<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 വീട് നിർമ്മാണത്തിനും മുൻപ്. ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

ജൂതചരിത്രം പേറി ചേന്ദമംഗലം സിനഗോഗ്

 കേരളത്തിലൂടനീളം കടന്നുപോകുമ്പോൾ അധിനിവേശങ്ങൾക്കപ്പുറം ഒരു പാട് പാശ്ചാത്യ മതവിഭാഗങ്ങളുടെ കുടിയേറ്റത്തിനും, അതത് മതവിഭാഗങ്ങളുടെ വിപുലീകരണത്തിനും കേരളത്തിൻ്റെ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അവരെ സ്വീകരിക്കാനും ഈ പ്രദേശത്തിൻ്റെ ഭാഗമാകാനും അക്കാലങ്ങളിലെ ഏതൊരു, ഭരണാധികാരികളും താത്പര്യമെടുത്തിരുന്നതായും, പല ചരിത്ര രേഖകളിലും നമുക്ക് കാണാം. ചേന്ദമംഗലം സിനഗോഗ്. അത്തരത്തിലുള്ള ഒരുകുടിയേറ്റത്തിൻറെ ചരിത്രം തന്നെയാകണം കേരളത്തിലെ യഹൂദവംശത്തെ സംബന്ധിച്ചും. ഇതിനെക്കുറിച്ച് പലതരത്തിലുള്ള വ്യത്യസ്‌ത തലങ്ങളിലുള്ള വി ലയിരുത്തലുകൾ, നിലവിലുണ്ടങ്കിൽ പോലും, പുരാതനകാലത്ത് അതിപ്രശസ്തമായ മുസിരിസ് തുറമുഖം വഴി വന്ന കച്ചവടക്കാരും, അതിനെ തുടർന്ന് വന്ന കുടിയേറ്റക്കാരുമാകണം യഹൂദർ എന്ന് പലപണ്ഡിതരും അഭിപ്രായപ്പെടുന്നു.  എന്തായാലും അക്കാലത്ത് കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, മാള തുടങ്ങിയ സ്ഥലങ്ങളിൽ, കൂട്ടമായി യഹൂദർ വസിച്ചിരുന്നതായി കാണാം. ചില പഴയകാല സഞ്ചാരികളുടെ കുറിപ്പുകളിൽ കുഞ്ചക്കരി എന്ന പ്രദേശത്തെ ഒരു കുന്നിൻ മുകളിൽ ഒരു ജൂതസമൂഹം കൂടി വസിച്ചിരുന്നതായി പറയപ്പെടുന്നു. ഒരു ജൂത ഗവർണർ അവിടെ ഉണ്ടായിരുന്നതായും, കൊല്ലത്തുള്ള ഭരണ

വീട് നിർമ്മാണത്തിനും മുൻപ്.


https://www.vlcommunications.in/2021/12/blog-post.html
  വീട് നിർമ്മിക്കുമ്പോൾ

ശ്രീ. സുരേഷ് ശിവൻ. വളരെ അവിചാരിതമായി ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട അങ്കമാലിയിലുള്ള, ഒരു സഹൃദയൻ. തൊഴിൽ ഹോം കൺസെപ്ഷനിസ്റ്റ്. സത്യത്തിൽ അത് എന്താണന്ന് മനസ്സിലായില്ല.! കാരണം , എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഒരു തൊഴിൽമേഖലയെക്കുറിച്ച് ആ സമയങ്ങളിൽ കേൾക്കുന്നതു തന്നെ ആദ്യം!

എൻറെ സംശയം കണ്ടപ്പോൾ അദ്ദേഹം തന്നെ ചിരിച്ചുകൊണ്ടുപറഞ്ഞു. പേടിക്കേണ്ട, അങ്ങിനെ ഒരു തൊഴിൽ മേഖല വളരെ പെട്ടെന്ന് അധികമാർക്കും പരിചയമുണ്ടാവില്ല. കാരണം ഒരു വീട് അല്ലങ്കിൽ ഏതുതരം സ്ഥാപനമായാലും, ഒരു എഞ്ചിനീയർ, അതല്ലങ്കിൽ ഒരു കോൺട്രാക്ടർ അതിനപ്പുറത്തേക്ക്, ഒരു ഗൃഹനിർമ്മാണം ആരംഭിക്കുമ്പോൾ അധികം ആരുടേയും ചിന്ത നീണ്ടുപോകാറില്ല.

