ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ഷുഗർ ഫ്രീ ബനാന ഐസ് ക്രീം



https://www.vlcommunications.in/2026/04/blog-post_22.html

വേനൽച്ചൂടിനെ വെല്ലാൻ പഞ്ചസാരയില്ലാത്ത ഒരു ' സൂപ്പർ ഐസ് ക്രീം ' കുട്ടികൾക്കായി വീട്ടിൽ തയ്യാറാക്കാം .

കടുത്ത വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ തണുത്ത വിഭവങ്ങൾക്കു വേണ്ടി കുട്ടികൾ വാശിപിടിക്കുന്നത് സ്വാഭാവികമാണ്.

എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന പല ഭക്ഷണസാധനങ്ങളിലും അമിതമായി അടങ്ങിയിരിക്കുന്ന പഞ്ചസാരയും , നിറങ്ങളും, പ്രിസർവേറ്റികളുമെല്ലാം ചേർന്ന ഭക്ഷണങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നതും ആശാസ്യമല്ല.

അതുകൊണ്ട്, കഴിയുന്നതും കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വീട്ടിൽത്തന്നെ പാചകം ചെയ്തെടുക്കുന്ന ഭക്ഷണസാധനങ്ങൾ മാത്രമേ കഴിക്കുകയൊള്ളൂ എന്നൊരു ശീലം വളർത്തിയെടുക്കുന്നത് എപ്പോഴും മികച്ച കുടുംബാരോഗ്യത്തിനും, ധനലാഭത്തിനുമെല്ലാം നല്ലതാണ്.

അതിനാൽ, ഇവിടെ നമ്മൾ തയ്യാറാക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ഇഷ്ടപ്പെടുകയും , കോൺഫ്ലവറും, പഞ്ചസാരയും , അരിപ്പൊടിയുമെല്ലാം പൂർണ്ണമായും ഒഴിവാക്കി പകരം പഴങ്ങൾ ഉപയോഗിച്ചുള്ള ഒരു പ്രകൃതിദത്ത ( Healthy Homemade Icecream ) ഐസ് ക്രീമാണ്.



പ്രകൃതിദത്ത ഷുഗർഫ്രീ ബനാന ഐസ് ക്രീം റസിപ്പി

ഈന്തപ്പഴം - നേന്ത്രപ്പഴം ഹെൽത്തി ഐസ് ക്രീം .

ഈ ഐസ്ക്രീമിൻ്റെ പ്രധാന പ്രത്യേകത ഇതിൽ പാൽ കുറുക്കേണ്ട ആവശ്യമില്ലന്നുള്ളതാണ്. പഴത്തിൻ്റെ സ്വാഭാവികമായ ഒരു ക്രീമി ഘടന ഇതിന് മികച്ച ഒരു ടെക്സ്ചർ നൽകുന്നുണ്ട്.

ആവശ്യമായ ചേരുവകൾ.

1. നേന്ത്രപ്പഴം നന്നായി പഴുത്തത് - 2 എണ്ണം. കഷണങ്ങളാക്കി മുറിച്ച ശേഷം 4 മണിക്കൂർ ഫ്രീസറിൽ വെച്ച് തണുപ്പിച്ചത്.

2. ഈന്തപ്പഴം 6-8 എണ്ണം

3. ബദാം അതല്ലെങ്കിൽ കശുവണ്ടി പൊടിച്ചത് ഒരു പിടി .

4. പാൽ അരച്ചെടുക്കാൻ പാകത്തിന് അരക്കപ്പ് തണുപ്പിച്ചത്.

5. ഏലക്കാപ്പൊടി ( ഒരു നുള്ള് രുചിക്ക് )


തയ്യാറാക്കുന്ന വിധം

ആദ്യം കഷണങ്ങളായി നുറുക്കി ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുത്ത പഴം , കുരുനീക്കിയ ഈന്തപ്പഴം കഷണങ്ങളാക്കിയത്, തണുപ്പിച്ച പാൽ, എന്നിവ മിക്സിയുടെ ജാറിലേക്കിട്ട് അടിച്ചെടുക്കുക . 

ഒരു സോഫ്റ്റ് സെർവ് ഐസ്ക്രീം പരുവത്തിലാകുന്നതുവരെ ഇടയ്ക്ക് മിക്സി തുറന്ന് ഒരു സ്പൂൺ ഉപയോഗിച്ച് ഇടക്കൊന്ന് ഇളക്കിക്കൊടുത്ത ശേഷം വീണ്ടും മിക്സിയിൽ നന്നായി അടിച്ചെടുക്കുക.


