ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

തടി കുറക്കാൻ ഒരു മികച്ച സലാഡ്.



തടികുറക്കാം

തടി കുറക്കുവാൻ താത്പ്പര്യമുള്ളവർക്കും , ഭക്ഷണക്രമങ്ങളിൽ നിയന്ത്രണം വേണമെന്ന്, ആഗ്രഹിക്കുന്നവർക്കും മറ്റു ജീവിതശൈലീ രോഗങ്ങളുള്ളവർക്കും ഒരു മികച്ച വെജിറ്റബിൾ സലാഡ് എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം.


https://www.vlcommunications.in/2026/02/blog-post_4.html
തടി കുറക്കാൻ ഒരു മികച്ച സലാഡ്.


പൊതുവിൽ ഏതൊരു അസുഖത്തിൻറെയും മുഖ്യ കാരണമായി പറയുന്നതിൽ പ്രധാനം ,കഴിക്കുന്ന ഭക്ഷണവും , കുടിക്കുന്ന വെള്ളവും, കാലാവസ്ഥയുമൊക്കെയാണ്.

അതുകൊണ്ട്, ഭക്ഷണമെന്നത് കേവലം വിശപ്പു മാറ്റാൻ വേണ്ടി മാത്രമുള്ള ഒരു ഉപാധിയല്ല. മറിച്ച് അത് ശാരീരികാരോഗ്യത്തെ വർദ്ധിപ്പിക്കുന്നതോടൊപ്പം, രോഗപ്രതിരോധ ശക്തി നേടുന്നതിനും ജീവിതശൈലീ രോഗങ്ങളെയെല്ലാം അകറ്റി നിർത്തുവാൻ കൂടി കഴിയുന്നതാകണം.

അതിനാൽ, നിത്യേന കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഒരു മെനുവൊന്നും നമുക്ക് എഴുതി തയ്യാറാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങളുള്ള ഭക്ഷണം, അത് തിരഞ്ഞെടുക്കുവാനും കഴിക്കുവാനും കഴിയേണ്ടതുണ്ട്. അതുപോലെ തന്നെ, ശരീരത്തിൻ്റെ ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുവാൻ സാദ്ധ്യതയുള്ളവയെ ബോധപൂർവം ഒഴിവാക്കേണ്ടതുമുണ്ട്. 

അങ്ങിനെ വളർത്തിയെടുക്കേണ്ടതുകൂടിയാകണം ഓരോരുത്തരുടെയും ഭക്ഷണസംസ്ക്കാരവും . ആരോഗ്യവും.

 ഇനി,  നമുക്ക് വളരെ അനായാസവും, ശരീരഭാരം കുറയ്ക്കാൻ അനുയോജ്യവുമായ ഒരു വെജിറ്റബിൾ സലാഡ് എങ്ങനെ എളുപ്പം തയ്യാറാക്കാമെന്ന് നോക്കാം. 

അതിനായി നിത്യോപയോഗത്തിനായി എപ്പോഴും വീടുകളിൽ സൂക്ഷിക്കുന്ന സാധാരണ പച്ചക്കറികൾ തന്നെ ഉപയോഗിക്കാം.  


https://www.vlcommunications.in/2026/02/blog-post_4.html
തടി കുറക്കാൻ ഒരു മികച്ച സലാഡ്.


ആദ്യം , കുറച്ച് വെണ്ടക്ക, തക്കാളി, ക്യാരറ്റ്, കുക്കുബർ, കോവയ്ക്ക, എന്നിവ , അൽപ്പം മഞ്ഞൾപ്പൊടിയും, വിനാഗിരിയും ചേർന്ന വെള്ളത്തിലോ, അതല്ലെങ്കിൽ മഞ്ഞൾപ്പൊടി മാത്രം കലർത്തിയ വെള്ളത്തിലോ കുറച്ചു നേരം ഇട്ടു വെച്ച ശേഷം നന്നായി കഴുകിയെടുക്കുക.

പിന്നീട് ക്യാരറ്റ് തൊലിചീകി കളഞ്ഞ ശേഷം, ഗ്രേറ്റ് ചെയ്തെടുക്കുക.

 പിന്നീട്, അതിലേക്ക് മേൽപ്പറഞ്ഞ വെണ്ടക്ക, കുക്കുമ്പർ, കോവയ്ക്ക, തക്കാളി, എന്നിവ വട്ടത്തിൽ വളരെ കനം കുറച്ച് അരിഞ്ഞിടുക.

ശേഷം, പച്ചക്കറികളെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് , അതിലേക്ക് കുറച്ച് തേങ്ങ ചിരകിയതും, ആവശ്യത്തിന് ഉപ്പും ചേർക്കാം.

കൂടാതെ, താത്പ്പര്യമുള്ളവർക്ക് ആവശ്യമെങ്കിൽ ഒരു ചെറുനാരങ്ങയുടെ പകുതിയും, , അൽപ്പം കുരുമുളക് പൊടിയും ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുന്നതോടൊപ്പം, സലാഡിലെ പോഷകങ്ങൾ വളരെ പെട്ടെന്ന് വർദ്ധിപ്പിക്കും. വർദ്ധിപ്പിക്കും. ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിയും. 