- സത്യത്തിൽ എന്താണ് ആ ജോലി...? - എൻറെ ചോദ്യത്തിന് ഉത്തരമെന്നവണ്ണം അദ്ദേഹം പങ്കുവെച്ചത്  അദ്ദേഹത്തിൻറെ ഒരു സുഹൃത്തിൻറെ വീടുനിർമ്മാണ അനുഭവമാണ് ....!

" പുഴയോരത്ത് നിന്ന് അൽപ്പം മാറി, , വിദേശമലയാളിയായ ഒരു സുഹൃത്ത് രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റിന് മുകളിൽ നിർമ്മിച്ച ഒരു വീടായിരുന്നു അത്. 

https://www.vlcommunications.in/2021/12/blog-post.html
ശ്രീ.സുരേഷ് ശിവൻ. ഹോം കൺസെപ്ഷനിസ്റ്റ് 


  പക്ഷെ പ്രശ്നമെന്താണന്നുവെച്ചാൽ.... പണിതീർന്നുകഴിഞ്ഞപ്പോൾ എന്തെല്ലാമോ കുറവുകൾ വീടിന് സംഭവിച്ചതായി ഉടമസ്ഥന് ഒരു തോന്നൽ.! പക്ഷെ പറഞ്ഞിട്ടെന്തുകാര്യം അദ്ദേഹത്തിൻെറ ആവശ്യങ്ങൾ കേട്ടറിഞ്ഞുകൊണ്ടുതന്നെയാണ് ആവശ്യമായ, സൗകര്യങ്ങളോടെ തന്നെ, എഞ്ചിനീയർ പ്ലാൻ ചെയ്തതും, വരച്ചതും, പണികഴിപ്പിച്ചതും, എന്നിട്ടും ഉടമസ്ഥനും, വീട്ടുകാർക്കുമെല്ലാം ഒരു തൃപ്തിക്കുറവ്.! അതൃപ്തിയുടെ കാരണം അന്വേഷിച്ചാൽ അതെന്താണന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ അവർക്ക് കഴിയാത്ത ഒരവസ്ഥയും ...!

സത്യത്തിൽ സംഭവിച്ചത്... പുഴയോരത്ത് ഒരുവീട് എന്ന അവരുടെ വലിയ ആഗ്രഹം നിറവേറ്റപ്പെട്ടതൊഴിച്ചാൽ. ആ പുഴയുടെ സൗന്ദര്യം നുകരുവാണോ. അതിൽ നിന്നുള്ള കാറ്റ് കടന്നുവരുന്ന വിധത്തിലോ, വൈകുന്നേരങ്ങളിലെ മനോഹരമായ അസ്തമയമോ...ഉദയമോ ഒന്നും ആസ്വദിക്കാൻ കഴിയുമായിരുന്ന ഒരു രീതിയിലൊന്നുമായിരുന്നില്ല അതിൻറെ നിർമ്മാണം.

അല്ലങ്കിൽ,  എന്തിനാണോ പുഴയോരത്തായി ഒരു വീടു നിർമ്മിക്കുവാനുദ്ദേശിച്ചത്. സത്യത്തിൽ പണിതീർന്നു കഴിഞ്ഞപ്പോൾ മറ്റേതൊന്നു പോലെയും, ഇതും പെട്ടിയിലടച്ച ഒരു വീടു  തന്നെ ആയിപ്പോയെന്നർഥം. ലാൻറ് സ്കേപ്പിന് യാതൊരു പ്രാധാന്യവും നൽകാതെ  നിർമ്മിച്ച ആ വീട് യാതൊരുവിധത്തിലും, അവരുടെ വീടിനെക്കുറിച്ചുള്ള ഒരു സങ്കൽപ്പത്തിനോ, ഭാവനയ്ക്കോ പൊരുത്തപ്പെടുന്നതും,  ആയിരുന്നില്ല.