ഇനി ഈ കുഴമ്പു പരുവത്തിലായ മിശ്രിതം മിക്സിയുടെ ജാറിൽ നിന്നും മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയ ശേഷം പൊടിച്ചു വെച്ചിരിക്കുന്ന നട്സും, ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

 പിന്നീട് നല്ല എയർ ടൈറ്റായ പാത്രത്തിലേയ്ക്ക് ഈ മിശ്രിതം മാറ്റിയ ശേഷം രണ്ട് മണിക്കൂർ കൂടി ഫ്രീസറിനകത്ത് വെച്ച് ഐസ്ക്രീം സെറ്റായ ശേഷം ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം.

രോഗപ്രതിരോധത്തിനും, അനേകം ആരോഗ്യഗുണങ്ങളുമുള്ള ഇഞ്ചിച്ചായ തയ്യാറാക്കിയിട്ടുണ്ടോ? വായിക്കാൻ ക്ലിക്കുചെയ്യുക.






ഷുഗർ ഫ്രീ ബനാന ഐസ് ക്രീം

എന്തുകൊണ്ട് ഈ ഐസ്ക്രീം മികച്ചതാകുന്നു?

ഒന്നാമതായി ഇതിൽ ഏതെങ്കിലും വിധത്തിലുള്ള പൗഡറുകളോ, പൊടിയോ, നിറങ്ങളോ ഒന്നും ഉപയോഗിക്കാതെ നമ്മുടെ ചുറ്റുവട്ടത്തും വീട്ടിലുള്ളതുമായ പോഷകസമ്പുഷ്ടമായ ഭക്ഷ്യ പദാർഥങ്ങൾ ചേർത്ത് ഉണ്ടാക്കുന്നവയായതുകൊണ്ട് ഇത് തീർത്തും ആരോഗ്യപ്രദമാണ്.

നേന്ത്രപ്പഴത്തിലുള്ള വിറ്റാമിനുകളും , പൊട്ടാസ്യവുമാണ് ഇതുവഴി കുട്ടികളിലേക്കെത്തുന്നത്.

പ്രകൃതിദത്ത മധുരം

സാധാരണയായി ഐസ്ക്രീമിൽ ഉപയോഗിക്കുന്ന പഞ്ചസാര കുട്ടികളിൽ അമിത വണ്ണത്തിനും , പല്ല് കേടു വരാനുമെല്ലാം കാരണമാകും. എന്നാൽ ഇവിടെ നമ്മൾ ഉപയോഗിച്ച ഈന്തപ്പഴത്തിലെ മധുരം കുട്ടികൾക്ക് കൂടുതൽ ഊർജ്ജം നൽകുവാനും ശരീരത്തിലെ അയേണിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.




ഷുഗർ ഫ്രീ ബനാന ഐസ് ക്രീം റസിപ്പി

ദഹനത്തിന് ഉത്തമം

കൂടുതൽ നാരുകൾ ( Fiber) അടങ്ങിയ ഭക്ഷണമായതിനാൽ ദഹന പ്രക്രിയ സുഗമമാക്കുവാനും, മലബന്ധം പോലുള്ളവ ഒഴിവാക്കുന്നതിനും സഹായകരമാണ്.

വേനൽക്കാല സംരക്ഷണം.

കൂടുതൽ കൃത്രിമ പദാർഥങ്ങളോ, നിറങ്ങളോ പോലുള്ളവയോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ തന്നെ തയ്യാറാക്കുന്നതുകൊണ്ട് അതിലുള്ള പോഷകങ്ങൾ ഒന്നും നശിക്കാതെ തന്നെ ശരീരത്തിലേക്കെത്തുന്നു. കൂടാതെ ഇതിലുള്ള ഈന്തപ്പഴവും, നേന്ത്രപ്പഴവും, രോഗപ്രതിരോധത്തിനും ചർമ്മ സംരക്ഷണത്തിനും മികച്ചവയാണ്.

ആവശ്യമെങ്കിൽ ഒരു ഫ്ളേവറിനായി നമ്മൾ കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ച മാംഗോ ഷെയ്ക്കിൻ്റെ ഒരംശവും കൂടി ഇതിൽ ചേർത്താൽ തീർത്തും വ്യത്യസ്ഥ രുചിയിലും , മണത്തിലുമുള്ള ഒരു മാംഗോ - ബനാന ഐസ്ക്രീമായും ഇതിനെ മാറ്റിയെടുക്കാം.

ചർമ്മസംരക്ഷണത്തിനും, ശാരീരികാരോഗ്യത്തിനും രുചിയേറും പ്രകൃതിദത്ത മാംഗോ ഷെയ്ക്ക്. വായിക്കാൻ ക്ളിക്കുചെയ്യുക.




Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...