കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
ശരീരത്തിന് കുളിർമ്മയും പോഷകവും നൽകുന്ന ഹെൽത്തി സലാഡ്.
നല്ല വേനൽക്കാലത്ത് ശരീരം തണുപ്പിക്കുവാനും , നിർജ്ജലീകരണം തടയുവാനും ഏറ്റവും മികച്ച ഒരു വിഭവമാണ് പൈനാപ്പിൾ ഉപയോഗിച്ചുള്ള സലാഡ്. ( Pineapple Salad Recipe)വൈറ്റമിൻ സി. ഫൈബർ , എന്നിവയാൽ സമ്പുഷ്ടമായ കേരളത്തിലെ നാടൻ പെനാപ്പിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സൂപ്പർ ഹെൽത്തി സമ്മർ സലാഡ്. ( Super Healthy Summer Salad)
പഞ്ചസാരയോ , മറ്റ് കൃത്രിമ പദാർഥങ്ങളോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സമ്മർ സലാഡ് വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും , (Weight Loss) കുട്ടികൾക്കും വളരെ ഉത്തമമാണ്.
പഞ്ചസാരയോ , മറ്റ് കൃത്രിമ പദാർഥങ്ങളോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സമ്മർ സലാഡ് വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും , (Weight Loss) കുട്ടികൾക്കും വളരെ ഉത്തമമാണ്.
കൂടാതെ വേനൽക്കാല ഭക്ഷണ മെനുവിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒരു വിഭവം കൂടിയാണിത്.
കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഈ സലാഡിനുണ്ട്.
അതിനു മുൻപ് സ്വാദിഷ്ടമായ ഈ പൈനാപ്പിൾ സലാഡ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
![]() |
| സൂപ്പർ ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് റസിപ്പി |
ആവശ്യമായ ചേരുവകൾ
1. നന്നായി പഴുത്ത പെനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ്
2. കക്കരിക്ക (Cucumber) അരക്കപ്പ് .3. ചുവന്ന ഉള്ളി (Red Onion) ചെറുതാക്കി അരിഞ്ഞത് കാൽ കപ്പ്.
4.തക്കാളി കഷണങ്ങളാക്കിയത് - കാൽ കപ്പ് .
5. മല്ലിയില - ഒരു പിടി.
6. പച്ചമുളക് ഒരെണ്ണം ചെറുതായി അരിഞ്ഞത്. എരിവ് ആവശ്യമില്ലെങ്കിൽ (കുട്ടികൾക്കായി ഒഴിവാക്കാം. )
സലാഡ് ഡ്രസ്സിംഗിന് ( Salad Dressing )
നാരങ്ങാ നീര് - ഒരു ടേബിൾ സ്പൂൺ
തേൻ - ഒരു ടേബിൾ സ്പൂൺ ( നല്ല മധുരമുള്ള പൈനാപ്പിളാണെങ്കിൽ തേൻ ഒഴിവാക്കാം )
ഇന്ദുപ്പ് ( Black Salt) ഒരു നുള്ള്.
കുരുമുളക് പൊടി - ഒരു നുള്ള്.
തയ്യാറാക്കുന്ന വിധം.
പാത്രങ്ങളിൽ മുറിച്ചു വെച്ചിരിക്കുന്ന പെനാപ്പിൾ, കുക്കുംബർ, ചുവന്ന ഉള്ളി, തക്കാളി, മല്ലിയില , പച്ചമുളക്, എന്നിവ ഒരു ബൗളിലേക്ക് ഇടുക.പിന്നീട് മറ്റൊരു പാത്രത്തിലേക്ക് പിഴിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങ നീര്, ഇന്ദുപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
കുട്ടികൾക്കും, മുതിർന്നവർക്കും ഒരു അടിപൊളി ഷുഗർ ഫ്രീ ബനാന ഐസ്ക്രീം
![]() |
| സമ്മർസ്പെഷ്യൽ പൈനാപ്പിൾ സലാഡ് റസിപ്പി |
പിന്നീട് ബൗളിൽ അരിഞ്ഞു വെച്ചിരിക്കുന്ന കഷണങ്ങളിലേക്ക് ഇപ്പോൾ മിക്സ് ചെയ്ത നാരങ്ങ നീരും അതിൽ ഇളക്കിച്ചേർത്ത മിശ്രിതവും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
![]() |
| തയ്യാറാക്കാം. ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് |
പിന്നീട് സലാഡ് അൽപ്പ സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം എടുത്ത് ഉപയോഗിക്കാം.
തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്കും , ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഒരു മികച്ച വെജിറ്റബിൾ സലാഡ്
Why it's Super? എന്താണ് ഈ സലാഡിനെ വ്യത്യസ്ഥമാക്കുന്നത്?
ആദ്യമായി ഇതിൽ ചേർന്നിരിക്കുന്ന ഉള്ളിയും, പൈനാപ്പിളും നാരങ്ങാനീരും, കുരുമുളകുപൊടിയുമെല്ലാം ചേരുമ്പോഴുള്ള വ്യത്യസ്ഥമായ ഒരു രുചിതന്നെയാണ് ഇതിൻ്റെ പ്രത്യേകത.
കൂടാതെ, വൈറ്റമിൻ സി . അടങ്ങിയ പൈനാപ്പിൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
നിർജ്ജലീകരണം തടയുന്നു. - ഇതിലെ പൈനാപ്പിളും, കുക്കുംബറും വേനൽക്കാലത്ത് ശരീരത്തിൽ സ്വാഭാവികമായും സംഭവിക്കുന്ന നിർജലീകരണം തടയുന്നതിന് മികച്ചതാണ്.
ദഹനം - നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണമായതിനാൽ ദഹന പ്രക്രിയ സുഗമമാക്കുന്നു.
Low Calorie - കുറഞ്ഞ കലോറിയായതിനാൽ വണ്ണം കുറക്കാൻ കഴിയുന്ന മികച്ച ഒരു സമ്മർ സ്നാക്ക് കൂടിയാണത്.
കുറച്ചധികം വർഷങ്ങൾക്ക് മുൻപ്, കേരളത്തിൽ പെെനാപ്പിൾ പ്രത്യേകിച്ച് വിലകൊടുത്ത് വാങ്ങേണ്ടതായോ , അതല്ലങ്കിൽ നട്ടുവളർത്തേണ്ടതോ ആയ ആവശ്യം പോലുമില്ലായിരുന്നു.
എന്നാൽ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. തോടു വക്കത്തും, ചെറിയ പൊന്തക്കാടുകളിലുമൊക്കെയായി വളരെ പണ്ട് സുലഭമായി കണ്ടിരുന്നതും, പ്രത്യേകിച്ച് യാതൊരു പരിചരണങ്ങളും ആവശ്യമില്ലാതെ കായ്ഫലങ്ങൾ നൽകിയിരുന്നതുമായ കൈതച്ചെടികളും , കൈതക്കാടുകളുമൊ ക്കെ എത്രയോ മുൻപേ തന്നെ അപ്രത്യക്ഷമായിരിക്കുന്നു.
ഒരുപക്ഷേ കൈതകൃഷി കാര്യമായി ചെയ്യുന്ന കേരളത്തിൻ്റെ മലയോര മേഖലകളിൽ മാത്രമാകും ഇപ്പോൾ കൈതയും , കൈതച്ചക്കയുമെല്ലാം കാണാനാവുക. ഒരുപക്ഷേ അതും ഇനി എത്ര കാലമെന്നതാണ് ഇത് എഴുതുമ്പോൾ അറിയാതെ മനസ്സിലേക്കോടിയെത്തിയ മറ്റൊരു ചോദ്യവും!
![]() |
| ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് |
ഒരുപക്ഷേ കൈതകൃഷി കാര്യമായി ചെയ്യുന്ന കേരളത്തിൻ്റെ മലയോര മേഖലകളിൽ മാത്രമാകും ഇപ്പോൾ കൈതയും , കൈതച്ചക്കയുമെല്ലാം കാണാനാവുക. ഒരുപക്ഷേ അതും ഇനി എത്ര കാലമെന്നതാണ് ഇത് എഴുതുമ്പോൾ അറിയാതെ മനസ്സിലേക്കോടിയെത്തിയ മറ്റൊരു ചോദ്യവും!





അഭിപ്രായങ്ങള്‍