എന്നാൽ, ആരാണ്  ഇക്കാര്യത്തിൽ കുറ്റക്കാർ...?  അങ്ങിനെ ആരെയെങ്കിലും പറയുവാനും കഴിയില്ല.കാരണം എഞ്ചിനീയറോ, അതല്ലങ്കിൽ കരാറുകാരനോ ഉടമ ആവശ്യപ്പെട്ടതനുസരിച്ചുള്ള വിസ്തൃതിയിൽ മനോഹരമായി തന്നെ അതിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.  ഇവിടെ സംഭവിച്ച ഒരു പ്രധാന കാര്യം, ഓരോ മനുഷ്യർക്കും, പലകാര്യങ്ങളിലും വ്യത്യസ്ഥ അഭിരുചികളുണ്ടാകാം, ഒരു ഉദാഹരണം പറഞ്ഞാൽ ഒരു ഡോക്ടറുടെ സങ്കൽപ്പമാവില്ല, ഒരു കവിയുടേയോ, കഥാകൃത്തിൻറേയോ, അതല്ലങ്കിൽ ഒരു സയൻറിസ്റ്റിൻറേയും, ബിസിനസ്സുകാരൻറേയും, താത്പ്പര്യമാകില്ല ഒരു അദ്ധ്യാപകൻറേത്. അതുകൊണ്ട് ഇത്തരം അഭിരുചികളും, ഭാവനകളുമെല്ലാം മുൻകൂട്ടി മനസ്സിലാക്കുകയും അതിനനുസൃതമായ ഒരു ഭാവനയിൽ ഭൂപ്രകൃതിയുമായി ചേരുന്ന ഒരുനിർമ്മാണ രീതിക്ക് രൂപം കൊടുക്കുക എന്നതാണ് ഇവിടെ ഒരു ഹോം കൺസപ്ഷനിസ്റ്റിന് ചെയ്യുവാനുള്ളത്.

എന്നാൽ ഇത്രയും കാലത്തെ അനുഭവസമ്പത്തും പരിചയവും വെച്ച് അദ്ദേഹം പറയുന്നത് വീട് എന്നത് വെറും ഒരുഎഞ്ചിനീയറിംഗ് സംവിധാനമോ, തിയറിയോ മാത്രമല്ല. അത് അതിൽ താമസിക്കുന്ന മനുഷ്യരുടെ താത്പര്യങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുന്നതും.അവിടെ നിന്ന് കിട്ടുന്ന സ്വസ്ഥതയും, അനുഭൂതിയും മറ്റെവിടെനിന്നും ലഭിക്കാത്തതുമാകണം. . ഒരു പക്ഷേ ചിലപ്പോൾ അതൊരു ഓലക്കുടിലാണങ്കിൽ പോലും. മുഖ്യ സംഗതി ഭൂപ്രദേശത്തെ തിരിച്ചറിഞ്ഞ് വീടുനിർമ്മിക്കുക എന്നതുതന്നെയാണ്. കാരണം ഒരുകടലോരപ്രദേശത്ത് നിർമ്മിക്കുവാൻ ഉദ്ദശിക്കുന്ന ഒരുവീടുപോലെയാകില്ല ഒരിക്കലും ഒരുമലയടിവാരത്തിൽ നിർമ്മിക്കുക.

 ഇങ്ങിനെ പ്രകൃതിക്കും, മനുഷ്യനും, അവിടുത്തെ കാലാവസ്ഥക്കും, ഭൂപ്രകൃതിക്കും ഇണങ്ങുന്ന വിധത്തിലായിരിക്കണം ഗൃഹനിർമ്മാണം. ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെയൊക്കെ  ചേർത്ത് വെച്ചുകൊണ്ട് തന്നെയാണ്, വാസ്തുശാസ്ത്രവും രൂപപ്പെടുത്തിയിരിക്കുന്നത്.

