നാലു ലക്ഷത്തിനും കിടപ്പാടം!
നാലു ലക്ഷത്തിന് വീടോ? ഒരു കാലിത്തൊഴുത്തിനു പോലും തികയില്ല....! എന്നുപറയാൻ വരട്ടെ..! കാരണം ഇപ്പോൾ പലരും ചോദിക്കുന്നത് ലൈഫ് മിഷൻ്റെ നാല് ലക്ഷം രൂപ ഫണ്ടുകൊണ്ട് ഒരു വീട് നിർമ്മിക്കാൻ കഴിയുമോഎന്നാണ് ..!
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നു പറഞ്ഞതുപോലെ ഇപ്പോൾ പല സന്നദ്ധ സംഘടനകളും നാനൂറും , അഞ്ഞൂറും സ്ക്വയർ ഫീറ്റ് വീടുകൾ മേൽപ്പറഞ്ഞ തുകയ്ക്ക് വരുന്നു. ചിലത് ഒറ്റ മുറിയായും , രണ്ട് മുറിയുമൊക്കെയാ നിർമ്മാണം. പിന്നെ കുറച്ച് സ്പോൺസർഷിപ്പായി കിട്ടുന്നവയും. എന്തായാലും വേണമെന്നുറപ്പിച്ചാൽ എത്ര തുകയ്ക്കും ഒരു കിടപ്പാടം നിർമ്മിച്ചെടുക്കാം.
- നിർമ്മാണരീതി -
തറ കെട്ടിയ ശേഷം. (ഒറ്റ മുറി വീടുകൾക്ക് ഭൂമിയുടെ നിലവാരമനുസരിച്ച് നല്ലയിനം ബ്രിക്കുകൾ പലരും ഉപയോഗിച്ചുവരുന്നു.) ഇൻറർലോക്ക് ഇഷ്ടികകൾ ഉപയോഗിച്ചാണ് ഭിത്തിയുടെ നിർമ്മാണം. അയാൽ അൽപ്പംപോലും , സിമൻ്റോ, മണലോ ഒന്നും കരുതി വെയ്ക്കേണ്ടതുമില്ല. വീടിൻ്റെ മേൽക്കൂര സ്ക്വയർ ട്യൂബുകളുപയോഗിച്ച് ഡ്രസ്സ് വർക്ക് ചെയ്തശേഷം ഓട് വിരിച്ചു. കൂടാതെ ഫ്ലോറിംഗ് സിമൻ ഉപയോഗിച്ച് ചെയ്ത ശേഷംപഴയകാല നിർമ്മാണ രീതിപോലെ ചുവപ്പും, കറുപ്പും, നിറമുള്ള കാവി തേച്ച് മനോഹരമാക്കുകയും ചെയ്യുന്നു.
വാതിലുകളെല്ലാം പ്ലൈവുഡും, ജനൽ, വാതിൽ ഫ്രൈമുകളെല്ലാം, കോൺക്രീറ്റിൻറേതും, ഉപയോഗിച്ചശേഷം, ഫൈബർ ഫ്രയിമുകളിൽ ഗ്ലാസ്സിട്ടിരിക്കുന്ന ജനൽപ്പാളികളുമാണ് ഉപയോഗിച്ചിട്ടുള്ളത്.
ഇൻറർലോക് ഇഷ്ടികയായതിനാൽ ഇഷ്ടികകൾ തമ്മിലുള്ള വിടവുകൾ തേച്ചു മിനുക്കലും അതിൽ വാർണീഷ് , പെയിൻറിംഗ് ജോലികളുമെല്ലാം വീട്ടുകാർ തന്നെ ചെയ്തുതീർത്തു. വയറിംഗ് ജോലികൾ കെയ്സ് ആൻ്റ് ക്യാപ്പ് ഉപയോഗിച്ചതിനാൽ വളരെ പെട്ടെന്നും, തീരെ ചിലവുകുറച്ചും ചെയ്യുവാൻ കഴിഞ്ഞു.
മറ്റൊരുകാര്യം സർക്കാർ ധനസഹായമുപയോഗിച്ച് ഇത്തരം മാതൃകകൾ പരീക്ഷിക്കാമോ എന്നതാണ്. അത് സാദ്ധ്യമാകുവാനുള്ള സാഹചര്യം വളരെ പരിമിതമാണ്. കാരണം വിവിധ സർക്കാർ എജൻസികൾ നിർദ്ദേശിക്കുന്നതിനനുസൃതമായ പ്ലാനും,പദ്ധതികളുമെല്ലാമാകും അത് മുന്നോട്ടുവെയ്ക്കുന്നത്. സിമൻറും കോൺക്രീറ്റില്ലാത്ത നിർമ്മാണങ്ങളെ ഇതുവരെ അത്തരം ഏജൻസികൾ പ്രോത്സാഹിപ്പിക്കുന്നതായും കണ്ടിട്ടില്ല.
മേൽപ്പറഞ്ഞ നിർമ്മാണരീതി ലളിതവും, ചിലവുകുറഞ്ഞതുമാണന്നും മാത്രമല്ല, തീർത്തും പരിസ്ഥിതി സൗഹൃദവുമാണ്.ആയതുകൊണ്ട് പലസ്ഥലങ്ങളിലും അൽപ്പംകൂടി മനോഹരമായരീതിയിൽ ഹോംസ്റ്റേ ചില ആയുർവേദ ആശുപത്രി നിർമ്മാണങ്ങൾക്കെല്ലാം ഉപയോഗിക്കുന്നതായും കണ്ടിട്ടുണ്ട്.
Comments