തടി കുറയ്ക്കുവാനായി ഈ സാലഡ് പാചകം ചെയ്ത് കഴിക്കുന്നവർ ഉച്ചനേരത്തുളള ഭക്ഷണത്തിന് മുൻപേ ഇത് കഴിക്കേണ്ടതാണ്. 

കാരണം കൂടുതൽ നാരുകളടങ്ങിയ ഈ ഭക്ഷണം ദഹിക്കുന്നതിന്, കൂടുതൽ സമയമെടുക്കും എന്നതുകൊണ്ട് അത് വിശപ്പിനെ കുറയ്ക്കുകയും, കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കുവാൻ സഹായിക്കുകയും ചെയ്യും.

എന്നാൽ ഇത്തരം നാരുകൾ കൂടുതലടങ്ങിയ വിഭവങ്ങൾ ദഹനപ്രക്രിയയ്ക്ക് കൂടുതൽ സമയമെടുക്കും എന്നുള്ളതിനാൽ രാത്രി കാലങ്ങളിൽ കഴിക്കുന്നതും ഒഴിവാക്കേണ്ടതുമാണ്.

ഇനി നാരങ്ങ, എന്നിവയുടെ പുളിരസം കലർന്ന രുചി താത്പ്പര്യമില്ലാത്തവർക്ക്, ആവശ്യമെങ്കിൽ ആപ്പിൾ കഷണങ്ങളാക്കി ഇതോടൊപ്പം ചേർത്ത് ഇളക്കി കഴിക്കാവുന്നതും അതോടൊപ്പം മധുരം കലർന്ന രുചി സലാഡിനും ലഭ്യമാവുകയും ചെയ്യും.

എന്താണ് ഈ സലാഡിൻ്റെ പോഷക ഗുണങ്ങൾ?

ഇതിലെ പ്രധാന പച്ചക്കറിയായ ക്യാരറ്റിലെ ഫൈബറും, വൈറ്റമിൻ എയും, കണ്ണിൻ്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

https://www.vlcommunications.in/2026/02/blog-post_4.html
തടി കുറക്കാൻ ഒരു മികച്ച സലാഡ്.


തക്കാളിയിലെ ലൈക്കോപീൻ, വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ ക്യാരറ്റിലും, തക്കാളിയിലുമുള്ള ആൻറി ഓക്സിഡൻറുകൾ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്നത് തടയുകയും, ചിലതരം കാൻസറുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

കോവയ്ക്കയിലെ വൈറ്റമിൻ ബി യും, ഇരുമ്പും, നാരുകളുമെല്ലാം ശരീരത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വെണ്ടക്കയിലെ ഉയർന്ന ഫൈബർ വിശപ്പിനെ ശമിപ്പിച്ച് ശരീരഭാരം കുറയ്ക്കുവാനും, കാൽസ്യം, ഇരുമ്പ്, ആൻറി ഓക്സിഡൻറുകൾ, തുടങ്ങിയവയുടെ വളർച്ചയ്ക്കും, ചർമ്മത്തിനും വൈറ്റമിൻ എ, കരോട്ടിനോയിഡുകൾ എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കുവാനുമെല്ലാം സഹായകരമാണ്.

കുക്കുംബർ നിരവധി പോഷകങ്ങളാലും , നാരുകളാലും സമ്പന്നമാണ്. ഇതിലെ വെറ്റമിൻ കെ, പൊട്ടാസ്യം, തുടങ്ങിയവയും കൂടാതെ മറ്റനേകം ഗുണങ്ങളുള്ള കുക്കുബർ, കഴിക്കുന്നത് ശരീരത്തിലെ നീർവീക്കം കുറക്കുവാനും, രക്തസമ്മർദ്ദവും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, കണ്ണുകളുടെ ആരോഗ്യത്തിനും തടി കുറക്കുന്നതിനുമെല്ലാം കഴിക്കാവുന്ന പച്ചക്കറി വർഗ്ഗമാണ്.

പൊതുവിൽ പറഞ്ഞാൽ ഇത് പൊണ്ണത്തടി കുറയ്ക്കുവാൻ സഹായിക്കുന്നതിനും പുറമേ, ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും, ക്യാൻസർ , കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനും (നിശാന്ധത , കാഴ്ച വൈകല്യങ്ങൾ) കൂടാതെ ദഹന പ്രശ്നങ്ങൾ, മലബന്ധം ഇതെല്ലാം ഉള്ളവർക്കും കഴിക്കാവുന്ന മികച്ച ഒരു പച്ചക്കറി സലാഡാണ്.

വെണ്ടയ്ക്ക പച്ചക്ക് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആവശ്യമെങ്കിൽ ഒഴിവാക്കുകയോ, അതല്ലങ്കിൽ വളരെ കുറഞ്ഞ സമയം, ആവിയിൽ വേവിച്ചെടുത്ത്, ഇത് സലാഡിൽ ചേർത്ത് കഴിക്കാവുന്നതുമാണ്.




Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...