 അതിനെയൊന്നും, ഒരുപരിധിവരെ, നമ്മൾ ഒരു പഴഞ്ചൻ ശാസ്ത്രം എന്ന നിലയിൽ മാറ്റിനിർത്തേണ്ട ആവശ്യവുമില്ല. കാരണം, കിണറോ, കുളമോ ഉള്ള സ്ഥലങ്ങളിൽ ചില പ്രത്യേകതരം മരങ്ങൾ വെച്ചു പിടിപ്പിക്കാനോ, നിലനിർത്താനോ പാടില്ലെന്നു വാസ്തുവിൽ പറഞ്ഞു കേൾക്കാറുണ്ട്. അതിൻറെ കാരണം അന്വേഷിച്ചാൽ മനസ്സിലാകും, ഈ പറയുന്ന വൃക്ഷങ്ങളിൽ മനുഷ്യശരീരത്തിന് ദോഷകരമായ ചില വസ്തുക്കൾ അടങ്ങിയിട്ടുണ്ടന്നും, ആവൃക്ഷത്തിൻറെ വേരുകൾ ജലത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് തീർച്ചയായും അത് ഉപയോഗിക്കുന്നവരിൽ ദോഷ ഫലങ്ങൾ ഉണ്ടാക്കുമെന്നതുമെല്ലാം. ഇങ്ങിനെ പലതും എടുത്തുപരിശോധിക്കുമ്പോൾ  യഥാർത്ഥത്തിൽ ഓരോന്നിനും അതിൻറേതായ ശാസ്ത്രമുണ്ടന്നുതന്നെ പറയേണ്ടിവരും.

 എന്നാൽ ഇത്തരം  കാര്യങ്ങൾ സമ്മതിക്കുമ്പോൾ തന്നെ.. , ബാത്ത് റൂമിലെ ക്ലോസറ്റിൻ്റെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഒരുവാസ്തുശാസ്ത്രഞ്ജനോടും, തിരക്കേണ്ട കാര്യവുമില്ല. അതിനുള്ള ഉത്തരം പൈപ്പ് കണക്ഷന് ഏറ്റവും ഉചിതമായ സ്ഥലം ഏതാണോ അവിടെ സ്ഥാപിക്കുക എന്നത് മാത്രമാണ്. കാരണം ഈ പറയുന്ന വാസ്തുശാസ്ത്രം ഉണ്ടായ കാലത്തൊന്നും വീടിനുള്ളിൽ ബാത്ത് റൂം പണിയുന്ന സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല..!

 പറഞ്ഞുവരുന്നത് ഗൃഹനിർമ്മാണത്തിൽ, പൂർണ്ണമായും ഉൾക്കൊള്ളേണ്ടതിനെ ഉൾക്കൊള്ളുകയും,  അല്ലാത്തവയെ തള്ളിക്കളയുകയും ചെയ്യുക എന്നതുമാത്രമാണ്.  

" ഇവിടെ ഞാൻ യഥാർത്ഥത്തിൽ ഇങ്ങിനെ ഒരു തൊഴിലിലേക്ക് ഇറങ്ങുകയൊന്നുമായിരുന്നില്ല.. ഒരു പക്ഷേ എത്തപ്പെട്ടു എന്നുപറയുന്നതാകും ശരി. കാരണം പലസ്ഥലങ്ങളിലും വരുന്ന പ്ലാനുകൾ, നമ്മൾ നേരത്തെ പറഞ്ഞതുപോലെ തന്നെ വീട്ടുടമയ്ക്ക് പലപ്പോഴും അത്രയേറെ തൃപ്തികരമാകണമെന്നില്ല., കാരണം രൂപരേഖയിൽ കാണുന്ന മുറികൾക്കും, ഇടനാഴികൾക്കും അപ്പുറത്തേക്ക് പലപ്പോഴും വീട്ടു സങ്കൽപ്പങ്ങൾ ഒരിക്കലും എത്തിച്ചേരാറില്ല.!. അത്തരം അവസ്ഥകളിൽ നമ്മളേപ്പോലുള്ളവരുടെ ഇടപെടൽ ഉണ്ടാവുകയും, അവരുമായി പലവട്ടം നടക്കുന്ന സൗഹൃദ സംഭാഷണങ്ങളിൽ നിന്നും, അവരെ പൂർണ്ണമായി ഉൾക്കൊണ്ട്, അതിനനുസരിച്ച്  എഞ്ചിനീയറുമായി സംസാരിച്ച് ഒരു ധാരണയിലെത്തി നിർമ്മാണം ആരംഭിക്കുകയുമാണ് പതിവ്. " 

