവുകൾ ' പോയൻറ് ' ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ്. തത്ഫലമായി ഇഷ്ടികകളുടെ വിടവിൽ പ്രാണി , ഉറുമ്പ് എന്നിവ കൂടുകെട്ടി ഭിത്തി ദുർബലമാകുവാനും, ഭിത്തിയിയിൽ ആണിപോലുള്ളവ തറക്കുമ്പോൾ, ഇഷ്ടികകൾക്ക് വിള്ളൽ വീഴുവാനും, ഭിത്തിയുടെ മൂലകൾ തള്ളിപ്പോവാനുമുള്ള സാദ്ധ്യതകൾ കൂടുതലാണ്. മേൽ പ്പറഞ്ഞ അരികുകളും, മൂലകളുമെല്ലാം സിമൻറുതേച്ച് ബലപ്പെടുത്തുകയും, വിടവുകൾ സുർക്കിയോ. പുട്ടിയോ ഉപയോഗിച്ച് നികത്തുമ്പോൾ മാത്രമാണ് ഇൻറർലോക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള ഭിത്തിനിർമ്മാണം പൂർത്തിയാകുന്നൊള്ളൂ. ഭിത്തിനിർമ്മാണത്തിന് ശേഷം ക്ളിയർ വാർണീഷ് അടിക്കുന്നത് ഇഷ്ടികകൾക്ക് കൂടുതൽ ദൃഢതയും, തിളക്കവും, കൂടാതെ പൂപ്പൽ പായൽ എന്നിവയുടെ ശല്യമോ,ഇല്ലാതെ ഈർപ്പത്തിൽ നിന്ന് ഭിത്തികളെ സംരക്ഷിക്കുവാനും സഹായകരമാണ്.
ഇൻറർലോക്ക് ഇഷ്ടികയും, ഇൻറർലോക്ക് കോൺക്രീറ്റ് കട്ടകളും.
അടുത്തതായി വരുന്നമുഖ്യമായ ചോദ്യം, കോൺക്രീറ്റ് ഇൻറർലോക്ക് കട്ടകളും, ഇൻറർ ലോക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള നിർമ്മാണത്തെയും കുറിച്ചാണ്,
.ചോദ്യത്തിൻറെ പ്രധാനകാതൽ, ഗുണനിലവാരത്തെക്കുറിച്ചോ, ഈർപ്പത്തെക്കുറിച്ചോ ആശങ്കപ്പെടേണ്ട എന്നതും, സിമൻറും, ലേബർ ചാർജുമെല്ലാം ഇൻറർലോക്ക് ഇഷ്ടികകൾ പോലെതന്നെ ലാഭകരവുമല്ലെ എന്നതുമാണ്..
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ജനപ്രിയ പോസ്റ്റുകള്‍

മികച്ച ഇൻറർലോക്ക് ഇഷ്ടിക എങ്ങിനെ തിരഞ്ഞെടുക്കാം ?
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
ഇഷ്ടിക പൊടിയുന്ന ഇൻറർലോക്ക് വീടുകൾ !
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