"പലപ്പോഴും മനസ്സിലാകാത്ത മറ്റൊരു കാര്യം, മറ്റൊരാളുടെ വീടിൻ്റെ പ്ലാൻ കോപ്പിയടിക്കുന്നതാണ്. അതെന്തിനാണ്?   ഒരാൾ തൻ്റെ ആവശ്യങ്ങൾക്കും, താത്പര്യങ്ങൾക്കുമനുസരിച്ച് നിർമ്മിക്കുന്ന വീടുകൾ മറ്റോരാൾ അതേപടി പകർത്തിവെയ്ക്കുന്നത് എത്രയേറെ അപഹാസ്യമായൊരു കാര്യമാണ്."   "മാത്രമല്ല പലരും എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്.." ഹോ ഞാൻ കഴിഞ്ഞ ദിവസം ഒരു വീട് കണ്ടു...! കിടിലൻ..!" പിന്നീട് പറയാൻ തുടങ്ങുക... ഒന്നുകിൽ അതുപോലെയോ, അല്ലങ്കിൽ അതിനേക്കാളും സൂപ്പറായിട്ടോ.വേണം നമ്മുടെ വീട്.! ഇങ്ങിനെയൊക്കെയാണ് പലപ്പോഴും പലരുടേയും സങ്കൽപ്പങ്ങൾ." 

എന്നാൽ വ്യത്യസ്തമായ ആശയങ്ങൾ പങ്കിടുന്നവരുമുണ്ട്. ഒരു സംഗീതഞ്ജൻ, അദ്ദേഹത്തിൻ്റെ പ്രധാന ആവശ്യം മുകളിൽ നിന്ന് പുറത്തേക്ക് തുറന്നിട്ട വിശാലമായ വാതിലുകളും, ജനലുകളുമുള്ള വലിയ ഒരു ഹാൾ വേണമെന്നതായിരുന്നു. അതുകൊണ്ട് തന്നെ ബാക്കിയുള്ള കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതെ, മനോഹരമായ പ്രകൃതിക്കാഴ്ചകൾ ഒരുക്കിക്കൊണ്ടും, അതിനനുബന്ധമായി ആവശ്യമെങ്കിൽ എപ്പോഴെങ്കിലും ഒരു സ്റ്റുഡിയോയും നിർമ്മിക്കാവുന്ന രീതിയിലായിരുന്നു അത്. കൂടാതെ ചെങ്കല്ലുകളും,മണ്ണും ഉപയോഗിച്ചുള്ള പ്രകൃതിയോട് ചേർന്ന നിർമ്മാണ രീതികളും അവലംബിച്ചതോടെ കൂടുതൽ തണുപ്പും, ശാന്തതയും നൽകുന്ന ഒരു ഇടമായി അത് മാറിത്തീർന്നു.

ഒരുവക്കീലാണങ്കിൽ ഒരു പക്ഷേ അദ്ദേഹത്തിൻറെ പ്രധാന ആവശ്യം, വീടുമായി ബന്ധപ്പെട്ടും, എന്നാൽ വീടുമായി ബന്ധപ്പെടാത്ത രീതിയിലും ഒരു ഓഫീസ് മുറി വേണം എന്നതിനാകും. ...! . അപ്പോൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ട ഒരിടം എന്ന നിലയിൽ അതിന് കൂടുതൽ പ്രാധാന്യം നൽകുകയും, അതിനോട് ചേരും വിധത്തിൽ , ബാക്കിയുള്ള അംഗങ്ങളുടെ താത്പര്യങ്ങൾകൂടി കണക്കിലെടുത്ത് വീട് വിഭാവനം ചെയ്യുക. എന്നതാണ്!

 ഇങ്ങിനെ വീട് എന്നുള്ളത്, നമ്മുടെ പ്രഥമ പരിഗണനഎന്തിനാണോ,   അതിന് കൂടുതൽ മുൻതൂക്കം നൽകിക്കൊണ്ടാകണം നിർമ്മിക്കേണ്ടത്.....അതിനാൽ അത് നമുക്ക് കൂടുതൽ സന്തോഷവും, സമാധാനവും കൂടി നൽകുന്ന ഒരിടമായി അത് മാറും.!  അല്ലങ്കിൽ 'കൂടുമ്പോൾ ഇമ്പമുള്ളത് ' എന്നവാക്കിനെ സാധൂകരിക്കുന്ന വിധത്തിൽ ,കുടുംബം എന്ന മനോഹര സങ്കൽപ്പത്തിലേക്ക് നമുക്ക് എത്തിച്ചേരുവാൻ കഴിയും . ഇങ്ങിനെയെല്ലാം തന്നെയാകണം വീടുനിർമ്മാണം എന്ന ആശയത്തിൻ്റെ മുഖ്യ കാതൽ .


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